തേൻമിഠായി
തേൻമിഠായി...
ഈ പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ് എത്ര വർഷം പിന്നിലേക്ക് പോകും, അല്ലേ?സ്കൂൾ വിട്ടു വരുമ്പോൾ ഗേറ്റിനു മുന്നിലെ പെട്ടികടയിലെ ചേട്ടന്റെ കയ്യിൽ നിന്ന്പത്രക്കടലാസ് പൊതിയിൽ വാങ്ങിയിരുന്ന ആ മധുരം.
ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച്... കുപ്പി ഭരണികളിൽ നിറയെ ഇരിക്കുന്ന ആ വർണ്ണ ലോകം. 25 പൈസയ്ക്ക്, പിന്നെ ഒരു രൂപയ്ക്ക്, പിന്നെ രണ്ട് രൂപയ്ക്ക്... പോക്കറ്റിൽ നാണയതുട്ടുകൾ എണ്ണി നോക്കി വാങ്ങിയിരുന്ന ആ സന്തോഷം.
നാവിൽ വെച്ചാൽ ആദ്യം പുളിപ്പ്, പിന്നെ മധുരം. പല്ലിൽ ഒട്ടിപ്പിടിക്കും, നാവ് മുഴുവൻ കളറാകും. അമ്മ കാണാതെ രഹസ്യമായി തിന്നുന്നതിന്റെ ഒരു സുഖം വേറെ തന്നെ ആയിരുന്നു.
പിന്നീട് നമ്മൾ വലുതായി.
പോക്കറ്റിൽ പൈസയായി, കയ്യിൽ വലിയ വലിയ ചോക്ലേറ്റുകളായി, പക്ഷെ ആ തേൻമിഠായിയുടെ രുചി... ആ രുചി ഇന്നും ആരും തന്നിട്ടില്ല.ഇന്നും കല്യാണ വീടുകളിലെ മിഠായി പാത്രത്തിലോ, ബേക്കറികളുടെ മൂലയിലോ ആ ചുവന്ന മിഠായി കണ്ടാൽ, ഒന്നെടുത്തു നോക്കാൻ തോന്നാറുണ്ടോ?തോന്നാറുണ്ടെങ്കിൽ...നിങ്ങൾ വലുതായിട്ടില്ല. നിങ്ങളിപ്പോഴും ആ പഴയ കുട്ടി തന്നെയാണ്. ഉള്ളിലെ കുട്ടി ഇപ്പോഴും മരിച്ചിട്ടില്ല.
ഇന്ന് ശിശുദിനം.നിങ്ങളിലെ ആ പഴയ കുട്ടിക്ക് വേണ്ടി, ഇന്ന് ഒരു തേൻമിഠായി വാങ്ങികൂടെ?