വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മണ്ണിൽ ജനിക്കുന്ന എല്ലാവർക്കും സ്വാഭാവികമായി അമേരിക്കൻ പൗരത്വം ലഭിക്കുന്നതു തടഞ്ഞ് പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കുന്നതിനെ സുപ്രീംകോടതിയിലെ ഒന്പതു ജഡ്ജിമാരിൽ ആറുപേരും അനുകൂലിച്ചു.
അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്നതു തടയാൻ വേണ്ടിയായിരുന്നു ട്രംപിന്റെ ഉത്തരവ്. അദ്ദേഹം രണ്ടാംവട്ടം അധികാരമേറ്റ 2025 ജനുവരി 20നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അമേരിക്കൻ ഭരണഘടന പ്രകാരം രാജ്യത്തു ജനിക്കുന്ന എല്ലാവർക്കും സ്വാഭാവിക പൗരത്വത്തിന് അർഹതയുണ്ട്. ട്രംപിന്റെ നീക്കത്തിന് നിയമവിദഗ്ധരിൽനിന്നും ജനപ്രതിനിധികളിൽനിന്നും കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല.
Tags : U.S. citizenship guaranteed