ഷിഗെല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം, കണ്ണൂർ, പാലക്കാട് രണ്ടു വീതം, തൃശൂർ, മലപ്പുറം ഒന്നു വീതം എന്നിവിടങ്ങളിലാണിത്.
സംസ്ഥാനത്ത് ജൂണിൽ 205 പേർക്ക് രോഗബാധയും ആറു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 281 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.