ചന്ദ്രൻ
കോഴിക്കോട്: മരുന്ന് മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിച്ചെന്ന് ആരോപണം. നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിലാണ് സംഭവം.
കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി ചന്ദ്രൻ (72) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.
കഴിഞ്ഞ മാസം 23നാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചന്ദ്രൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്ന് ഗുളിക മാറി നൽകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
മരുന്ന് കഴിച്ചതിന് പിന്നാലെ ഇയാളുടെ ആരോഗ്യനില വഷളായതോടെ കോഴിക്കോട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
Tags : patient died Kozhikode