മന്ത്രി എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: സ്കൂൾ സിലബസിൽ കായിക വിദ്യാഭ്യാസത്തിനു കൂടുതൽ ഊന്നൽ നൽകുന്നത് പഠിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റും അടങ്ങിയ നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞു. ആറുമാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
കായിക അധ്യാപകരുടെ തസ്തികയുമായി ബന്ധപ്പെട്ട മാനദണ്ഡം കാലോചിതമായി പരിഷ്കരിക്കുന്നതും ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്ഥിരം കായികാധ്യാപക തസ്തിക സൃഷ്ടിക്കുന്നതും ദേശീയ മാനദണ്ഡപ്രകാരം യോഗ്യതകൾ ഏകീകരിക്കുന്നതും അടക്കം സമിതി പഠിക്കും.
സ്കൂളുകളിൽ 500 കുട്ടികൾക്ക് ഒരു കായികാധ്യാപകൻ ആയിരുന്നത് തസ്തിക സംരക്ഷിക്കാനായി കഴിഞ്ഞ വർഷം മുതൽ 300 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്നാക്കിയെന്നും ആബിദ് ഹുസൈൻ തങ്ങളുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Tags :