x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ൾ​വി​ക്കു​റ​വി​നെ നി​സാ​ര​മാ​യി കാ​ണ​രു​ത്, കൃ​ത്യ​സ​മ​യ​ത്ത് പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും അ​നി​വാ​ര്യം

ഡോ.​മാ​ന​സ കൃ​ഷ്ണ, (ഇഎ​ൻറ്റി, ലാ​റിം​ഗോ​ള​ജി ആ​ൻ​ഡ് ഹെ​ഡ് & നെ​ക്ക് സ​ർ​ജ​റി വി​ഭാ​ഗം, മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി, പാ​ലാ)
Published: July 18, 2026 12:37 PM IST | Updated: July 18, 2026 12:37 PM IST

ഡോ.​മാ​ന​സ കൃ​ഷ്ണ

കേ​ൾ​വി​ക്കു​റ​വ് ഏ​ത് പ്രാ​യ​ക്കാ​രെ​യും ബാ​ധി​ക്കാ​വു​ന്ന ഒ​രു ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ്. തു​ട​ക്ക​ത്തി​ൽ ചെ​റി​യ തോ​തി​ൽ മാ​ത്രം അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ പ​ല​രും ഇ​ത് അ​വ​ഗ​ണി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ കൃ​ത്യ​സ​മ​യ​ത്ത് പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ല​ഭി​ക്കാ​തെ പോ​യാ​ൽ കേ​ൾ​വി​ക്കു​റ​വ് ക്ര​മേ​ണ ഗു​രു​ത​ര​മാ​യ കേ​ൾ​വി വൈ​ക​ല്യ​ത്തി​ലേ​ക്ക് ന​യി​ക്കാം. പ്രാ​യ​മാ​കു​ന്ന​വ​രി​ൽ മി​ക്ക​വ​രും ശ​ബ്ദം വ്യ​ക്ത​മാ​കു​ന്നി​ല്ല എ​ന്ന ല​ക്ഷ​ണ​മാ​യാ​ണ് ആ​ദ്യം ചി​കി​ത്സ തേ​ടാ​റു​ള്ള​ത് .

ദൂ​രെ നി​ന്നു പ​റ​യു​ന്ന​തു പോ​ലെ കേ​ൾ​ക്കാ​മെ​ങ്കി​ലും, കേ​ൾ​ക്കു​ന്ന​ത് എ​ന്താ​ണെ​ന്നു തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​തെ വ​രും. ഇ​ത് കേ​ൾ​വി​ക്കു​റ​വി​ന്‍റെ തു​ട​ക്ക​മാ​ണ് പ​ല​രും തി​രി​ച്ച​റി​യാ​തെ പോ​കു​ന്നു​ണ്ട്. നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യ​വും ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും, ഹി​യ​റിം​ഗ് എ​യ്ഡ് പോ​ലു​ള്ള കേ​ൾ​വി സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഉ​പ​യോ​ഗ​വും കേ​ൾ​വി​ശേ​ഷി സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​ശ​യ​വി​നി​മ​യ ശേ​ഷി​യും ജീ​വി​ത​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നി​ർ​ണാ​യ​ക​മാ​ണ്.

മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്ക​മാ​കാം.

കേ​ൾ​വി​ശേ​ഷി കു​റ​യു​ന്ന​ത് പ​ല​പ്പോ​ഴും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്ക​മാ​കാ​റു​ണ്ട്. കേ​ൾ​വി​ക്കു​റ​വും ഹൃ​ദ​യ-​ര​ക്ത​ക്കു​ഴ​ൽ രോ​ഗ​ങ്ങ​ളും ത​മ്മി​ൽ ചി​ല​പ്പോ​ൾ ബ​ന്ധ​മു​ണ്ടാ​കാ​റു​ണ്ട്.​അ​തു​പോ​ലെ ത​ന്നെ അ​ൽ​ഷി​മേ​ഴ്‌​സ് ഡി​മ​ൻ​ഷ്യ എ​ന്നി​വ​യു​ടെ സാ​ധ്യ​ത 5 മ​ട​ങ്ങ് കൂ​ടു​ത​ലു​മാ​ണ്. പ്ര​മേ​ഹ​മു​ള്ള​വ​രി​ൽ കേ​ൾ​വി​ശേ​ഷി കു​റ​യാ​നു​ള്ള സാ​ധ്യ​ത ര​ണ്ടി​ര​ട്ടി​യും ദീ​ർ​ഘ​കാ​ല വൃ​ക്ക​രോ​ഗ​മു​ള്ള​വ​രി​ൽ കേ​ൾ​വി​ശേ​ഷി കു​റ​യാ​നു​ള്ള സാ​ധ്യ​ത 40 % ത്തി​ൽ അ​ധി​ക​വും കൂ​ടു​ത​ലാ​ണ്. ഹി​യ​റിം​ഗ് എ​യ്ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ഷാ​ദ​രോ​ഗ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ കു​റ​യ്ക്കാ​നും ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു.

കേ​ൾ​വി​ശേ​ഷി കു​റ​യു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ.

കാ​ല​ങ്ങ​ൾ​കൊ​ണ്ട് ചെ​വി​യി​ൽ മെ​ഴു​ക് അ​ടി​ഞ്ഞു​കൂ​ടി ചെ​വി​ക്കു​ഴ​ൽ അ​ട​യു​ക​യും ശ​ബ്ദ​ത​രം​ഗ​ങ്ങ​ൾ അ​ക​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​സ്സ​പ്പെ​ടു​ക​യും ചെ​യ്യാം. ത​ല​ച്ചോ​ർ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, ത​ല​ച്ചോ​റി​ൽ മു​ഴ​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യാ​ൽ ആ​ദ്യം ചെ​വി​യി​ൽ മൂ​ള​ൽ, കേ​ൾ​വി ത​ട​സ്സ​പ്പെ​ട​ൽ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കാ​റു​ണ്ട്. ഇ​ൻ​ഫ്ലു​വ​ൻ​സ തു​ട​ങ്ങി​യ വൈ​റ​ൽ ഇ​ൻ​ഫെ​ക്ഷ​ൻ കാ​ര​ണ​വും ചെ​വി അ​ട​ഞ്ഞു കേ​ൾ​വി ത​ട​സ​പ്പെ​ടാ​റു​ണ്ട്.​ഏ​ത് പ്രാ​യ​ക്കാ​രെ​യും ഇ​ത് ബാ​ധി​ക്കാ​റു​ണ്ട്.

ചി​ല വേ​ദ​ന​സം​ഹാ​രി​ക​ൾ ഉ​യ​ർ​ന്ന അ​ള​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തും കേ​ൾ​വി​ശേ​ഷി​യെ താ​ൽ​ക്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ ബാ​ധി​ക്കാം. ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ൾ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​തും കേ​ൾ‌​വി ത​ട​സ്സ​പെ​ടു​ത്തു​ന്ന​തി​നു ചി​ല​പ്പോ​ൾ ഇ​ട​യാ​ക്കും. ചെ​വി​ക്കു​ള്ളി​ൽ ദ്രാ​വ​കം അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​ലൂ​ടെ​യും ക​ർ​ണ​പ​ട​ത്തി​ന്റെ ച​ല​നം ത​ട​സ്സ​പ്പെ​ടു​ക​യും കേ​ൾ​വി കു​റ​യു​ക​യും ചെ​യ്യും.​തൊ​ഴി​ൽ​സ്ഥ​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​നേ​രം ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തും ചെ​വി​ക്കു​ള്ളി​ലെ കോ​ശ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​ക്കാം. ക​ർ​ണ​പ​ടം പൊ​ട്ടു​ന്ന​തും ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ന് നി​ര​ന്ത​രം വി​ധേ​യ​രാ​കു​ന്ന​തും ആ​ന്ത​ര​ചെ​വി​യി​ലെ ശ്ര​വ​ണ​കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക​യും കേ​ൾ​വി​ശേ​ഷി കു​റ​യാ​ൻ ഇ​ട​യാ​ക്കു​ക​യും ചെ​യ്യും.

ഹി​യ​റിം​ഗ് എ​യ്ഡു​ക​ളു​ടെ ഉ​പ​യോ​ഗം

മി​ക്ക ത​ര​ത്തി​ലു​ള്ള കേ​ൾ​വി​ക്കു​റ​വു​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ ഹി​യ​റിം​ഗ് എ​യ്ഡു​ക​ൾ ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്. ആ​ധു​നി​ക ഹി​യ​റിം​ഗ് എ​യ്ഡു​ക​ൾ ഏ​ക​ദേ​ശം 90% പേ​രി​ലും കേ​ൾ​വി​ശേ​ഷി മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു. ഏ​ത് മോ​ഡ​ലാ​ണ് അ​നു​യോ​ജ്യ​മെ​ന്ന് ഓ​ഡി​യോ​ള​ജി​സ്റ്റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം തീ​രു​മാ​നി​ക്ക​ണം.​ഇ​പ്പോ​ഴു​ള്ള ഡി​ജി​റ്റ​ൽ ഹി​യ​റിം​ഗ് എ​യ്ഡു​ക​ളി​ൽ കേ​ൾ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള ശ​ബ്ദ​ങ്ങ​ൾ മാ​ത്രം ആ​വ​ശ്യ​മാ​യ അ​ള​വി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഓ​രോ വ്യ​ക്തി​യു​ടെ​യും കേ​ൾ​വി​ശേ​ഷി​ക്ക​നു​സ​രി​ച്ച് ഓ​ഡി​യോ​ള​ജി​സ്റ്റ് ഇ​ത് ക്ര​മീ​ക​രി​ച്ചു​ന​ൽ​കും. ആ​ധു​നി​ക ഹി​യ​റിം​ഗ് എ​യ്ഡു​ക​ൾ വ​ള​രെ ചെ​റു​തും ഭാ​രം കു​റ​ഞ്ഞ​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത​തു​മാ​ണ്. ചി​ല​ത് ചെ​വി​ക്കു​ള്ളി​ൽ പൂ​ർ​ണ​മാ​യും മ​റ​ഞ്ഞി​രി​ക്കും. പ​ല​പ്പോ​ഴും മ​റ്റു​ള്ള​വ​ർ​ക്ക് ഹി​യ​റിം​ഗ് എ​യ്ഡ് ധ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലും മ​ന​സ്സി​ലാ​കാ​റു​മി​ല്ല.​മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ​യി​ലും ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ഹി​യ​റിം​ഗ് എ​യ്ഡ് ക്ലി​നി​ക്ക് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ഹി​യ​റിം​ഗ് എ​യ്ഡ് ക്ലി​നി​ക്കി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ​ക്കാ​യി 04822- 359900, 354900 എ​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : health hearingloss hearingaid medicaltreatment

Recent News

Corehub Up