Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shawai

ക​ട​യ്ക്കാ​വൂ​രി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ഷ​വാ​യി ക​ഴി​ച്ച​വ​ർ​ക്ക് ഛർ​ദി​യും വ​യ​റി​ള​ക്ക​വും

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ ക​ട​യ്ക്കാ​വൂ​രി​ൽ ഷ​വാ​യി ക​ഴി​ച്ച നി​ര​വ​ധി പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ക​ട​യ്ക്കാ​വൂ​ർ തെ​ക്കും​ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന 'വി ​മാ​ർ​ട്ട്' എ​ന്ന ക​ട​യി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഷ​വാ​യി ക​ഴി​ച്ച​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ​ത്.

ഷ​വാ​യി ക​ഴി​ച്ച​വ​ർ​ക്ക് ശ്വാ​സം​മു​ട്ടും ഛർ​ദി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​യി. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട പ​ത്തോ​ളം പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ട​യ്ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ​യും ലൈ​സ​ൻ​സ് ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട അ​ട​പ്പി​ച്ചു.

Latest News

Corehub Up