x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരോഗ‍്യ വിചാരം


Published: July 5, 2026 01:33 AM IST | Updated: July 5, 2026 01:33 AM IST

മഴക്കാലത്തെ ചർമസംരക്ഷണം -3
എക്സിമ കുട്ടികളിലും മുതിർന്നവരിലും

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഉ​ണ്ടാ​കു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് എ​ക്സി​മ. ഇ​ത് മ​ഴ​ക്കാ​ല​ത്ത് രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

അടോപിക് ഡെർമറ്റൈറ്റിസ്

കു​ഞ്ഞു​ങ്ങ​ളി​ൽ കാ​ണു​ന്ന അടോപിക് ഡെർമറ്റൈറ്റിസ് (AtopicDermatitis) മ​ഴമാ​സ​ങ്ങ​ളി​ൽ ചൊ​റി​ച്ചി​ൽ അ​ധി​ക​രി​ക്കാ​നും ത​ണു​പ്പ് കാ​ലാ​വ​സ്ഥ​യി​ൽ ച​ർ​മം വിണ്ടു പൊ​ട്ടാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തി​നൊ​പ്പം പൊ​ട്ടി​യ തൊ​ലി​യി​ലൂ​ടെ ബാ​ക്ടീ​രി​യ മൂലമുള്ള ഇ​ൻ​ഫെ​ക്ഷ​നും ഉ​ണ്ടാ​കും. അ​ന്ത​രീ​ക്ഷ താ​പ​വ്യ​തി​യാ​നം ഒ​ര​ള​വു​വ​രെ ഇ​തി​നു സ​ഹാ​യ​ക​മാ​ണ്.

മുതിർന്നവരിൽ...

എ​ക്സി​മ ഉ​ള്ള മു​തി​ർ​ന്ന​വ​രി​ലും, ത​ണു​പ്പു മൂ​ലം ചൊ​റി​ച്ചി​ൽ അ​ധി​ക​മാവു​ക​യും തൊ​ലി വ​ര​ണ്ടു കീ​റു​ക​യും​ചെ​യ്യും. അ​ണു​ബാ​ധ​യും ഫം​ഗ​സ് ബാ​ധ​യും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ അ​സ​ഹ്യ​മാ​യാ​ൽ ഉ​ട​ൻ​ത​ന്നെ ഒ​രു ത്വ​ക്ക് രോ​ഗ വി​ദ​ഗ്ധ​നെ കാ​ണേ​ണ്ട​താ​ണ്.

കൈ​ക്കു​ള്ളി​ൽ കാണപ്പെടുന്ന ഡെർമറ്റൈറ്റിസ്

ഈ ​രോ​ഗം കൈ​ക​ൾ എ​പ്പോ​ഴും ന​ന​യു​ന്ന​വ​രി​ലാ​ണു കാ​ണു​ന്ന​ത്. ന​ന​വു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ ഇ​ത് അ​ധി​ക​രി​ക്കും. കൈ​പ്പ​ട​ങ്ങ​ളു​ടെ പു​റംച​ർ​മ​ത്തി​ലും ചൊ​റി​ച്ചി​ലും നി​റ​വ്യ​ത്യാ​സ​വും ഉ​ണ്ടാ​കും. വി​ര​ലു​ക​ളു​ടെ അ​റ്റ​ങ്ങ​ൾ വീ​ണ്ടു​കീ​റു​ക​യും ചെ​യ്യും. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ന്ന​തി​നു മു​മ്പ് വൈ​ദ്യ​സ​ഹാ​യം തേ​ട​ണം.

മുൻകരുതൽ...

കൈ​ക​ൾ ഇ​ർ​പ്പര​ഹി​ത​മാ​യി സൂ​ക്ഷി​ക്കു​ക, സ്റ്റി​റോ​യി​ഡ്‌ അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ൾ പു​ര​ട്ടു​ക എന്നിവ ഫ​ല​പ്ര​ദ​മാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. ​ശ്രീ​രേ​ഖ പ​ണി​ക്ക​ർ
ക​ൺ​സ​ൾ​ട്ടന്‍റ്, ത്വ​ക് രോ​ഗ വി​ഭാ​ഗം,
എസ് യുറ്റി ഹോ​സ്പി​റ്റ​ൽ പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Tags :

Recent News

Corehub Up