ധന ബില്ലിൽ നിയമസഭയിൽ നടന്ന ചർച്ച
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. നികുതി ഇളവിന്റെ ഒളിച്ചുകളി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുട്ടാപ്പോക്ക് നയത്തിൽ ദുരൂഹതയുണ്ട്. നിയമസഭയിൽ പാസാക്കിയ കാര്യം, എക്സിക്യൂട്ടീവിന് വിടുന്നത് അഴിമതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാൽ കർഷകർ ആയത് കൊണ്ടാണോ മുൻ സർക്കാർ ബക്കാർഡി കമ്പനിയുമായി ചർച്ച നടത്തിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചോദിച്ചു. സബ്ജക്ട് കമ്മിറ്റിക്ക് ബിൽ വിടണമെന്ന് കാര്യോപദേശക സമിതിയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടില്ല എന്നും സതീശൻ പറഞ്ഞു. മദ്യനികുതിയിലെ പ്രതിപക്ഷത്തിന്റെ ക്രമപ്രശ്നം നിയമസഭ തള്ളി.
Tags : Finance Bill opposition Latest News