x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആർത്തവവിരാമത്തിനു മുന്നേവ്യായാമം ചെയ്തുതുടങ്ങാം

വെബ്ഡെസ്ക്
Published: July 9, 2026 04:04 AM IST | Updated: July 9, 2026 01:11 PM IST

പ്രതീകാത്മക ചിത്രം

ഓ​സ്റ്റി​യോ​പൊ​റോ​സി​സ് (അ​സ്ഥി ബ​ല​ക്ഷ​യം)

ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷം ഈ​സ്ട്ര​ജ​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തി​നാ​ല്‍ അ​സ്ഥി സാ​ന്ദ്ര​ത കു​റ​യു​ക​യും എ​ല്ലു​ക​ള്‍ ബ​ല​ഹീ​ന​മാ​വു​ക​യും ചെ​യ്യു​ന്നു. ഈ ​അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ​പോ​റോ​സി​സ് (അസ്ഥി ബലക്ഷയം). ഇ​ത് പ്ര​തി​രോ​ധി​ക്കാന്‍ അ​നു​യോ​ജ്യ​മാ​യ വ്യാ​യാ​മം ദി​വ​സ​വും ചെ​യ്യേ​ണ്ട​താ​ണ്. റെസിസ്റ്റൻസ് എക്സർസൈസ്, വെയ്റ്റ് ബിയറിംഗ് എക്സർ സൈസ് എ​ന്നീ വ്യാ​യാ​മ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തി​ലൂ​ടെ അ​സ്ഥി​ക​ളു​ടെ ബ​ലം ശ​ക്തി​പ്പെ​ടു​ത്താ​നും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്താ​നും സാ​ധി​ക്കും.

ഹൃ​ദ്രോ​ഗം (Cardio Vascular Disease - CVD)

ആ​ര്‍​ത്ത​വ​വി​രാ​മ ഘ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം മൂ​ലം ദ​ഹ​ന​പ്ര​ക്രി​യ മ​ന്ദ​ഗ​തി​യി​ല്‍ ആ​കു​ക​യും വ​യ​റി​ലെ കൊ​ഴു​പ്പി​ന്‍റെ അ​ള​വ് കൂ​ടു​ക​യും മാം​സ​പേ​ശി​ക​ളു​ടെ അ​ള​വ് കു​റ​യു​ക​യും ചെ​യ്യു​ന്നു. ദി​വ​സ​വും എ​യ്‌​റോ​ബി​ക് വ്യാ​യാ​മം ചെ​യ്യു​ന്ന​ത് ഹൃ​ദ​യ​ത്തി​ന്‍റെ​യും ശ്വാ​സ​കോ​ശ​ത്തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. കൃ​ത്യ​മാ​യ വ്യാ​യാ​മ​ത്തി​നൊ​പ്പം ക്ര​മേ​ണ വ്യാ​യാ​മം ചെ​യ്യു​ന്ന സ​മ​യം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് ര​ക്ത​സ​മ്മ​ര്‍​ദം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ക​യും ഹൃ​ദ്രോ​ഹ സാ​ധ്യ​ത കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.


വിവരങ്ങൾ: ശ്രീദേവി

എച്ച്ഒഡി, ഫിസിയോതെറാപ്പി വിഭാഗം എ​സ്‌യുടി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തിരുവനന്തപുരം.

Tags : Health Matters

Recent News

Corehub Up