x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാഴ്സൽ ബോംബ്; യു​​​ക്രേ​​​നി​​​യ​​​ൻ ശതകോടീശ്വരനും കുടുംബത്തിനും പരിക്ക്


Published: July 1, 2026 05:09 AM IST | Updated: July 1, 2026 05:09 AM IST

മോ​​ണ​​​ക്കോ​​​യി​​​ലു​​​ണ്ടാ​​​യ പാ​​​ഴ്സ​​​ൽ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ

പാ​​​രീ​​​സ്: ​​​ഫ്രാ​​​ൻ​​​സി​​​നോ​​​ട​​​ടു​​​ത്ത ചെ​​​റുരാ​​​ജ്യ​​​മാ​​​യ മോ​​ണ​​​ക്കോ​​​യി​​​ലു​​​ണ്ടാ​​​യ പാ​​​ഴ്സ​​​ൽ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ യു​​​ക്രേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ വാ​​​ഡിം യെ​​​ർ​​​മോ​​​ലേ​​​വ്, ഭാ​​​ര്യ, 13 വ​​​യ​​​സു​​​ള്ള മ​​​ക​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

അ​​​ക്ര​​​മി ഇ​​​വ​​​രു​​​ടെ വ​​​സ​​​തി​​​യി​​​ൽ ബോം​​​ബ് അ​​​ട​​​ങ്ങി​​​യ ബാ​​​ഗ് വ​​​ച്ച​​​ശേ​​​ഷം ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ഗ്ര​​​സ്ഫോ​​​ട​​​ന​​​ത്തി​​​ൽ യെ​​​ർ​​​മോ​​​ലേ​​​വി​​​നും ഭാ​​​ര്യ​​​ക്കും ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റു. ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഫ്രാ​​​ൻ​​​സി​​​ലെ നീ​​​സ് ന​​​ഗ​​​ര​​​ത്തി​​​ലെ​​​ത്തി​​​ച്ചു.

അ​​​ക്ര​​​മി​​​യു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ൾ സി​​​സി​​​ടി​​​വി​​​യി​​​ൽ പ​​​തി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഫ്രാ​​​ൻ​​​സി​​​ലേ​​​ക്കു ക​​​ട​​​ന്ന അ​​​ക്ര​​​മി​​​യെ പി​​​ടി​​​കൂ​​​ടാ​​​നാ​​​യി ഊ​​​ർ​​​ജി​​​ത തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.യു​​​ക്രെ​​​യ്നി​​​ലെ നി​​​പ്രോ​​​യി​​​ൽ ജ​​​നിച്ച യെ​​​ർ​​​മോ​​​ലേ​​​വ് മോ​​​ണ​​​ക്കോ​​​യി​​​ലാ​​​ണു താ​​​മ​​​സി​​ക്കു​​ന്ന​​ത്. 2019ൽ ​​​യു​​​ക്രേ​​​നി​​​യ​​​ൻ പൗ​​​ര​​​ത്വം ഉ​​​പ​​​ക്ഷി​​​ച്ച് സൈ​​​പ്ര​​​സ് പൗ​​​ര​​​ത്വം സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

Tags : Parcel bomb injures Ukrainian billionaire

Recent News

Corehub Up