തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ സ്കൂളിലും കുറഞ്ഞത് ഒരു കായിക ഇനമെങ്കിലും പ്രോത്സാഹിപ്പിക്കുകയും പരിശീലനത്തിനും മത്സരങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന ഒരു സ്കൂളിൽ ഒരു ഗെയിംപദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് നിയമസഭയിൽ പറഞ്ഞു.
ഇതിലൂടെ വിദ്യാർഥികളുടെ കായിക പങ്കാളിത്തം വർധിപ്പിക്കുന്നതിനും സ്കൂൾ തലത്തിൽ കായിക മികവു വളർത്തുന്നതിനുമാണു സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.