x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി അ​ബ്ദു​ൾ ഗ​ഫൂ​റി​നെ​തി​രേ പി​ണ​റാ​യി​യു​ടെ പ​രാ​മ​ർ​ശം; സ​ഭ​യി​ൽ ബ​ഹ​ളം


Published: July 1, 2026 05:56 AM IST | Updated: July 1, 2026 05:56 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഫിഷറീസ് മ​​​​ന്ത്രി വി.​​​​ഇ. അ​​​​ബ്ദു​​​​ൾ ഗ​​​​ഫൂ​​​​റി​​​​ന്‍റെ ക​​​​ഴി​​​​വു​​​​കേ​​​​ടു മ​​​​റ​​​​യ്ക്കാ​​​​നാ​​​​ണ് മ​​​​റ്റൊ​​​​രു മ​​​​ന്ത്രി ഇ​​​​ട​​​​പെ​​​​ട്ടു സം​​​​സാ​​​​രി​​​​ച്ച​​​​തെ​​​​ന്ന അ​​​​ടി​​​​യ​​​​ന്ത​​​​രപ്ര​​​​മേ​​​​യ നോ​​​​ട്ടീ​​​​സി​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഏ​​​​റെ സ​​​​മ​​​​യം ബ​​​​ഹ​​​​ള​​​​ത്തി​​​​ന് ഇ​​​​ട​​​​യാ​​​​ക്കി.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി അം​​​​ഗ​​​​ങ്ങ​​​​ൾ സീ​​​​റ്റി​​​​ൽ നി​​​​ന്ന് എ​​​​ഴു​​​​ന്നേ​​​​റ്റു ബ​​​​ഹ​​​​ള​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​തോ​​​​ടെ പ്ര​​​​തി​​​​പ​​​​ക്ഷ അം​​​​ഗ​​​​ങ്ങ​​​​ളും പോ​​​​ർവി​​​​ളി​​​​ക​​​​ളോ​​​​ടെ എ​​​​ഴു​​​​ന്നേ​​​​റ്റു. ഇ​​​​തോ​​​​ടെ നി​​​​യ​​​​മ​​​​സ​​​​ഭ ശ​​​​ബ്ദാ​​​​യ​​​​മ​​​​ാന​​​​മാ​​​​യി. ട്രോ​​​​ളിം​​​​ഗ് നി​​​​രോ​​​​ധ​​​​നം മൂ​​​​ലം വ​​​​റു​​​​തി​​​​യി​​​​ലാ​​​​യ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് സ​​​​ന്പാ​​​​ദ്യ സ​​​​മാ​​​​ശ്വാ​​​​സ പ​​​​ദ്ധ​​​​തി​​​​യി​​​​ൽനി​​​​ന്നു​​​​ള്ള തു​​​​ക ന​​​​ൽ​​​​കി​​​​യി​​​​ല്ലെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചു പ്ര​​​​തി​​​​പ​​​​ക്ഷം ന​​​​ൽ​​​​കി​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​ര പ്ര​​​​മേ​​​​യ നോ​​​​ട്ടീ​​​​സ് ത​​​​ള്ളി​​​​യു​​​​ള്ള മ​​​​ന്ത്രി വി.​​​​ഇ. അ​​​​ബ്ദു​​​​ൾ ഗ​​​​ഫൂ​​​​റി​​​​ന്‍റെ മ​​​​റു​​​​പ​​​​ടി​​​​ക്കി​​​​ടെ മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി​​​​ജോ​​​​ണ്‍ ഇ​​​​ട​​​​പെ​​​​ട്ടു സം​​​​സാ​​​​രി​​​​ച്ച​​​​താ​​​​ണ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് ഇ​​​​ട​​​​യാ​​​​ക്കി​​​​യ​​​​ത്.

ബ​​​​ഹ​​​​ളം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തോ​​​​ടെ അം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ല്ലാ​​​​വ​​​​രും ഇ​​​​രി​​​​ക്കാ​​​​ൻ സ്പീ​​​​ക്ക​​​​ർ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് പ​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും ഇ​​​​രു പ​​​​ക്ഷ​​​​വും കേ​​​​ട്ടി​​​​ല്ല. ഒ​​​​രു മ​​​​ന്ത്രി​​​​ക്ക് ക​​​​ഴി​​​​വു​​​​കേ​​​​ടു​​​​ണ്ടെ​​​​ന്ന് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ പോ​​​​ലു​​​​ള്ള ഒ​​​​രു മു​​​​തി​​​​ർ​​​​ന്ന അം​​​​ഗം പ​​​​റ​​​​ഞ്ഞ​​​​ത് ശ​​​​രി​​​​യാ​​​​യി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ത​​​​ന്നെ​​​​യാ​​​​ണ് അ​​​​തു തി​​​​രു​​​​ത്തേ​​​​ണ്ട​​​​തെ​​​​ന്നും സ്പീ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, താ​​​​ൻ ആ​​​​രെ​​​​യും അ​​​​പ​​​​മാ​​​​നി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ഒ​​​​രു മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി ശ​​​​രി​​​​യാ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് മ​​​​റ്റൊ​​​​രു മ​​​​ന്ത്രി ഇ​​​​ട​​​​യ്ക്കു ക​​​​യ​​​​റി പ​​​​റ​​​​ഞ്ഞ​​​​തെ​​​​ന്നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് അ​​​​ടി​​​​യ​​​​ന്ത​​​​രപ്ര​​​​മേ​​​​യ ച​​​​ർ​​​​ച്ച​​​​യ്ക്കി​​​​ടെ പ​​​​ല മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ​​​​യും മ​​​​റു​​​​പ​​​​ടി​​​​ക്കി​​​​ടെ അ​​​​ന്ന​​​​ത്തെ നി​​​​യ​​​​മ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി​​​​കാ​​​​ര്യ മ​​​​ന്ത്രി​​​​മാ​​​​ർ ഇ​​​​ട​​​​പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​തു മ​​​​ന്ത്രി​​​​യു​​​​ടെ ക​​​​ഴി​​​​വു​​​​കേ​​​​ടാ​​​​ണെ​​​​ന്ന് ഞ​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ. ഇ​​​​ത് പ്ര​​​​തി​​​​പ​​​​ക്ഷം നി​​​​ഷേ​​​​ധി​​​​ച്ചു. നി​​​​യ​​​​മ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ രേ​​​​ഖ​​​​ക​​​​ളി​​​​ൽ ഉ​​​​ണ്ടെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ഫിഷറീസ് മ​​​​ന്ത്രി​​​​യെ അ​​​​ങ്ങ​​​​യെ​​​​പ്പോ​​​​ലെ ഒ​​​​രാ​​​​ൾ സ​​​​ഭ​​​​യി​​​​ൽ അ​​​​പ​​​​മാ​​​​നി​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഈ ​​​​പ​​​​രാ​​​​മ​​​​ർ​​​​ശം സ​​​​ഭാ രേ​​​​ഖ​​​​ക​​​​ളി​​​​ൽനി​​​​ന്നു നീ​​​​ക്ക​​​​ണ​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മ​​​​ന്ത്രി​​​​ക്കു ക​​​​ഴി​​​​വു​​​​കേ​​​​ടെ​​​​ന്നു പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്ന് വാ​​​​ക്കൗ​​​​ട്ട് പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ, മ​​​​റ്റൊ​​​​രു മ​​​​ന്ത്രി​​​​യാ​​​​ണ് ഇ​​​​ത്ത​​​​രം ക​​​​ഴി​​​​വു​​​​കേ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന സ​​​​മീ​​​​പ​​​​നം സ്വീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്ന് പ​​​​റ​​​​ഞ്ഞു.


പി​​​​ന്നീ​​​​ട് 288 പ്ര​​​​കാ​​​​രം വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി​​​​യ മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി​​​​ജോ​​​​ണ്‍, ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ഫി​​​​ഷറീ​​​​സ് വ​​​​കു​​​​പ്പ​​​​ല്ല, തൊ​​​​ഴി​​​​ൽ വ​​​​കു​​​​പ്പ് ന​​​​ട​​​​പ്പാ​​​​ക്കി​​​​യ ത​​​​ണ​​​​ൽ പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് താ​​​​ൻ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ച​​​​തെ​​​​ന്നു പ​​​​റ​​​​ഞ്ഞു.

മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി സ​​​​ന്പാ​​​​ദ്യ സ​​​​മാ​​​​ശ്വാ​​​​സ പ​​​​ദ്ധ​​​​തി:അ​​​​ടു​​​​ത്ത ഗ​​​​ഡു അ​​​​ടു​​​​ത്ത മാ​​​​സ​​​​ം: മു​​​​ഖ്യ​​​​മ​​​​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി സ​​​​ന്പാ​​​​ദ്യ സ​​​​മാ​​​​ശ്വാ​​​​സ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ആ​​​​ദ്യ ഗ​​​​ഡു​​​​വി​​​​ന്‍റെ വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ന്നു വ​​​​രു​​​​ന്ന​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. അ​​​​ടു​​​​ത്ത ഗ​​​​ഡു അ​​​​ടു​​​​ത്ത മാ​​​​സം കൊ​​​​ടു​​​​ക്കും.

കേ​​​​ന്ദ്ര വി​​​​ഹി​​​​തം വ​​​​രാ​​​​ൻ വൈ​​​​കി​​​​യാ​​​​ൽ അ​​​​തു മു​​​​ൻ​​​​കൂ​​​​റാ​​​​യി സം​​​​സ്ഥാ​​​​നം ന​​​​ൽ​​​​കും. 1500 രൂ​​​​പ വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​ഹി​​​​തം, സം​​​​സ്ഥാ​​​​ന- കേ​​​​ന്ദ്ര വി​​​​ഹി​​​​ത​​​​വും 1500 രൂ​​​​പ വീ​​​​ത​​​​മാ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​ർ പോ​​​​യ പോ​​​​ക്കി​​​​ന് ഈ ​​​​തു​​​​ക 6,000 രൂ​​​​പ​​​​യാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഉ​​​​യ​​​​ർ​​​​ത്തി​​​​യ തു​​​​ക യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രാ​​​​ണ് ന​​​​ൽ​​​​കേ​​​​ണ്ട​​​​തെ​​​​ന്ന് മ​​​​ന്ത്രി വി.​​​​ഇ. അ​​​​ബ്ദു​​​​ൾ ഗ​​​​ഫൂ​​​​ർ പ​​​​റ​​​​ഞ്ഞു.

 

Tags : Pinarayi's recommendation Minister

Recent News

Corehub Up