x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​ത്ത​വ​വി​രാ​മം: വേ​ണം ക​രു​ത​ൽ, സ്ത്രീ​ക​ൾ നി​ർ​ബ​ന്ധ​മാ​യും അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത്

ഡോ. ശ്രീദേവി
Published: July 1, 2026 12:07 PM IST | Updated: July 1, 2026 01:18 PM IST

ചിത്രം ഇൻസെറ്റ്: ഡോ. ശ്രീദേവി

സ്ത്രീ​ക​ളി​ല്‍ ആ​ര്‍​ത്ത​വം അ​ഥ​വാ മാ​സ​മു​റ എ​ന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​ക്കു​ക​യും അ​വ​രു​ടെ പ്ര​ജ​ന​ന​ശേ​ഷി​ക്ക് വി​രാ​മ​മി​ടു​ക​യും ചെ​യ്യു​ന്ന ഒ​രു സ്വാ​ഭാ​വി​ക ഘ​ട്ട​മാ​ണ് ആ​ര്‍​ത്ത​വ​വി​രാ​മം (Menopause). തു​ട​ര്‍​ച്ച​യാ​യി 12 മാ​സം വ​രെ ആ​ര്‍​ത്ത​വം ഇ​ല്ലാ​തി​രി​ക്കു​മ്പോ​ഴാ​ണ് ആ​ര്‍​ത്ത​വ​വി​രാ​മം സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​സാ​ന​മാ​യി മാ​സ​മു​റ വ​ന്ന തീ​യ​തി അ​വ​സാ​ന മാ​സ​മു​റ (LMP - Last Menstural Period) ആ​യി ക​ണ​ക്കാ​ക്കു​ന്നു. 45നും 55​നും പ്രാ​യ​ത്തി​നി​ട​യി​ലു​ള്ള സ്ത്രീ​ക​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി ആ​ര്‍​ത്ത​വ​വി​രാ​മം സം​ഭ​വി​ക്കു​ന്ന​ത്.

പ്രാ​യ​ത്തി​ന്‍റേ​താ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ഗ​ര്‍​ഭാ​ശ​യ​ത്തി​ലെ അ​ണ്ഡാ​ശ​യ​ത്തി​ല്‍ അ​ണ്ഡോ​ല്പാ​ദ​നം കു​റ​യു​ന്നു. ഇ​ത് മൂ​ലം ഈ​സ്ട്ര​ജ​ന്‍, പ്രോ​ജ​സ്ട്രോ​ണ്‍ തു​ട​ങ്ങി​യ ഹോ​ര്‍​മോ​ണു​ക​ളു​ടെ അ​ള​വ് ശ​രീ​ര​ത്തി​ല്‍ കു​റ​യു​ക​യും ആ​ര്‍​ത്ത​വ​വി​രാ​മ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.

ആ​ര്‍​ത്ത​വ​വി​രാ​മം മൂ​ലം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ദീ​ര്‍​ഘ​കാ​ല ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍

ആ​ര്‍​ത്ത​വ​വി​രാ​മ ഘ​ട്ട​ത്തി​ല്‍ ശ​രീ​ര​ത്തി​ലെ ഈ​സ്ട്ര​ജ​ന്‍ ഹോ​ര്‍​മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​ത് നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു. അ​സ്ഥി​ബ​ല​ക്ഷ​യം, ഹൃ​ദ്രോ​ഗം കൂ​ടാ​തെ മെ​റ്റ​ബോ​ളി​സം, മാ​ന​സി​കാ​രോ​ഗ്യം, മാം​സ​പേ​ശി​ക​ള്‍ എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.

ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷം ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട പ്ര​ധാ​ന മാ​ര്‍​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് വ്യാ​യാ​മം. ചി​ട്ട​യാ​യ ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​നം മു​മ്പ് പ്ര​തി​പാ​ദി​ച്ച ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ ഒ​രു പ​രി​ധി​വ​രെ പ്ര​തി​രോ​ധി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

ഓ​സ്റ്റി​യോ​പൊ​റോ​സി​സ് (അ​സ്ഥി ബ​ല​ക്ഷ​യം)

ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷം ഈ​സ്ട്ര​ജ​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തി​നാ​ല്‍ അ​സ്ഥി സാ​ന്ദ്ര​ത കു​റ​യു​ക​യും എ​ല്ലു​ക​ള്‍ ബ​ല​ഹീ​ന​മാ​വു​ക​യും ചെ​യ്യു​ന്നു. ഈ ​അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ​പോ​റോ​സി​സ്. ഇ​തു​മൂ​ലം ചെ​റി​യ വീ​ഴ്ച​ക​ളി​ല്‍ പോ​ലും എ​ല്ലു​ക​ള്‍ ഒ​ടി​യാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ന്നു.

ഇ​ത് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​നു​യോ​ജ്യ​മാ​യ വ്യാ​യാ​മം ദി​വ​സ​വും ചെ​യ്യേ​ണ്ട​താ​ണ്. Resistance exercise, Weight bearing exercise എ​ന്നീ വ്യാ​യാ​മ​ങ്ങ​ള്‍ ഒ​ന്നി​ച്ചു ചെ​യ്യു​ന്ന​തി​ലൂ​ടെ അ​സ്ഥി​ക​ളു​ടെ ബ​ലം ശ​ക്തി​പ്പെ​ടു​ത്താ​നും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്താ​നും സാ​ധി​ക്കും.

ഹൃ​ദ്രോ​ഗം (Cardio Vascular Disease - CVD)

ആ​ര്‍​ത്ത​വ​വി​രാ​മ ഘ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം മൂ​ലം ദ​ഹ​ന​പ്ര​ക്രി​യ മ​ന്ദ​ഗ​തി​യി​ല്‍ ആ​കു​ക​യും വ​യ​റി​ലെ കൊ​ഴു​പ്പി​ന്‍റെ അ​ള​വ്കൂ​ടു​ക​യ മാം​സ​പേ​ശി​ക​ളു​ടെ അ​ള​വ് കു​റ​യു​ക​യും ചെ​യ്യു​ന്നു.

ദി​വ​സ​വും എ​യ്‌​റോ​ബി​ക് വ്യാ​യാ​മം ചെ​യ്യു​ന്ന​ത് ഹൃ​ദ​യ​ത്തി​ന്‍റെ​യും ശ്വാ​സ​കോ​ശ​ത്തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. കൃ​ത്യ​മാ​യ വ്യാ​യാ​മ​ത്തി​നൊ​പ്പം ക്ര​മേ​ണ വ്യാ​യാ​മം ചെ​യ്യു​ന്ന സ​മ​യം വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​ത് ര​ക്ത​സ​മ്മ​ര്‍​ദം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ക​യും ഹൃ​ദ്രോ​ഹ സാ​ധ്യ​ത കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

ദി​വ​സ​വും വ്യാ​യാ​മം ചെ​യ്യു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ലെ HDL (ന​ല്ല കൊ​ള​സ്‌​ട്രോ​ളി​ന്റെ അ​ള​വ്) വ​ര്‍​ധി​പ്പി​ക്കു​ക​യും LDL (മോ​ശം കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ്) കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

ആ​ര്‍​ത്ത​വ​വി​രാ​മ​ത്തി​നു മു​മ്പേ വ്യാ​യാ​മം ചെ​യ്തു തു​ട​ങ്ങു​ന്ന​തി​ലൂ​ടെ ര​ക്ത​ക്കു​ഴ​ലി​നെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍ തീ​വ്ര​ത​യി​ലേ​ക്ക് എ​ത്തു​ന്ന​ത് മ​ന്ദ​ഗ​തി​യി​ല്‍ ആ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

ഇ​തു കൂ​ടാ​തെ Metabolism ന​ല്ല രീ​തി​യി​ല്‍ ആ​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ ശ​രീ​ര​ഭാ​രം നി​ല​നി​ര്‍​ത്താ​നും സ​ഹാ​യി​ക്കു​ന്നു.

ശ​രീ​ര​ത്തി​ന്‍റെ ബാ​ല​ന്‍​സ്

ആ​ര്‍​ത്ത​വ​വി​രാ​മ​ത്തി​നു​ശേ​ഷം ശ​രീ​ര​ത്തി​ലെ ന്യൂ​റോ സെ​ന്‍​സ​റി സി​സ്റ്റ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​വു​ക​യും ശ​രീ​ര​ത്തി​ന്‍റെ ബാ​ല​ന്‍​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ ബാ​ല​ന്‍​സ് ന​ഷ്ട​മാ​കു​മ്പോ​ള്‍ വീ​ഴ്ച​യു​ടെ സാ​ധ്യ​ത വ​ര്‍ധി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ പ​രി​ശീ​ല​ന​വും വ്യാ​യാ​മ​വും ഒ​രു ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം കൃ​ത്യ​മാ​യി ചെ​യ്യേ​ണ്ട​താ​ണ്.

പെ​ല്‍​വി​ക് അ​വ​യ​വ​ങ്ങ​ളു​ടെ പ്രൊ​ലാ​പ്‌​സ് (Pelvic Organ Prolapse)

ആ​ര്‍​ത്ത​വ​വി​രാ​മ​ത്തി​ല്‍ ഈ​സ്ട്ര​ജ​ന്‍ ഹോ​ര്‍​മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​ത് മൂ​ലം പെ​ല്‍​വി​ക് ഫ്ലോ​റി​ലെ പേ​ശി​ക​ളു​ടെ ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ന്നു. ഈ ​അ​വ​സ്ഥ​യി​ലാ​ണ് Pelvic Organ Prolapse സം​ഭ​വി​ക്കു​ന്ന​ത്.

പെ​ല്‍​വി​ക് ഫ്ലോ​​റി​ലെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളാ​യ ഗ​ര്‍​ഭാ​ശ​യം, മൂ​ത്രാ​ശ​യം, മ​ലാ​ശ​യം എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഉ​ള്ളി​ല്‍ നി​ന്നും യോ​നി ഭാ​ഗ​ത്തേ​ക്ക് വ​ലി​ഞ്ഞു​വ​രു​ന്ന അ​വ​സ്ഥ​യാ​ണി​ത്.

യോ​നീ​ഭാ​ഗ​ത്തെ സ​മ്മ​ര്‍​ദം, വേ​ദ​ന, ഇ​ട​യ്ക്കി​ടെ മൂ​ത്രം ഒ​ഴി​ക്കു​ക, മൂ​ത്രം അ​റി​യാ​തെ പോ​വു​ക തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്. പെ​ല്‍​വി​ക് പേ​ശി​ക​ളെ ബ​ല​പ്പെ​ടു​ത്തു​ന്ന വ്യാ​യാ​മ​ങ്ങ​ള്‍ ഫി​സി​യോ​തെ​റാ​പ്പി​യി​ല്‍ ല​ഭ്യ​മാ​ണ്.

മാ​ന​സി​കാ​രോ​ഗ്യ​വും ഉ​റ​ക്ക​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്

വ്യാ​യാ​മം ചെ​യ്യു​ന്ന​ത് ശ​രീ​ര​ത്തി​ലെ Endorphinsserotonin പോ​ലു​ള്ള രാ​സ​വ​സ്തു​ക്ക​ളു​ടെ ഉ​ല്‍​പാ​ദ​നം വ​ര്‍ധിപ്പി​ക്കു​ന്നു. ഉ​ത്ക​ണ്ഠ, വി​ഷാ​ദം, മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നാ​യി വ്യാ​യാ​മം ശീ​ല​മാ​ക്കു​ക.

വ്യാ​യാ​മം ചെ​യ്യു​ന്ന​ത​ലൂ​ടെ ആ​ത്മവിശ്വാസം വ​ര്‍​ധിക്കു​ന്നു, ഉ​റ​ക്ക​ത്തിന്‍റെ ഗു​ണ​മേ​ന്മ മെ​ച്ച​പ്പെ​ടു​ന്നു, കൂ​ടാ​തെ വൈ​ജ്ഞാ​നി​ക പ്ര​വ​ര്‍​ത്ത​ന​വും (Cognitive function) മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ദി​വ​സ​വും 60 മി​നി​റ്റ് വ്യാ​യാ​മം ചെ​യ്യു​ന്ന​ത് മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു.

ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷ​മു​ള്ള സ്ത്രീ​ക​ളി​ല്‍ ശാ​രീ​രി​ക ക്ഷ​മ​ത, ജീ​വി​ത നി​ല​വാ​രം, മെ​റ്റ​ബോ​ളി​ക് ആ​രോ​ഗ്യം, ബോ​ണ്‍ മി​ന​റ​ല്‍ ഡെ​ന്‍​സി​റ്റി എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​സ്ഥി​നാ​ശം ത​ട​യു​ന്ന​തി​നും വ്യ​ക്തി​ഗ​ത വ്യാ​യാ​മം സ​ഹാ​യ​ക​ര​മാ​ണ്.

ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​ന് ശേ​ഷം സ്ത്രീ​ക​ള്‍​ക്കാ​യു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ ഔ​ഷ​ധ ര​ഹി​ത ചി​കി​ത്സാ മാ​ര്‍​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് വ്യ​ക്തി​ഗ​ത വ്യാ​യാ​മ​ങ്ങ​ള്‍.

ഇ​വ ദി​വ​സ​വും കൃ​ത്യ​മാ​യി ചെ​യ്യു​ന്ന​തി​ലൂ​ടെ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യം നി​ല​നി​ര്‍​ത്താ​നും മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യ​ക​ര​മാ​ണ്. ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷ​മു​ള്ള വ്യാ​യ​മ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ക.

വിവരങ്ങൾ: ശ്രീദേവി
HOD, Department of Physiotherapy, SUT Hospital, Pattom.

Tags : Menopause Symptoms Causes Womens Corner

Recent News

Corehub Up