x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌അന്‍റാർട്ടിക്കയിലെ മഞ്ഞിലും തണുത്തുറയാത്ത ചോരപ്പുഴ; ബ്ലഡ് ഫാൾസിന്‍റെ രഹസ്യം കേട്ട് ആളുകൾ ഞെട്ടി..!

ഇന്‍റർനാഷണൽ ഡെസ്ക്
Published: July 1, 2026 03:04 PM IST | Updated: July 1, 2026 03:06 PM IST

അ​ന്‍റാർ​ട്ടി​ക്ക​ ടെ​യ്‌​ല​ർ ഗ്ലേ​സി​യ​റി​ലെ ബ്ലഡ് ഫാൾസ്.

ഞ്ഞുപാളികൾക്കിടയിലൂടെ കുതിച്ചൊഴുകുന്ന രക്തനദി! ഡ്രാക്കുള കഥകളിലെ ആഖ്യാനങ്ങൾപോലെ ഭയപ്പെടുത്തുന്ന കാഴ്ച! അന്‍റാർട്ടിക്കയിലെ ത​ണു​ത്തു​റ​ഞ്ഞ മ​ഞ്ഞു​പാ​ളി​ക​ൾ​ക്കി​ട​യി​ലൂ​ടെ; കട്ടപിടിക്കാതെ, ചോ​ര​യൊ​ഴു​കു​ന്ന​തു​പോ​ലെയുള്ള ചു​വ​ന്ന വെ​ള്ള​ച്ചാ​ട്ടം! ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ശാ​സ്ത്ര​ലോ​ക​ത്തെ​യും സ​ഞ്ചാ​രി​ക​ളെ​യും ഒ​രേ​പോ​ലെ വി​സ്മ​യി​പ്പി​ക്കു​ക​യും ഭയപ്പെടുത്തുകയും വിഷമവൃത്തത്തിലാക്കുകയും ചെയ്ത അപൂർവ ​പ്ര​തി​ഭാ​സ​ത്തിന്‍റെ കാ​ര​ണം ഒടുവിൽ കണ്ടെത്തിയിരിക്കുയാണ് ശാ​സ്ത്ര​ജ്ഞ​ർ. ബ്ല​ഡ് ഫാ​ൾ​സ് - എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​കൃ​തി​വി​സ്മ​യ​ത്തി​ന്‍റെ ര​ഹ​സ്യ​ച്ചു​രു​ളാ​ണ് ഗവേഷകർ അഴിച്ചെടുത്തത്.

അ​ന്‍റാർ​ട്ടി​ക്ക​യി​ലെ ടെ​യ്‌​ല​ർ ഗ്ലേ​സി​യ​റി​ലാ​ണ് ​ചു​വ​ന്ന വെ​ള്ള​ച്ചാ​ട്ടം. ക​ടും ചു​വ​പ്പ് നി​റ​ത്തി​ൽ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​തു കൊ​ണ്ട് ഇ​ത് മ​ഞ്ഞു​പാ​ളി​ക​ളി​ൽനി​ന്നു ര​ക്തം വ​മി​ക്കു​ന്ന​തു​പോ​ലെ തോ​ന്നി​പ്പി​ക്കും. എ​ന്നാ​ൽ ഇ​തി​നു പി​ന്നി​ൽ ​ശാ​സ്ത്ര​പ​ര​മാ​യ ചി​ല കാ​ര​ണ​ങ്ങ​ളാ​ണു​ള്ള​തെ​ന്ന് ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഏ​താ​ണ്ട് നാനൂറ് മീ​റ്റ​ർ താ​ഴ്ച​യി​ലു​ള്ള അ​തി​പു​രാ​ത​ന​മാ​യ ഭൂ​ഗ​ർ​ഭ ത​ടാ​ക​മാ​ണ് ​വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ഉ​റ​വി​ടമെന്ന് ഗവേഷകർ പറഞ്ഞു. ഏ​താ​ണ്ട് 15 ല​ക്ഷത്തോളം വ​ർ​ഷം മുന്പ് മ​ഞ്ഞു​പാ​ളി​ക​ൾ രൂ​പ​പ്പെ​ട്ട​പ്പോ​ൾ ക​ട​ൽ​വെ​ള്ളം ഉ​ള്ളി​ൽ കു​ടു​ങ്ങി​. കാ​ല​ക്ര​മേ​ണ ​വെ​ള്ള​ത്തി​ലെ ഉ​പ്പി​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി വ​ർധി​ക്കു​ക​യും ഇ​തോ​ടൊ​പ്പം ഇരുന്പിന്‍റെ സാ​ന്നി​ധ്യം വർധിക്കുകയും ചെയ്തു.

K-Rail Survey

മ​ഞ്ഞു​പാ​ളി​ക​ൾ​ക്കി​ട​യി​ലെ ക​ടു​ത്ത സ​മ്മ​ർ​ദ്ദം മൂ​ലം ഈ ​ലാ​യ​നി ഉപരിതലത്തിലേക്കു തള്ളും. അന്തരീക്ഷത്തിലെ ഓ​ക്സി​ജ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​മ്പോ​ൾ, ഇ​രു​മ്പ് തു​രു​മ്പെ​ടു​ക്കു​ന്ന​തു​പോ​ലു​ള്ള രാ​സ​പ്ര​വ​ർ​ത്ത​നം ന​ടക്കുകയും ക​ടുംചു​വ​പ്പ് നി​റ​മാ​യി മാ​റു​ക​യും ചെ​യ്യും. അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ ക​ഠി​ന​മാ​യ ത​ണു​പ്പി​ലും ഈ ​വെ​ള്ളം ക​ട്ട​പി​ടി​ക്കാ​തെ ഒ​ഴു​കാ​ൻ കാ​ര​ണം അ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഉ​യ​ർ​ന്ന അ​ള​വി​ലു​ള്ള ഉ​പ്പാ​ണ്.

1911-ൽ ​ഓ​സ്‌​ട്രേ​ലി​യ​ൻ ജി​യോ​ള​ജി​സ്റ്റാ​യ ഗ്രി​ഫി​ത്ത് ടെ​യ്‌​ല​ർ ആ​ണ് ബ്ലഡ് ഫാൾസ് - ക​ണ്ടെ​ത്തു​ന്ന​ത്. അ​ന്നു ചു​വ​ന്ന പാ​യ​ലു​ക​ളാ​ണ് രക്തവർണത്തിനു പി​ന്നി​ലെ​ന്നാ​യി​രു​ന്നു നി​ഗ​മ​നം. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ന്ന പ​ഠ​ന​ങ്ങ​ളി​ൽ അ​യേ​ണിന്‍റെ സാ​ന്നി​ധ്യ​മാ​ണ് ഇ​തിനു കാ​ര​ണ​മെ​ന്ന് ശാസ്ത്രലോകം വ്യക്തമാക്കി. എ​ങ്കി​ലും, കി​ലോ​മീ​റ്റ​റു​ക​ളോ​ളം ക​ട്ടി​യു​ള്ള മ​ഞ്ഞി​ന​ടി​യി​ൽ നി​ന്ന് ഈ ​വെ​ള്ളം എ​ങ്ങ​നെ പു​റ​ത്തേ​ക്കു വ​രു​ന്നു എ​ന്ന​ത് അ​ജ്ഞാ​ത​മാ​യി​ തുടർന്നു.

2017-ൽ ​യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് അ​ലാ​സ്ക ഫെ​യ​ർ​ബാ​ങ്ക്സി​ലെ ഗ​വേ​ഷ​ക​ർ റ​ഡാ​ർ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് മ​ഞ്ഞു​പാ​ളി​ക​ൾ​ക്കു​ള്ളി​ൽ 300 മീ​റ്റ​റോ​ളം നീ​ള​മു​ള്ള പ്ര​കൃ​തി​ദ​ത്ത ചാനലുകൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇതിലൂടെ‍യാണ് ഉ​യ​ർ​ന്ന സ​മ്മ​ർദ​ത്തി​ലു​ള്ള ലാ​യ​നി പു​റ​ത്തേ​ക്കുവ​രു​ന്ന​തത്രെ! അന്‍റാ​ർ​ട്ടി​ക് സ​യ​ൻ​സ് എ​ന്ന ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേഖനത്തിൽ ഗവേഷണഫലം പൂർണമായും ഉൾപ്പെടുത്തിയിട്ടുണ്ട്.

K-Rail Survey

ഗവേഷണത്തിനിടയിൽ ഞെട്ടിക്കുന്ന വസ്തുതകളും ശാസ്ത്രജ്ഞർക്ക് കണ്ടെത്താനായി. സൂ​ര്യ​പ്ര​കാ​ശ​മോ, ഓ​ക്സി​ജ​നോ ഇ​ല്ലാ​തെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ളാ​യി ​ഭൂ​ഗ​ർ​ഭ ത​ടാ​ക​ത്തി​ൽ ജീ​വി​ക്കു​ന്ന ചി​ല സൂ​ക്ഷ്മ​ജീ​വി​ക​ളെ​യും ക​ണ്ടെ​ത്തി​യിട്ടുണ്ട്. പ്ര​കാ​ശ​സം​ശ്ലേ​ഷ​ണ​ത്തിനു പ​ക​രം സ​ൾ​ഫേ​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​വ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. കണ്ടെത്തൽ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട പഠനങ്ങളിലും വലിയ മുന്നേറ്റമായി. സൗ​ര​യൂ​ഥ​ത്തി​ലെ മ​റ്റ് ഗ്ര​ഹ​ങ്ങ​ളി​ലും ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ലും സ​മാ​ന​മാ​യ ത​ണു​ത്തു​റ​ഞ്ഞ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​വ​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യേ​ക്കാം എ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്കാണ് കണ്ടെത്തൽ വഴിതുറന്നിരിക്കുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

Tags : Antarctica Blood Falls Mystery Aliens Taylor Glacier

Recent News

Corehub Up