x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗി​ല്ലാ​ടി സ​ഡ​ന്‍ ഡെ​ത്ത്


Published: July 1, 2026 05:38 AM IST | Updated: July 1, 2026 05:38 AM IST

പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ പ​രാ​ഗ്വെ ഗോ​ള്‍ കീ​പ്പ​ര്‍ ഒ​ര്‍​ലാ​ന്‍​ഡൊ ഗി​ല്ലി​ന്‍റെ എ​ണ്ണം പ​റ​ഞ്ഞ ര​ണ്ട് സേ​വിം​ഗാ​ണ് ജ​ര്‍​മ​നി​യു​ടെ 2026 ലോ​ക​ക​പ്പ് യാ​ത്ര​യ്ക്കു സ​ഡ​ന്‍ ബ്രേ​ക്കി​ട്ട​ത്. 26കാ​ര​നാ​യ ഗി​ല്ലി​ന്‍റെ ക​ന്നി ലോ​ക​ക​പ്പാ​ണി​ത്. ക്യാ​പ്റ്റ​ന്മാ​രു​ടെ കൂ​ടി​ക്കാ​ഴ്ച​യ​ക്കു​ശേ​ഷം ജ​ര്‍​മ​ന്‍ എ​ന്‍​ഡി​ലെ ബോ​ക്‌​സി​ല്‍ ഷൂ​ട്ടൗ​ട്ട് തീ​രു​മാ​നി​ച്ചു. ആ​ദ്യ കി​ക്ക് ജ​ര്‍​മ​നി​ക്ക്. ഹ​വേ​ര്‍​ട്ട്‌​സ് എ​ടു​ത്ത പെ​നാ​ല്‍​റ്റി ഒ​ര്‍​ലാ​ന്‍​ഡൊ ഗി​ല്‍ ത​ട​ഞ്ഞു. പ​രാ​ഗ്വെ​യു​ടെ ആ​ദ്യ​കി​ക്കെ​ടു​ത്ത മൗ​റീ​സ്യോ​യ്ക്കു പി​ഴ​ച്ചി​ല്ല.

1-0നു ​പ​രാ​ഗ്വെ മു​ന്നി​ല്‍. ജ​ര്‍​മ​നി​യു​ടെ ജോ​ഷ്വ കി​മി​ഹ്, യ​മാ​ല്‍ മു​സി​യാ​ല, പ​രാ​ഗ്വെ​യു​ടെ ഗു​സ്താ​വൊ ഗോ​മെ​സ്, മ​ത്യാ​സ് ഗ​ലാ​ര്‍​സ എ​ന്നി​വ​രു​ടെ ര​ണ്ടും മൂ​ന്നും കി​ക്കു​ക​ള്‍ പാ​ഴാ​യി​ല്ല. അ​തോ​ടെ 3-2ന് ​പ​രാ​ഗ്വെ മു​ന്നി​ല്‍. ജ​ര്‍​മ​നി​യു​ടെ നാ​ലാം കി​ക്ക് എ​ടു​ത്ത നി​ക് വോ​ള്‍​ട്ട്‌​മേ​ഡി​ന്‍റെ ഷോ​ട്ട് ഒ​ര്‍​ലാ​ന്‍​ഡോ ഗി​ല്‍ ത​ട​ഞ്ഞു.

എ​ന്നാ​ല്‍, പ​രാ​ഗ്വെ​യു​ടെ നാ​ലും അ​ഞ്ചും കി​ക്കു​ക​ള്‍ എ​ടു​ത്ത അ​ന്‍റോ​ണി​യൊ സ​ന​ബ്രി​യ​യ്ക്കും ഫാ​ബി​യാ​ന്‍ ബ​ല്‍​ബൗ​ന​യ്ക്കും ല​ക്ഷ്യം കാ​ണാ​ന്‍ സാ​ധി​ച്ചി​ല്ല. ജ​ര്‍​മ​നി​യു​ടെ അ​ഞ്ചാം കി​ക്ക് ന​ധീം അ​മി​രി വ​ല​യി​ലാ​ക്കി. ഷൂ​ട്ടൗ​ട്ടി​ലെ അ​ഞ്ച് കി​ക്കും പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ഇ​രു​ടീ​മും 3-3 സ​മ​നി​ല​യി​ല്‍. അ​തോ​ടെ സ​ഡ​ന്‍ ഡെ​ത്ത്. ആ​റാം കി​ക്ക് എ​ടു​ത്ത ജ​ര്‍​മ​നി​യു​ടെ ജോ​നാ​ഥ​ന്‍ ഥാ​യ്ക്കു പി​ഴ​ച്ചു. പ​ന്ത് ഗാ​ല​റി​യി​ലേ​ക്കു പ​റ​ന്നു. പ​രാ​ഗ്വെ​യു​ടെ ആ​റാം കി​ക്കെ​ടു​ത്ത ജോ​സ് ക​നാ​ലെ, മാ​നു​വ​ല്‍ നോ​യ​റി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍ തെ​റ്റി​ച്ച് പ​ന്ത് വ​ല​യി​ലാ​ക്കി. പ​രാ​ഗ്വെ​യ്ക്കു 4-3ന്‍റെ ​ജ​യം, പ്രീ​ക്വാ​ര്‍​ട്ട​ര്‍ ബെ​ര്‍​ത്ത്.

 ചി​ത്ര​ത്തി​ലി​ല്ലാ താ​ര​ങ്ങ​ള്‍

മാ​നു​വ​ല്‍ നോ​യ​ര്‍, കാ​യ് ഹ​വേ​ര്‍​ട്ട്‌​സ്, ലെ​റോ​യ് സ​നെ, ഫ്‌​ളോ​റി​യ​ന്‍ വി​ര്‍​റ്റ്‌​സ്, ഡെ​ന്നി​സ് ഉ​ന്‍​ഡാ​ഫ്, ജോ​ഷ്വ കി​മി​ഹ്, അ​ന്‍റോ​ണി​യോ റൂ​ഡി​ഗ​ര്‍... ഫ​സ്റ്റ് ഇ​ല​വ​നി​ല്‍ ഇ​റ​ങ്ങി​യ ജ​ര്‍​മ​ന്‍ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക. മ​റു​വ​ശ​ത്ത് പ​രാ​ഗ്വെ​യു​ടെ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ യൂ​റോ​പ്യ​ന്‍ ക്ല​ബ് ഫു​ട്‌​ബോ​ളി​ല്‍ ക​ളി​ക്കു​ന്ന ഒ​രാ​ള്‍ മാ​ത്രം; ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ടീ​മാ​യ ബ്രൈ​റ്റ​ണി​നു​വേ​ണ്ടി ക​ളി​ക്കു​ന്ന ഡി​യേ​ഗോ ഗോ​മ​സ്. 4-4-2 ശൈ​ലി​യി​ല്‍ പ​രാ​ഗ്വെ.

4-2-3-1 ടാ​ക്റ്റി​ക്‌​സു​മാ​യി ജ​ര്‍​മ​നി. എ​ന്നാ​ല്‍, ക​ളി തു​ട​ങ്ങി​യ​പ്പോ​ള്‍ കാ​ര്യം ചൂ​ടു​പി​ടി​ച്ചു. ര​ണ്ടാം മി​നി​റ്റി​ല്‍​ത്ത​ന്നെ പ​രാ​ഗ്വെ​യു​ടെ ആ​ക്ര​മ​ണം ജ​ര്‍​മ​നി​യു​ടെ ഗോ​ള്‍​മു​ഖം വി​റ​പ്പി​ച്ചു. മാ​നു​വ​ല്‍ നോ​യ​റി​ന്‍റെ ര​ക്ഷ​പ്പെ​ടു​ത്ത​ലാ​ണ് ജ​ര്‍​മ​നി​ക്കു തു​ണ​യാ​യ​ത്.

വി​എ​ആ​ര്‍ വി​വാ​ദം

ജ​ര്‍​മ​നി x പ​രാ​ഗ്വെ റൗ​ണ്ട് ഓ​ഫ് 32 പോ​രാ​ട്ട​ത്തി​ന്‍റെ അ​ധി​ക സ​മ​യം; 105-ാം മി​നി​റ്റ്. ജ​ര്‍​മ​നി​യു​ടെ ന​ഥാ​നി​യേ​ല്‍ ബ്രൗ​ണ്‍ എ​ടു​ത്ത കോ​ര്‍​ണ​ര്‍ കി​ക്കി​ല്‍​നി​ന്ന് ജോ​നാ​ഥ​ന്‍ ഥാ ​ഹെ​ഡ​റി​ലൂ​ടെ ഗോ​ള്‍ നേ​ടി. എ​ന്നാ​ല്‍, റ​ഫ​റി വി​എ​ആ​റി​ലൂ​ടെ ഗോ​ള്‍ നി​ഷേ​ധി​ച്ചു. ജ​ര്‍​മ​ന്‍ താ​രം വാ​ള്‍​ഡെ​മ​ര്‍ ആ​ന്‍റ​ണ്‍ പ​രാ​ഗ്വെ ഗോ​ള്‍ കീ​പ്പ​ര്‍ ഒ​ര്‍​ലാ​ന്‍​ഡൊ ഗി​ല്ലി​നെ ഫൗ​ള്‍ ചെ​യ്‌​തെ​ന്നാ​യി​രു​ന്നു റ​ഫ​റി​യു​ടെ ക​ണ്ടെ​ത്ത​ല്‍. എ​ന്നാ​ല്‍, ഫൗ​ള്‍ ആ​യി ക​ണ​ക്കാ​ക്കാ​ന്‍ മാ​ത്രം ഗൗ​ര​വ​മു​ള്ള ഒ​ന്നും അ​വി​ടെ സം​ഭ​വി​ച്ചി​ല്ലാ​യി​രു​ന്നു. ഗോ​ള്‍ അ​നു​വ​ദി​ക്കാ​മാ​യി​രു​ന്നു എ​ന്നാ​ണ് പി​ന്നീ​ടു​ള്ള റീ​പ്ലേ​ക​ളി​ല്‍ വ്യ​ക്ത​മാ​യ​ത്.

Tags : Sudden death gilladi

Recent News

Corehub Up