ഹോട്ടൽ വി മാർട്ട്
തിരുവനന്തപുരം: ആറ്റിങ്ങൽ കടയ്ക്കാവൂരിൽ ഷവായി കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ. കടയ്ക്കാവൂർ തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന 'വി മാർട്ട്' എന്ന കടയിൽ നിന്നും കഴിഞ്ഞ ദിവസം ഷവായി കഴിച്ചർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
ഷവായി കഴിച്ചവർക്ക് ശ്വാസംമുട്ടും ഛർദിയും വയറിളക്കവും ഉണ്ടായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും ലൈസൻസ് ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കട അടപ്പിച്ചു.
Tags : Food poison Kadakavur Shawai health department