x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ ക​വ​ർ​ച്ച​യ്ക്ക് ത​യാ​റെ​ടു​ത്ത് കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ്; കൈ​യ്യോ​ടെ പൊ​ക്കി പോ​ലീ​സ്, പ​ന​ച്ചി​പ്പ​റ സു​രേ​ഷ് പി​ടി​യി​ൽ

കൊച്ചി ബ്യൂറോ
Published: July 1, 2026 05:36 PM IST | Updated: July 1, 2026 05:36 PM IST

പനച്ചിപ്പറ സുരേഷിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു

കൂ​ത്താ​ട്ടു​കു​ളം: നി​ര​വ​ധി ക​വ​ർ​ച്ചാ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പ​ന​ച്ചി​പ്പ​റ സു​രേ​ഷ് പി​ടി​യി​ൽ. കൂ​ത്താ​ട്ടു​കു​ളം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ വെ​ച്ചാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ര​ണ്ടു മാ​സം മു​മ്പ് മ​ര​ങ്ങാ​ട്ടു​പ​ള്ളി​യി​ൽ ന​ട​ന്ന അ​മ്പ​ല​ക്ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര​ങ്ങാ​ട്ടു​പ​ള്ളി പോ​ലീ​സ് സു​രേ​ഷി​നാ​യി ഊ​ർ​ജി​ത​മാ​യ തി​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സു​രേ​ഷ് കൂ​ത്താ​ട്ടു​കു​ളം പ​രി​ധി​യി​ലു​ള്ള​താ​യി പോ​ലീ​സി​ന് സൈ​ബ​ർ സെ​ല്ലി​ൽ നി​ന്നും വി​വ​രം ല​ഭി​ക്കു​ന്ന​ത്. പ്ര​തി പ്ര​ദേ​ശ​ത്തു​ണ്ടെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട സു​രേ​ഷി​ന്റെ സാ​ന്നി​ധ്യം നാ​ട്ടു​കാ​ർ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഇ​യാ​ളെ വ​ല​യി​ലാ​ക്കി​യ​ത്. നാ​ട്ടു​കാ​രു​ടെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലും ജാ​ഗ്ര​ത​യു​മാ​ണ് പ്ര​തി​യെ വേ​ഗ​ത്തി​ൽ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്. ഇ​യാ​ളു​ടെ ബാ​ഗി​ൽ നി​ന്നും സ്ക്രൂ​ഡ്രൈ​വ​ർ, ക​റു​ത്ത വ​സ്ത്ര​ങ്ങ​ൾ, മു​ഖം മ​റ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​ങ്കി ക്യാ​പ്പ് എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ന്ന് രാ​ത്രി കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്ത് മ​റ്റൊ​രു വ​ൻ മോ​ഷ​ണം ന​ട​ത്താ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ദ്ധ​തി​യെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

പി​ടി​യി​ലാ​യ പ്ര​തി​യെ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം മ​ര​ങ്ങാ​ട്ടു​പ​ള്ളി പോ​ലീ​സി​ന് കൈ​മാ​റി. ഇ​യാ​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ മ​റ്റ് മോ​ഷ​ണ​ക്കേ​സു​ക​ളു​ടെ ചു​രു​ള​ഴി​യു​മെ​ന്നാ​ണ് പോ​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും.

Tags : police arrests notorious thief panachippara suresh

Recent News

Corehub Up