x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ണ്‍ കാ​ര്‍​ലൊ


Published: July 1, 2026 05:23 AM IST | Updated: July 1, 2026 05:23 AM IST

ടെ​ക്‌​സ​സ്: ദ ​ഗോ​ഡ്ഫാ​ദ​ര്‍ എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ല്‍ ഒ​രു ക​ഥാ​പാ​ത്ര​മു​ണ്ട്; ഡോ​ണ്‍ കാ​ര്‍​ലൊ റി​സി. ഒ​രു അ​ധോ​ലോ​ക കു​ടും​ബ​ത്തെ ച​തു​രം​ഗ ക​ള​ത്തി​ലെ​ന്ന​പോ​ലെ നി​യ​ന്ത്രി​ക്കു​ന്ന​വ​ന്‍. കാ​ല്‍​പ്പ​ന്ത് ചാ​രു​ത​യി​ലൂ​ടെ ലോ​ക​ത്തെ സാം​ബ താ​ള​ത്തി​ല്‍ ര​മി​പ്പി​ച്ച് അ​ഞ്ച് ത​വ​ണ ഭൂ​ഗോ​ള കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ ബ്ര​സീ​ലി​നും ഉ​ണ്ടൊ​രു ഡോ​ണ്‍ കാ​ര്‍​ലൊ, കാ​ര്‍​ലൊ ആ​ഞ്ചെ​ലോ​ട്ടി എ​ന്ന സൂ​പ്പ​ര്‍ പ​രി​ശീ​ല​ക​ന്‍, ത​ന്ത്ര​ജ്ഞ​ന്‍.

ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ റൗ​ണ്ട് ഓ​ഫ് 32ല്‍ 2-1​നു ജ​പ്പാ​നെ വീ​ഴ്ത്തി​യ​ത് ഡോ​ണ്‍ കാ​ര്‍​ലൊ​യു​ടെ ത​ന്ത്രം. മ​ത്സ​ര​ത്തി​നു മു​മ്പു​ത​ന്നെ ഏ​തു ബ്ര​സീ​ല്‍ എ​ന്തു ബ്ര​സീ​ല്‍ എ​ന്ന ചോ​ദ്യ​വു​മാ​യി ജ​പ്പാ​ന്‍ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചെ​ങ്കി​ലും അ​തി​നെ അ​ര്‍​ഹി​ച്ച അ​വ​ജ്ഞ​യോ​ടെ ത​ള്ളി​യ​വ​ന്‍.

ജ​പ്പാ​ന്‍റെ ക​ട​ന്നാ​ക്ര​മ​ണം

4-1-2-3 എ​ന്ന ശൈ​ലി​യി​ല്‍ അ​ണി​നി​ര​ന്ന ബ്ര​സീ​ല്‍, പ​തി​വു​പോ​ലെ ഗ്യാ​പ്പി​ട്ടു​ള്ള ക​ളി​യാ​യി​രു​ന്നു തു​ട​ങ്ങി​യ​ത്. പാ​ര​മ്പ​ര്യ ശൈ​ലി​യി​ല്‍ ക​ളി​ക്കാ​ര്‍​ക്ക് ഡ്രി​ബ്ബി​ള്‍ ചെ​യ്തു മു​ന്നേ​റാ​വു​ന്ന ത​ര​ത്തി​ല്‍ ക​ളി​ക്കാ​ര്‍ ത​മ്മി​ല്‍ അ​ക​ല​മി​ട്ടു​ള്ള വി​ന്യാ​സം. ഇ​തു നേ​ര​ത്തേ മ​ന​സി​ലാ​ക്കി​യ ജ​പ്പാ​ന്‍, ക​ട്ട് ഇ​ന്‍ ശൈ​ലി​യി​ല്‍ പ്ര​ത്യാക്ര​മ​ണം ന​ട​ത്തി. മ​യി​ഡ, ഉ​യെ​ഡ, ഇ​റ്റൊ എ​ന്നി​വ​ര്‍ ഒ​ന്നി​ച്ച് ബ്ര​സീ​ല്‍ ഡി​ഫെ​ന്‍​സി​നെ പ​രീ​ക്ഷി​ച്ചു. ഡാ​നി​ലൊ, മാ​ര്‍​ക്കീ​ഞ്ഞോ​സ്, മ​ഗ​ലാ​യി​സ്, സാ​ന്‍റോ​സ് എ​ന്നി​വ​രാ​യി​രു​ന്നു ബ്ര​സീ​ല്‍ ഡി​ഫെ​ന്‍​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഡാ​നി​ലൊ​യു​ടെ പാ​സ് ക​ട്ട് ചെ​യ്ത് ക​യ്‌​സു സ​നൊ സ്വ​ന്ത​മാ​ക്കി. കാ​സെ​മി​റൊ​യു​ടെ റി​ഫ്‌​ള​ക്ഷ​ന്‍ പി​ഴ​ച്ച​തോ​ടെ സ​നൊ ബ്ര​സീ​ല്‍ പെ​നാ​ല്‍​റ്റി ബോ​ക്‌​സി​ലേ​ക്ക്. കാ​ന​റി ഗോ​ള്‍ കീ​പ്പ​ര്‍ ആ​ലി​സ​ണ്‍ ബെ​ക്ക​ര്‍ ഡൈ​വ് ചെ​യ്തു നീ​ട്ടി​യ കൈ​ക​ളെ​യും കീ​ഴ​ട​ക്കി പ​ന്ത് വ​ല​യി​ല്‍. 1-0നു ​ജ​പ്പാ​ന്‍ മു​ന്നി​ല്‍.

അ​തോ​ടെ ആ​ഞ്ചെ​ലോ​ട്ടി മ​റു​ത​ന്ത്ര​മൊ​രു​ക്കി. അ​താ​ക​ട്ടെ ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു. ലൂ​ക്കാ​സ് പ​ക്കെ​ത്ത​യെ പി​ന്‍​വ​ലി​ച്ച് എ​ന്‍​ഡ്രി​ക്കി​നെ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍​ത​ന്നെ ഇ​റ​ക്കി​യാ​യി​രു​ന്നു ആ​ഞ്ചെ​ലോ​ട്ടി​യു​ടെ ആ​ദ്യ മ​റു​പ​ടി. 10-ാം ന​മ്പ​റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്‍​ഡ്രി​ക് ഏ​റ്റെ​ടു​ത്തു. മ​ത്തേ​വൂ​സ് കു​ന്‍​യ ഫാ​ള്‍​സ് ന​യ​നാ​യി മാ​റി. വ​ല​തു വിം​ഗി​ല്‍ റ​യാ​ന്‍റെ മു​ന്നേ​റ്റ​വും മെ​ച്ച​പ്പെ​ട്ടു.
തു​ട​രെ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ കാ​സെ​മി​റൊ​യു​ടെ ഹെ​ഡ​ര്‍ ഗോ​ളി​ല്‍ 56-ാം മി​നി​റ്റി​ല്‍ ബ്ര​സീ​ല്‍ 1-1ന് ​ഒ​പ്പ​മെ​ത്തി. ഗ​ബ്രി​യേ​ല്‍ മ​ഗ​ലാ​യി​സി​ന്‍റെ വ​ക​യാ​യി​രു​ന്നു അ​സി​സ്റ്റ്.

ക​ളി​ മാ​റ്റി​യ ത​ന്ത്രം

66-ാം മി​നി​റ്റി​ല്‍ മ​ത്തേ​വൂ​സ് കു​ന്‍​യ​യെ പി​ന്‍​വ​ലി​ച്ച ആ​ഞ്ചെ​ലോ​ട്ടി ഗ​ബ്രി​യേ​ല്‍ മാ​ര്‍​ട്ടി​നെ​ല്ലി​യെ ക​ള​ത്തി​ലി​റ​ക്കി. മാ​ത്ര​മ​ല്ല, ബ്ര​സീ​ല്‍ ക​ളി​ക്കാ​ര്‍ ത​മ്മി​ലു​ള്ള പാ​സിം​ഗ് അ​ക​ലം കു​റ​ച്ചു. അ​തോ​ടെ വ​ണ്‍ ട​ച്ച് പാ​സി​ലൂ​ടെ ജ​പ്പാ​ന്‍റെ കൗ​ണ്ട​ര്‍ അ​റ്റാ​ക്കിം​ഗ് സാ​ധ്യ​ത ബ്ലോ​ക്ക് ചെ​യ്തു.

മാ​ര്‍​ട്ടി​നെ​ല്ലി ക​ള​ത്തി​ല്‍ എ​ത്തി​യ​തോ​ടെ ന​മ്പ​ര്‍ 10ന്‍റെ ​ഉ​ത്ത​ര​വാ​ദി​ത്വം അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തു. എ​ന്‍​ഡ്രി​ക് ഫാ​ള്‍​സ് ന​യ​ന്‍ ആ​യി.


കു​റി​യ പാ​സും മാ​റി​യ ത​ന്ത്ര​വും ഇ​ഞ്ചു​റി ടൈ​മി​ല്‍ ഗോ​ള്‍ നേ​ടാ​ന്‍ ബ്ര​സീ​ലി​നെ സ​ഹാ​യി​ച്ചു. മാ​ര്‍​ട്ടി​നെ​ല്ലി​യാ​ണോ എ​ന്‍​ഡ്രി​ക്കാ​ണോ ഫാ​ള്‍​സ് ന​യ​ന്‍ എ​ന്ന​തി​ല്‍ ജാ​പ്പ​നീ​സ് പ്ര​തി​രോ​ധ​ത്തി​നും ആ​ശ​ങ്ക.

സ്റ്റോ​പ്പേ​ജ് ടൈ​മി​ന്‍റെ അ​വ​സാ​ന മി​നി​റ്റി​ല്‍ (90+5) മ​ഗ​ലാ​യി​സി​ന്‍റെ പാ​സ് മാ​ര്‍​ക്ക് ചെ​യ്യ​പ്പെ​ടാ​തി​രു​ന്ന മാ​ര്‍​ട്ടി​നെ​ല്ലി​ക്ക്. മാ​ര്‍​ട്ടി​നെ​ല്ലി​ക്കു വ​ശ​ങ്ങ​ളി​ലാ​യി വി​നി​സ്യൂ​സ് ജൂ​ണി​യ​റും എ​ന്‍​ഡ്രി​ക്കും. ഇ​വ​രി​ല്‍ ആ​രി​ലേ​ക്കെ​ങ്കി​ലും മാ​ര്‍​ട്ടി​നെ​ല്ലി പാ​സ് ന​ല്‍​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ല്‍ അ​തു ത​ട​യാ​നാ​യി ജ​പ്പാ​ന്‍ പ്ര​തി​രോ​ധ​ത്തി​ന്‍റെ നീ​ക്കം. ആ ​ഒ​രു നി​മി​ഷ​ത്തി​ല്‍ മാ​ര്‍​ട്ടി​നെ​ല്ലി​യു​ടെ ഷോ​ട്ട് ജാ​പ്പ​നീ​സ് വ​ല കു​ലു​ക്കി. 2-1ന്‍റെ ​ജ​യ​ത്തോ​ടെ ബ്ര​സീ​ല്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍.

11-ാം ത​വ​ണ

ബ്ര​സീ​ല്‍ ഫി​ഫ ലോ​ക​ക​പ്പ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് തു​ട​ര്‍​ച്ച​യാ​യ 11-ാം ത​വ​ണ. 1986 മു​ത​ല്‍ എ​ല്ലാ ടൂ​ര്‍​ണ​മെ​ന്‍റി​ലും ബ്ര​സീ​ല്‍ പ്രീ​ക്വാ​ര്‍​ട്ട​ര്‍ ക​ളി​ച്ചു. 95-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഗ​ബ്രി​യേ​ല്‍ മാ​ര്‍​ട്ടി​നെ​ല്ലി​യു​ടെ വി​ജ​യ​ഗോ​ള്‍. ഫി​ഫ ലോ​ക​ക​പ്പി​ല്‍ ബ്ര​സീ​ലി​ന്‍റെ ഏ​റ്റ​വും വൈ​കി​യു​ള്ള വി​ജ​യ​ഗോ​ളാ​ണി​ത്.

K-Rail Survey

Tags : Don Carlo

Recent News

Corehub Up