Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dayalisis

Family Health

കേ​ര​ളം ഡ​യാ​ലി​സി​സ് രോ​ഗി​ക​ളെ​കൊ​ണ്ട് നി​റ​യു​ക​യാ​ണോ?

 

ആ​രോ​ഗ്യ വ​കു​പ്പ് നി​യ​മ​സ​ഭ​യി​ൽ വെ​ച്ച ക​ണ​ക്ക് ഞെ​ട്ടി​ക്കു​ന്ന​താ​ണ്.2020 ൽ ​കേ​ര​ള​ത്തി​ൽ ആ​കെ 43,740 ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ 2024 ൽ ​ഇ​ത് 2,18,410 ആ​യി ഉ​യ​ർ​ന്നു! വെ​റും​നാ​ല് വ​ർ​ഷം കൊ​ണ്ട് അ​ഞ്ചി​ര​ട്ടി വ​ർ​ദ്ധ​ന​വ്. പു​തി​യ ക​ണ​ക്കു​ക​ൾ ഇ​തു​വ​രെ പു​റ​ത്തു വ​ന്നി​ട്ടി​ല്ല.

പ്ര​മേ​ഹം - പ്ര​ധാ​ന വി​ല്ല​ൻ:
ഇ​ന്ത്യ​യി​ൽ പ്ര​മേ​ഹം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. ദേ​ശീ​യ ശ​രാ​ശ​രി 11.4% ആ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ 23.6% പേ​ർ​ക്ക് പ്ര​മേ​ഹം ഉ​ണ്ട് ,അ​താ​യ​ത് ഇ​ര​ട്ടി! 60-70% കി​ഡ്നി ത​ക​രാ​റി​നും കാ​ര​ണം പ്ര​മേ​ഹ​മാ​ണ് എ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.
ര​ക്ത​സ​മ്മ​ർ​ദ്ദം (BP):
19 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള മൂ​ന്ന് പേ​രി​ൽ ഒ​രാ​ൾ​ക്ക് BP ഉ​ണ്ട്. ഇ​ത് നേ​രി​ട്ട് കി​ഡ്നി​യെ ബാ​ധി​ക്കും.
ജീ​വി​ത​ശൈ​ലി:
അ​മി​ത ഉ​പ്പ്, പ​ഞ്ച​സാ​ര, ഫാ​സ്റ്റ് ഫു​ഡ്, വേ​ദ​ന സം​ഹാ​രി​ക​ൾ സ്ഥി​ര​മാ​യി ക​ഴി​ക്കു​ന്ന​ത്, മാ​യം ക​ല​ർ​ന്ന പ​ച്ച​ക്ക​റി​ക​ൾ, വെ​ള്ളം കു​റ​ച്ച് കു​ടി​ക്കു​ന്ന​ത് , ഇ​തെ​ല്ലാം കി​ഡ്നി​യെ ത​ക​ർ​ക്കും.
ഏ​റ്റ​വും വ​ലി​യ അ​പ​ക​ടം:
അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 44% പേ​ർ​ക്ക് കി​ഡ്നി ത​ക​രാ​ർ ഉ​ണ്ടാ​യി​രു​ന്നി​ട്ടും, 98ശ​ത​മാ​നം പേ​ർ​ക്കും ത​ങ്ങ​ൾ​ക്ക് രോ​ഗ​മു​ണ്ടെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു! തു​ട​ക്ക​ത്തി​ൽ ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും കാ​ണി​ക്കി​ല്ല, അ​താ​ണ് പ്ര​ശ്നം.
എ​ങ്ങ​നെ ത​ട​യാം?
വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ പ്ര​മേ​ഹം, BP, കി​ഡ്നി ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​യും ചെ​യ്യു​ക.​ദി​വ​സം ര​ണ്ട്,മൂ​ന്ന് ലി​റ്റ​ർ വെ​ള്ളം കു​ടി​ക്കു​ക.​ഉ​പ്പ്, പ​ഞ്ച​സാ​ര കു​റ​യ്ക്കു​ക.​വേ​ദ​ന സം​ഹാ​രി സ്വ​യം വാ​ങ്ങി ക​ഴി​ക്ക​രു​ത്.

ഒ​രു ഡ​യാ​ലി​സി​സി​ന് 1000 ,2000 രൂ​പ വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ആ​കും. ഒ​രാ​ൾ​ക്ക് ആ​ഴ്ച​യി​ൽ മൂ​ന്നു ത​വ​ണ വേ​ണം, മാ​സം 20,000 മു​ത​ൽ 30,000 വ​രെ ചെ​ല​വ് വ​രും.​അ​തു​കൊ​ണ്ട് ത​ന്നെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും ചാ​രി​റ്റി സെ​ന്‍റ​റു​ക​ളും ഇ​ല്ലെ​ങ്കി​ൽ പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ജീ​വി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.
2026 ന​വം​ബ​റി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ DGHS ഒ​രു പു​തി​യ നി​യ​മം കൊ​ണ്ടു​വ​ന്നു - ഒ​റ്റ​ത്ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ക്കേ​ണ്ട മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന്.
ഇ​തി​നെ​തി​രെ കേ​ര​ള​ത്തി​ലെ ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യ വി​ദ​ഗ്ധ​രും ശ​ക്ത​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. കാ​ര​ണം ഈ ​നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കി​യാ​ൽ ഡ​യാ​ലി​സി​സി​ന്‍റെ​യും ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​യു​ടെ​യും ചെ​ല​വ് ഇ​ര​ട്ടി​യാ​കും എ​ന്ന് അ​വ​ർ പ​റ​യു​ന്നു.​അ​ങ്ങ​നെ വ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക​ളാ​യ MEDISEP, KASP എ​ന്നി​വ​യ്ക്ക് ഈ ​ചെ​ല​വ് താ​ങ്ങാ​ൻ പ​റ്റാ​തെ വ​രും, പ​ല ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ളും പൂ​ട്ടേ​ണ്ടി വ​രും.
സ​ർ​ക്കാ​ർ സ​ഹാ​യം:
കേ​ര​ള സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് സ​മാ​ശ്വാ​സം (Samaswasam) സ്കീം ​വ​ഴി സ​ഹാ​യം കൊ​ടു​ക്കു​ന്നു​ണ്ട്.BPL കാ​ർ​ഡു​ള്ള ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് മാ​സം 1100 രൂ​പ,വൃ​ക്ക മാ​റ്റി​വെ​ച്ച​വ​ർ​ക്ക് മാ​സം 1000 രൂ​പ.​കേ​ര​ള സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി മി​ഷ​ൻ വ​ഴി ഇ​തി​ന് അ​പേ​ക്ഷി​ക്കാം.
നി​ങ്ങ​ളു​ടെ വീ​ട്ടി​ൽ പ്ര​മേ​ഹം / BP ഉ​ള്ള​വ​ർ ഉ​ണ്ടോ? ഇ​ന്ന് ത​ന്നെ ഒ​രു കി​ഡ്നി ടെ​സ്റ്റ് എ​ടു​ക്കൂ. ഈ ​വി​വ​രം ഷെ​യ​ർ ചെ​യ്ത് മ​റ്റു​ള്ള​വ​രെ​യും അ​റി​യി​ക്കൂ!

 

Latest News

Corehub Up