x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ദി​യി​ൽ വ​ച്ച് കൈ​ക​ൾ ക​ടി​ച്ചെ​ടു​ത്ത് മു​ത​ല, ര​ക്തം വാ​ർ​ന്ന് യു​വ​തി മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 1, 2026 03:05 PM IST | Updated: July 1, 2026 03:05 PM IST

ബ്രി​ട്നി ക്ലാ​ർ​ക്ക്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ൽ മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി മ​രി​ച്ചു. ഓ​ർ​ലാ​ൻ​ഡോ സ്വ​ദേ​ശി​നി ബ്രി​ട്നി ക്ലാ​ർ​ക്ക് (33) ആ​ണ് ന​ദി​യി​ൽ വ​ച്ച് മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ക്തം വാ​ർ​ന്ന് മ​രി​ച്ച​ത്. ബ്രി​ട്നി​യും കാ​മു​ക​നും ഉ​റ്റ​സു​ഹൃ​ത്തും വി​നോ​ദ​യാ​ത്ര​യ്ക്കാ​യാ​ണ് ഫ്ലോ​റി​ഡ​യി​ൽ എ​ത്തി​യ​ത്.

അ​മേ​രി​ക്ക​യി​ൽ ഉ​ഷ്ണ ത​രം​ഗം ശ​ക്ത​മാ​വു​ന്ന​തി​നി​ടെ​യാ​ണ് ബ്രി​ട്നി​യും കാ​മു​ക​നും ഉ​റ്റ​സു​ഹൃ​ത്തും ഒ​ർ​ലാ​ൻ​ഡോ​യ്ക്ക് വ​ട​ക്കു​ള്ള സെ​മി​നോ​ൾ കൗ​ണ്ടി​യി​ലെ ഇ​ക്കോ​ൺ​ലോ​ക്ക്‌​ഹാ​ച്ചി ന​ദി​യി​ൽ നീ​ന്താ​നി​റ​ങ്ങി​യ​ത്. ലി​റ്റി​ൽ ബി​ഗ് എ​ക്കോ സ്റ്റേ​റ്റ് ഫോ​റ​സ്റ്റി​ലെ ട്രെ​ക്കിം​ഗി​നി​ടെ ചൂ​ടി​ൽ നി​ന്ന് ആ​ശ്വാ​സം തേ​ടി​യാ​ണ് ഇ​വ​ർ ന​ദി​യി​ൽ ഇ​റ​ങ്ങി​യ​ത്. വെ​റും മൂ​ന്ന് അ​ടി മാ​ത്രം താ​ഴ്ച​യു​ള്ള ഭാ​ഗ​ത്താ​യി​രു​ന്നു ഇ​വ​ർ നീ​ന്തി​ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഇ​വ​ർ​ക്ക് നേ​രെ മു​ത​ല​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കാ​മു​ക​നും ഉ​റ്റ​സു​ഹൃ​ത്തും ക​ര​യി​ലേ​ക്ക് നീ​ന്തി​യെ​ത്തി​യെ​ങ്കി​ലും ബ്രി​ട്നി മു​ത​ല​യു​ടെ വാ​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ്രി​ട്നി​യു​ടെ കൈ​ക​ൾ ര​ണ്ടും ക​ടി​ച്ചെ​ടു​ത്ത മു​ത​ല ന​ദി​യി​ലേ​ക്ക് അ​തി​വേ​ഗം നീ​ങ്ങി.

വി​വ​രം അ​റി​ഞ്ഞ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് എ​ത്തി ബ്രി​ട്നി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. യു​വ​തി​യു​ടെ ഒ​രു കൈ ​പൂ​ർ​ണ​മാ​യും മു​ത​ല ക​ടി​ച്ചെ​ടു​ത്തു. ര​ണ്ടാ​മ​ത്തെ കൈ ​ആ​ക്ര​മ​ണ​ത്തി​ൽ അ​റ്റു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​വു​ന്ന മാ​ര​ക​മാ​യ മൂ​ന്നാ​മ​ത്തെ മു​ത​ല ആ​ക്ര​മ​ണ​മാ​ണ് ഇ​ത്.

Tags :

Recent News

Corehub Up