കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) പ്രകാരമുള്ള രജിസ്ട്രേഷന് പുതുക്കിനല്കാത്തതിനെതിരായ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനടക്കം ഹൈക്കോടതിയുടെ നോട്ടീസ്.
സീറോമലങ്കര സഭ കൂരിയ ബിഷപ് ആന്റണി മാര്‍ സില്‍വാനോസ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് കേന്ദ്ര സര്‍ക്കാരിനടക്കം എതിര് കക്ഷികള്‍ക്ക് നോട്ടീസ് ഉത്തരവിട്ടത്.എഫ്സിആര് ആക്ട് ലംഘിക്കുന്ന പരാതികളൊന്നും തങ്ങള്‍ക്കെതിരേ ഇല്ലാതിരുന്നിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രജിസ്ട്രേഷന് പുതുക്കി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ലഭിക്കുന്ന ഫണ്ട് അതിനായി മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്. വിശദീകരണങ്ങളെല്ലാം നല്‍കിയിട്ടും രജിസ്ട്രേഷന് പുതുക്കി നല്‍കുന്നില്ല. തങ്ങളുടെ കീഴിലുള്ള ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വീണ്ടും 13ന് പരിഗണിക്കും.
Tags :