x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക പ്ര​മേ​ഹദി​നം: പ്രമേഹ സാധ്യത നേരത്തെ തിരിച്ചറിയാം, തുരത്താം

ഡോ.​ ജി. ഹ​രീ​ഷ് കു​മാ​ർ
Published: November 14, 2026 01:42 PM IST | Updated: November 14, 2026 01:45 PM IST

പ്രതീകാത്മക ചിത്രം

2026 ലോ​ക പ്ര​മേ​ഹ ദി​ന പ്ര​മേ​യം: "EARLY ACTION ON DIABETES'

പ്ര​മേ​ഹ​ത്തെ നേ​ര​ത്തെ ക​ണ്ടെ​ത്തു​ക, രോ​ഗ​സാ​ധ്യ​ത തി​രി​ച്ച​റി​യു​ക, കൃ​ത്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക. ഐ​ഡി​എ​ഫ് (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​ബ​റ്റീ​സ് ഫെ​ഡ​റേ​ഷ​ൻ) & ഡ​ബ്ല്യു​എ​ച്ച്ഒ (ലോ​കാ​രോ​ഗ്യ സം​ഘ​ട​ന) യോ​ജി​ച്ചാ​ണ് ഈ ​ദി​നം ആ​ച​രി​ക്കു​ന്ന​ത്.

പ്ര​മേ​ഹ രോ​ഗ​ത്തി​ന്‍റെ നി​ര​ക്ക്

ആ​ഗോ​ള​ത​ല​ത്തി​ൽ ഐഡിഎഫ് 2021-ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​മേ​ഹ അ​റ്റ്ല​സ് പ്ര​കാ​രം, പ്ര​മേ​ഹ രോ​ഗി​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​യ രീ​തി​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ പെ​രു​കി​വ​രി​ക​യാ​ണ്. 537 ദ​ശ​ല​ക്ഷ​ത്തോ​ളം പ്ര​മേ​ഹ രോ​ഗി​ക​ൾ ഉ​ള്ള​ത് 2045 ആ​കു​മ്പോ​ൾ 783 ദ​ശ​ല​ക്ഷ​മാ​യി വ​ർ​ദ്ധി​ക്കാ​നാ​ണ് സാ​ധ്യ​ത.

ഐസിഎംആർ - ഇ​ന്ത്യ ദേ​ശീ​യ പ​ഠ​നം രാജ്യത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ​പ്പോ​ൾ 101 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ​ക്ക് പ്ര​മേ​ഹ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഇ​ന്ത്യ​യി​ലെ മൊ​ത്തം പ്ര​മേ​ഹ വ്യാ​പ​നം 11.41 ശതമാനവും ​പ്രീ​ഡ​യ​ബ​റ്റി​സ് 15.3 ശതമാനവും ​എ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

കേ​ര​ള​ത്തി​ലെ പ്ര​മേ​ഹ വ്യാ​പ​നം 23.6 ശതമാനമാ​ണ്; അ​താ​യ​ത്, നാ​ലു പേ​രി​ൽ ഒ​രാ​ൾ​ക്ക് പ്ര​മേ​ഹം ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ്രീ​ഡ​യ​ബ​റ്റി​സ് വ്യാ​പ​നം 18.1 ശതമാനമാ​ണ്.

പ്ര​മേ​ഹ രോ​ഗി​ക​ളി​ൽ 20 വ​യ​സി​നും അ​തി​നു​മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​രി​ൽ വ​യ​റി​ന് ചു​റ്റു​മു​ള്ള അ​മി​ത കൊ​ഴു​പ്പി​ന്‍റെ വ്യാ​പ​നം ഉ​യ​ർ​ന്ന​താ​യി ഐസിഎംആർ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ്ര​മേ​ഹ രോ​ഗ ര​ക്ത​പ​രി​ശോ​ധ​ന

പ്ര​മേ​ഹ​മു​ള്ള​വ​രി​ലും പ്രീ​ഡ​യ​ബ​റ്റി​സ് ഉ​ള്ള​വ​രി​ലും എഫ്ബിഎസ്, പിപിബിഎസ്, എച്ച്ബിഎ1സി പ​രി​ശോ​ധ​ന​ക​ൾ വ​ഴി രോ​ഗം നേ​ര​ത്തെ മ​ന​സി​ലാ​ക്കി ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക.

പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്കു​ള്ള സ്ക്രീ​നിം​ഗ് പ​രി​ശോ​ധ​ന​യും നി​ർ​ദേശ​ങ്ങ​ളും (എബിസിഡി)

  • എ - എച്ച്ബിഎ 1സി: മൂന്ന് മാ​സ​ത്തെ പ്ര​മേ​ഹ നി​യ​ന്ത്ര​ണം നി​ർ​ണ്ണ​യി​ക്കു​ന്ന​ത്. 7%-ൽ ​താ​ഴെ നി​ർ​ത്ത​ണം.
     
  • ബി - ബ്ലെഡ് പ്രഷർ: അ​മി​ത ര​ക്ത​സ​മ്മ​ർ​ദ്ദം - പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് 120/80 mmHg-ൽ ​താ​ഴെ നി​ർ​ത്ത​ണം.
  • സി - കോളസ്‌ട്രോൾ: ര​ക്ത​ത്തി​ലെ മു​ഴു​വ​ൻ കൊ​ഴു​പ്പ് 70 mg/dl താ​ഴെ, ചീ​ത്ത കൊ​ഴു​പ്പ് (എൽഡിഎൽ) 70 എംജി/ഡിഎൽ താ​ഴെ നി​ർ​ത്ത​ണം.  

 

വിവരങ്ങൾ: ഡോ. ​ജി. ഹ​രീ​ഷ് കു​മാ​ർ, എം​ബി​ബി​എ​സ്, എം​ഡി, എ​ഫ്ഐ​എ​എം​എ​സ്


(സീ​നി​യ​ർ ഫി​സി​ഷ്യ​ൻ, ഐ​എ​ച്ച്എം ഹോ​സ്‌​പി​റ്റ​ൽ, ഭ​ര​ണ​ങ്ങാ​നം, എ​സ്എ​ൻ ഹോ​സ്‌​പി​റ്റ​ൽ, ക​ട​പ്ര, നി​ര​ണം).

Tags : WorldDiabetesDay DiabetesAwareness Prevention Detection HealthAwareness

Recent News

Corehub Up