x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടിയേറ്റവിരുദ്ധ പ്രക്ഷോഭത്തിൽ നിശ്ചലമായി ദക്ഷിണാഫ്രിക്ക


Published: July 1, 2026 05:16 AM IST | Updated: July 1, 2026 05:16 AM IST

ഡ​​​ർ​​​ബ​​​ൻ: ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന കു​​​ടി​​​യേ​​​റ്റ​​​വി​​​രു​​​ദ്ധ റാ​​​ലി​​​ക​​​ൾ രാ​​​ജ്യ​​​ത്തെ നി​​​ശ്ച​​​ല​​​മാ​​​ക്കി. അ​​​ക്ര​​​മം ഭ​​​യ​​​ന്ന് വ്യാ​​​പാ​​​ര, വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തു​​​റ​​​ന്നി​​​ല്ല. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, പ്ര​​​ത്യേ​​​കി​​​ച്ച് കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ ജോ​​​ലി​​​ക്കെ​​​ത്തി​​​യി​​​ല്ല.

തൊ​​​ഴി​​​ൽ ​​​തേ​​​ടി ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ​​​ത്തി​​​യ ഇ​​​ത​​​ര ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ക്കാ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ഏ​​​പ്രി​​​ലി​​​ൽ ആ​​​രം​​​ഭി​​​ച്ച​​​താ​​​ണ്. അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ രാ​​​ജ്യം വി​​​ട​​​ണം എ​​​ന്ന അ​​​ന്ത്യ​​​ശാ​​​സ​​​ന​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ​​​റാ​​​ലി​​​ക​​​ൾ. ‘മാ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് മാ​​​ർ​​​ച്ച്’ എ​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണു പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന​​​ത്. അ​​​ക്ര​​​മ​​​വും തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യും വ​​​ർ​​​ധി​​​ക്കാ​​ൻ കാ​​​ര​​​ണം കു​​​ടി​​​യേ​​​റ്റ‌​​​ക്കാ​​​രാ​​​ണെന്ന് ഇ​​​വ​​​ർ ആ​​​രോ​​​പി​​​ക്കു​​​ന്നു.

ഇ​​​ന്ന​​​ലെ ജൊ​​​ഹ​​​ന്നാ​​​സ്ബ​​​ർ​​​ഗ്, ഡ​​​ർ​​​ബ​​​ൻ തു​​​ട​​​ങ്ങി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ വ​​​ടി​​​ക​​​ളും മ​​​റ്റ് ആ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി​​​ട്ടാ​​​ണു പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. അ​​​ക്ര​​​മം ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പോ​​​ലീ​​​സി​​​നെ വി​​​ന്യ​​​സി​​​ച്ചു​​​വെ​​​ന്നും സൈ​​ന്യം ത​​​യാ​​​റാ​​​യി നി​​​ൽ​​​പ്പു​​​ണ്ടെ​​​ന്നു​​​മാ​​ണു സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ച​​​ത്.

മൂ​​​ന്നു മാ​​​സ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ അ​​​ഞ്ചു മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. നി​​​യ​​​മാ​​​നു​​​സൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ ഭ​​​വ​​​ന​​​ങ്ങ​​​ളും ബി​​​സി​​​ന​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും വ​​​ൻ​​​തോ​​​തി​​​ൽ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.

Tags : South Africa standstill amid anti-immigration

Recent News

Corehub Up