പ്രതീകാത്മക ചിത്രം
ആരോഗ്യ വകുപ്പ് നിയമസഭയിൽ വെച്ച കണക്ക് ഞെട്ടിക്കുന്നതാണ്.2020 ൽ കേരളത്തിൽ ആകെ 43,740 ഡയാലിസിസ് രോഗികൾ ഉണ്ടായിരുന്നു. എന്നാൽ 2024 ൽ ഇത് 2,18,410 ആയി ഉയർന്നു! വെറുംനാല് വർഷം കൊണ്ട് അഞ്ചിരട്ടി വർദ്ധനവ്. പുതിയ കണക്കുകൾ ഇതുവരെ പുറത്തു വന്നിട്ടില്ല.
പ്രമേഹം - പ്രധാന വില്ലൻ:
ഇന്ത്യയിൽ പ്രമേഹം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരി 11.4% ആണെങ്കിൽ കേരളത്തിൽ 23.6% പേർക്ക് പ്രമേഹം ഉണ്ട് ,അതായത് ഇരട്ടി! 60-70% കിഡ്നി തകരാറിനും കാരണം പ്രമേഹമാണ് എന്ന് ഡോക്ടർമാർ പറയുന്നു.
രക്തസമ്മർദ്ദം (BP):
19 വയസ്സിന് മുകളിലുള്ള മൂന്ന് പേരിൽ ഒരാൾക്ക് BP ഉണ്ട്. ഇത് നേരിട്ട് കിഡ്നിയെ ബാധിക്കും.
ജീവിതശൈലി:
അമിത ഉപ്പ്, പഞ്ചസാര, ഫാസ്റ്റ് ഫുഡ്, വേദന സംഹാരികൾ സ്ഥിരമായി കഴിക്കുന്നത്, മായം കലർന്ന പച്ചക്കറികൾ, വെള്ളം കുറച്ച് കുടിക്കുന്നത് , ഇതെല്ലാം കിഡ്നിയെ തകർക്കും.
ഏറ്റവും വലിയ അപകടം:
അടുത്തിടെ നടത്തിയ പഠനത്തിൽ 44% പേർക്ക് കിഡ്നി തകരാർ ഉണ്ടായിരുന്നിട്ടും, 98ശതമാനം പേർക്കും തങ്ങൾക്ക് രോഗമുണ്ടെന്ന് അറിയില്ലായിരുന്നു! തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നും കാണിക്കില്ല, അതാണ് പ്രശ്നം.
എങ്ങനെ തടയാം?
വർഷത്തിൽ ഒരിക്കൽ പ്രമേഹം, BP, കിഡ്നി ടെസ്റ്റ് നിർബന്ധമായും ചെയ്യുക.ദിവസം രണ്ട്,മൂന്ന് ലിറ്റർ വെള്ളം കുടിക്കുക.ഉപ്പ്, പഞ്ചസാര കുറയ്ക്കുക.വേദന സംഹാരി സ്വയം വാങ്ങി കഴിക്കരുത്.
ഒരു ഡയാലിസിസിന് 1000 ,2000 രൂപ വരെ സ്വകാര്യ ആശുപത്രികളിൽ ആകും. ഒരാൾക്ക് ആഴ്ചയിൽ മൂന്നു തവണ വേണം, മാസം 20,000 മുതൽ 30,000 വരെ ചെലവ് വരും.അതുകൊണ്ട് തന്നെ സർക്കാർ ആശുപത്രികളും ചാരിറ്റി സെന്ററുകളും ഇല്ലെങ്കിൽ പാവപ്പെട്ട രോഗികൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്.
2026 നവംബറിൽ കേന്ദ്ര സർക്കാരിന്റെ DGHS ഒരു പുതിയ നിയമം കൊണ്ടുവന്നു - ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ട മെഡിക്കൽ ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കാൻ പാടില്ല എന്ന്.
ഇതിനെതിരെ കേരളത്തിലെ ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. കാരണം ഈ നിയമം കർശനമായി നടപ്പാക്കിയാൽ ഡയാലിസിസിന്റെയും ആൻജിയോപ്ലാസ്റ്റിയുടെയും ചെലവ് ഇരട്ടിയാകും എന്ന് അവർ പറയുന്നു.അങ്ങനെ വന്നാൽ സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികളായ MEDISEP, KASP എന്നിവയ്ക്ക് ഈ ചെലവ് താങ്ങാൻ പറ്റാതെ വരും, പല ഡയാലിസിസ് യൂണിറ്റുകളും പൂട്ടേണ്ടി വരും.
സർക്കാർ സഹായം:
കേരള സാമൂഹ്യനീതി വകുപ്പ് സമാശ്വാസം (Samaswasam) സ്കീം വഴി സഹായം കൊടുക്കുന്നുണ്ട്.BPL കാർഡുള്ള ഡയാലിസിസ് രോഗികൾക്ക് മാസം 1100 രൂപ,വൃക്ക മാറ്റിവെച്ചവർക്ക് മാസം 1000 രൂപ.കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ വഴി ഇതിന് അപേക്ഷിക്കാം.
നിങ്ങളുടെ വീട്ടിൽ പ്രമേഹം / BP ഉള്ളവർ ഉണ്ടോ? ഇന്ന് തന്നെ ഒരു കിഡ്നി ടെസ്റ്റ് എടുക്കൂ. ഈ വിവരം ഷെയർ ചെയ്ത് മറ്റുള്ളവരെയും അറിയിക്കൂ!