</b>മഴക്കാലത്തെ ചർമസംരക്ഷണം -1
തണുപ്പിലും ഈർപ്പത്തിലും വർധിക്കുന്ന
ഫംഗസ്, ബാക്ടീരിയ രോഗങ്ങൾ</b>
മഴക്കാലത്ത് വർധിക്കുന്ന അന്തരീക്ഷത്തിലെ തണുപ്പും ഈർപ്പവും ചർമത്തെയും ബാധിക്കുന്നുണ്ട്. ചില ത്വക് രോഗങ്ങൾ മഴ മാസങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.
പൂപ്പൽ രോഗങ്ങൾ (Fungal Infections)
കാൻഡിഡ എന്ന ഫംഗസ് നമ്മുടെ ശരീരത്തിൽ കാണുന്ന ഒരു ജീവിയാണ്. പക്ഷ,േ കൂടുതലായി ഈർപ്പം ഉള്ള കാലാവസ്ഥയിൽ ഇവ നഖങ്ങളിലും വായിലും രോഗം ഉണ്ടാക്കുന്നു.
നഖച്ചുറ്റ്
എപ്പോഴും നനയുന്ന കാൽപാദങ്ങളിൽ നഖത്തിനുചുറ്റും നീർക്കെട്ടും വേദനയും കാൻഡിഡാ ഫംഗസ് ബാധ മൂലമുണ്ടാകുന്നു. ചിലപ്പോൾ നഖത്തിനു നിറ വ്യത്യാസവും കാണാം. കൈനഖങ്ങളിലും ഈ അണുബാധ കാണാറുണ്ട്. പ്രമേഹ രോഗികളിലാണ് ഇത് പെട്ടെന്ന് പിടിപെടാൻ സാധ്യതയുള്ളത്.
ബാക്ടീരിയ ഉണ്ടാക്കുന്ന ചർമരോഗങ്ങൾ
കുട്ടികളിൽ സ്റ്റഫൈലോകോക്കസ് വിഭാഗത്തിൽ പെടുന്ന ബാക്ടീരിയ ഇംപെറ്റെഗോ (Impetigo) എന്ന രോഗം ഉണ്ടാക്കാം. ഈർപ്പം മൂലം തൊലി പൊട്ടുകയോ നേർമയാവുകയോ ചെയ്യുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്. ചെറിയ ഒരു കുമിളയാണ് തുടക്കം. തൊലിക്കകത്തുള്ള കൊഴുപ്പാണ് ഇവ പെരുകാൻ കാരണം. ഇത് പകരുന്ന രോഗമാണ്.
നാട്ടിൻപുറത്ത് കരപ്പൻ എന്ന് വിളിക്കുന്ന രോഗമാണിത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് മിക്ക കുട്ടികൾക്കും മഴക്കാലങ്ങളിൽ ഇത് കാണപ്പെടാറുണ്ട്. രോമകുപങ്ങൾക്കുള്ളിൽ വരുന്ന അണുബാധയും കുട്ടികളിൽ കാണാറുണ്ട്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ്, ത്വക് രോഗ വിഭാഗം,
എസ്യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം
Tags :