തിരുവനന്തപുരം: പ്രസംഗത്തിനിടെ സ്പീക്കർ നടത്തുന്ന ചില കമന്റുകൾ ട്രോളുകളാകുന്നെന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് കെ.രാജൻ.
വാക്കൗട്ട് പ്രസംഗത്തിന്റെ സമയം നീണ്ടുപോയെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി. ചെയറിനെ ചോദ്യം ചെയ്യരുതെന്നും വാക്കൗട്ട് പ്രസംഗത്തിനിടെ സ്പീക്കറെ അപമാനിക്കാൻ പറ്റില്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മറുപടി നൽകി. വിഷയത്തിൽ മാത്രം പ്രസംഗിക്കാം. അതിൽ നിന്ന് വ്യതിചലിക്കരുതെന്ന് നിർദേശവും നൽകി. താൻ പറയാനുള്ളത് പറയുമെന്നും അത് തന്റെ അവകാശമാണെന്നുമായിരുന്നു രാജന്റെ മറുപടി.
Tags : K. Rajan says Speaker's intervention