x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടാം ക്ലാ​സു​കാ​ര​നെ മ​ർ​ദി​ച്ച അ​ധ്യാ​പ​ക​ന്‍റെ പേ​രി​ൽ കേ​സ്


Published: July 1, 2026 06:24 AM IST | Updated: July 1, 2026 06:24 AM IST

മ​ട്ട​ന്നൂ​ർ: പ​ട്ടാ​ന്നൂ​രി​ൽ ര​ണ്ടാം​ ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച അ​ധ്യാ​പ​ക​ന്‍റെ പേ​രി​ൽ മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ട്ടാ​ന്നൂ​ർ യു​പി സ്‌​കൂ​ൾ അ​ധ്യാ​പ​ക​നാ​യ ചാ​ലോ​ട് കൊ​ളോ​ളം സ്വ​ദേ​ശി കെ. ​വി​പി​നെ​തി​രേ​യാ​ണു കേ​സെ​ടു​ത്ത​ത്. കൈ ​കൊ​ണ്ട് മു​തു​കി​ൽ മ​ർ​ദി​ച്ചെ​ന്നാ​ണു പ​രാ​തി.

ക​ഴി​ഞ്ഞ 16നാ​യി​രു​ന്നു സം​ഭ​വം. അ​ധ്യാ​പ​ക​ൻ ബോ​ർ​ഡി​ലെ​ഴു​തി​യ​തു പ​ക​ർ​ത്തി എ​ഴു​താ​ൻ വൈ​കി​യ​തി​നു മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പു​റം​വേ​ദ​ന​യെ​ത്തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി ഇ​രി​ക്കൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. കു​ട്ടി​യു​ടെ പു​റ​ത്ത് ച​ത​വും നീ​ർ​ക്കെ​ട്ടു​മു​ള്ള​താ​യി എ​ക്‌​സ്‌​റേ​യി​ൽ ക​ണ്ടെ​ത്തി. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​രാ​ണ് പോ​ലീ​സി​ല​റി​യി​ച്ച​ത്.

വി​ദ്യാ​ർ​ഥി​യു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും മൊ​ഴി​യെ​ടു​ത്ത​ശേ​ഷ​മാ​ണ് അ​ധ്യാ​പ​ക​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്ത​ത്. അ​ധ്യാ​പ​ക​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കു​ള്ള നീ​ക്ക​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ്‌​കൂ​ൾ പി​ടി​എ ക​ഴി​ഞ്ഞ​ദി​വ​സം യോ​ഗം ചേ​ർ​ന്നി​രു​ന്നു. എ​ഇ​ഒ ഓ​ഫീ​സും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Tags :

Recent News

Corehub Up