Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prevention

Kottayam

പ്ര​​തി​​രോ​​ധ ബോ​​ധ​​വ​​ത്ക​​ര​​ണം

കി​​ട​​ങ്ങൂ​​ര്‍: ലി​​റ്റി​​ല്‍ ലൂ​​ര്‍​ദ് കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കി​​ട​​ങ്ങൂ​​ര്‍ എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ല്‍ ‘ഹോ​​ള്‍​ഡ് ഓ​​ണ്‍ ഹോ​​പ് ഓ​​ണ്‍’ എ​​ന്ന പേ​​രി​​ല്‍ ആ​​ത്മ​​ഹ​​ത്യാ പ്ര​​തി​​രോ​​ധ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ചു. ഡോ. ​​സി​​സ്റ്റ​​ര്‍ ലീ​​സ എ​​സ്‌​​വി​​എം, ഡോ. ​​സി​​സ്റ്റ​​ര്‍ തേ​​ജ​​സ് എ​​സ്‌​​വി​​എം എ​​ന്നി​​വ​​ര്‍ ക്ലാ​​സെ​​ടു​​ത്തു.
ലി​​റ്റി​​ല്‍ ലൂ​​ര്‍​ദ് കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​സി​​സ്റ്റ​​ര്‍ ജോ​​സീ​​ന എ​​സ്‌​​വി​​എം പ്ര​​സം​​ഗി​​ച്ചു.

National

പ​​​​​​​രി​​​​​​​ഭ്രാ​​​​​​​ന്തി വേ​​​​​​​ണ്ട​​​​​​!; ദു​ര​ന്തനി​വാ​ര​ണ മു​ന്ന​റി​യി​പ്പു​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ൽ

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: "അ​​​​​​​തീ​​​​​​​വ ഗൗ​​​​​​​ര​​​​​​​വ​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യ മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ്’ -ഇ​​​​​​​ന്ന​​​​​​​ലെ രാ​​​​​​​ജ്യ​​​​​​​ത്തു​​​​​​​ട​​​​​​​നീ​​​​​​​ള​​​​​​​മു​​​​​​​ള്ള കോ​​​​​​​ടി​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു ഫോ​​​​​​​ണു​​​​​​​ക​​​​​​​ളി​​​​​​​ൽ ഇം​​​​​​​ഗ്ലീ​​​​​​​ഷി​​​​​​​ൽ സ​​​​​​​ന്ദേ​​​​​​​ശ​​​​​​​മാ​​​​​​​യി വ​​​​​​​ന്ന മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പാ​​​​​​​ണി​​​​​​​ത്. സൈ​​​​​​​റ​​​​​​​ണോ​​​​​​​ടെ​​​​​​​യോ വൈ​​​​​​​ബ്രേ​​​​​​​ഷ​​​​​​​നോ​​​​​​​ടെ​​​​​​​യോ ഈ ​​​​​​​സ​​​​​​​ന്ദേ​​​​​​​ശം ല​​​​​​​ഭി​​​​​​​ച്ച മൊ​​​​​​​ബൈ​​​​​​​ൽ ഉ​​​​​​​പ​​​​​​​യോ​​​​​​​ക്താ​​​​​​​ക്ക​​​​​​​ൾ ആ​​​​​​​ദ്യ​​​​​​​മൊ​​​​​​​ന്നു പ​​​​​​​ക​​​​​​​ച്ചു.

സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ത്തി​​​​​​​ന്‍റെ താ​​​​​​​ഴെ​​​​​​​യാ​​​​​​​യി "സ​​​​​​​ന്ദേ​​​​​​​ശം ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന പൊ​​​​​​​തു​​​​​​​സ​​​​​​​മൂ​​​​​​​ഹം ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളൊ​​​​​​​ന്നും കൈ​​​​​​​ക്കൊ​​​​​​​ള്ളേ​​​ണ്ട​​​​​​​തി​​​​​​​ല്ലെ​​​​​​​ന്നും ഇ​​​​​​​തൊ​​​​​​​രു പ​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ​​​​​​​സ​​​​​​​ന്ദേ​​​​​​​ശ​​​​​​​മാ​​​​​​​ണെ​​​​​​​ന്നും’ എ​​​​​​​ഴു​​​​​​​തി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത് വാ​​​​​​​യി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ഴാ​​​​​​​ണ് ആ​​​​​​​ശ്വാ​​​​​​​സ​​​​​​​മാ​​​​​​​യ​​​​​​​ത്. ഇ​​​​​​​ന്ന​​​​​​​ലെ രാ​​​​​​​വി​​​​​​​ലെ 11.30ന് ​​​​​​​ശേ​​​​​​​ഷം രാ​​​​​​​ജ്യ​​​​​​​ത്തു​​​​​​​ട​​​​​​​നീ​​​​​​​ള​​​​​​​മു​​​​​​​ള്ള ഫോ​​​​​​​ണു​​​​​​​ക​​​​​​​ളി​​​​​​​ൽ ഒ​​​​​​​രേ​​​​​​​സ​​​​​​​മ​​​​​​​യം ഈ ​​​​​​​അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​ര സ​​​​​​​ന്ദേ​​​​​​​ശം ന​​​​​​​ൽ​​​​​​​കി​​​​​​​യ​​​​​​​തി​​​​​​​ലൂ​​​​​​​ടെ ദു​​​​​​​ര​​​​​​​ന്ത​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഫോ​​​​​​​ണു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന പു​​​​​​​ത്ത​​​​​​​ൻ സം​​​​​​​വി​​​​​​​ധാ​​​​​​​നം ആ​​​​​​​വി​​​​​​​ഷ്ക​​​​​​​രി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ് കേ​​​​​​​ന്ദ്ര​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ.

പ്ര​​​​​​​കൃ​​​​​​​തി​​​​​​​ദു​​​​​​​ര​​​​​​​ന്ത​​​​​​​ങ്ങ​​​​​​​ൾ മു​​​​​​​ത​​​​​​​ൽ പൊ​​​​​​​തു​​​​​​​സു​​​​​​​ര​​​​​​​ക്ഷ​​​​​​​യെ ബാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്ന ഭീ​​​​​​​ഷ​​​​​​​ണി​​​​​​​ക​​​​​​​ൾ വ​​​​​​​രെ​​​​​​​യു​​​​​​​ള്ള ദു​​​​​​​ര​​​​​​​ന്ത​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ഒ​​​​​​​രു നി​​​​​​​ശ്ചി​​​​​​​ത പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ത്തെ എ​​​​​​​ല്ലാ മൊ​​​​​​​ബൈ​​​​​​​ല്‍ ഫോ​​​​​​​ണു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്കും ഒ​​​​​​​രേ​​​​​​​സ​​​​​​​മ​​​​​​​യം ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ത​​​​​​​ത്‌​​​​​​​സ​​​​​​​മ​​​​​​​യം മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് ന​​​​​​​ൽ​​​​​​​കു​​​​​​​ക​​​​​​​യെ​​​​​​​ന്ന ല​​​​​​​ക്ഷ്യ​​​​​​​ത്തോ​​​​​​​ടെ കേ​​​​​​​ന്ദ്ര​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ത​​​​​​​ദ്ദേ​​​​​​​ശീ​​​​​​​യ​​​​​​​മാ​​​​​​​യി വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ച്ചെ​​​​​​​ടു​​​​​​​ത്ത​​​​​​​താ​​​​​​​ണ് ഈ ​​​​​​​അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​ര മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് സം​​​​​​​വി​​​​​​​ധാ​​​​​​​നം. കേ​​​​​​​ന്ദ്ര ടെ​​​​​​​ലി​​​​​​​ക​​​​​​​മ്യൂ​​​​​​​ണി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ​​​​​​​സ് വ​​​​​​​കു​​​​​​​പ്പ് വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ച്ചെ​​​​​​​ടു​​​​​​​ത്ത "സ​​​​​​​ചേ​​​​​​​ത്’ എ​​​​​​​ന്ന​​​പേ​​​​​​​രി​​​​​​​ലു​​​​​​​ള്ള സം​​​​​​​വി​​​​​​​ധാ​​​​​​​നം സെ​​​​​​​ൽ ബ്രോ​​​​​​​ഡ്കാ​​​​​​​സ്റ്റ് മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​മാ​​​​​​​യാ​​​​​​​ണു പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

എ​​​​​​​സ്എം​​​​​​​എ​​​​​​​സ് സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്നു വി​​​​​​​ഭി​​​​​​​ന്ന​​​​​​​മാ​​​​​​​യു​​​​​​​ള്ള സെ​​​​​​​ൽ ബ്രോ​​​​​​​ഡ്കാ​​​​​​​സ്റ്റ് സം​​​​​​​വി​​​​​​​ധാ​​​​​​​നം ഏ​​​​​​​തു ഫോ​​​​​​​ണ്‍ സെ​​​​​​​റ്റിം​​​​​​​ഗ്സി​​​​​​​ലും ഉ​​​​​​​ച്ച​​​​​​​ത്തി​​​​​​​ലോ വൈ​​​​​​​ബ്രേ​​​​​​​ഷ​​​​​​​നി​​​​​​​ലോ ഉ​​​​​​​ള്ള മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പു​​​​​​​സ​​​​​​​ന്ദേ​​​​​​​ശ​​​​​​​മാ​​​​​​​യി പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കും. ഫോ​​​​​​​ണ്‍ സൈ​​​​​​​ല​​​​​​​ന്‍റ് മോ​​​​​​​ഡി​​​​​​​ലാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ല്‍പ്പോ​​​ലും വ​​​​​​​ലി​​​​​​​യ ശ​​​​​​​ബ്‌​​​ദ​​​​​​​ത്തോ​​​​​​​ടെ​​​​​​​യു​​​​​​​ള്ള അ​​​​​​​ലാ​​​​​​​റം മു​​​ഴ​​​ങ്ങി​​​യ​​​തി​​​നു​​​ ശേ​​​ഷ​​​മാ​​​കും ​​​​​​​ സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ള്‍ ല​​​​​​​ഭി​​​​​​​ക്കു​​​​​​​ക.​​​ ദു​​​​​​​ര​​​​​​​ന്ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്പോ​​​​​​​ൾ ത​​​​​​​ട​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്ലാ​​​​​​​തെ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ യ​​​​​​​ഥാ​​​​​​​സ​​​​​​​മ​​​​​​​യം ജാ​​​​​​​ഗ​​​​​​​രൂ​​​​​​​ക​​​​​​​രാ​​​​​​​ക്കാ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന് ഈ ​​​​​​​സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ ക​​​​​​​ഴി​​​​​​​യു​​​​​​​ന്നു.

രാ​​​​​​​ജ്യ​​​​​​​ത്തെ​​​​​​​മ്പാ​​​​​​​ടു​​​​​​​മു​​​​​​​ള്ള മൊ​​​​​​​ബൈ​​​​​​​ല്‍ ഫോ​​​​​​​ണ്‍ ഉ​​​​​​​പ​​​​​​​ഭോ​​​​​​​ക്താ​​​​​​​ക്ക​​​​​​​ള്‍​ക്ക് വ​​​​​​​രും ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും പ്ര​​​​​​​ത്യേ​​​​​​​ക അ​​​​​​​പാ​​​​​​​യ സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ള്‍ ല​​​​​​​ഭി​​​​​​​ച്ചാ​​​​​​​ല്‍ പ​​​​​​​രി​​​​​​​ഭ്രാ​​​​​​​ന്തി വേ​​​​​​​ണ്ടെന്ന് അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ര്‍ അ​​​റി​​​യി​​​ച്ചു. ഇം​​​​​​​ഗ്ലീ​​​​​​​ഷ്, ഹി​​​​​​​ന്ദി കൂ​​​​​​​ടാ​​​​​​​തെ പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക ഭാ​​​​​​​ഷ​​​​​​​ക​​​​​​​ളി​​​​​​​ലും സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ള്‍ ല​​​​​​​ഭി​​​​​​​ച്ചേ​​​​​​​ക്കാം.

ഇ​​​​​​​തി​​​​​​​നോ​​​​​​​ട​​​​​​​കം ത​​​​​​​ന്നെ 28 സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും എ​​​​​​​ട്ട് കേ​​​​​​​ന്ദ്ര​​​​​​​ഭ​​​​​​​ര​​​​​​​ണ പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ഈ ​​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​നം പ്ര​​​​​​​വ​​​​​​​ര്‍​ത്ത​​​​​​​ന​​​​​​​സ​​​​​​​ജ്ജ​​​​​​​മാ​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. ഭാ​​​​​​​വി​​​​​​​യി​​​​​​​ല്‍ സു​​​​​​​നാ​​​​​​​മി, ഇ​​​​​​​ടി​​​​​​​മി​​​​​​​ന്ന​​​​​​​ല്‍, വാ​​​​​​​ത​​​​​​​കചോ​​​​​​​ര്‍​ച്ച തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ വി​​​​​​​പ​​​​​​​ത്തു​​​​​​​ക​​​​​​​ളെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് കൃ​​​​​​​ത്യ​​​​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍​ക്കു വി​​​​​​​വ​​​​​​​രം ന​​​​​​​ല്‍​കാ​​​​​​​ന്‍ ഈ ​​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​നം ഉ​​​​​​​പ​​​​​​​ക​​​​​​​രി​​​​​​​ക്കും.

ഫോ​​​​​​​ണി​​​​​​​ല്‍ അ​​​​​​​ലാ​​​​​​​റം മു​​​​​​​ഴ​​​​​​​ങ്ങു​​​​​​​ക​​​​​​​യോ സ​​​​​​​ന്ദേ​​​​​​​ശം വ​​​​​​​രി​​​​​​​ക​​​​​​​യോ ചെ​​​​​​​യ്താ​​​​​​​ല്‍ അ​​​​​​​ത് അ​​​​​​​വ​​​​​​​ഗ​​​​​​​ണി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നും പ​​​​​​​രി​​​​​​​ഭ്രാ​​​​​​​ന്ത​​​​​​​രാ​​​​​​​യി മ​​​​​​​റ്റു​​​​​​​ള്ള​​​​​​​വ​​​​​​​രെ തെ​​​​​​​റ്റാ​​​​​​​യ വാ​​​​​​​ര്‍​ത്ത​​​​​​​ക​​​​​​​ള്‍ അ​​​​​​​റി​​​​​​​യി​​​​​​​ക്ക​​​​​​​രു​​​​​​​തെ​​​​​​​ന്നും ടെ​​​​​​​ലി​​​​​​​കോം വ​​​​​​​കു​​​​​​​പ്പ് അ​​​​​​​ഭ്യ​​​​​​​ര്‍​ഥി​​​​​​​ച്ചു.

Kerala

ഉ​ഷ്ണ​കാ​ല പ്ര​തി​രോ​ധം: ക​ള​ക്‌ട​ർ​മാ​ർ​ക്ക് ഒ​രു കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ഷ്ണ​​​കാ​​​ല പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം അ​​​നു​​​വ​​​ദി​​​ക്കു​​​വാ​​​ൻ വേ​​​ന​​​ൽ​​​ക്കാ​​​ല ദു​​​ര​​​ന്ത ല​​​ഘൂ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചു.

വ​​​ര​​​ൾ​​​ച്ച, കു​​​ടി​​​വെ​​​ള്ള​​​ക്ഷാ​​​മം, വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം, ഇ​​​ടി​​​മി​​​ന്ന​​​ൽ, ചൂ​​​ട് മൂ​​​ല​​​മു​​​ള്ള ആ​​​രോ​​​ഗ്യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ, തീ​​​പി​​​ടി​​​ത്ത​​​ങ്ങ​​​ൾ എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​​തീ​​​വ ശ്ര​​​ദ്ധ​​​വേ​​​ണം.

ഉ​​​ഷ്ണ​​​കാ​​​ല മു​​​ന്നൊ​​​രു​​​ക്ക യോ​​​ഗ​​​ങ്ങ​​​ൾ ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ചേ​​​ര​​​ണം. പ്രാ​​ദേ​​​ശി​​​ക ഹീ​​​റ്റ് ആ​​​ക്‌​​​ഷ​​​ൻ പ്ലാ​​​ൻ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ മൂ​​​ടാ​​​ടി പ​​​ഞ്ചാ​​​യ​​​ത്ത് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​തേ മാ​​​തൃ​​​ക​​​യി​​​ൽ മു​​​ഴു​​​വ​​​ൻ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ലോ​​​ക്ക​​​ൽ ഹീ​​​റ്റ് ആ​​​ക്‌​​​ഷ​​​ൻ പ്ലാ​​​ൻ ത​​​യാ​​​റാ​​​ക്ക​​​ണം. വി​​​പു​​ല​​​വും ഊ​​​ർ​​​ജി​​​ത​​​വു​​​മാ​​​യ പൊ​​​തു​​​ജ​​​ന കാ​​​മ്പ​​​യി​​​ൻ ന​​​ട​​​ത്ത​​​ണം.

ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക ഹീ​​​റ്റ് ക്ലി​​​നി​​​ക്കു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്ക​​​ണം. എ​​​ല്ലാ പ്രാ​​​ഥ​​​മി​​​കാ​​​രോ​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും സൂ​​​ര്യാ​​​ഘാ​​​ത​​​ത്തി​​​നു​​​ള്ള പ്ര​​​ഥ​​​മ ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്ക​​​ണം. പ്ര​​​ധാ​​​ന മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ൾ, ക​​​വ​​​ല​​​ക​​​ൾ, ബ​​​സ് സ്റ്റാ​​​ൻ​​​ഡ് തു​​​ട​​​ങ്ങി ആ​​​ളു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള ഇ​​​ട​​​ങ്ങ​​​ളി​​​ൽ ത​​​ണ്ണീ​​​ർ​​​പ​​​ന്ത​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ക്ക​​​ണം.

പ​​​രീ​​​ക്ഷ ഹാ​​​ളു​​​ക​​​ളി​​​ൽ വാ​​​യു സ​​​ഞ്ചാ​​​ര​​​വും കു​​​ടി​​​വെ​​​ള്ള ല​​​ഭ്യ​​​ത​​​യും ഉ​​​റ​​​പ്പാ​​​ക്ക​​​ണം. നി​​​ല​​​വി​​​ലു​​​ള്ള വാ​​​ട്ട​​​ർ കി​​​യോ​​​സ്‌​​​ക്കു​​​ക​​​ൾ റി​​​പ്പ​​​യ​​​ർ ചെ​​​യ്യു​​​ക​​​യും ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ കൂ​​​ടു​​​ത​​​ൽ കി​​​യോ​​​സ്‌​​​ക്കു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക​​​യും വേ​​​ണം. ജ​​​ല​​​ത്തി​​​ന്‍റെ ഗു​​​ണ​​​മേ​​​ന്മ ഉ​​​റ​​​പ്പുവ​​​രു​​​ത്ത​​​ണം.

ഉ​​​പ്പു​​​വെ​​​ള്ളം ക​​​യ​​​റാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​വും ഉ​​​റ​​​പ്പുവ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Health

കാൻസർ പ്രതിരോധം: തുടക്കത്തിൽ കണ്ടെത്തിയാൽ...

കാ​ൻ​സ​ർ രോ​ഗ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​തു​വ​ഴി കാ​ൻ​സ​ർ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും വേ​ണ്ടി ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​തു പ്ര​ധാ​ന​മാ​ണ്.

ഇ​ന്ത്യ​യി​ൽ 9 പേ​രി​ൽ ഒ​രാ​ൾ​ക്ക് അ​വ​രു​ടെ ജീ​വി​ത കാ​ല​ത്ത് കാ​ൻ​സ​ർ സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2025 ഓ​ടെ രാ​ജ്യ​ത്തെ കാ​ൻ​സ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ 12.8% വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

മ​നു​ഷ്യ​മ​ന​സി​ൽ ഭീ​തി പ​ട​ർ​ത്തു​ന്ന കാ​ൻ​സ​ർ പ​ല രൂ​പ​ങ്ങ​ളി​ൽ ശ​രീ​ര​ത്തെ കീ​ഴ്പ്പെ​ടു​ത്തു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കാ​ൻ​സ​ർ എ​ന്ന് കേ​ട്ടാ​ൽ മ​ര​ണം ഉ​റ​പ്പ് എ​ന്ന് ചി​ന്തി​ക്കു​ന്ന ആ​ളു​ക​ളു​ള്ള ഈ ​സ​മൂ​ഹ​ത്തി​ൽ കാ​ൻ​സ​റി​നെ​യും അ​തി​ന്‍റെ ചി​കി​ത്സാ രീ​തി​ക​ളെ​യും പ​റ്റി അ​വ​ബോ​ധം സൃ​ഷ്ടി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

എ​ന്നാ​ൽ അ​ർ​ബു​ദം നി​യ​ന്ത്രി​ച്ച് നി​ർ​ത്താ​നു​ള്ള നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ൾ ഇ​ന്ന് വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തു​ണ്ട്. നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സ, രോ​ഗ​പ്ര​തി​രോ​ധം, എ​ന്നി​വ​യി​ലൂ​ടെ കാ​ൻ​സ​റി​നെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​വു​ന്ന​താ​ണ്.

ശ​രീ​ര​ത്തി​ലെ സാ​ധാ​ര​ണ കോ​ശ​ങ്ങ​ൾ അ​നി​യ​ന്ത്രി​ത​മാ​യി വ​ള​ർ​ന്ന് മ​റ്റു ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ

ശ​രീ​ര​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യി മു​ഴ​ക​ൾ വ​ള​രു​ന്നു​ണ്ടെ​ങ്കി​ൽ ശ്ര​ദ്ധി​ക്ക​ണം. ക​ഴു​ത്തി​ലും സ്ത​ന​ങ്ങ​ളി​ലും ക​ക്ഷ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന ത​ടി​പ്പു​ക​ൾ അ​വ​ഗ​ണി​ക്ക​രു​ത്. എ​ന്നാ​ൽ എ​ല്ലാ മു​ഴ​ക​ളും കാ​ൻ​സ​ർ ല​ക്ഷ​ണം അ​ല്ലെ​ന്നും ഓ​ർ​ക്കു​ക.

അ​സാ​ധാ​ര​ണ​മാ​യ ര​ക്ത​സ്രാ​വം- ക​ഫം, മൂ​ത്രം, മ​ലം, ഛർ​ദി എ​ന്നി​വ​യി​ൽ ര​ക്തം പോ​യാ​ൽ വി​ദ​ഗ്ധ വൈ​ദ്യ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം. മ​ലം ക​റു​ത്ത നി​റ​ത്തി​ൽ പോ​യാ​ലും വൈ​ദ്യോ​പ​ദേ​ശം തേ​ട​ണം.

അ​സാ​ധാ​ര​മാ​യ രീ​തി​യി​ൽ സ്ര​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ങ്കി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്, പ്ര​ത്യേ​കി​ച്ചും സ്ത​ന​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​കു​ന്ന സ്ര​വ​ങ്ങ​ൾ.

ശ​രീ​ര​ഭാ​രം കു​റ​യു​ക, വി​ശ​പ്പി​ല്ലാ​യ്മ, ഭ​ക്ഷ​ണം ഇ​റ​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക, ചാ​ർ​മ്മ​ത്തി​ന്‍റെ നി​റം മാ​റു​ക, ശ​രീ​ര​ത്തി​ലെ വ്ര​ണ​ങ്ങ​ൾ, വി​ട്ടു​മാ​റാ​ത്ത മ​ല​ബ​ന്ധം, നീ​ണ്ടു നി​ൽ​ക്കു​ന്ന ചു​മ, ഛർ​ദി, പ​നി, ക്ഷീ​ണം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നെ​ങ്കി​ൽ വൈ​കാ​തെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ട​താ​ണ്.

ഏ​തു രോ​ഗ​വും അ​തി​ന്‍റെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ എ​ത്തി​യാ​ൽ അ​പ​ക​ട​മാ​ണ്. ആ​രം​ഭ​ത്തി​ൽ ചി​കി​ത്സി​ച്ചാ​ൽ കാ​ൻ​സ​ർ പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ ഡോ​ക്ട​റെ ക​ണ്ട് മ​തി​യാ​യ ടെ​സ്റ്റു​ക​ൾ ന​ട​ത്തി രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ക എ​ന്ന​താ​ണ് പ്ര​ധാ​നം.

കാ​ൻ​സ​റി​ന് സ​മാ​ന​മാ​യ ല​ക്ഷ​ണ​ത്തോ​ടു കൂ​ടി മ​റ്റു രോ​ഗ​ങ്ങ​ളും ഉ​ണ്ട്. അ​തു​കൊ​ണ്ട് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭാ​വ​സ്ഥ​യി​ൽ ത​ന്നെ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി ശ​രി​യാ​യ ചി​കി​ത്സ കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ കാ​ൻ​സ​ർ രോ​ഗ​ത്തെ നി​യ​ന്ത്രി​ച്ച് നി​ർ​ത്താ​നും അ​തി​ജീ​വി​ക്കാ​നും സാ​ധി​ക്കും.

Health

കാ​ൻ​സ​ർ ചി​കി​ത്സ, പ്ര​തി​രോ​ധം

കാ​ൻ​സ​ർ പ​ല​പ്പോ​ഴും ഇ​ന്ത്യ​യി​ൽ ഒ​രു പ്ര​ധാ​ന സാ​മൂ​ഹി​ക മി​ഥ്യാ​ധാ​ര​ണ​യാ​യി നി​ല​നി​ൽ​ക്കു​ന്നു. രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മൂ​ലം രോ​ഗി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും വി​വേ​ച​ന​വും ഒ​റ്റ​പ്പെ​ട​ലും നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം.

ഇ​ത് രോ​ഗ​നി​ർ​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കും കാ​ല​താ​മ​സം വ​രു​ത്താ​ൻ ഇ​ട​യാ​ക്കും. ഈ ​മി​ഥ്യാ​ധാ​ര​ണ​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ലും ദേ​ശീ​യ കാ​ൻ​സ​ർ അ​വ​ബോ​ധ ദി​നം ഒ​രു പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ, ആ​യു​ർ​വേ​ദം, പ്ര​കൃ​തി​ചി​കി​ത്സ, ഹോ​മി​യോ​പ്പ​തി തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത​വും ബ​ദ​ൽ ചി​കി​ത്സ​ക​ളും ശ​ക്ത​മാ​യ സാം​സ്കാ​രി​ക സാ​ന്നി​ധ്യ​മാ​ണ്. ഈ ​ചി​കി​ത്സ​ക​ൾ കാ​ൻ​സ​ർ ല​ക്ഷ​ണ​ങ്ങ​ളി​ൽ നി​ന്നും പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സ​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ൽ നി​ന്നും കു​റ​ച്ച് ആ​ശ്വാ​സം പ്ര​ദാ​നം ചെ​യ്യു​മെ​ങ്കി​ലും, അ​വ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വൈ​ദ്യ പ​രി​ച​ര​ണ​ത്തി​ന് പ​ക​ര​മാ​വി​ല്ല.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കു​ക​യും സാ​ധാ​ര​ണ കാ​ൻ​സ​ർ ചി​കി​ത്സ​ക​ൾ​ക്കൊ​പ്പം യോ​ഗ, ഫി​സി​യോ​തെ​റാ​പ്പി പോ​ലു​ള്ള ചി​കി​ത്സ​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ചെ​യ്യാ​വു​ന്ന​തു​മാ​ണ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും രോ​ഗി​ക​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത​ര ചി​കി​ത്സ​ക​ൾ സ​ഹാ​യി​ക്കു​മെ​ങ്കി​ലും, അ​വ കാ​ൻ​സ​റി​നു​ള്ള പ്രാ​ഥ​മി​ക ചി​കി​ത്സ​യാ​യി ഒ​രി​ക്ക​ലും ക​ണ​ക്കാ​ക്ക​രു​ത്.

കാ​ൻ​സ​ർ ഒ​രു സ​ങ്കീ​ർ​ണ രോ​ഗ​മാ​ണ്, അ​തി​ന്‍റെ ചി​കി​ത്സ​യ്ക്ക് സാ​ധാ​ര​ണ​യാ​യി ശ​സ്ത്ര​ക്രി​യ, റേ​ഡി​യേ​ഷ​ൻ, കീ​മോ​തെ​റാ​പ്പി, ഇ​മ്മ്യൂ​ണോ​തെ​റാ​പ്പി, ടാ​ർ​ഗെ​റ്റ​ഡ് തെ​റാ​പ്പി എ​ന്നി​വ​യു​ടെ സം​യോ​ജ​നം ആ​വ​ശ്യ​മാ​ണ്.

കാ​ൻ​സ​റി​നെ അ​ക​റ്റാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

* പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗ​വും മ​ദ്യ​പാ​ന​വും വ​ർ​ജി​ക്കു​ക.

* ഭ​ക്ഷ​ണ​ത്തി​ൽ ധാ​രാ​ളം പ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തു​ക. ചു​വ​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​റ​ച്ചി​യു​ടെ (ബീ​ഫ്, മ​ട്ട​ൻ, പോ​ർ​ക്ക്) ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.

* എ​ല്ലാ ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​ർ വ്യാ​യാ​മം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക. മാ​ന​സി​ക പി​രി​മു​റു​ക്കം ഒ​ഴി​വാ​ക്കി​യു​ള്ള ദി​ന​ച​ര്യ പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

* കൃ​ത്യ​മാ​യ വി​ശ്ര​മം, ആ​റ് മു​ത​ൽ എ​ട്ടു മ​ണി​ക്കൂ​ർ വ​രെ രാ​ത്രി സു​ഖ​നി​ദ്ര ശീ​ല​മാ​ക്കു​ക.

* ശ​രീ​ര​ത്തി​ൽ മാ​റ്റം വ​രു​ന്ന മു​ഴ​ക​ൾ, ശ​രീ​ര​ത്തി​ലെ വി​വി​ധ ദ്വാ​ര​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​കു​ന്ന ര​ക്ത​സ്രാ​വം, ദീ​ർ​ഘ​മാ​യു​ള്ള അ​സാ​ധാ​ര​ണ മ​ല​മൂ​ത്ര വി​സ​ർ​ജ​നം തു​ട​ങ്ങി​യ​വ ക​ണ്ടാ​ൽ ഉ​ട​നെ പ​രി​ശോ​ധ​ന ന​ട​ത്തു​ക.

* സ്ത്രീ​ക​ൾ എ​ല്ലാ മാ​സ​വും സ്വ​യം സ്ത​ന പ​രി​ശോ​ധ​ന ശീ​ല​മാ​ക്കു​ക, 40 വ​യ​സ് ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ മാ​മോ​ഗ്രാം പ​രി​ശോ​ധ​ന ന​ട​ത്തു​ക.

* മാ​സ​ത്തി​ലൊ​രി​ക്ക​ൽ വാ​യ പ​രി​ശോ​ധി​ച്ചു വെ​ള്ള​യോ ചു​മ​പ്പോ ആ​യ പാ​ടു​ക​ളോ വ്ര​ണ​ങ്ങ​ളോ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

* 21 വ​യ​സ് ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ ഗ​ർ​ഭാ​ശ​യ​ഗ​ള കാ​ൻ​സ​ർ പ​രി​ശോ​ധ​ന മൂ​ന്നു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തു​ക.

9 വ​യ​സ് ക​ഴി​ഞ്ഞ കു​ട്ടി​ക​ൾ എ​ച്ച്.​പി. വി ​വാ​ക്സി​ൻ കു​ത്തി​വ​യ്ക്കു​ക. 40 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ സ്ക്രീ​നിം​ഗ് ന​ട​ത്തി രോ​ഗ​സാ​ധ്യ​ത അ​റി​യു​ക.

ഡോ. ​ദീ​പ്തി ടി. ​ആ​ർ.
പ്രി​വ​ന്‍റീ​വ് ഓ​ങ്കോ​ള​ജി സ്‌​പെ​ഷ​ലി​സ്റ്റ്, ഓ​ൺ​ക്യൂ​ർ
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത്‌ സ്ക്രീ​നിം​ഗ് സെ​ന്‍റ​ർ
താ​ണ, ക​ണ്ണൂ​ർ.
ഫോ​ൺ: 6238265965

Health

കാ​ൻ​സ​ർ പ്ര​തി​രോ​ധം: നേ​ര​ത്തേ​യു​ള്ള രോ​ഗ​നി​ർ​ണ​യം പ്ര​ധാ​നം

ഇ​ന്ത്യ​യി​ൽ, ഒ​മ്പ​തി​ൽ ഒ​രാ​ൾ​ക്ക് ജീ​വി​ത​കാ​ല​ത്ത് കാ​ൻ​സ​ർ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പു​രു​ഷ​ന്മാ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത് ശ്വാ​സ​കോ​ശാ​ർ​ബു​ദ​വും സ്ത്രീ​ക​ളി​ൽ സ്ത​നാ​ർ​ബു​ദ​വു​മാ​ണ്.

കു​ട്ടി​ക​ളി​ലെ (0-14 വ​ർ​ഷം) അ​ർ​ബു​ദ​ങ്ങ​ളി​ൽ, ലിം​ഫോ​യ്ഡ് ര​ക്താ​ർ​ബു​ദ​മാ​ണ് (ആ​ൺ​കു​ട്ടി​ക​ൾ: 29.2%, പെ​ൺ​കു​ട്ടി​ക​ൾ: 24.2%) മു​ൻ​നി​ര​യി​ൽ. 2020 നെ ​അ​പേ​ക്ഷി​ച്ച് 2025 ക​ഴി​യു​മ്പോ​ഴേ​ക്കും കാ​ൻ​സ​ർ കേ​സു​ക​ളു​ടെ എ​ണ്ണം 12.8 ശ​ത​മാ​നം വ​ർ​ധി​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

സ്‌​ക്രീ​നിം​ഗി​ന്‍റെ​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ​യും കു​റ​വു​ക​ൾ കാ​ര​ണം സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റും സ്ത്രീ​ക​ളി​ൽ വ്യാ​പ​ക​മാ​ണ്. പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 1.5 ദ​ശ​ല​ക്ഷം പു​തി​യ കേ​സു​ക​ൾ ക​ണ്ടെ​ത്തു​ന്നു.

ഈ ​ഭ​യാ​ന​ക​മാ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​ർ​ധി​ച്ച ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ​യും കാ​ൻ​സ​ർ പ​രി​ച​ര​ണ സൗ​ക​ര്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെ​യും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത​യെ എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

കാ​ൻ​സ​റി​ന്‍റെ ത​രം, ഘ​ട്ടം...

ഇ​ന്ത്യ​യി​ൽ കാ​ൻ​സ​ർ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ​യു​ള്ള ക​ണ്ടെ​ത്ത​ൽ, അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്ക​ൽ, മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ കാ​ൻ​സ​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന് പു​തി​യ ക​ണ​ക്കു​ക​ൾ സ​ഹാ​യ​ക​മാ​കും.

ഓ​രോ കാ​ൻ​സ​റി​ന്‍റെ​യും രോ​ഗാ​വ​സ്ഥ​യും മ​ര​ണ​നി​ര​ക്കും കാ​ൻ​സ​റി​ന്‍റെ ത​ര​ത്തെ​യും ഘ​ട്ട​ത്തെ​യും ആ​ശ്ര​യി​ച്ച് രോ​ഗാ​വ​സ്ഥ​യും മ​ര​ണ​നി​ര​ക്കും വ്യ​ത്യാ​സ​പ്പെ​ടു​ന്നു.

സ്റ്റേ​ജ് 1 പോ​ലെ​യു​ള്ള പ്രാ​രം​ഭ-​ഘ​ട്ട കാ​ൻ​സ​റു​ക​ൾ​ക്ക് പൊ​തു​വെ മെ​ച്ച​പ്പെ​ട്ട ഫ​ല​ങ്ങ​ളാ​ണു​ള്ള​ത്. അ​തി​ജീ​വി​ക്കാ​നു​ള്ള ഉ​യ​ർ​ന്ന സാ​ധ്യ​ത​യും സ​ങ്കീ​ർ​ണ​ത​ക​ൾ കു​റ​വു​മാ​ണ്.

എ​ന്നാ​ൽ, സ്റ്റേ​ജ് 4 പോ​ലെ​യു​ള്ള വി​ക​സി​ത-​ഘ​ട്ട കാ​ൻ​സ​റു​ക​ൾ, കു​റ​ഞ്ഞ അ​തി​ജീ​വ​ന നി​ര​ക്കും വ​ർ​ധി​ച്ച ചി​കി​ത്സാ വെ​ല്ലു​വി​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

നേ​ര​ത്തേ ക​ണ്ടെ​ത്തി​യാ​ൽ...

നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം കാ​ൻ​സ​ർ ചി​കി​ത്സ​യി​ലെ ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ഘ​ട്ടം 1 ൽ ​കാ​ൻ​സ​ർ ക​ണ്ടെ​ത്തു​മ്പോ​ൾ, പൂ​ർ​ണ​മാ​യ വീ​ണ്ടെ​ടു​ക്ക​ലി​നു​ള്ള ഉ​യ​ർ​ന്ന സാ​ധ്യ​ത​യും കു​റ​ഞ്ഞ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​മാ​ണു​ള്ള​ത്.

ഇ​തി​നു വി​പ​രീ​ത​മാ​യി, വി​ക​സി​ത-​ഘ​ട്ട കാ​ൻ​സ​ർ (ഘ​ട്ടം 4) പ​ല​പ്പോ​ഴും മെ​റ്റാ​സ്റ്റാ​സി​സ് (വ്യാ​പ​നം) ഉ​ൾ​ക്കൊ​ള്ളു​ന്നു. ഇ​തു ചി​കി​ത്സി​ക്കു​ന്ന​ത് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ള്ള​താ​ക്കു​ക​യും മൊ​ത്ത​ത്തി​ലു​ള്ള അ​തി​ജീ​വ​ന നി​ര​ക്ക് കു​റ​യു​ക​യും ചെ​യ്യു​ന്നു.

നേ​ര​ത്തെ​യു​ള്ള ക​ണ്ടു​പി​ടി​ത്തം രോ​ഗി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​ന്നു.

ഡോ. ​ദീ​പ്തി ടി. ​ആ​ർ.
പ്രി​വ​ന്‍റീ​വ് ഓ​ങ്കോ​ള​ജി സ്‌​പെ​ഷ​ലി​സ്റ്റ്,
ഓ​ൺ​ക്യൂ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത്‌
സ്ക്രീ​നിം​ഗ് സെ​ന്‍റ​ർ
താ​ണ, ക​ണ്ണൂ​ർ.
ഫോ​ൺ: 6238265965

Health

വീ​ട്ടി​ൽ​നി​ന്നു തു​ട​ങ്ങാം ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധം

വൈ​റ​സ് മൂ​ലം ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. താ​ര​ത​മ്യേ​ന ശു​ദ്ധ​ജ​ല​ത്തി​ൽ വ​ള​രു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ വ​ഴി​യാ​ണ് ഈ ​രോ​ഗം പ​ക​രു​ന്ന​ത്. ഈ​ഡി​സ് കൊ​തു​കു​ക​ൾ സാ​ധാ​ര​ണ​യാ​യി പ​ക​ൽ സ​മ​യ​ത്താ​ണ് മ​നു​ഷ്യ​രെ ക​ടി​ക്കു​ന്ന​ത്.

വൈ​റ​സ് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച് 3 മു​ത​ൽ 14 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​നു​ഷ്യ​രി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങു​ന്നു. രോ​ഗാ​ണു​വാ​ഹ​ക​യാ​യ ഈ​ഡി​സ് കൊ​തു​കി​ന് ജീ​വി​ത​കാ​ലം മു​ഴു​വ​നും മ​നു​ഷ്യ​രി​ലേ​ക്ക് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​വാ​നു​ള്ള ക​ഴി​വു​ണ്ടാ​യി​രി​ക്കും.

ല​ക്ഷ​ണ​ങ്ങ​ൾ

പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന തീ​വ്ര​മാ​യ പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ലും പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന, നെ​ഞ്ചി​ലും മു​ഖ​ത്തും ചു​വ​ന്ന ത​ടി​പ്പു​ക​ൾ, ഓ​ക്കാ​ന​വും ഛർ​ദിയും എ​ന്നി​വ​യാ​ണ് ആ​രം​ഭ​ത്തി​ൽ കാ​ണു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ.

അ​പ​ക​ട സൂ​ച​ന​ക​ൾ

തു​ട​ർ​ച്ച​യാ​യ ഛർ​ദി, വ​യ​റു​വേ​ദ​ന, ഏ​തെ​ങ്കി​ലും ശ​രീ​രഭാ​ഗ​ത്തു നി​ന്ന് ര​ക്ത​സ്രാ​വം, ക​റു​ത്ത മ​ലം, പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ശ്വാ​സം​മു​ട്ടൽ, ശ​രീ​രം ചു​വ​ന്നു ത​ടി​ക്ക​ൽ, ശ​രീ​രം ത​ണു​ത്ത്മ​ര​വി​ക്കു​ന്ന അ​വ​സ്ഥ, വ​ലി​യ തോ​തി​ലു​ള്ള ത​ള​ർ​ച്ച, ശ്വ​സി​ക്കാ​ൻ പ്ര​യാ​സം, ര​ക്ത​സ​മ്മ​ർ​ദം വ​ല്ലാ​തെ താ​ഴു​ന്ന അ​വ​സ്ഥ തു​ട​ങ്ങി​യ അ​പ​ക​ട സൂ​ച​ന​ക​ൾ ഉ​ണ്ടാ​കു​ന്നു​വെ​ങ്കി​ൽ എ​ത്ര​യും വേ​ഗം രോ​ഗി​യെ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്.

പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ, ഒ​രു വ​യ​സിനു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, പ്ര​മേ​ഹം, ര​ക്താ​തി​മ​ർ​ദം, ഹൃ​ദ്രോ​ഗം, അ​ർ​ബു​ദം മു​ത​ലാ​യ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ എ​ന്നി​വ​രി​ൽ ഡെ​ങ്കി​പ്പ​നി​യെ തു​ട​ർ​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ചി​കി​ത്സ

വൈ​റ​സ് രോ​ഗ​മാ​യ​തി​നാ​ൽ ഡെ​ങ്കി​പ്പ​നി രോ​ഗാ​ണു​വി​നെ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ചി​കി​ത്സ ല​ഭ്യ​മ​ല്ല. ല​ക്ഷ​ണ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള ചി​കി​ത്സ​യാ​ണു ന​ൽ​കിവ​രു​ന്ന​ത്.​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി ഉ​ട​ൻത​ന്നെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്.

നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണയ​വും ചി​കി​ത്സ​യും രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​തും മ​ര​ണ​വും ത​ട​യും.

സ​മ്പൂ​ർ​ണ വി​ശ്ര​മം

രോ​ഗ​ബാ​ധി​ത​ർ​ക്ക് സ​മ്പൂ​ർ​ണവി​ശ്ര​മം ആ​വ​ശ്യ​മാ​ണ്. പ​നി മാ​റി​യാ​ലും മൂ​ന്നു നാ​ലു ദി​വ​സം കൂ​ടി വി​ശ്ര​മം തു​ട​രേ​ണ്ട​താ​ണ്. ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ൻ വെ​ള്ളം, പ​ഴ​ച്ചാ​റു​ക​ൾ, മ​റ്റു പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ ധാ​രാ​ളം കു​ടി​ക്ക​ണം.​

ആ​സ്പി​രി​ൻ, ഇ​ബു​പ്രോ​ഫി​ൻ മു​ത​ലാ​യ വേ​ദ​ന​സം​ഹാ​രി മ​രു​ന്നു​ക​ൾ ഒ​ഴി​വാ​ക്ക​ണം. പ​ക​ൽ സ​മ​യം വി​ശ്ര​മി​ക്കു​ന്ന​തും ഉ​റ​ങ്ങു​ന്ന​തും കൊ​തു​കു​വ​ല​യ്ക്കു​ള്ളി​ൽ ആ​യി​രി​ക്ക​ണം.​ ഡെ​ങ്കി​പ്പ​നി​ബാ​ധി​ത​ർ കൊ​തു​കു​ക​ടി ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

ഇ​ത് മ​റ്റു​ള്ള​വ​രി​ലേ​ക്കു രോ​ഗം പ​ക​രു​ന്ന​ത് ത​ട​യാ​ൻ സ​ഹാ​യി​ക്കും.

ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ…

സാ​മൂ​ഹിക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഡെ​ങ്കി​പ്പ​നി​ നി​യ​ന്ത്രി​ക്കാം. ഈ​ഡി​സ് കൊ​തു​കു​ക​ൾ ശു​ദ്ധ​ജ​ല​ത്തി​ലാ​ണ് മു​ട്ട​യി​ട്ടു​പെ​രു​കു​ന്ന​ത്.​ അ​തി​നാ​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന ചി​ര​ട്ട, വ​ലി​ച്ചെ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ൾ, ദ്ര​വി​ക്കാ​ത്ത മാ​ലി​ന്യ​ങ്ങ​ൾ, ഉ​പ​യോ​ഗ​മി​ല്ലാ​ത്ത ട​യ​റു​ക​ൾ, ബ​ക്ക​റ്റു​ക​ൾ, പ​റ​മ്പി​ൽ അ​ല​ക്ഷ്യ​മാ​യി​ക്കി​ട​ക്കു​ന്ന മ​റ്റ് വ​സ്തു​ക്ക​ൾ മു​ത​ലാ​യ​വ നീ​ക്കംചെ​യ്യു​ക.​

ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തി ഡ്രൈ​ഡേ ആ​ച​രി​ക്കു​ക. വാ​ർ​ഡു​ത​ല ആ​രോ​ഗ്യ ശു​ചി​ത്വ പോ​ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Health

മഴക്കാലത്ത് ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കുന്നു: പൊതുജന സഹകരണം അനിവാര്യം

മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ കേ​ര​ള​ത്തി​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ വ​ർ​ദ്ധി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ, മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഡെ​ങ്കി​പ്പ​നി, ചി​ക്കു​ൻ​ഗു​നി​യ, മ​ല​മ്പ​നി തു​ട​ങ്ങി​യ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ വ​ർ​ദ്ധി​ക്കു​ന്ന​താ​യി കാ​ണാം.

ഇ​ത് മു​ൻ​കൂ​ട്ടി ക​ണ്ട്, രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​നം ത​ട​യു​ന്ന​തി​ന് ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ​

വീ​ടു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക എ​ന്ന​ത് പ​ര​മ​പ്ര​ധാ​ന​മാ​ണ്. വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തും, പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തും രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​ണ്.

ഡെ​ങ്കി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ പ​ല​പ്പോ​ഴും സാ​ധാ​ര​ണ പ​നി​യു​മാ​യി സാ​മ്യ​മു​ള്ള​തി​നാ​ൽ തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​ണ്. ക​ഠി​ന​മാ​യ പ​നി, പേ​ശി​വേ​ദ​ന, സ​ന്ധി​വേ​ദ​ന, ത​ല​വേ​ദ​ന, ഛർ​ദ്ദി, ക്ഷീ​ണം, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ൽ വേ​ദ​ന, തൊ​ലി​പ്പു​റ​ത്ത് ചു​വ​ന്ന പാ​ടു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.

ഈ ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഒ​ട്ടും താ​മ​സി​ക്കാ​തെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലോ ആ​ശു​പ​ത്രി​യി​ലോ എ​ത്തി വൈ​ദ്യ​സ​ഹാ​യം തേ​ട​ണം. സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കു​ക​യും ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം മാ​ത്രം മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ക​യും ചെ​യ്യു​ക.

Latest News

Corehub Up