Health
* ഒരേകാര്യംതന്നെ എത്രവട്ടം വേണമെങ്കിലും ആവർത്തിച്ചു പറഞ്ഞ് ബോധിപ്പിക്കാനുള്ള ക്ഷമ വേണം.
* വീടിനുള്ളിൽത്തന്നെ ഓരോ സ്ഥലവും വസ്തുവും ചിഹ്നങ്ങളോ ചിത്രങ്ങളോ ഉപയോഗിച്ച് സൂചിപ്പിച്ചുകൊണ്ട് അവരെ സഹായിക്കണം.
* അമിതദേഷ്യം, വിഷാദം, ചിരി, കരച്ചിൽ, നിസംഗത, അക്രമാസക്തി എന്നിവയെ സമചിത്തതയോടെ കൈകാര്യം ചെയ്ത് സ്നേഹപൂർവം സാധാരണ നിലയിലേക്ക് അവരെ മടക്കിക്കൊണ്ടുവരണം.
* ചെറിയ വ്യായാമങ്ങളിലും ജോലികളിലും അവരെ പങ്കെടുപ്പിക്കണം. ആരോഗ്യനിലയ്ക്കനുസരിച്ച് യോഗ പരിശീലിപ്പിക്കാം. ഇഷ്ടപ്പെട്ട പഴയ പാട്ടുകൾ, കഥകൾ എന്നിവ ആവർത്തിച്ച് കേൾപ്പിക്കാം, പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ കാണിക്കാം, സാധിക്കുമെങ്കിൽ പത്ര-പുസ്തക വായനയും ചെയ്യിക്കാം.
* ഇഷ്ടഭക്ഷണം ഇഷ്ടപ്പെട്ട രീതിയിൽ ഉണ്ടാക്കിക്കൊടുക്കണം. ചവച്ചിറക്കാൻ പ്രയാസമുള്ളവർക്ക് ഉടച്ചുനൽകാം. പഴങ്ങളും പാനീയങ്ങളും കൂടുതൽ നൽകാം.
* ശാരീരികമായ പരിക്കുകളോ അപകടങ്ങളോ പറ്റാതെ ശ്രദ്ധിക്കണം
പാലിയേറ്റീവ് കെയർ
കിടപ്പു രോഗികളെ ദീർഘകാലം പരിചരിക്കുന്നത് പരിചരിക്കുന്ന ആളുകളെ മാനസികമായും ശാരീരികമായും സമ്മർദത്തിൽ ആക്കുന്നു. ഇത്തരം അവസരങ്ങളിൽ പാലിയേറ്റീവ് കെയർ പോലുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായം തേടാവുന്നതാണ്.
കെയർ ഹോം
കൃത്യമായ ശുശ്രൂഷ നൽകാനുള്ള സാഹചര്യം വീട്ടിലില്ലെങ്കിൽ പരിശീലനം സിദ്ധിച്ച പരിചാരകരുള്ള മുഴുവൻസമയ കെയർ ഹോമുകളിലോ പകൽ വീടുകളിലോ രോഗിയെ പ്രവേശിപ്പിക്കാവുന്നതാണ്.
അത്തരം സന്ദർഭങ്ങളിൽ, കൃത്യമായ ഇടവേളകളിൽ രോഗിയുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യണം.
രോഗവിവരം മറച്ചുവയ്ക്കരുത്
ഓർക്കുക, മറവിരോഗം ഒരു രോഗമാണ്. പ്രായമാകുന്നതിന്റെ സ്വാഭാവിക ഘട്ടമല്ല. രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ തേടുക.
രോഗവിവരങ്ങൾ സമൂഹത്തിൽ നിന്നും മറച്ചു വയ്ക്കാതെ സർക്കാരിന്റെയും സാമൂഹിക സംഘടനകളുടെയും സഹായത്തോടെ രോഗിക്ക് മികച്ച പരിചരണം നൽകാൻ ഒത്തു ചേർന്നു പ്രവർത്തിക്കുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Health
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.
ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ ഡോക്ടറുടെ നിർദേശ പ്രകാരംനിര്ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
പ്രതിരോധ കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധിക്കണം.
തൊലിയിലുള്ള മുറിവുകളില്‍
എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.
തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.
കാല്‍വണ്ണയ്ക്ക് വേദന
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.
കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.
ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം.
ഡോക്സിസൈക്ലിന്‍ പ്രതിരോധം
മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്ക് എന്നിവ ഉപയോഗിക്കുക.
വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല.
എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ ഡോക്ടറുടെ നിർദേശപ്രകാരം പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക) കഴിക്കണം.
സ്വയംചികിത്സ ഒഴിവാക്കാം
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Health
മേയ് 25ന് ലോകമെമ്പാടും തൈറോയ്ഡ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക തൈറോയ്ഡ് ദിനം ആചരിക്കുന്നത്.
തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൈറോയ്ഡ് രോഗത്തെ സംബന്ധിച്ച് മുന്‍കൂട്ടിയുള്ള രോഗം നിര്‍ണയം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു.
തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ചും സ്ത്രീകളില്‍. തൈറോയ്ഡ് രോഗങ്ങള്‍ തീവ്രതയില്‍ എത്തുന്ന ഒന്നല്ല, എന്നാല്‍ ദൈനംദിന ജീവിതത്തെ അലട്ടുന്ന ഒരു അവസ്ഥയാണിത്.
ഉദാഹരണത്തിന് സ്ഥിരമായി നമ്മള് ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും വളരെയധികം ക്ഷീണം അനുഭവപ്പെടുക, ശരീരഭാരം കൂടുക, മാസമുറയില്‍ വ്യത്യാസങ്ങള്‍ വരിക, വന്ധ്യതയ്ക്ക് കാരണമാവുക അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ കാലതാമസം നേരിടുക എന്നിങ്ങനെ തുടരുന്നു.
ചികിത്സ കൃത്യമായി ചെയ്യണം
ഇതില്‍ എടുത്തു പറയേണ്ട കാര്യമെന്തെന്നാല്‍ കൃത്യമായി ചികിത്സ തേടുകയാണെങ്കില്‍ തൈറോയ്ഡ് രോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും എന്നതാണ്. തൈറോയ്ഡിന്റെ മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം സാധ്യമാക്കുന്നത് വര്‍ഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിലൂടെയാണ്.
ഇതിന് സാധാരണയായി ചെയ്യുന്ന രക്ത പരിശോധനയാണ് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (ടിഎസ്എച്ച്) ടെസ്റ്റ്. തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്നും ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിനായി പിറ്റ്യൂട്ടറി ഗ്രന്ഥി (Pituitary gland) നല്കുന്ന ഹോര്‍മോണ്‍ ആണ് ടിഎസ്എച്ച്.
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനക്കുറവും (Hypothyroidism) കൂടുതലും (Hyperthyroidism) ശരീരത്തെ രണ്ടു തരത്തില്‍ ബാധിക്കുന്നു. ഇത് പ്രത്യേകമായി ഒരു അവയവത്തെ അല്ല ബാധിക്കുന്നത്, ശരീരത്തെ പൊതുവായി ബാധിക്കുന്നു.
ക്ഷീണം, തളര്‍ച്ച, ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെയാണ് പ്രകടമാകുന്നത്. അതിനാല്‍ അസുഖം ഒന്നും ഇല്ലെങ്കില്‍ പോലും സ്ക്രീനിംഗ് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്.
ഇത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത തൈറോയ്ഡ് രോഗത്തെ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സഹായിക്കുന്നതിനോടൊപ്പം ചികിത്സിച്ച് ഭേദമാക്കാനും സാധിക്കുന്നു.
തടി കൂടിയാലും കുറഞ്ഞാലും / ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍ - ഭക്ഷണം കഴിച്ചാലും ശരീരഭാരം കുറയുക, കൈ വിറയ്ക്കുക, നെഞ്ചിടിപ്പ് കൂടുക, ക്ഷീണം തോന്നുക, മാസമുറയിലെ വ്യത്യാസം എന്നിങ്ങനെയാണ്.
ഹൈപ്പോ തൈറോയ്ഡിസം ആണെങ്കില്‍ / വിപരീത ലക്ഷണങ്ങളാണ് പ്രകടമാവുക. ശരീരഭാരം കൂടുക, മാസമുറയിലെ വ്യത്യാസങ്ങള്‍, ശബ്ദത്തില്‍ വ്യതിയാനം ഉണ്ടാവുക, ഉന്മേഷക്കുറവ് എന്നിങ്ങനെ.
സ്ക്രീനിംഗ് ടെസ്റ്റായ ടിഎസ്എച്ച് രക്ത പരിശോധനയില്‍ നോർമൽ വാല്യുവിൽ കുറവ് ആണെങ്കില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന കൂടുതലും മറിച്ചാണെങ്കില്‍ പ്രവര്‍ത്തനക്കുറവും സൂചിപ്പിക്കുന്നു.
ടിഎസ്എച്ച് കൂടാതെ ടി3, ടി4, ആന്റിബോഡി ടെസ്റ്റുകളും രോഗ നിര്‍ണയത്തിന് സഹായിക്കുന്നു. ഇത്തരത്തില്‍ കൃത്യമായ ഇടവേളകളില്‍ രക്ത പരിശോധന നടത്തുന്നത് വഴി മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും പ്രതിരോധവും സാധ്യമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ഹേമലത .പി
കൺസൾട്ടന്റ് ജനറൽ മെഡിസിൻ എസ്യുടി ഹോസ്പിറ്റൽ പട്ടം.
Health
പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കി മാത്രമേ ഡെങ്കിപ്പനി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുകയുള്ളൂ. ഇടവിട്ടുള്ള മഴയിൽ ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം.
വീടുകളിലും പരിസരങ്ങളിലും പ്ലാന്റേഷനുക ളിലും കൃഷിയിടങ്ങളിലും... എവിടെ വേണ മെങ്കിലും മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിടാനും വളരാനും സാധിക്കും.
ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടി വയ്ക്കുക.
വീടുകളില്‍ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ ശരിയായി അടച്ചുവയ്ക്കാതി രിക്കുന്ന സാഹചര്യങ്ങളിലും ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ ട്രേ എന്നിവിടങ്ങളിലും വീടുകള്‍ക്കുള്ളില്‍ തന്നെ കൊതുകുകള്‍ വളരുന്നതായി കാണുന്നുണ്ട്.
വീടിനുള്ളിലും പരി സരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
വീടിന്റെ അകത്തും പുറത്തും കൊതുകിനു മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കണം. കുറച്ചുസമയം കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചെലവാക്കൂ.
വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്
• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.
ഫ്രിഡ്ജിനു പിന്നിലെ ട്രേയിൽ....
• ഫ്രിഡ്ജിനു പിന്നിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം.
വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ...
• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക. കൊതുക് കടക്കാത്ത രീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.
കൊതുകുകടി ഏൽക്കാതിരിക്കാൻ
• കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
• ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
• ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും കൊതുകു കടക്കാതിരിക്കുന്നതിനുള്ള സ്ക്രീനുകൾ ഉപയോഗിക്കുക
• പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക
വീടിന്റെ ടെറസ്, സൺഷേഡ്
• വീടിന്റെ ടെറസ്, സൺഷേഡ്എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം
ഒഴിവാക്കുക.
• വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികളും ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക.
ആഴ്ചയിലൊരിക്കൽ
• ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കണം. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്.
Health
പകരുന്ന ഒരു രോഗമായി മഴക്കാലത്തു കൂടുതൽ പേരെ ബാധിച്ചു കാണാറുള്ളത് എ, ഇ എന്നീ വൈറസുകൾ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തമാണ്.
വിശ്രമം, ആഹാരം, മരുന്ന്
പൂർണമായും വിശ്രമിക്കുക എന്നതാണ് ചികിത്സയുടെ പ്രഥമവും പ്രധാനവുമായ ഭാഗം. നല്ലപോലെ വെള്ളം കുടിക്കണം. ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു നല്ലതാണ്.
ഡോക്ടറുടെ നിർദേശമനുസരിച്ച് ആഹാരത്തിൽ ക്രമീകരണങ്ങൾ വരുത്തണം. ഡോക്ടർ പറയുന്നതനുസരിച്ചു മാത്രമേ മരുന്നുകൾ കഴിക്കാവൂ.
ചികിത്സ
രോഗം ബാധിച്ച് ആദ്യത്തെ ഒരാഴ്ച രോഗാവസ്ഥ മുന്നോട്ടുമാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നത് മഞ്ഞപ്പിത്തത്തിൽ കാണാൻ കഴിയുന്ന ഒരു പ്രത്യേകതയാണ്.
ഈ ഒരാഴ്ച കരളിലെ കൂടുതൽ കോശങ്ങൾക്കു നാശം സംഭവിക്കും. അതിന്റെ ഫലമായി രോഗാവസ്ഥ കൂടുന്നതായി അനുഭവപ്പെടും. ഈ സമയം ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
അശാസ്ത്രീയ ചികിത്സയിലൂടെ പലരിലും രോഗാവസ്ഥ ഗുരുതരമാകാറുള്ളതും മരണം വരെ സംഭവിക്കാറുള്ളതും ഈ ഒരാഴ്ചക്കാലത്ത് സംഭവിക്കുന്ന അശ്രദ്ധകളുടെ അനന്തര ഫലമായിരിക്കും.
ഏറ്റവും പുതിയ അറിവുകൾ അനുസരിച്ച് മുന്നോട്ടു പോകുകയാണെങ്കിൽ മഞ്ഞപ്പിത്തം ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കുകയില്ല.
സ്ഥിരം മദ്യപാനികളിൽ...
സങ്കീർണ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കാണാറുള്ളത് കരളിൽ എന്തെങ്കിലും രോഗം ഉണ്ടായിട്ടുള്ളവരിലും സ്ഥിരമായി മദ്യം കുടിക്കുന്നവരിലുമാണ്.
ശുചിത്വം പാലിക്കുക, വൃത്തിയായി ജീവിക്കുക
നല്ല ആരോഗ്യശീലങ്ങൾ പഠിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണു പകർച്ച വ്യാധികൾ വരാതിരിക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത്.
ജലദോഷം, പനി, ചുമ
മഴക്കാലത്ത് ഏറ്റവും കൂടുതലായി ഏറ്റവും കൂടുതൽ പേരിൽ കാണാറുള്ള പ്രശ്നം ജലദോഷവും പനിയും ചുമയുമാണ്. അന്തരീക്ഷത്തിലെ താപനിലയിൽ പെട്ടെന്ന് സംഭവിക്കുന്ന മാറ്റമാണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണമാകുന്നത്.
കൊതുകും ഡെങ്കിയും
നാട്ടിൽ മതിലുകൾ കൂടിവരുന്നതു കാരണം മഴവെള്ളം പഴയകാലത്തെ പോലെ പൂർണമായി ഒഴുകിപ്പോകുന്നില്ല.
വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ കൊതുകുകൾ ധാരാളം ഉണ്ടാകുന്നു. കൊതുകുകളാണ് മഴക്കാലത്ത് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
Health
ആസ്ത്മയും കുട്ടികളും
കുട്ടികളിൽ ആസ്ത്മ ഒരു സാധാരണ രോഗമാണ്. ഇത് അവരുടെ പഠനത്തെയും കായികപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാം. എന്നാൽ, ശരിയായ ചികിത്സയോടെ കുട്ടികൾക്ക് സാധാരണ ജീവിതം നയിക്കാനാകും.
മാതാപിതാക്കൾക്കും അധ്യാപകർക്കും ഈ വിഷയത്തിൽ ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണ്.
ആസ്ത്മയും കോവിഡിനു ശേഷമുള്ള മാറ്റങ്ങളും
കോവിഡ് 19 മഹാമാരിക്കുശേഷം ശ്വാസകോശ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ആസ്ത്മാരോഗികൾക്ക് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും വാക്സിനേഷൻ ഉറപ്പാക്കുന്നതിനും ഇപ്പോൾ പ്രാധാന്യം നൽകി വരുന്നു.
ലോക ആസ്ത്മ ദിന സന്ദേശം
2026 ലെ ലോക ആസ്ത്മ ദിനത്തിന്റെ പ്രമേയം ‘രോഗനിയന്ത്രണം എല്ലാവർക്കും ലഭ്യമാക്കുക’ എന്നതാണ്. “Asthma Care for All” എന്ന ആശയം കൂടുതൽ ശക്തമായി മുന്നോട്ടു വയ്ക്കപ്പെടുന്നു.
ആരോഗ്യസംരക്ഷണ സംവിധാനങ്ങളും ഡോക്ടർമാരും സമൂഹവും ചേർന്ന് ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ ആസ്ത്മ നിയന്ത്രിക്കാനാകൂ.
സമൂഹത്തിനു ചെയ്യാനുള്ളത്...
ജീവിതശൈലി മാറ്റങ്ങൾ
ഓരോ വ്യക്തിയും ആസ്ത്മയെക്കുറിച്ച് ശരിയായ അറിവ് നേടുകയും രോഗികളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ രോഗനിയന്ത്രണം വേഗത്തിലാക്കാനാവും. ശ്വാസം എടുക്കുന്നത് മനുഷ്യന്റെ അടിസ്ഥാനാവകാശമാണ്.
ആസ്ത്മയുള്ളവർക്കും അത് തടസമില്ലാതെ ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ആൻ മേരി ജേക്കബ്
സീനിയർ കൺസൾട്ടന്റ് പൾമോണജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
പലർക്കും ആസ്ത്മ ഒരു ചെറിയ പ്രശ്നം മാത്രമാണെന്ന ധാരണയുണ്ട്. എന്നാൽ, ശരിയായ ചികിത്സ ലഭ്യമാകാത്ത പക്ഷം ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം എന്നതാണു വസ്തുത.
പ്രധാനമായി ശ്രദ്ധിക്കേണ്ടത്...
ആസ്ത്മ നിരക്ക് കൂടുന്നത്...
ഇന്ത്യയിൽ ആസ്ത്മ ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. നഗരവൽക്കരണം, വാഹനമലിനീകരണം, വീടിനകത്തുള്ള വായു മലിനീകരണം (അടുക്കള പുക), ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.
ഗ്രാമപ്രദേശങ്ങളിലും ബയോമാസ് ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനാൽ സ്ത്രീകളിലും കുട്ടികളിലും ആസ്ത്മ സാധ്യത കൂടുതലാണ്.
സ്റ്റിറോയ്ഡ് ഭയം
ആരോഗ്യസേവനങ്ങൾ എല്ലായിടത്തും ഒരുപോലെ ലഭ്യമല്ലാത്തതും, ഇൻഹെയ്ലർ മരുന്നുകളെക്കുറിച്ചുള്ള ഭയവും തെറ്റിദ്ധാരണകളും (സ്റ്റിറോയ്ഡ് ഭയം- steroid phobia) നിലനിൽക്കുന്നതും രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു.
ആസ്ത്മ ചികിത്സയും നിയന്ത്രണവും
ആസ്ത്മയുടെ ചികിത്സയിൽ പ്രധാനമായി രണ്ടു തരത്തിലുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്:
ഇൻഹെയ്ലർ (inhaler)
ഇൻഹെയ്ലർ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഇത് മരുന്ന് നേരിട്ട് ശ്വാസനാളത്തിലേക്ക് എത്തിക്കുന്നതിനാൽ കുറഞ്ഞ പാർശ്വഫലങ്ങളോടെ കൂടുതൽ ഫലപ്രദമാണ്.
ശരിയായ ഇൻഹെയ്ലർ ടെക്നിക് രോഗനിയന്ത്രണത്തിൽ വളരെ പ്രധാനമാണ്. തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ മരുന്നിന്റെ ഗുണം ലഭിക്കില്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ആൻ മേരി ജേക്കബ്
സീനിയർ കൺസൾട്ടന്റ് പൾമോണജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
ലോകമെമ്പാടും ശ്വാസകോശ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണം നടത്താനാണ് എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്.
ഈ വർഷം മേയ് അഞ്ച്, കൂടുതൽ പ്രാധാന്യത്തോടെ ആചരിക്കപ്പെടുകയാണ്, കാരണം ആസ്ത്മ എന്ന രോഗം ഇന്നും ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നു.
ഈ ദിനം ആചരിക്കുന്നതിലൂടെ ആസ്മയെക്കുറിച്ചുള അറിവ് വർധിപ്പിക്കാനും ശരിയായ ചികിത്സയും നിയന്ത്രണവും ഉറപ്പാക്കാനും രോഗികൾക്ക് ഒരു മികച്ച ജീവിത നിലവാരം നൽകാനുമുള്ള ഒരു അവസരമാണ്.
എന്താണ് ആസ്ത്മ?
ആസ്ത്മ ഒരു ദീർഘകാല ശ്വാസകോശ രോഗമാണ്. ദീർഘകാലമായി ശ്വാസനാളങ്ങൾ (airways) ചുരുങ്ങുകയും അനുബാധ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയിൽ തുടരുന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.
ശ്വാസനാളങ്ങൾ ചുരുങ്ങുന്നതിനാൽ അതിലൂടെ വായു സഞ്ചരിക്കുമ്പോൾ പ്രയാസം നേരിടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ശ്വാസതടസം, വീസിംഗ് (ശ്വാസത്തിൽ വിസിൽ പോലുള്ള ശബ്ദം), നെഞ്ചുവേദന, രാത്രിയിലോ രാവിലെ എഴുന്നേൽക്കുമ്പോഴോ കൂടുന്ന ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ആസ്ത്മയെ പൂർണമായി സുഖപ്പെടുത്താൻ കഴിയില്ല, കൃത്യമായ ചികിത്സയും ശരിയായ ജീവിതശൈലി യും പാലിച്ചുകൊണ്ട് മികച്ച രീതിയിൽ രോഗനിയന്ത്രണം സാധ്യമാകുന്നു.
ആസ്ത്മയുടെ കാരണങ്ങളും പ്രേരക ഘടകങ്ങളും
ജനിതക ഘടകങ്ങളും പരിസ്ഥിതി ഘടകങ്ങളും ചേർന്നാണ് ആസ്ത്മ രോഗം ഉണ്ടാകുന്നത്.
സാധാരണയായി കണ്ടുവരുന്ന പ്രേരക ഘടകങ്ങൾ
ഇവയെ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നതാണ് രോഗനിയന്ത്രണത്തിനായി പ്രധാനമായും ചെയ്യേണ്ടത്
ലോക ആസ്ത്മ ദിനത്തിന്റെ പ്രാധാന്യം
ലോക ആസ്ത്മ ദിനം ആസ്ത്മയെക്കുറിച്ചുള്ള തെറ്റിധാരണകൾ നീക്കുന്നതിനും ശരിയായ ചികിത്സാരീതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമുള്ള ഒരു ആഗോള വേദിയാണ്.
പലർക്കും ആസ്ത്മ ഒരു ചെറിയ പ്രശ്നം മാത്രമാണെന്ന ധാരണയുണ്ട്. എന്നാൽ, ശരിയായ ചികിത്സ ലഭ്യമാകാത്ത പക്ഷം ഇത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കാം എന്ന വസ്തുത മനസിലാക്കേണ്ടത അനിവാര്യമാണ്.
ഈ ദിത്തിൽ പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:
ഇന്ത്യയിൽ ആസ്ത്മയുടെ സ്ഥിതി
ഇന്ത്യയിൽ ആസ്ത്മ ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. നഗരവത്കരണം, വാഹനമലിനീകരണം, വീടിനകത്തുള്ള വായു മലിനീകരണം (അടുക്കള പുക), ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.
ഗ്രാമപ്രദേശങ്ങളിലും ബയോമാസ് ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനാൽ സ്ത്രീകളിലും കുട്ടികളിലും ആസ്ത്മയുടെ സാധ്യത കൂടുതലാണ്.
ആരോഗ്യ സേവനങ്ങൾ എല്ലായിടത്തും ഒരുപോലെ ലഭ്യമല്ലാത്തതും, ഇൻഹെയ്ലർ മരുന്നുകളെക്കുറിച്ചുള്ള ഭയവും തെറ്റിധാരണകളും (steroid phobia) നിലനിൽക്കുന്നതും രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു.
ആസ്ത്മയുടെ ചികിത്സയും നിയന്ത്രണവും
ആസ്ത്മയുടെ ചികിത്സയിൽ പ്രധാനമായി രണ്ട് തരത്തിലുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്:
1. റിലീവർ മരുന്നുകൾ (Relievers) - ഉടൻ ആശ്വാസം നൽകുന്നതിനായി
2. കൺട്രോളർ മരുന്നുകൾ (Controllers) - രോഗം ദീർഘകാലം നിയന്ത്രിക്കുന്നതിനായി
ഇൻഹെ്ലർ (inhaler) ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഇത് മരുന്ന് നേരിട്ട് ശ്വാസനാളത്തിലേക്ക് എത്തിക്കുന്നതിനാൽ കുറഞ്ഞ പാർശ്വഫലങ്ങളോടെ കൂടുതൽ ഫലപ്രദമാണ്.
ശരിയായ ഇൻഹെയ്ലർ ടെക്നിക് രോഗനിയന്ത്രണത്തിൽ വളരെ പ്രധാനമാണ്. തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ മരുന്നിന്റെ ഗുണം ലഭിക്കില്ല.
ജീവിതശൈലി മാറ്റങ്ങൾ
ആസ്ത്മയും കുട്ടികളും
കുട്ടികളിൽ ആസ്ത്മ ഒരു സാധാരണ രോഗമാണ്. ഇത് അവരുടെ പഠനത്തെയും കായികപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാം. എന്നാൽ, ശരിയായ ചികിത്സയോടെ കുട്ടികൾക്ക് സാധാരണ ജീവിതം നയിക്കാനാകും.
മാതാപിതാക്കൾക്കും അധ്യാപകർക്കും ഈ വിഷയത്തിൽ ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണ്.
ആസ്ത്മയും കോവിഡിന് ശേഷമുള്ള മാറ്റങ്ങളും
കോവിഡ്-19 മഹാമാരിക്ക് ശേഷം ശ്വാസകോശ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ആസ്ത്മ രോഗികൾക്ക് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകന്നതിനും, വാക്സിനേഷൻ ഉറപപാക്കുന്നതിനും ഇപ്പോൾ പ്രാധാന്യം നൽകി വരുന്നു.
ലോക ആസ്ത്മ ദിനം 2026 - സന്ദേശം
2026 ലെ ലോക ആസ്ത്മ ദിനത്തിന്റെ പ്രമേയം ‘രോഗനിയന്ത്രണം എല്ലാവർക്കും ലഭ്യമാക്കുക' എന്നതാണ്. “Asthma Care for All” എന്ന ആശയം കൂടുതൽ ശക്തമായി മുന്നോട്ട് വയ്ക്കപ്പെടുന്നു.
ആരോഗ്യസംരക്ഷണ സംവിധാനങ്ങളും ഡോക്ടർമാരും സമൂഹവും ചേർന്ന് ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ ആസ്ത്മയെ നിയന്ത്രിക്കാനാകൂ.
സമൂഹത്തിന്റെ പങ്ക്
ലോക ആസ്ത്മ ദിനം ഒരു ഔപചാരിക ദിനാചരണം മാത്രമല്ല. രോഗത്തെ പറ്റിയുള്ള സാമൂഹിക ബോധവത്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വ്യക്തിയും ആസ്ത്മയെക്കുറിച്ച് ശരിയായ അറിവ് നേടുകയും രോഗികളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ രോഗനിയന്ത്രണം വേഗത്തിലാക്കാൻ സഹായിക്കും.
ശ്വാസം എടുക്കുന്നത് മനുഷ്യന്റെ അടിസ്ഥാനാവകാശമാണ്. ആസ്ത്മയുള്ളവർക്കും അത് തടസമില്ലാതെ ഉറപ്പാക്കുക എന്നത് നമ്മുടെ,സൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
വിവരങ്ങൾ: Dr. Ann Mary Jacob
Senior Consultant Pulmonologist SUT Hospital, Pattom.
Health
കുടിവെള്ളം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബാധിക്കാം.
ജലത്തിലൂടെ വ്യാപിക്കുന്ന മഞ്ഞപ്പിത്തം വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ളതാണ്. വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി,സി എന്നിവ ശരീരസ്രവങ്ങളിലൂടെയാണു പകരുന്നത്.
കൂടാതെ പിത്താശയ കല്ലുകൾ, കരൾ രോഗങ്ങൾ, കാൻസറുകൾ, രക്തകോശ തകരാറുകൾ, പരാദങ്ങൾ എന്നിവകൊണ്ടും മഞ്ഞപ്പിത്തം വരാം എന്നതിനാൽ കാരണമറിഞ്ഞുള്ള ചികിൽസയ്ക്ക് പ്രാധാന്യമുണ്ട്.
ചിലർ ഡോക്ടറിന്റെ കുറിപ്പൊന്നുമില്ലാതെ സ്വയം രോഗനിർണയം നടത്തുന്ന കാലം! എന്നാൽ, ചികിത്സയും കൂടി ഇന്റർനെറ്റ് നോക്കി നടത്തുന്പോഴാണു പ്രശ്നമാകുന്നത്.
എന്താണു മഞ്ഞപ്പിത്തം?
കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് വിവിധ കാരണങ്ങളാൽ കൂടുകയോ അവയുടെ സഞ്ചാരപാതയിൽ തടസമുണ്ടാവുകയോ ചെയ്യുന്പോൾ പിത്തരസത്തിലെ ബിലിറൂബിൻ എന്ന മഞ്ഞ വർണവസ്തു രക്തത്തിൽ കൂടുന്നു.
കണ്ണിന്റെ വെള്ളഭാഗത്തിനും മൂത്രത്തിനുമൊക്കെ മഞ്ഞനിറം കാണുന്നു. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കൂടാതെ പനി, ഓക്കാനം, ചൊറിച്ചിൽ എന്നിവയും വരാം.
പിത്തരസവാഹിനിക്കു തടസം വന്നിട്ടുണ്ടാകുന്ന മഞ്ഞപ്പിത്തമുണ്ടാകുന്പോൾ രോഗിയുടെ മലത്തിനു മഞ്ഞനിറം കുറഞ്ഞു വിളറിയ വെള്ളനിറമാവും.
എങ്ങനെ തിരിച്ചറിയാം?
പുറമേ കാണുന്ന ലക്ഷണങ്ങളോടൊപ്പം രക്ത പരിശോധനയും കൂടി ചെയ്തുറപ്പാക്കണം. രക്തത്തിലെ ബിലിറൂബിന്റെ അളവ് സാധാരണ ഗതിയിൽ 1 മില്ലിഗ്രാം ആയിരിക്കും. അത് 1.2 ൽ കൂടിയാൽ മഞ്ഞപ്പിത്തമായി.
അത് 2 ൽ കൂടിയാൽ മാത്രമേ കണ്ണിനു മഞ്ഞനിറം വരികയുള്ളു. അതിനാൽ പകർച്ചവ്യാധിയുള്ള മേഖലകളിൽ കണ്ണിൽ മഞ്ഞനിറം വരാൻ വേണ്ടി കാത്തിരിക്കേണ്ട.
എന്തൊക്കെ ശ്രദ്ധിക്കണം
മഞ്ഞപ്പിത്തം കരൾ രോഗമായതിനാൽ കരളിനു വിശ്രമം കൊടുക്കണം. മദ്യപാനം, ഉറക്കമൊഴിയുക, കൂണ് പോലുള്ള ചില ഭക്ഷണങ്ങൾ, എണ്ണയുടെ അമിതോപയോഗം, കൊഴുപ്പുകൾ, ചില ഇംഗ്ലീഷ് മരുന്നുകൾ എന്നിവ പ്രശ്നം വഷളാക്കാം.
ഹെപ്പറ്റൈറ്റിസ് എ വലിയ ചികിൽസയൊന്നുമില്ലാതെ ശമിക്കാമെങ്കിലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്. അതിനാൽ രോഗകാരണ സാഹചര്യങ്ങളെയും മലിനജല ഉറവിടത്തെയും കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ട്.
രോഗിയുടെ വിസർജ്യം കുടിവെള്ളവുമായി സന്പർക്കം വരുന്നതാണു പലയിടങ്ങളിലും പ്രശ്നമായി കാണാറുള്ളത്.
ജന്മനാ കൂടിയാൽ
ക്രിഗ്ളർ നജ്ജാർ സിൻഡ്രം, ഗില്‍ബർട്സ് സിൻഡ്രം എന്നീ രോഗമുള്ളവരിൽ രക്തത്തിലെ ബിലിറൂബിന്റെ അളവ് ജന്മനാതന്നെ കൂടിയിരിക്കും. ഇതിനു ചികിൽസിക്കേണ്ട ആവശ്യമില്ല.
നവജാതശിശുക്കളിലെ മഞ്ഞപ്പിത്തം
ഇതും പകരില്ല. ജനിച്ച് രണ്ടുനാൾ മുതൽ രണ്ടാഴ്ചവരെ നീണ്ടുനില്‍ക്കാം. ഇതു സാധാരണമാണ്.
കുഞ്ഞിന്റെ കരൾ ശരിയായി പ്രവർത്തിച്ചു തുടങ്ങി എന്നതിന്റെയും തന്റെ ശരീരത്തിലുള്ള, അമ്മയുടെ ചുവന്ന രക്താണുക്കളെ വിഘടിപ്പിക്കുന്നതിന്റെ അഥവാ സ്വയം നിലനില്ക്കാൻ ശ്രമിക്കുന്നു എന്നതിന്റെയും തെളിവാണ് ഈ മഞ്ഞനിറം.
വിവിധ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന മഞ്ഞപ്പിത്തത്തിനു ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സയുണ്ട്.
ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected].
Health
സൂര്യപ്രകാശം കൊണ്ടുള്ള ചര്‍മരോഗങ്ങളുടെ പരിശോധന
ശരീരം മുഴുവന്‍ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. വെയില് അധികം കൊള്ളാത്ത ഇടങ്ങളായ കണ്പോളകള്, ചെവിയുടെ പുറകുവശം, ചുണ്ടിന് കീഴ്വശം...ഇവിടെയൊന്നും തടിപ്പുകള്‍ കാണപ്പെടാനിടയില്ല. വസ്ത്രം കൊണ്ട് മറച്ച ഭാഗങ്ങളും പരിശോധിക്കുമ്പോള്‍ ഇത് സൂര്യരശ്മി ഏല്ക്കുന്നതു കൊണ്ട് ഉണ്ടായതാണോ എന്ന് തിട്ടപ്പെടുത്താനാവും.
രോഗലക്ഷണങ്ങള്‍ ശരിയായി പരിശോധിച്ചാല്‍, ഇത് ഏത് വിഭാഗത്തില്‍പ്പെട്ട ഫോട്ടോ ഡെര്മറ്റോസസ് ആണെന്നു കണ്ടുപിടിക്കാനാവും. എന്നിട്ടും ശരിയായ രോഗനിർണയ ത്തിൽ എത്താനായില്ലെങ്കില്‍ സ്കിൻ ബയോ പ്സി (Skin biopsy) ചെയ്താല്‍ നമുക്ക് രോഗം കണ്ടുപിടിക്കാന്‍ സാധിക്കും.
അതിന്റെ കൂടെ രക്തപരിശോധനകള്‍, പാച്ച് ടെസ്റ്റിംഗ് Patch testing, എന്നിവയും നടത്തണം. രോഗനിര്‍ണയത്തിന് ഈ പരിശോധനകള്‍ വളരെ സഹായകമാണ്.
ചികിത്സ
10എഎം- 4 പിഎം വരെ വെയില് ഒഴിവാക്കാന്‍ ഉപദേശിക്കുക. അൾട്രാ വയലറ്റ് റേഡിയേ ഷൻ ഏറ്റവും അധികമുള്ള സമയമാണിത്. കുട, തൊപ്പി, സണ്‍ഗ്ലാസ്, ശരീരം നന്നായി മറയുന്ന കോട്ടണ്‍ ഉടുപ്പുകള്‍, കടുത്ത നിറമുള്ള തുണികള്‍ ഇവ ഉപയോഗിക്കാന്‍ പറയുക.
സാധാരണ ഗ്ലാസില്‍ കറുത്ത Film ഒട്ടിച്ചാല്‍ UVA, UVB രശ്മികളെ തടയാനാകും. ഓഫീസുകളിലും വാഹനങ്ങളിലും ഇത് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക. സ്ഥിരമായി സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുക Para amino Benzoic Acid, Zinc oxide വെവ്വേറെയോ ഒന്നിച്ചോ ഉപയോഗിച്ചാല്‍ ഒരളവുവരെ ഈ ചര്‍മരോഗങ്ങള്‍ തടയാനാവും.
വെയിലേല്‍ക്കുന്നതിന് 20-30 മിനിറ്റ് മുമ്പ് ഇത് പുരട്ടണം. മൂന്ന് നാല് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പുരട്ടണം. നല്ല അളവില്‍, വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടേണ്ടിവരും. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നതും ഒരു ചികിത്സയാണ്.
ബീറ്റാ കരോട്ടിന്‍, ക്ലോറോക്വിന് ഇവയൊക്കെ ഉള്ളില്‍ കഴിക്കുന്ന സണ്‍സ്ക്രീന്‍സ് ആണ്. ഇതുപോലെയൊക്കെ ശ്രദ്ധിച്ചാല്‍ ചൂടു കൂടുതലുള്ള വേനല്‍ക്കാലങ്ങളില്‍ ചര്‍മരോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനാവും.
അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കാനുള്ള ഒരു സണ്‍സ്ക്രീന്‍ തയാറാക്കി എടുക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. ഉള്ളില്‍ കഴിക്കാവുന്ന ആന്റി ഓക്സിഡന്റുകളില്‍ ഏറ്റവും പ്രയോജനകരമായത് വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ എന്നിവയാണ്.
വെയിലിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വസ്ത്രങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നുണ്ട്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ത്വക് രോഗ വിഭാഗം എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.
Health
ഏപ്രിൽ - 19: ലോക കരൾ ദിനം
മദ്യപാനം മാത്രമാണ് കരൾ രോഗങ്ങൾക്ക് കാരണം എന്ന തെറ്റായ ധാരണ ഇന്ന് സമൂഹത്തിൽ വ്യാപകമാണ്. എന്നാൽ മദ്യപിക്കാത്തവരിലും കരളിലെ കൊഴുപ്പ് (ഫാറ്റി ലിവർ), സിറോസിസ് തുടങ്ങിയ രോഗങ്ങൾ വർധിച്ചുവരുന്നതായി ആധുനിക പഠനങ്ങൾ സൂചിപ്പിക്കുന്നു.
നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികളും ജീവിതശൈലിയും എങ്ങനെയാണ് നിശബ്ദമായി നമ്മുടെ കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നത് എന്ന് പരിശോധിക്കാം.
1. അമിതമായ പഞ്ചസാരയും മധുരപാനീയങ്ങളും
മധുരപാനീയങ്ങളിലും ബേക്കറി പലഹാരങ്ങളിലും അടങ്ങിയിരിക്കുന്ന ഫ്രക്റ്റോസ് കരളിന് വലിയ ഭീഷണിയാണ്.
ശരീരം പഞ്ചസാരയെ കൊഴുപ്പായി മാറ്റി കരളിൽ ശേഖരിക്കാൻ തുടങ്ങുന്നതോടെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന അവസ്ഥയുണ്ടാകുന്നു.
2. അമിതവണ്ണവും വ്യായാമമില്ലായ്മയും
ശരീരഭാരം വർധിക്കുന്നത് ആന്തരിക അവയവങ്ങൾക്ക് ചുറ്റും അനാവശ്യ കൊഴുപ്പ്(വിസെറൽ ഫാറ്റ്) അടിയാൻ കാരണമാകുന്നു.
പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് ലിവർ സിറോസിസ് പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കാം.
3. സംസ്കരിച്ച ഭക്ഷണങ്ങൾ
പാക്കറ്റുകളിൽ ലഭിക്കുന്ന ഭക്ഷണങ്ങളിലെ ട്രാൻസ് ഫാറ്റും പ്രിസർവേറ്റീവുകളും കരളിന് അമിത ജോലിഭാരം നൽകുന്നു. ഇവ കരളിൽ വീക്കം ഉണ്ടാക്കാൻ സാധ്യതയുണ്ട്.
4. ഹെപ്പറ്റൈറ്റിസ് വൈറസുകൾ
മലിനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകളും, രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയും പകരുന്ന ബി, സി വൈറസുകളും കരളിനെ ഗുരുതരമായി ബാധിക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
• ഭക്ഷണക്രമം: നാരുകൾ അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
• വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റ് കായിക അധ്വാനത്തിൽ ഏർപ്പെടുക.
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുദ്ധീകരണ പ്ലാന്റാണ് കരൾ. മദ്യപാനം ഒഴിവാക്കുന്നത് പോലെ തന്നെ പ്രധാനമാണ് സമീകൃതമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ശീലമാക്കുന്നത്.
ലക്ഷണങ്ങൾക്കായി കാത്തുനിൽക്കാതെ, ആരോഗ്യകരമായ ഒരു ജീവിതശൈലിയിലൂടെ ഈ അവയവത്തെ സംരക്ഷിക്കുന്നത് ദീർഘായുസിനും ഊർജ്ജസ്വലതയ്ക്കും അനിവാര്യമാണ്.
നല്ല ശീലങ്ങളിലൂടെ കരുത്തുള്ള കരൾ എല്ലാവർക്കും സാധ്യമാക്കാം.
തയാറാക്കിയത്: ഡോ. ഡാനി ജോയ്
കൺസൾട്ടന്റ് - ഹെപ്പറ്റോപാൻക്രിയാറ്റോബിലിയറി & ലിവർ ട്രാൻസ്പ്ലാന്റ് സർജറി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി.
Health
എല്ലാ വര്‍ഷവും ഏപ്രില്‍ 11 ലോക പാര്‍ക്കിന്‍സണ്‍സ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1817ല്‍ ഡോ. ജെയിംസ് പാര്ക്കിന്സണ് ആണ് ഈ രോഗത്തെ പറ്റി ആദ്യമായി ഒരു വിവരണം നല്‍കിയത്.
നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിന്‍സോണിസം രോഗം. തലച്ചോറിലെ നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ ആണ് ബേസൽ ഗാംഗ്ലിയയും സബ്സാന്റിയ നിഗ്രയും.
ഇവിടങ്ങളിലെ ഡോപ്പാമിന്‍ എന്ന പദാര്‍ഥം ഉത്പാദിപ്പിക്കുന്ന ഞെരമ്പുകള്‍ നശിച്ചു പോകുന്നതാണ് ഈ രോഗത്തിന് ആധാരം. ആയുര്‍വേദത്തില്‍ 4500 വര്‍ഷങ്ങള്‍ക്കു മുന്നേ കമ്പവാതം എന്നൊരു രോഗത്തെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്.
ഇതിനു പാര്ക്കിന്സണ് രോഗത്തിന്റെ ലക്ഷണങ്ങളുടെ സാമ്യം ഉണ്ട്. സാധരണയായി 60 വയസിനു മേല്‍ പ്രായം ഉള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 40 വയസിനു മേല്‍ പ്രായം ഉള്ളവരില്‍ 0.3 ശതമാനം പേരില്‍ ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയില്‍ ഏകദേശം ഏഴു ദശലക്ഷം പേര്‍ക്ക് പാര്ക്കിന്സണ് രോഗം ഉണ്ടെന്നു കണക്കാക്കപെടുന്നു.
"Bridge the care gap' എന്നതാണ് ഈ വര്‍ഷത്തെ പാര്‍ക്കിന്‍സണ്‍സ് ദിന പ്രമേയം. രോഗികള്‍ക്ക് കൂടുതല്‍ സുഗമമായി നാഡീരോഗ ചികിത്സാവിദഗ്ധനെ (Neurologist) കാണാനും കൃത്യമായ ചികിത്സ ലഭിക്കാനുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.
രോഗകാരണങ്ങള്‍
ചലനത്തെ നിയന്ത്രിക്കുന്ന ഞെരമ്പുകള്‍ നശിച്ചു പോകുന്നതിനു വ്യക്തമായ ഒരു കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പരിസ്ഥികവുമായ പല കാരണങ്ങള്‍ കൊണ്ടും പാര്ക്കിന്സണ് രോഗം ഉണ്ടാകാം.
40 വയസില്‍ താഴെയുള്ള ചെറുപ്പക്കാരില്‍ രോഗം വരികയാണെങ്കില്‍ അത് കൂടുതലും ജനിതക കാരണങ്ങള്‍ കൊണ്ടായിരിക്കും. താഴെ പറയുന്ന കാരണങ്ങള്‍ പാര്ക്കിന്സണ് രോഗം വരാനുള്ള സാധ്യത പതിന്മടങ്ങു കൂട്ടുന്നവയാണ്.
1. അടിക്കടി തലയ്ക്കു ക്ഷതം ഏല്‍ക്കുന്നത്.
2. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജീവിക്കുന്നവര്‍, പ്രത്യേകിച്ചു കോപ്പര്‍, മാംഗനീസ്, ലെഡ് എന്നിവ കൂടുതലായി ഉപയോഗിക്കുമ്പോള്‍.
3. കീടനാശിനികള്‍ ഉപയോഗിക്കുന്നവര്‍.
4. അമിതവണ്ണം, ഡയബറ്റീസ് രോഗം ഉള്ളവര്‍.
5. ട്രൈക്ലോറോഎത്തിലീൻ രാസവസ്തു ഉപയോഗിക്കുന്ന ഫാക്ടറിയില ജോലി ചെയ്യുന്നവര്‍.
6. വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളവര്‍.
7. അയൺ കൂടുതലുള്ള ആഹാരസാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവര്‍.
8. കുടുംബത്തില്‍ പാര്ക്കിന്സണ് രോഗം ഉള്ളവര്‍ ഉണ്ടെങ്കില്‍.
രോഗലക്ഷണങ്ങള്‍
പ്രാധനമായും നാല് ലക്ഷണങ്ങള്‍ ആണ് പാര്ക്കിന്സണ് രോഗത്തില്‍ ഉള്ളത്.
1. വിറയല്‍
സാധാരണയായി വിറയല്‍ ഏതെങ്കിലും ഒരു വശത്തെ കെെയിലോ കാലിലോ ആയിരിക്കും ആദ്യം തുടങ്ങുന്നത്. ഇത് വിശ്രമിക്കുന്ന അവസ്ഥയിലായിരിക്കും കൂടുതലായി കാണുന്നത്. എന്തെങ്കിലും കെെയില്‍ പിടിക്കുമ്പോഴോ അല്ലെങ്കില്‍ ജോലി ചെയ്യുമ്പോഴോ വിറയല്‍ കുറവായിരിക്കും.
രോഗത്തിന്റെ കാലദൈര്‍ഖ്യം കൂടുന്നത് അനുസരിച്ചു വിറയലിന്റെ തീവ്രതയും അതോടൊപ്പം എത്തുന്നു മറ്റു കൈ കാലുകളിലേക്കും പടരുകയും ചെയ്യും. കൂടുതല്‍ ടെന്‍ഷന്‍ ഉള്ളപ്പോഴോ ക്ഷീണാവസ്ഥയിലോ വിറയലിന്റെ തീവ്രത കൂടുതലായിരിക്കും.
2. പേശികളുടെ ദൃഢത
എല്ലാ സന്ധികളും ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടു അനുഭവപ്പെടുകയും മൊത്തത്തില്‍ ഒരു stiffness അനുഭവപ്പെടുകയും ചെയ്യും. ഇത് ആദ്യമേതെങ്കിലും ഒരു വശത്തെ കൈകാലുകളില്‍ ആയിരിക്കും ആദ്യം വരുന്നത്.
പിന്നീട് കാലക്രമേണ എല്ലാ കൈകാലുകളെയും ബാധിക്കും. ഒടുവില്‍ കഴുത്തിലെയും നട്ടെലിലെയും പേശികളെ ബാധിക്കുമ്പോള്‍ കൂനു ഉണ്ടാകാം.
3. പ്രവര്‍ത്തികളില്‍ വേഗത കുറയുന്നു
പഴയൊരു സ്പീഡില്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതാകുക, നടത്തത്തിന്റെ സ്പീഡ് കുറയുക ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണ്. ഇത് ചിലപ്പോള്‍ കൂടെ ഉള്ളവരായിരിക്കും ആദ്യം ശ്രദ്ധിക്കുന്നത്. സംസാരത്തിലും ഈ വേഗതക്കുറവ് കാലക്രമേണ പ്രകടമാകും.
4. ബാലന്‍സ് ഇല്ലായ്മ
പാര്ക്കിന്സണ് രോഗികളില്‍ വീഴ്ചകള്‍ സാധാരണമാണ്. കിടന്നിട്ടു എഴുന്നേല്‍ക്കുമ്പോഴോ പെട്ടന്ന് തിരിയുമ്പോഴോ നിരപ്പില്ലാത്ത തറയിലൂടെ നടക്കുമ്പോഴോ, പടികള്‍ ഇറങ്ങുമ്പോഴോ ഒക്കെ ബാലന്‍സ് തെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്.
മേല്പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ മറ്റു ചില കാര്യങ്ങളിലും മാറ്റങ്ങള്‍ പ്രകടമാകാം. കൈയക്ഷരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് അതിലൊന്ന്. അക്ഷരങ്ങളുടെ വലിപ്പം എഴുതുമ്പോള്‍ കുറഞ്ഞു കുറഞ്ഞു വരുകയും പിന്നീട് തീരെ എഴുതാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാകാം.
അത് പോലെ മുഖത്തെ പേശികളുടെ ദൃഢത കാരണം മുഖത്ത് ഭാവമാറ്റങ്ങള്‍ കൊണ്ടുവരാന്‍ രോഗിക്ക് ബുദ്ധിമുട്ടായിരിക്കും. അത് കൊണ്ട് തന്നെ ദുഖമായാലും സന്തോഷമായാലും മുഖത്ത് ഒരേ ഭാവം ആയിരികകും.
സാധാരണയായി നമ്മള് നടക്കുമ്പോള്‍ കൈകള്‍ വീശിയാണ് നടക്കുന്നത്. എന്നാല്‍ പാര്ക്കിന്സണ് രോഗികള്‍ നടക്കുമ്പോള്‍ കൈകള്‍ വീശാന്‍ സാധിക്കുകയില്ല. അവരുടെ സംസാരവും വളരെ പതിഞ്ഞതും ഒരേ ടോണില്‍ ഉള്ളതുമായിരിക്കും.
അവരുടെ ആമാശയത്തിന്റെ ചലനങ്ങളും പതുക്കെ ആയതിനാല്‍ മലബന്ധം ഇത്തരം രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ശരീരം മൊത്തത്തിലുള്ള വേദന, പ്രത്യേകിച്ചു തോളുകളുടെ വേദന കൂടുതലായിരിക്കും.
ഉറക്കമില്ലായ്മയും ഇവരെ അലട്ടുന്ന ഒരു പ്രശ്നമാണ്. പാര്ക്കിന്സണ് രോഗികളില്‍ വിഷാദരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
രോഗനിര്‍ണയം
പ്രധാനമായും ലക്ഷണങ്ങള്‍ അപഗ്രഥിച്ചും ഒരു ന്യൂറോളജസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തിയുമാണ് പാര്ക്കിന്സണ് രോഗം സ്ഥിതികരിക്കുന്നത്.
കാലുകളുടെ ചലനത്തെ മാത്രമാണ് കൂടുതലായി ബാധിക്കുന്നതെങ്കില്‍ അത് ചിലപ്പോള്‍ തലച്ചോറിലെ ചെറു രക്തധമനികളുടെ അടവ് മൂലമോ (വാസ്കുലര്‍ പാര്‍ക്കിന്‍സോണിസം) അല്ലെങ്കില്‍ തലച്ചോറിനുള്ളിലെ ഫ്ലൂയിഡിന്റെ അളവ് കൂടുന്നത് മൂലമോ (normal pressure hydrocephalus) ആകാം.
ഇതിനായി തലച്ചോറിന്റെ സ്കാനിംഗ് ആവശ്യമായി വരാം. അതു പോലെ പ്രവര്‍ത്തികളില്‍ മന്ദത ഉണ്ടാകുന്ന മറ്റു രോഗങ്ങള്‍ ഉണ്ടോ എന്ന് അറിയാന്‍ ചില രക്ത പരിശോധനകളും നടത്തേണ്ടി വരും.
ചികിത്സാ രീതികള്‍
പാര്ക്കിന്സണ് രോഗം പൂര്‍ണമായും ഭേദമാക്കാന്‍ പറ്റുന്ന ഒരു അസുഖം അല്ല. എന്നാല്‍ നേരത്തെ തന്നെ മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ അസുഖത്തിന്റെ തീവ്രത കൂടുന്നത് വലിയൊരു അളവ് വരെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കും.
അതോടൊപ്പം രോഗിക്ക് പരസഹായം ഇല്ലാതെ സ്വന്തം കാര്യങ്ങള്‍ നോക്കാനും സാധിക്കും. കൃത്യമായ ചികിത്സായില്ലെങ്കില്‍ ഒരു 7 - 10 വര്‍ഷം ഇത് തന്നെ രോഗി കിടപ്പിലാകുകയും മരണത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും.
എന്നാല്‍ നല്ല ചികിത്സാ ലഭിക്കുക ആണെങ്കില്‍ 25 - 30 വര്‍ഷം വരെ ആയുര്ദൈര്ഖ്യം ഉണ്ടാകും. തുടക്കത്തില്‍ ചെറിയ ഡോസില്‍ ഉള്ള മരുന്നുകളോട് തന്നെ നല്ല പോലെ പ്രതികരിക്കുമെങ്കിലും വര്‍ഷം കൂടുന്നത് അനുസരിച്ചു മരുന്നിന്റെ ഡോസ് കൂട്ടി കൂട്ടി കൊണ്ട് വരേണ്ടി വരും.
അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ മരുന്നിന്റെ പാര്‍ശ്വഫലങ്ങളും രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കാം. അപ്പോള്‍ മരുന്ന് നിര്‍ത്തുക അല്ല വേണ്ടത്, മറിച്ചു ഡോക്ടറുടെ നിര്‍ദേശാനുസരണം ഓരോ സമയത്തുമുള്ള ഡോസ് കുറച്ചു പല നേരമായി മരന്ന് കഴിക്കണം.
ശസ്ത്രക്രിയാ മാര്‍ഗം
മരുന്നുകള്‍ കൊണ്ട് ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ ശസ്ത്രക്രിയാ മാര്‍ഗം സ്വീകരിക്കാവുന്നതാണ്. തലച്ചോറിനുള്ളില്‍ പേസ്മേക്കര്‍ പോലുള്ള എലെക്ട്രോഡ്സ് വച്ച് തലച്ചോറിനെ ഉദ്ധീപിപ്പിക്കുന്ന (deep brain stimulation) ചികിസതരീതി ഇന്ന് ലഭ്യമാണ്.
രോഗം മൂര്‍ച്ഛിക്കുന്നതിന് മുമ്പ് രോഗിക്ക് നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലാണ് ഇത് ചെയ്യുന്നത്. മരുന്നുകളോടൊപ്പം തന്നെ പ്രധാനമാണ് ദിവസേനയുള്ള വ്യായാമം. ഇത് പേശികളുടെ ദൃഢത കുറച്ചുകൊണ്ട് വേദനയും ക്ഷീണവും മാറ്റി നടത്തം ഒക്കെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
സൈക്ലിംഗ് ആണ് പാര്ക്കിന്സണ് രോഗികള്‍ക്ക് ഏറെ അഭികാമ്യം ആയ വ്യായാമം. രോഗാവസ്ഥയുടെ അന്ത്യഘട്ടത്തില്‍ ഭക്ഷണം കഴിക്കുന്നത് വളരെ അധികം കുറയുകയും പെട്ടെന്ന് ന്യൂമോണിയ പോലുള്ള അണുബാധ ഉണ്ടാകുകയും ചെയ്യുന്നു.
ഇതാണ് സാധാരണയായി മരണത്തിനു കാരണം ആകുന്നത്. നേരത്തെ തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചാല്‍ വലിയൊരു പരിധി വരെ ഇതിന്റെ വൈഷമ്യതകള്‍ കുറച്ച് രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും.
വിവരങ്ങൾ: Dr. Susanth MJ MD, D
Consultant Neurologist, SUT Hospital, Pattom.
Health
ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകൾ (ഉത്തേജക ഘടകങ്ങൾ) കണ്ടെത്തണം. തങ്ങൾക്ക് ഹാനികരമാകുന്ന ട്രിഗറുകൾ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ് പ്രധാന മുൻകരുതൽ.
പ്രധാന ട്രിഗറുകളെക്കുറിച്ച്...
ചുവന്ന വൈൻ, കറുത്ത ബിയർ, പുകയില...
ചുവന്ന വൈനും കറുത്ത ബിയറും വിസ്കിയും മൈഗ്രേനുള്ള ട്രിഗറുകളാണ്. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും നാഡികളെ ക്ഷയപ്പെടുത്തുകയും ചെയ്യുന്നു. മദ്യപാനവും പുകയിലയും പാടെ വർജിക്കുക.
മാനസികപിരിമുറുക്കം, ദേഷ്യം
മാനസിക പിരിമുറുക്കം, ഉത്കണ്ഠ, മാനസിക തളർച്ച, അമിത ഉത്തേജിതാവസ്ഥ, ദേഷ്യം തുടങ്ങിയവയെല്ലാം ട്രിഗറുകളാകുന്നു. മനസിനെ സന്തുലിതമാക്കി സ്ട്രെസ് മാനേജ്മെന്റ് തെറാപ്പി പരിലീശിക്കുക.
അമിത വ്യായാമം
കൃത്യവും ഊർജസ്വലവുമായ വ്യായാമ പദ്ധതികൾ മൈഗ്രേനെതിരായ മുൻകരുതൽ തന്നെ. ഇത് ശരീരത്തിലെ ‘എൻഡോർഫിനുകളെ’ ഉത്പാദിപ്പിക്കുകയും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.
എന്നാൽ, അമിതാധ്വാനം, അമിത വ്യായാമം, അസാധാരണമായ ലൈംഗിക ചേഷ്ടകൾ ഇവ തലവേദനയുണ്ടാക്കുന്നു.
കടുത്ത ഗന്ധം
അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങൾ തലവേദനയുടെ ഉദ്ദീപനഘടകങ്ങളാണ്. പലതരത്തിലുള്ള രാസപദാർഥങ്ങൾ ഉൾക്കൊള്ളുന്നതാണ് പെർഫ്യൂമുകൾ. അവ നാഡിവ്യൂഹത്തിന്റെ സംവേദന ശക്തിയെ തകിടംമറിക്കുന്നു.
കടുത്ത മണങ്ങൾ ചിലരിൽ മൈഗ്രേനുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകളുടെ വികസനം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു.
ചില മരുന്നുകൾ ചിലരിൽ...
പല ഗുളികകളും മൈഗ്രേനുണ്ടാക്കുന്നു. ഗർഭനിരോധന ഗുളികകൾ, പ്രഷർ കുറയ്ക്കുന്ന മരുന്നുകൾ, ഹൃദ്രോഗികളുപയോഗിക്കുന്ന നൈട്രേറ്റുകൾ ഇവ അവയിൽ ചിലതുമാത്രം.
ഏതു മരുന്ന് കഴിക്കുമ്പോഴാണ് തലവേദനയുണ്ടാകുന്നത് എന്നു മനസിലാക്കി അവ ഒഴിവാക്കുക.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ
MBBS, MIHS, MNHF(USA), ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
മൈഗ്രേൻ ചികിത്സയിൽ മൂന്നു സുപ്രധാന ഘടകങ്ങളാണുള്ളത്.
ഒന്ന് - മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകൾ(ഉത്തേജക ഘടകങ്ങൾ) എന്തെന്നു കണ്ടുപിടിച്ച് അവ ഒഴിവാക്കുക.
രണ്ട് - കൃത്യമായ ജീവിത - ഭക്ഷണ ശൈലിയിലൂടെ മൈഗ്രേനെ പടിക്കുപുറത്തു നിർത്തുക.
മൂന്ന് - മരുന്നുകളുടെ ഉപയോഗം.
ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകളെ കണ്ടെത്തുക തന്നെ ആദ്യപടി.
തങ്ങൾക്ക് ഹാനികരമാകുന്ന ട്രിഗറുകൾ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ് പ്രധാന മുൻകരുതൽ. പ്രധാനമായി ട്രിഗറുകളെക്കുറിച്ച്...
1. കൃത്യമായ ദിനചര്യകളിലുള്ള വ്യതിയാനങ്ങൾ. ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയങ്ങൾ മാറ്റുക. ദീർഘയാത്രകളും മറ്റും ഇതിന് കാരണമാകുന്നു.
അതുകൊണ്ട് കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക.
2. അന്തരീക്ഷ-കാലാവസ്ഥാ വ്യതിയാനങ്ങൾ മൈഗ്രേന് ഉത്തേജകഘടകങ്ങളാകുന്നു. അമിത ചൂടും തണുപ്പും ട്രിഗറുകളാകുന്നു. വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികൾ തലവേദനയുണ്ടാക്കുന്നു.
അതുകൊണ്ട് ഇത് ഒഴിവാക്കുക. നിർജലീകരണം ഉണ്ടാവരുത്. ധാരാളം വെള്ളം കുടിക്കുക.
3. മൈഗ്രേനു കാരണങ്ങളാകുന്ന ഭക്ഷണ പദാർഥങ്ങൾ എന്തെന്ന് അറിയുക. ചോക്ലേറ്റ്, ബനാന, ചീസ്, വിനാഗരി, സോയാസോസ്, ചുവന്ന വൈൻ, നാരങ്ങ, കാപ്പി തുടങ്ങിയവ തലവേദനയ്ക്കുള്ള ഉദ്ദീപന ഘടകമാകുന്നു.
കൂടാതെ ഭക്ഷണപദാർഥങ്ങളിലടങ്ങിയിട്ടുള്ള രാസചേരുവകളായ മോണോസോഡിയം ഗ്ലൂട്ടാമെയ്റ്റ്, സൽഫൈയ്റ്റ്, നൈട്രേറ്റ്, അസ്പർട്ടാം, ചൈനീസ് ഭക്ഷണത്തിലെ അജിനോമോട്ടോ തുടങ്ങിയവ കഠിനമായ കൊടിഞ്ഞിക്കു തുടക്കമിടുന്നു. ഇവ ഒഴിവാക്കാൻ ശ്രമിക്കുക.
4. ഭക്ഷണക്രമങ്ങൾ തെറ്റിക്കുന്നതും തലവേദനയുണ്ടാക്കുന്നു. കൃത്യസമയത്തു ഭക്ഷണം കഴിക്കുക. വിശന്നിരിക്കുന്നതും നന്നല്ല. രക്തത്തിൽ പഞ്ചസാര കുറഞ്ഞുപോകുന്നതും ഹാനികരം.
ചെറിയ അളവിലുള്ള ആഹാരം കൃത്യമായ സമയക്രമങ്ങളിൽ പലപ്രാവശ്യം കഴിക്കുന്നത് ഉത്തമം.
5. ആർത്തവ സമയത്തും ഋതുവിരാമത്തിനുശേഷവും ഗർഭാവസ്ഥയിലുള്ള സ്ത്രൈണഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൈഗ്രേനുള്ള ശക്തമായ ട്രിഗറാണ്. അതുപോലെ ഹോർമോണടങ്ങുന്ന ഗർഭനിരോധന ഗുളികകളും തലവേദയുണ്ടാക്കുന്നു.
ഋതുവിരാമത്തിനുശേഷമുള്ള ഹോർമോണ്‍ പുനരുത്ഥാന ചികിത്സ പലപ്പോഴും മൈഗ്രേനു കാരണമാകാറുണ്ട്.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ
MBBS, MIHS, MNHF(USA), ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് ക്ഷയം. എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. ക്ഷയരോഗം നിവാരണത്തിന്റെ ആവശ്യകതയാണ് ഈ ദിവസം സൂചിപ്പിക്കുന്നത്.
ആധുനിക ചികിത്സാ രീതികളില്‍ പുരോഗതി ഉണ്ടായിട്ടും ക്ഷയരോഗം ആഗോള ആരോഗ്യ ഭീഷണിയായി തുടരുന്നു. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകള്‍ ക്ഷയരോഗ ബാധിതരായി മരിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2023ല്‍ 1.25 ദശലക്ഷം ആളുകള്‍ ക്ഷയരോഗം/ ടിബി മൂലം മരണമടയുകയും 10.8 ദശലക്ഷം പേര് ക്ഷയരോഗ ബാധിതരാവുകയും ചെയ്തു.
ആരോഗ്യപരമായി മാത്രമല്ല ക്ഷയരോഗം മൂലം സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരാം. 1882 മാര്‍ച്ച് 24ന് ഡോ. റോബര്‍ട്ട് കോച്ച് ക്ഷയം രോഗത്തിന് കാരണമായ ബാക്ടീരിയ കണ്ടെത്തി. ഇത് ക്ഷയം രോഗം നിര്‍ണയിക്കുന്നതിനും ചികിത്സിക്കുന്നതിനും വഴി തുറന്നു.
ലോകമെമ്പാടുമുള്ള ആളുകളില്‍ ക്ഷയ രോഗത്തെ പറ്റി ബോധവത്കരിക്കുന്നതിനുള്ള ഒരു വേദിയായി ഇപ്പോള്‍ ഈ ദിവസം പ്രവര്‍ത്തിക്കുന്നു. പ്രതിരോധ നടപടികളില്‍ മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും ഫലപ്രദമായ ചികിത്സയും ഉള്‍പ്പെടുന്നു.
സാമ്പത്തിക-സാമൂഹിക നിലയൊന്നും തന്നെ പരിഗണിക്കാതെ എല്ലാവര്ക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനുള്ള അവസരം ഈ ദിനത്തില്‍ ഉറപ്പുവരുത്തുന്നു.
ഈ വർഷത്തെ ലോക ക്ഷയ രോഗ ദിനത്തിന്റെ പ്രമേയം "യെസ് വീ കാൻ എൻഡ് ടിബി, ലെഡ് ബൈ കൺട്രീസ്, പവേർഡ് ബൈ പീപ്പിൾ' എന്നതാണ്.
ക്ഷയ രോഗ പരിശോധനകള്‍
ശരിയായ മെഡിക്കല്‍ ഹിസ്റ്ററി, ശാരീരിക പരശോധന, രക്ത പരിശോധനകള്‍, എക്സ്-റേ, സാമ്പിളിന്റെ ബാക്ടീരിയോളജിക്കല്‍ പരിശോധനകള്‍ എന്നിവ രോഗനിര്‍ണയത്തിന് സഹായിക്കുന്നു.
ക്ഷയ രോഗ പരിശോധന നടത്തുന്നതിന്റെ പ്രാധാന്യം
തുടക്കത്തില്‍ തന്നെ അണുബാധ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായാണ് Latent TB Test ചെയ്യുന്നത്. രോഗിയുടെ ശരീരത്തില്‍ ക്ഷയ രോഗത്തിന് കാരണമായ ബാക്ടീരിയ വികസിക്കുന്നത് തടയുന്നതിനായാണ് ഈ പരിശോധന നടത്തുന്നത്.
Latent TB രോഗികള്‍ക്ക് ടിബി രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
1. ക്ഷയ രോഗം വരാന്‍ സാധ്യതയുള്ളവര്‍
·ടിബി ബാക്ടീരിയയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുള്ള വ്യക്തികള്‍ - മെഡിക്കൽ പ്രൊഫഷണലുകൾ, ലാബ് ടെക്നീഷ്യൻമാർ.
·ടിബി ബാധിത രാജ്യങ്ങളില്‍ ജനിച്ചവരോ അത്തരം രാജ്യങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്നവരോ ആയ ആളുകള്‍.
·ഷെല്‍ട്ടറുകളിലോ തിരക്കേറിയ സ്ഥലങ്ങളിലോ നഴ്സിംഗ് ഹോമുകളിലോ താമസിക്കുന്ന ആളുകള്‍.
·ടിബി രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍.
· Latent TB/ ടിബി രോഗ സാധ്യതയുള്ള മുതിര്‍ന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ശിശുക്കള്‍, കുട്ടികള്‍, കൗമാരക്കാര്‍.
2. ടിബി അണുബാധ ഉണ്ടായാല്‍ അത് രോഗമായി മാറുന്ന ആളുകള്‍.
1. എച്ച്ഐവി രോഗികള്‍
2. 5 വയസിന് താഴെയുള്ള കുട്ടികള്‍.
3. അടുത്തിടെ ടിബി അണുബാധയുണ്ടായിരുന്ന ആളുകള്‍ (2 വര്‍ഷത്തിനുള്ളില്‍).
4. ടിബി രോഗം ബാധിച്ചിട്ട് വേണ്ടത്ര ചികിത്സ ലഭിക്കാതിരുന്ന രോഗികള്‍.
5. രോഗപ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കുന്ന രോഗികള്‍ (കാന്‍സര്‍ രോഗികളിലെ - കീമോതെറാപ്പി).
6. രക്താര്‍ബുദം, തല, കഴുത്ത് അല്ലെങ്കില്‍ ശ്വാസകോശത്തിലെ കാന്‍സര്‍ എന്നിവയുള്ള രോഗികള്‍.
7. പ്രമേഹ രോഗികള്‍
ക്ഷയരോഗ നിര്‍ണയത്തിനുള്ള പരിശോധനകള്‍
· ടിബി രക്തപരിശോധന - ഇന്റര്‍ഫെറോണ്‍-ഗാമ റിലീസ് അസ്സെ (IGRA)
· ടിബി സ്കിന്‍ ടെസ്റ്റ് - ട്യൂബര്‍ക്കുലിന്‍ സ്കിന്‍ ടെസ്റ്റ്
ക്ഷയരോഗ മുമ്പ് വന്നിട്ടുള്ള രോഗികളില്‍ രക്തപരിശോധനയും ചര്‍മ്മ പരിശോധനയും എല്ലായ്പ്പോഴും പോസിറ്റീവ് ആയിരിക്കും. ഒരു രോഗിക്ക് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എക്സ്-റേ, കഫം പരിശോധന എന്നിവയോടൊപ്പം ശരിയായ മെഡിക്കൽ ഹിസ്റ്ററിയും ക്ലിനിക്കല്‍ പരിശോധനയും രോഗനിര്‍ണയത്തിന് സഹായിക്കും.
രോഗനിര്‍ണയം നടത്തിക്കഴിഞ്ഞാല്‍, രോഗിയെ നിക്ഷയ് പദ്ധതിയില്‍ ചേര്‍ക്കുന്നു, antiTB ചികിത്സയ്ക്ക് അറിയിപ്പ് നല്‍കുകയും ചികിത്സ ആരംഭിക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ പാലിക്കുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നു.
ടിബി ചികിത്സയുടെ ലക്ഷ്യങ്ങള്‍
· രോഗ പരിചരണത്തിലൂടെ രോഗമുക്തി ഉറപ്പാക്കുകയും മരണ നിരക്ക് കുറയ്ക്കുകയും ചെയ്യുക.
· രോഗിയില്‍ അണുബാധ കുറയ്ക്കുന്നതിനും, അതുവഴി മറ്റുള്ളവരിലേക്ക് പകരുന്നതിന്റെ തോത് കുറയ്ക്കുന്നതിനും.
ടിബി ദിന വിഷയവും അതിന്റെ പ്രാധാന്യവും
2025 ലെ വിഷയം ”Yes! We can end TB - Lead by countries, Powered by people” എന്നതാണ്.
1. Yes! We can end TB - പ്രതീക്ഷയുടെ സന്ദേശവും പ്രവത്തനത്തിനുള്ള ആഹ്വാനവുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ ആഗോള ക്ഷയരോഗ മഹമാരയുടെ അവസാനം സാദ്ധ്യമാകും.
2. Lead by countries - ക്ഷയരോഗത്തെ ചെറുക്കാൻ ശക്തമായ ദേശീയ നേതൃത്ത്വം അനിവാര്യമാണെന്ന കാര്യം ഇത് ഊന്നിപ്പറയുന്നു.
അതായത്, സർക്കാർ തലത്തിൽ വ്യക്തമായ നയങ്ങൾ രൂപീകരിക്കുക, മതിയായ ധനസഹായം ഉറപ്പാക്കുക, ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, പൊതുജനങ്ങളിൽ ബോധവത്കരണം വർധിപ്പിക്കുക എന്നിവയ്ക്കായി ശക്തമായ നേതൃത്ത്വം ആവശ്യമാണ്.
രാജ്യത്തിന്റെ ഏകോപിതമായ ശ്രമങ്ങളിലൂടെയാണ് ടിബി മഹാമാരിയെ വിജയകരമായി ചെറുക്കാൻ സാധിക്കും.
1. Powered by people - രോഗബാധിതരുടെ അനുഭവങ്ങളും പങ്കാളിത്തവും ഉൾപ്പെടുത്തി നടത്തുന്ന സമൂഹ അധിഷ്ഠിത ഇടപെടലുകൾ, അവബോധം വർധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, സമയബന്ധിതമായ പരിശോധനയും എല്ലാവർക്കും സുലഭമായ ചികിത്സയും ഉറപ്പാക്കുന്നത് TB നിയന്ത്രണത്തിൽ നിർണായകമാണ്.
ഇതിനര്‍ഥം നേരത്തെയുള്ള കണ്ടെത്തല്‍, രോഗനിര്‍ണ്ണയം, പ്രതിരോധ ചികിത്സ, ഉയര്‍ന്ന നിലവാരമുള്ള ടിബി പരിചരണം എന്നിവയില്‍, പ്രത്യേകിച്ച് drug ressistant TB ക്ക് WHO ശുപാര്‍ശ ചെയ്യുന്ന ഇടപെടലുകള്‍ വര്‍ധിപ്പിക്കുക എന്നാണ്.
ഇത്തരം കാര്യങ്ങള്‍ ഒക്കെ ശ്രദ്ധിച്ചു കൊണ്ട് ഒരോ വ്യക്തിയും സ്വകാര്യ-പൊതു സഹകരണത്തോടെ രുമിച്ച് പ്രവര്‍ത്തിച്ചാല്‍ നമുക്ക് ക്ഷയ രോഗം അകറ്റാന്‍ സാധിക്കുമെന്ന് നിസംശയം പറയാന്‍ സാധിക്കും.
വിവരങ്ങൾ: Dr. Sofia Salim Malik
Senior Consultant Pulmonologist, Allergy, Immunology &Sleep Consultant
SUT Hospital, Pattom.
Sports
ട്വന്റി20 ടീമിന്റെ കിരീട ധാരണത്തിന് അനിവാര്യമായ എല്ലാ ലക്ഷണവും ഒത്തുചേർന്ന ടീമാണ് ഋഷഭ് പന്ത് നയിക്കുന്ന ലക്നോ സൂപ്പർ ജയന്റ്സ്. കരുത്തുറ്റ വെടിക്കെട്ട് ബാറ്റർമാരുടെ ടോപ് ഓർഡർ, സ്കോർ വേഗം കുതിപ്പിക്കാൻ പാകപ്പെട്ട മധ്യനിര, മികച്ച പേസ് ആക്രമണം, സ്പിൻ നിര ഇതെല്ലാം ഒത്തുവന്നിട്ടും കിരീടമെന്ന ലക്ഷ്യം മാത്രം അകലേ...
കിരീടം ലക്ഷ്യമിട്ട് ലക്നോ ഇത്തവണ കളത്തിലെത്തുന്നത് ലോഗോയിലും ജഴ്സിയിലുമെല്ലാം അടിമുടി മാറ്റവുമായാണ്.
ബാറ്ററാണ് നട്ടെല്ല്
ബാറ്റിംഗ്് നിരയാണ് ലക്നോവിന്റെ നട്ടെല്ല്. എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരാൻ; വെടിക്കെട്ടിനിവർ തിരികൊളുത്തും. നായകൻ ഋഷഭ് പന്ത് കഴിഞ്ഞ സീസണിൽ പരാജയപ്പെട്ടതാണ് ബാറ്റിംഗ് നിരയുടെ ആദ്യ ദൗർബല്ല്യം. മിച്ചൽ മാർഷ് കഴിഞ്ഞ സീസണിൽ 163 സ്ട്രൈക് റേറ്റിൽ 627 റണ്‍സ നേടി ടീമിന്റെ ടോപ് സ്കോററായി. മാർക്രം 148 സ്ട്രൈക് റേറ്റിൽ 445 റണ്‍സും പൂരാൻ 196 സ്ട്രൈക് റേറ്റിൽ 524 റണ്‍സും നേടി. പവർപ്ലേയിൽ ഓപ്പണിംഗ് സഖ്യം നൽകുന്ന വെടിക്കെട്ട് തുടക്കം നിലനിർത്താൻ നിക്കോളാസ് പൂരാൻ ക്രീസിലെത്തും.
തുടർന്നുള്ള ബാറ്റിംഗ് പോരായ്മകളാണ് ലക്നോവിന് പലപ്പോഴും വിനയാകുന്നത്. നായകൻ ഋഷഭ് പന്ത്, ശേഷം ആയുഷ് ബദോനി, അബ്ദുൾ സമദ്, ജോഷ് ഇംഗ്ലിസ്, മാത്യു ബ്രീറ്റ്സ്കീ തുടങ്ങിയവരടങ്ങുന്ന ലോവർ മിഡിൽ ഓർഡർ. ബദോനിക്കും സമദിനും എന്ത് ഇംപാക്റ്റ് ഉണ്ടാക്കാൻ സാധിക്കുമെന്നതും ചോദ്യമാണ്.
ഇന്ത്യൻ പേസ്
ഇന്ത്യൻ താരങ്ങളാൽ നിറഞ്ഞുനിൽക്കുന്ന പേസ് നിരയാണ് ലക്നോവിനുള്ളത്. മുഹമ്മദ് ഷമി, മായങ്ക് യാദവ്, ആവേശ് ഖാൻ, മൊഹ്സിൻ ഖാൻ, പ്രിൻസ് യാദവ്, അർജുൻ തെണ്ടുൽക്കർ എന്നിവർ പേസ് ആക്രമണത്തിൽ നിർണായകമാകും. ഏക വിദേശ പേസറായി ദക്ഷിണാഫ്രിക്കൻ താരം ആൻറിച്ച് നോർക്കെ മാത്രം.
റാത്തി സ്പിൻ
വനിന്ദു ഹസരങ്കയുടെ വരവോടെ സ്പിൻ നിര കൂടുതൽ ശക്തമായി. ദിഗ്വേഷ് റാത്തി തന്നെയായിരിക്കും പന്തിന്റെ പ്രധാന അസ്ത്രം. കഴിഞ്ഞ സീസണിൽ 14 വിക്കറ്റുകളാണ് റാത്തി വീഴ്ത്തിയത്. ഒപ്പം ഷഹബാസ് അഹമ്മദുമുണ്ട്.
ചരിത്രം
2022, 2023 സീസണുകളിൽ മൂന്നാം സ്ഥാനം. 2024, 2025 സീസണുകളിൽ ഏഴാം സ്ഥാനത്ത് മാത്രം എത്താനാണ് ലക്നോവിനായത്.
വേഗം വീണ്ടെടുത്ത് മായങ്ക്
ലക്നോ: ലക്നോ സൂപ്പർ ജയന്റ്സ് ക്യാന്പിൽ പേസർ മായങ്ക് യാദവിന്റെ തിരിച്ചുവരവ്. ലക്നോ ക്യാന്പിൽ മിന്നൽ വേഗത്തിൽ പന്തെറിഞ്ഞ് മായങ്ക് പഴയ പെരുമ വീണ്ടെടുത്തു. 2024ൽ മണിക്കൂറിൽ 156.7 കിലോമീറ്റർ വേഗത്തില്‍ പന്തെറിഞ്ഞ് റിക്കാർഡിട്ട 23കാരൻ ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്.
2024ൽ ആദ്യ രണ്ട് മത്സരങ്ങളിൽ തന്നെ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയെങ്കിലും പരിക്ക് വില്ലനായി. 2025 സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമേ മായങ്കിന് കളിക്കാൻ കഴിഞ്ഞുള്ളൂ.
Health
ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും.
തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു. വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്.
ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന "നൈട്രേറ്റ് മിശ്രിതങ്ങൾ' തന്നെ. ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം.
ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ.
പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു.
വേദനസംഹാരികൾ പതിവാക്കിയാൽ
വേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാവിധേയമാകാത്തിടത്തോളം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും.
ചിലപ്പോൾ ശക്തമായ ’റീബൗണ്ട് ഹെഡ്എയ്ക്’ ഉണ്ടാകും. ചില ആന്റി ബയോട്ടിക്ക് മരുന്നുകൾ തലവേദനയുണ്ടാക്കും. തലവേദനയ്ക്കായി പലരും കൂടുതലായി ഉപയോഗിക്കുന്ന പാരസെറ്റാമോൾ ഗുളികകളുടെ ദുർവിനിയോഗം വൃക്കകളിൽ അപചയം ഉണ്ടാക്കാറുണ്ട്.
ഫെനാസെറ്റിൻ കിഡ്നി എന്ന് ഈ വൃക്കരോഗത്തെ വിളിക്കുന്നു. തലവേദനയുണ്ടാകുന്പോൾ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊന്നാണ് വിവിധ ബാമുകൾ നെറ്റിയിൽ പുരട്ടുക എന്നത്.
ബാം പുരട്ടുന്പോൾ ആ ഭാഗത്ത് അനുഭവപ്പെടുന്ന കടുത്ത നീറ്റലും മറ്റും കാരണം മൈഗ്രേൻ കുറഞ്ഞുവെന്നു തോന്നാറുണ്ട്. ’കൗണ്ടർ ഇറിറ്റന്റ്’ പ്രയോഗത്തിലൂടെയാണ് ഈ ആശ്വാസം ലഭിക്കുന്നതും. താത്കാലിക ആശ്വാസം മാത്രമാണ് ബാമിൽ നിന്ന് ലഭിക്കുന്നത്.
അമിതവെട്ടവും ഒച്ചയും
ചിലർക്ക് മൈഗ്രേൻ ഉണ്ടാകുന്ന സമയത്ത്, കൂടുതൽ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം കേൾക്കുക തുടങ്ങിയ കാര്യങ്ങൾ അരോചകമായി അനുഭവപ്പെടാറുണ്ട്. അതിന്റെ കാരണം പരിശോധിക്കാം.
മൈഗ്രേൻരോഗികളുടെ നാഡിവ്യൂഹത്തിന്റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേൻ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു.
അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാൽ അതിന്റെ കാഠിന്യം വർധിക്കുന്നു.
Health
മാർച്ച് 21: ഡൗണ്‍ സിന്‍ഡ്രോം ദിനം
ഡൗണ്‍ സിന്‍ഡ്രോം എന്നത് ഒരു രോഗമാണോ? പലരും ചോദിക്കാറുണ്ട്. സത്യത്തിൽ ഇതൊരു ജനിതക ക്രോമസോം വ്യതിയാനം ആണ്. സാധാരണയായി മനുഷ്യ ശരീരത്തില്‍ 46 ക്രോമസോമുകള്‍ ആണ് ഉണ്ടാകുന്നത്.
എന്നാല്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള ഒരാളുടെ കോശങ്ങളില്‍ 47 ക്രോമസോമുകള്‍ ഉണ്ടാകും. മനുഷ്യരില്‍ ബുദ്ധിവൈകല്യം ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജനിതക രോഗം ആണ് ഡൗണ്‍ സിന്‍ഡ്രോം.
ലോക വ്യാപകമായി 800-ല്‍ ഒരു കുട്ടി ഡൗണ്‍ സിന്‍ഡ്രോം ആയി ജനിക്കുന്നു. 1866-ല്‍ രോഗം ആദ്യമായി വിശദീകരിച്ച ഡോ. ജോൺ ലാംഗ്ഡൺ ഡൗണിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച് 21 ഡൗണ്‍ സിന്‍ഡ്രോം ദിനമായി ആചരിക്കുന്നു.
എന്താണ് ഡൗണ്‍ സിന്‍ഡ്രോം?
ഇത് ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. മനുഷ്യ ശരീരത്തിലെ എല്ലാ കോശങ്ങളിലും 23 ജോഡി ക്രോമസോമുകള്‍ ആണ് ഉള്ളത്. എന്നാല്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളില്‍ നമ്പര്‍ 21 ക്രോമസോമിൽ, രണ്ടിന് പകരം ഒരു അധിക ക്രോമസോം കൂടി ഉണ്ടാകുന്നു.
പ്രത്യേകതകള്‍ എന്തെല്ലാം?
മറ്റു കുട്ടികളെ അപേക്ഷിച്ച് ശാരീരികവും ബുദ്ധിപരവും ആയി ഇവരില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. കഴുത്തുറയ്ക്കാനും നടക്കുവാനും സംസാരിക്കാനും ബുദ്ധി വികാസത്തിനും കാലതാമസം ഉണ്ടാകും. ശാരീരികമായി ഉള്ള ചില പ്രത്യേകതകള്‍ കാരണം ജനിച്ച് അധികം വൈകാതെ തന്നെ ഇവരെ കണ്ടെത്താന്‍ കഴിയും.
പരന്ന മുഖം, കണ്ണില്‍ ഉള്ള വ്യത്യാസം, പുറത്തേക്ക് തള്ളി നില്ക്കുന്ന നാവ്, പേശി ബലക്കുറവ് ഹൃദയസംബന്ധമായ രോഗങ്ങള്‍, കാഴ്ച, കേള്‍വി തകരാറ്, ഇടയ്ക്കിടയ്ക്ക് ഉള്ള ചെവി, സൈനസ് അണുബാധ തൈറോയ്ഡ് പ്രശ്നങ്ങള്‍, കുടല് സംബന്ധമായ രോഗങ്ങള്‍, കഴുത്തിന്റെ ഭാഗത്തെ എല്ലിന്റെ ബലക്കുറവ് തുടങ്ങിയവ ഈ കുട്ടികളില്‍ ഉണ്ടാകാം.
മുതിര്‍ന്നു കഴിയുമ്പോള്‍ രക്താര്‍ബുദം, മറവിരോഗം തുടങ്ങിയവ പൊതുസമൂഹത്തെ അപേക്ഷിച്ച് ഡൗണ്‍ സിന്‍ഡ്രോം ബാധിതരില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കാരണം എന്താണ്?
ഇത് ഒരു പാരമ്പര്യ രോഗം അല്ല. ജനിതകമായ ഒരു അവസ്ഥ ആണ്. ജനിക്കുന്ന ഏത് കുഞ്ഞിനെയും ബാധിക്കാം. അമ്മയുടെ പ്രായ കൂടുതല്‍ ആണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണമായി കാണുന്നത്.
അമ്മയുടെ പ്രായം 45 വയസ്സിനു മുകളില്‍ ആണെങ്കില്‍ ശരാശരി 30-ല്‍ ഒരു കുട്ടി എന്ന രീതിയില്‍ ഡൗണ്‍ സിന്‍ഡ്രോം ഉണ്ടാകാം. പക്ഷേ, ഏതു പ്രായത്തിലെ അമ്മയുടെ കുഞ്ഞിനെയും ഇത് ബാധിക്കാം.
രോഗനിര്‍ണയം എങ്ങനെ?
ഗര്ഭകാ്തു തന്നെ ട്രിപ്പിള്‍ ടെസ്റ്റ്, ക്വാഡ്രിപ്പിള്‍ ടെസ്റ്റ്, അള്‍ട്രാ സൗണ്ട് സ്കാനിംഗ് എന്നിങ്ങനെ സ്ക്രീനിങ് ടെസ്റ്റുകള്‍ ലഭ്യമാണ്.
സ്ക്രീനിംഗ് ടെസ്റ്റില്‍ അപാകത ഉണ്ടെങ്കില്‍, ഉറപ്പിക്കാനായി അമ്നിയോസെന്റസിസ്, കോറിയോണിക് വില്ലസ് സാംപ്ലിങ്ങ് തുടങ്ങിയവ ചെയ്യാം.
ജനനശേഷം ആയാലും കാരിയോ ടൈപ്പിംഗ് ടെസ്റ്റ് വഴി 100% രോഗനിര്‍ണയം സാധ്യമാണ്.
എങ്ങനെ ചികിത്സിക്കാം?
ജനിതകമായ തകരാര്‍ ആയതിനാല്‍ ഒരു മരുന്നു കൊണ്ട് ചികിത്സിച്ചു മാറ്റാന്‍ സാധ്യമല്ല. ശിശുരോഗ വിദഗ്ധന്‍, കാര്‍ഡിയോളജിസ്റ്റ്, ഫിസിക്കല്‍ മെഡിസിന്, കണ്ണ്, നേത്രരോഗ വിഭാഗങ്ങള്‍, ചൈല്‍ഡ് ഡെവലപ്മെന്റല്‍ തെറാപ്പി, സര്‍ജറി തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇവരെ ചികിത്സിക്കുന്നത്.
നിര്‍ദിഷ്ട സമയങ്ങളില്‍ വിവിധ രോഗങ്ങളുടെ സ്ക്രീനിംഗ് ഈ കുട്ടികളില്‍ ചെയ്യേണ്ടതാണ്. ഓക്ക്യൂപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ചൈല്‍ഡ് ഡെവലപ്മെന്റല്‍ തെറാപ്പി തുടങ്ങിയവ കുട്ടികളില്‍ ഫലപ്രദമായ മാറ്റം കൊണ്ടുവരാന്‍ സഹായിക്കും.
ഡൗണ്‍ സിന്‍ഡ്രോം ബാധിതരുടെ ശരാശരി ബുദ്ധിവികാസം 8-9 വയസിന്റെ ആണ്. പക്ഷേ, ഓരോ വ്യക്തിയെ അനുസരിച്ചും മാററ ഉണ്ടാകാം. ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ വളരെ സൗഹൃദ മനോഭാവം ഉള്ളവരും മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറുന്നവരും ആണ്.
ഇത്തരം കുട്ടികളെയും അവരുടെ കുടുംബത്തെയും പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാതെ അവര്‍ക്ക് താങ്ങായി നില്ക്കാന് ആണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്. ഡൗണ്‍ സിന്‍ഡ്രോം സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ ഇതിനെ ഒരു പരിധിവരെ സഹായിക്കുന്നു.
നേരത്തെ രോഗനിര്‍ണയം നടത്തി ശരിയായ ഇടപെടല്‍ നടത്തിയാല്‍ സ്വന്തം കാര്യം നോക്കാനും വരുമാനം ഉണ്ടാക്കാനും ഉതകുന്ന രീതിയില്‍ ഒരു പരിധിവരെ അവരെ പ്രാപ്തരാക്കുവാന്‍ കഴിയും. പ്രത്യേക സൗകര്യങ്ങളുള്ള സ്കൂളുകളിൽ പഠനം തുടരാനുമാകും.
വിവരങ്ങൾ: Reshmi Mohan .A
Child Developmental Therapist
SUT Hospital, Pattom.
Health
ഡിമെന്‍ഷ്യ പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കൃത്യമായ മരുന്നുകള്‍ ഉപയോഗിച്ചു രോഗലക്ഷണങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ആന്റിഡിപ്രസന്റ്, ആന്റി സൈക്കോട്ടിക്ക്, അന്സിയോലൈറ്റിക് മരുന്നുകളാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം സാധാരണയായി നല്‍കുന്നത്.
മരുന്നുകള്‍ ഇല്ലാതെ ചികിത്സ സാധ്യമോ?
മരുന്നുകളോടൊപ്പമാണ് മാനസികാരോഗ്യ വിദഗ്ധന്‍ മറ്റു ചികിത്സാരീതികള്‍ പാലിക്കുന്നത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, തുടര്‍ന്ന് വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടായാല്‍ reminiscence therapy, റിയാലിറ്റി ഓറിയന്റേഷൻ തെറാപ്പി എന്നിവയാണ് മരുന്നിനോടൊപ്പം രോഗനിയന്ത്രണത്തിന് പ്രയോജനപ്രദമാകുന്നത്.
രോഗികളെ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുക, (സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുക, പാട്ട് കേള്‍ക്കുക, ചെടിക്ക് വെള്ളം ഒഴിക്കുക, തുടങ്ങിയവ) വ്യായാമം ശീലിക്കുക എന്നിവ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ വളരെയധികം സഹായകമാണ്.
രോഗിയെ പരിചരിക്കുന്നവർക്ക് ബോധവത്കരണം
രോഗിയെ പരിചരിക്കുന്നവരെ മാനസികമായി പിന്തുണയ്ക്കേണ്ടത് അനിവാര്യമാണ്. പരിചരണം നല്കുമ്പോള് സ്വയം സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ പ്രാപ്തരായിരിക്കണം. അതിനായി രോഗത്തെപ്പറ്റിയുള്ള കൃത്യമായ ബോധവത്കരണം അവരില്‍ ഉണ്ടാക്കിയെടുക്കേണ്ടതാണ്.
മനോരോഗ വിദഗ്ധനുമായിട്ടുള്ള ഫലപ്രദമായ ആശയവിനിമയത്തിലൂടെ ഇത് സാധ്യമാകുന്നു. ഇതുകൂടാതെ ഇവരെ പിന്തുണയ്ക്കുന്നതിനായി നിരവധി സപ്പോര്‍ട്ട് ഗ്രൂപ്പുകളും നിലവിലുണ്ട്.
സമഗ്രമായ സമീപനം
ഡെമെന്‍ഷ്യ രോഗത്തിന്റെ പരിചരണത്തിന് മെഡിക്കല്‍, മനഃശാസ്ത്രപരം, സാമൂഹിക ഇടപെടലുകള്‍ എന്നിവയുടെ സമഗ്രമായ സമീപനമാണ് ആവശ്യമായിട്ടുള്ളത്. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ചികിത്സാ രീതികള്‍ ആസൂത്രണം ചെയ്യേണ്ടതാണ്.
രോഗികള്‍ക്കും പരിചരണം നല്കുന്നവര്ക്കും വേണ്ട പിന്തുണ നല്കുന്നതില് മനോരോഗ വിദഗ്ധര്‍, നാഡീവിദഗ്ധര്, സാമൂഹിക പ്രവര്‍ത്തകര്‍, മറ്റ് ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ കൂട്ടായ പരിചരണവും നിര്‍ദേശങ്ങളും അനിവാര്യമാണ്.
കൃത്യമായി അറിയാം
ഡിമെന്‍ഷ്യ എന്ന രോഗത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കുക. രോഗത്തെപ്പറ്റിയുള്ള കൃത്യമായ അറിവുണ്ടെങ്കില്‍ രോഗലക്ഷണങ്ങളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അതു തിരിച്ചറിഞ്ഞ് ഡോക്ടറുടെ സഹായം തേടാന്‍ സാധിക്കുന്നു.
ഓര്‍ക്കുക, രോഗിയോടൊപ്പം തന്നെ രോഗിയെ പരിചരിക്കുന്നവരെയും പിന്തുണയ്ക്കേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾ: ഡോ. ശ്രീലക്ഷ്മി എസ്.
ജൂണിയർ കൺസൾട്ടന്റ്, സൈക്യാട്രി
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
സോറിയാസിസ്
മോയിസ്ചുറൈസർ (moisturiser) ഉപയോഗിക്കുക. ശല്ക്കങ്ങള് പോലെയുള്ള മൊരിച്ചില്‍ ചുരണ്ടിയിളക്കാതിരിക്കുക.
ശീതകാലത്ത് ഉണ്ടാകുന്ന അപ്പർ റെസ്പിറേറ്ററി ട്രാക്റ്റ് ഇൻഫക്ഷൻ (Upper respiratory tract infection) സോറിയാസിസിനെ പ്രതികൂലമായി ബാധിക്കാം.
ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സിക്കുക.
അറ്റോപിക് ഡെർമൈറ്റിസ്
കരപ്പന് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കാണപ്പെടുന്നു. രോഗം വഷളാക്കുന്ന കാര്യങ്ങൾ കണ്ടുപിടിച്ച് ഒഴിവാക്കുക. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകള്‍ കഴിക്കുക.
ഈസ്റ്റിയടോട്ടിക് എക്സീമ ( Asteatotic eczema)
- വയസായവരില്‍ കാണുന്ന വരണ്ട ചര്‍മ്മം / എക്സീമ (Eczema). സോപ്പ് ഒഴിവാക്കുക, മോയിസ്ചുറൈസിംഗ് ലോഷൻ (moistur ising lotion- ഈർപ്പം നിnനിർത്തുന്നതിന്) ഇടുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
ഹാൻഡ് എക്സീമ
പാത്രം കഴുകുക, തുണി നനയ്ക്കുക, മീന്‍ വെട്ടുക, ഉള്ളി അരിയുക എന്നിങ്ങനെ കൈകള്‍ കൊണ്ട് ചെയ്യുന്ന ജോലികള്‍ക്ക് ഗ്ലൗസ് ധരിക്കുക.
സെബോറിയക് ഡെർമറ്റൈറ്റിസ്
താരന് പോലെയുള്ള രോഗം തലയില്‍ മാത്രമല്ല, മുഖം, നെഞ്ച്, മടക്കുകള്‍ എന്നീ ഭാഗത്തും പ്രത്യക്ഷപ്പെടാം. കൃത്യമായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാവുന്നതാണ്.
ഫോർഫൂട്ട് എക്സീമ
കാലുകളില്‍ ഉണ്ടാകുന്ന ചൊറിച്ചിലും പൊട്ടിയൊലിച്ച അല്ലെങ്കില്‍ മൊരിച്ചിലോടു കൂടിയ പാടുകള്‍. സോപ്പ്, പാദരക്ഷകൾ(footwear) എന്നിവ മൂലം അധികരിക്കാം.
ചൊറിച്ചിലിനുള്ള മരുന്നുകള്‍, മോയിസ്ചുറൈസിംഗ് ലോഷൻ, നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ലേപനങ്ങള്‍ എന്നിവ സമയാസമയങ്ങളില്‍ ഉപയോഗിക്കുക. കാലുകളെ സംരക്ഷിക്കുക.
കോൾഡ് യുടികേറിയ (Cold urticaria)
പുഴു ആട്ടിയ പോലുള്ള ചൊറിച്ചിലോടു കൂടിയ ചുമന്ന പാടുകള്‍. അലര്‍ജിക്ക് കൊടുക്കുന്ന മരുന്നുകള്‍ കൊണ്ട് പ്രതിരോധിക്കാം.
പോളിമോർഫസ് ലൈറ്റ് ഇറപ്ഷൻ (PMLE)
വെയിലിന്റെ അലര്‍ജി, സൂര്യതാപം ഏല്ക്കുന്ന ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചൊറിച്ചിലോടു കൂടി വരുന്ന തിണര്‍പ്പ് മാറിയാലും വെളുത്ത നിറമുള്ള അടയാളങ്ങള്‍ മായാതെ കിടക്കാം. സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് കൃത്യസമയത്ത് ചികിത്സ തേടിയാല്‍ ശീതകാല ചര്‍മരോഗങ്ങളില്‍ നിന്നു പൂര്‍ണമുക്തി നേടാവുന്നതാണ്.
വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം തിരുവനന്തപുരം.
Health
ആവാസവ്യവസ്ഥ നിലനില്‍ക്കുന്നത് അതിസൂക്ഷ്മമായ ഒരു സന്തുലിതാവസ്ഥയിലാണ്. അതിനുള്ളില്‍ തന്നെ ജീവിതം മരണവുമായി സന്തുലിതമായിരിക്കണം. എല്ലാ ജീവജാലങ്ങളും വ്യവസ്ഥിതിയില്‍ ചില സമയത്ത് വേട്ടക്കാരായും ചില സമയത്ത് ഇരയായും (പോഷക ഉറവിടങ്ങള്‍) നിലനില്ക്കുന്നു.
നിര്‍ജീവ ജൈവവസ്തുക്കളെ ഒരു പോഷക സ്രോതസായി പരിസ്ഥിതിയിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് സൂക്ഷ്മാണുക്കള്‍ ആവാസവ്യവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഇങ്ങനെ ഉള്ള ആതിഥ്യക്ഷേമത്തിൽ ഉത്കണ്ഠപ്പെടാനുള്ള കഴിവ് സൂക്ഷ്മാണുക്കള്‍ക്ക് ഇല്ല.
ഒരു ജീവിയുടെ ജീവിതകാലത്ത് അത്തരം പ്രതികൂല അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിനുള്ള കഴിവ് നല്‍കുക എന്നതാണ് ശരീര പ്രതിരോധ വ്യവസ്ഥയുടെ (Immune System) ജോലി. കൂടാതെ, രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനം പാരിസ്ഥിതിക നിരീക്ഷണം നടത്തുക എന്നതാണ്.
അതായത്, ആവാസ വ്യവസ്ഥയ്ക്കുള്ളില്‍ കണ്ടുമുട്ടുന്ന വിവിധ വസ്തുക്കളെയും സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്തുന്നതും പ്രയോജനകരവുമായവയും എന്നു തരം തിരിക്കുക.
ഈ പ്രക്രിയയ്ക്ക് പ്രധാനമായ ഒരു ഘടകം ശരീരത്തിന്റെ സ്വന്തം കോശങ്ങളെയും പുറത്തു നിന്നുള്ള വസ്തുക്കളേയും വേര്‍തിരിക്കാനുള്ള രോഗപ്രതിരോധ ശേഷിയുടെ കഴിവാണ്.
അതുപോലെ തന്നെ പുറത്തു നിന്നുള്ള വസ്തുക്കളെ പ്രയോജനകരമായവ (പോഷകങ്ങള്‍), ദോഷകരമായവ (ബാക്ടീരിയ, വൈറസ് എന്നിവ) എന്നിങ്ങനെ വേര്‍തിരിച്ചറിയാനും ഇതിനു കഴിയണം.
എന്താണ് അലർജി?
പ്രായോഗിക അര്‍ഥത്തില്‍, രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു തകരാറാണ് അലര്‍ജി. യഥാര്‍ഥത്തില്‍ ശരീരത്തിന് ഒരു ഭീഷണിയുമില്ലാത്ത ഒരു വസ്തുവിനെ ഈ പ്രതിരോധ വ്യവസ്ഥ അപകടകാരിയായി കണക്കാക്കുമ്പോള്‍ അത് അലര്‍ജിക്ക് കാരണമാകുകയും, പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു.
ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ രീതിയും തീവ്രതയും ഇതിനെടുക്കുന്ന സമയവും അനുസരിച്ച് അലര്‍ജിയെ നാലു ടൈപ്പുകളായി തരം തിരിക്കാറുണ്ട്. എന്നാല്‍ പ്രാവര്‍ത്തികമായി അലര്‍ജിയെ സ്ഥിരമായത് (Fixed), ചാക്രികമായത് (Cyclical) എന്നിങ്ങനെ രണ്ടായി തിരിക്കാം.
എല്ലാത്തിനോടും അലർജിയോ?
കുറച്ചു കാലം മുമ്പ് വരെ, പലരും ഈ അലര്‍ജിയെ സംശയാസ്പദമായ ഒരു അവസ്ഥയായി കണക്കാക്കിയിരുന്നു. അലര്‍ജി ആയി ഒരു രോഗനിര്‍ണയം നടത്തുമ്പോള്‍ "അതെല്ലാം ഒരു തോന്നലാണ് " എന്ന അഭിപ്രായം പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിരുന്നു.
എന്നാല്‍ നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ അലര്‍ജി ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോകജനസംഖ്യയിലെ 30% അല്ലെങ്കില്‍ അതില്‍ കൂടുതലോ ആളുകളില്‍ കണ്ടുവരുന്നു.
മിക്ക അലര്‍ജി രോഗികളും ഒന്നില്‍ കൂടുതല്‍ വസ്തുക്കളോട് പ്രതികരിക്കുന്നുവെന്നത് സത്യമാണെങ്കിലും, "ഒരാള്‍ക്ക് എല്ലാത്തിനോടും അലര്‍ജി" എന്നൊരു കാര്യം നിലവിലില്ല.
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ഇടപെടല്‍ വഴി നിര്‍ണയിക്കപ്പെടുന്ന രോഗങ്ങളാണ് അലര്‍ജിക് രോഗങ്ങള്‍.
ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഭൂമിശാസ്ത്രപരമായ വലിയ വ്യതിയാനങ്ങള്‍ അലര്‍ജിയുടെ കാര്യത്തില്‍ നിലവിലുണ്ട്.
വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്റ് ഇഎൻടി സർജൻ, ലൂർദ് ആശുപത്രി എറണാകുളം.
Health
ഇന്ന് ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദമായി സ്തനാര്‍ബുദം മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ സ്തനാര്‍ബുദം തടയുക, പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തി പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കുക, അര്‍ബുദ ബാധിതരെ മാനസികമായും സാമൂഹികമായും പിന്തുണയ്ക്കുക എന്നീ വിഷയങ്ങളില്‍ പൊതുജനാവബോധം ഉണ്ടാക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു.
ജനിതക വ്യതിയാനങ്ങൾ
ശരീരകോശങ്ങളില്‍ ഉണ്ടാകുന്ന ചില ജനിതക വ്യതിയാനങ്ങളാണ് അര്‍ബുദ രോഗബാധയ്ക്കുള്ള പ്രധാന കാരണമെന്നിരുന്നാലും, സ്ത്രീ ശരീരത്തിലെ ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍, അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പു നിറഞ്ഞ ഭക്ഷണശൈലി, പ്രസവം, മുലയൂട്ടല്‍ എന്നിവയുടെ അഭാവം, നേരത്തെയുള്ള ആര്‍ത്തവാരംഭം, വൈകിയുള്ള ആര്‍ത്തവ വിരാമം, അധികമായുള്ള ഹോര്‍മോണ്‍ ഉപയോഗം, തുടങ്ങിയവ സ്തനാര്‍ബുദത്തിന് കാരണമാകുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
സ്വയം സ്തന പരിശോധന
സ്വന്തമായുള്ള സ്തന പരിശോധനയിലൂടെ പ്രാരംഭദശയില്‍ തന്നെ സ്തനാര്‍ബുദം കണ്ടെത്താന്‍ സാധിക്കും. വേദനയുള്ളതോ ഇല്ലാത്തതോ ആയ മുഴകള്‍, സ്തനങ്ങളിലെ കല്ലിപ്പ്, തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍, മുലഞെട്ട് അകത്തേക്ക് വലിയുക, രക്തമയമുള്ളതോ, അല്ലാത്തതോ ആയ സ്രവം പുറത്തേക്ക് വരിക, കക്ഷത്തിലോ, കഴുത്തിലോ ഉള്ള തടിപ്പുകള്‍ എന്നിവ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഒരു വിദഗ്ധ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.
കാൻസർ സ്ക്രീനിംഗ്
രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് വളരെ പ്രാരംഭ ദശയില്‍ തന്നെ സ്തനാര്‍ബുദം സ്ക്രീനിംഗിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കും. കാന്‍സര്‍ സ്ക്രീനിംഗ് എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പു തന്നെ കാന്‍സര്‍ ഉണ്ടോ എന്ന് പരിശോധിക്കുന്ന പ്രക്രിയയാണ്. അതുവഴി രോഗം ഭേദമാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
രോഗനിർണയം
ഡോക്ടറുടെ അടുത്ത് എത്തിക്കഴിഞ്ഞാല്‍ വളരെ ലളിതമായ പരിശോധനകളിലൂടെ രോഗനിര്‍ണയം സാധ്യമാണ്. വേദന രഹിതവും ചെലവ് കുറഞ്ഞതുമായ എക്സ്-റേ മാമോഗ്രാം ആണ് ഏറ്റവും അനുയോജ്യം.
അതോടൊപ്പം തന്നെ ബയോപ്സി / കുത്തിയെടുത്തുള്ള പരിശോധനയും രോഗനിര്‍ണയത്തിനു സഹായി ക്കുന്നു. അള്‍ട്രാസൗണ്ട്, എംആര്‍ മാമോഗ്രാം എന്നിവയും രോഗനിര്‍ണയത്തിനുള്ള മറ്റു പരിശോധനാ രീതികളാണ്.
പ്രാരംഭഘട്ടത്തില്‍ തന്നെ സ്തനാര്‍ബുദം കണ്ടെത്തിയാല്‍ വളരെ ലളിതമായ ചികിത്സാ രീതികളിലൂടെ തന്നെ അസുഖം പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കും. കാലതാമസം നേരിട്ടാല്‍ മറ്റ് അവയവങ്ങളിലേക്ക് അര്‍ബുദം ബാധിക്കാനും ചികിത്സ സങ്കീര്ണമാകാനുമുള്ള സാധ്യത കൂട്ടുന്നു.
അങ്ങനെയുള്ള സാഹചര്യങ്ങളില്‍ സാന്ത്വന പരിചരണത്തിലൂടെ ഒരു പരിധിവരെ രോഗനിയന്ത്രണം സാധ്യമാകുന്നതാണ്.
വിവരങ്ങൾ: ഡോ. അനുപ്രിയ പി.
മെഡിക്കൽ ഓങ്കോളജിസ്റ്റ് എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.
Health
ആസ്ത്മ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാവില്ല. എന്നാല്‍, രോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്ന നിരവധി ചികിത്സകള്‍ ലഭ്യമാണ്. ഇന്‍ഹേലര്‍ ഉപയോഗം ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്.
ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെ ശ്വാസകോശത്തിലേക്ക് നേരിട്ട് മരുന്ന് എത്തുന്നു. ആസ്തമ രോഗികള്‍ക്ക് സാധാരണവും സജീവവുമായ ജീവിതം നയിക്കുന്നതിനായി ഇന്‍ഹേലറുകള്‍ വളരെയധികം സഹായിക്കും. ഇന്‍ഹേലറുകള്‍ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്.
1. ബ്രോങ്കോ ഡയലേറ്റര്‍ (Salbutamol പോലെയുള്ളവ)
വായു മാര്‍ഗങ്ങള്‍ തുറക്കാനും രോഗലക്ഷണങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
2. സ്റ്റിറോയ്ഡുകള്‍
വായുമാര്ഗങ്ങളിലെ വീക്കം കുറച്ച് ആസ്ത് മ തീവ്രതയില്‍ എത്തുന്നത് തടയുകയും മരണസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആസ്ത്മ രോഗികള്‍ ദിവസവും ഇന്‍ഹേലറുകള്‍ ഉപയോഗിക്കേണ്ടതായി വന്നേക്കാം.
രോഗലക്ഷണങ്ങളുടെ ആവര്‍ത്തിയും ലഭ്യമായ ഇന്‍ഹേലറുകളുടെ തരവും ആശ്രയിച്ചായിരിക്കും ചികിത്സ.
ആസ്തമയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍
നന്നായി നിയന്ത്രണവിധേയമാക്കുകയാണെങ്കില് ആസ്ത്മ മൂലമുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. എന്നിരുന്നാലും രോഗലക്ഷണങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ആരോഗ്യത്തെയും ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിക്കാം.
പ്രധാനമായും ശ്വാസനാളങ്ങളുടെ വീക്കം (Airway remodelling) ദീര്‍ഘകാല അടിസ്ഥാനത്തില്‍ ശ്വസനം കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. ആസ്തമ നിയന്ത്രണ വിധേയമല്ലാത്ത ആളുകളില്‍ ഇടയ്ക്കിടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ആശുപത്രി സന്ദര്‍ശനം വേണ്ടി വന്നേക്കാം. അതുപോലെതന്നെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയാനും സാധ്യത കൂടുതലാണ്.
ദീര്‍ഘകാല ആസ്തമ ദൈനംദിന പ്രവര്‍ത്തനങ്ങളെ- ജോലി, ഉറക്കം, വ്യായാമം- എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാം. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ചികിത്സയോടു പ്രതികരിക്കാത്ത ആസ്ത്മ ആവര്‍ത്തിച്ചുള്ള അണുബാധകള്‍ അല്ലെങ്കില്‍ ശ്വസനപരാജയം തുടങ്ങിയ ഗുരുതര സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.
ശരിയായ ഇന്‍ഹേലർ ഉപയോഗത്തിലൂടെയും അതിനോടൊപ്പംതന്നെ ആസ്ത്മ രോഗത്തിന്റെ പ്രേരണ ഘടകങ്ങള്‍ മനസിലാക്കി അവ ഒഴിവാക്കിയും രോഗലക്ഷണങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ആൻ മേരി ജേക്കബ്
കൺസൾട്ടന്റ് പൾമോണജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
ഡയാലിസിസ് ചികിത്സയിലെ ഹോം ഡയാലിസിസ് രീതിയാണ്, CAPD എന്നറിയപ്പെടുന്ന കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല്‍ ഡയാലിസിസ്.
സിഎപിഡിയുടെ ന്യൂനതകള്‍
1. വളരെ ഉത്തരവാദിത്വത്തോടു കൂടി എല്ലാ ദിവസവും ചെയ്യേണ്ട ഒരു നടപടിക്രമമാണ് CAPD. ഈ ചിന്ത ചിലപ്പോള്‍ ഒരു ചെറിയ മാനസിക പിരിമുറുക്കം ഉണ്ടാക്കിയേക്കും.
2. സ്ഥിരമായി കത്തീറ്റര്‍ ശരീരത്തില്‍ ഇരിക്കുന്നത് ചില രോഗികള്‍ക്കെങ്കിലും ചെറിയ രീതിയില്‍ അസ്വസ്ഥത ഉണ്ടാക്കാവുന്നതാണ്.
3. നല്ല വൃത്തിയായി എക്സ്ചേഞ്ചുകള്‍ ചെയ്തില്ലെങ്കില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
സിഎപിഡി ചെയ്യുന്നത് നിത്യജീവിതത്തെ എത്രത്തോളം ബാധിക്കും?
നിത്യജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു ഡയാലിസിസ് രീതിയാണ് CAPD.
ജോലിക്ക് പോകാന്‍ സാധിക്കും. വ്യായാമം ചെയ്യാനും യാത്ര ചെയ്യാനും സാധാരണ രീതിയില്‍ ലൈംഗിക ജീവിതം മുന്നോട്ടു കൊണ്ടുപോകാനും സാധിക്കും.
സിഎപിഡി ചെലവ് കുറഞ്ഞ മാര്‍ഗമാണോ?
CAPD യുടെ മാസ ചെലവ് ഏകദേശം 15,000 - 20,000 വരെ ആകും. ആദ്യ നോട്ടത്തില്‍ ഇത് ഹീമോ ഡയാലിസിസിനെ അപേക്ഷിച്ച് ചെലവ് കൂടിയത് ആണെന്ന് തോന്നുമെങ്കിലും ആശുപത്രിയില്‍ പോയിവരുന്നതിന്റെ ചെലവും കൂട്ടിരിപ്പുകാരുടെയും രോഗിയുടെയും സൗകര്യവും എല്ലാ വിലയിരുത്തുമ്പോള്‍ ചിലര്‍ക്കെങ്കിലും ഹീമോ ഡയാലിസിസിനെക്കാള് നല്ലൊരു ഒപ്ഷന്‍ ആയി സിഎപിഡി തെരഞ്ഞെടുക്കാം.
ചുരുക്കിപ്പറഞ്ഞാല്‍ പൂര്‍ണമായും വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചവര്‍ക്ക് ഒരു അനുഗ്രഹമായി വന്നുചേര്‍ന്നിട്ടുള്ള ഒരു ഡയാലിസിസ് രീതിയാണ് സിഎപിഡി. എന്തുകൊണ്ടോ ഹീമോ ഡയാലിസിസിന്റെ അത്രയും അറിവ് രോഗികളുടെ ഇടയില്‍ സിഎപിഡിയെക്കുറിച്ച് ഇല്ല.
ആയതിനാല്‍ വളരെയധികം പരീക്ഷിക്കപ്പെടാത്ത, എന്നാല്‍ ഏറെ പ്രയോജനം ചെയ്യുന്ന ഒരു ഡയാലിസിസ് രീതിയാണ് സിഎപിഡി.
ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു ദീർഘകാല ശ്വാസകോശ രോഗമാണ് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി). ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷങ്ങളോടൊപ്പം ശ്വാസനാളങ്ങൾ അടഞ്ഞതും വീർത്തതുമാണ് ഇതിന്റെ സവിശേഷതകൾ.
2019ലെ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി പ്രകാരം, ആഗോളതലത്തിൽ 212 ദശലക്ഷത്തിലധികം ആളുകളെ സിഒപിഡി ബാധിക്കുന്നു, ഇന്ത്യയിൽ 55 ദശലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണമാണിത്.
സിഒപിഡി മാനേജ്മെന്റിന് ഇൻഹേലേഷൻ തെറാപ്പി അത്യാവശ്യമാണെങ്കിലും രോഗത്തിന്റെ ദൈനംദിന ആഘാതം ലഘൂകരിക്കുന്നതിന് പൾമണറി റീഹാബിലിറ്റേഷൻ ഉപയോഗശൂന്യമാണെങ്കിലും വളരെ ഫലപ്രദമാണ്.
അതിനാൽ, ഈ ലോക സിഒപിഡി ദിനത്തിൽ "നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം അറിയുക' എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, ഈ രോഗവുമായി ജീവിക്കുന്നവർ അവരുടെ ശ്വാസകോശ ആരോഗ്യത്തെയും മൊത്തത്തിലുള്ള ജീവിത നിലവാരത്തെയും പിന്തുണയ്ക്കാൻ കഴിയുന്ന ലഭ്യമായ വിവിധ ഉപകരണങ്ങളെയും സമീപനങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവര്യമാണ്.
എന്താണ് പൾമണറി റീഹാബിലിറ്റേഷൻ?
പരിശീലനം ലഭിച്ച ഫിസിയോതെറാപ്പിസ്റ്റുകൾ ഉൾപ്പെടുന്ന ഒരു മേൽനോട്ട പരിപാടിയാണ് പൾമണറി റീഹാബിലിറ്റേഷൻ, സിഒപിഡി പോലുള്ള ശ്വാസകോശ രോഗങ്ങളുള്ള ആളുകൾക്ക് ശ്വസിക്കാനും മികച്ച രീതിയിൽ ജീവിക്കാനും സഹായിക്കുന്നതിന് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നു.
രോഗിയുടെ വിദ്യാഭ്യാസം, വ്യായാമം, ജീവിതശൈലി മാറ്റങ്ങൾ എന്നിവ സംയോജിപ്പിച്ച്, പിആർ ശ്വാസകോശ പ്രവർത്തനവും മൊത്തത്തിലുള്ള ജീവിത നിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
സാധാരണയായി 6-8 ആഴ്ച നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം ശ്വാസതടസം കുറയ്ക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും മാനസിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനുമുള്ള വ്യായാമങ്ങളും ശ്വസന സാങ്കേതിക വിദ്യകളും പഠിപ്പിക്കുന്നു.
ഈ ബഹുമുഖ സമീപനം ജീവിത നിലവാരം വർധിപ്പിക്കുകയും ആശുപത്രി സന്ദർശനങ്ങളും ദീർഘകാല ആരോഗ്യ സംരക്ഷണത്തിനുമുള്ള ചെലവുകളും കുറയ്ക്കുകയും ചെയ്യുന്നു. സിഒപിഡി രോഗികളിൽ കുറഞ്ഞ ശാരീരിക പ്രവർത്തനവും ഉയർന്ന മരണനിരക്കും തമ്മിലുള്ള ബന്ധമാണ് ശ്വാസകോശ പുനരധിവാസത്തിന്റെ പ്രാധാന്യം അടിവരയിടുന്നത്.
ശ്വാസകോശ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനപ്പുറം, മെച്ചപ്പെട്ട മാനസിക ക്ഷേമം, മെച്ചപ്പെട്ട മാനസികാവസ്ഥ സ്ഥിരത, മെച്ചപ്പെട്ട ഹൃദയാരോഗ്യം എന്നിവയുൾപ്പെടെയുള്ള പതിവ് വ്യായാമത്തിന്റെ ഗുണങ്ങൾ പിആർ വാഗ്ദാനം ചെയ്യുന്നു. സിഒപിഡി ചികിത്സാ ലക്ഷ്യങ്ങളായ വർധിച്ച വ്യായാമ സഹിഷ്ണുത, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയെ പിആർ അഭിസംബോധനം ചെയ്യുന്നു.
വ്യായാമ പരിശീലനം: സഹിഷ്ണുത വ്യായാമങ്ങളും (നടത്തം, സൈക്ലിംഗ്) ശക്തി പരിശീലനവും പേശികളുടെ പ്രവർത്തനവും സ്റ്റാമിനയും മെച്ചപ്പെടുത്തുന്നു, ഇത് രോഗികളെ ശ്വാസതടസം നിയന്ത്രിക്കാനും പ്രവർത്തന നിലകൾ അധികസമയം വർധിപ്പിക്കാനും സഹായിക്കുന്നു.
ശ്വസന വിദ്യകൾ: ചുണ്ടുകൾ അമർത്തിയുള്ള ശ്വസനവും ഡയഫ്രാമാറ്റിക് ശ്വസനവും ശ്വാസകോശ ശേഷി വർധിപ്പിക്കുകയും ശ്വാസതടസം നിയന്ത്രിക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസവും കൗൺസിലിംഗും: മരുന്നുകളുടെ ഉപയോഗം, ഓക്സിജൻ തെറാപ്പി, നേരിടൽ തന്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള സിഒപിഡി മാനേജ്മെന്റിനെക്കുറിച്ച് രോഗികൾ പഠിക്കുന്നു, ഇത് അവരുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവരെ പ്രാപ്തരാക്കുന്നു.
മനഃശാസ്ത്രപരമായ പിന്തുണ: സമ്മർദ്ദ മാനേജ്മെന്റിനും പോസിറ്റീവ് കാഴ്ചപ്പാടിനും വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് പിന്തുണ എന്നിവ പിആർ നൽകുന്നു, ഇത് പലപ്പോഴും സിഒപിഡി മൂലമുണ്ടാകുന്ന ഉത്കണ്ഠയും വിഷാദവും പരിഹരിക്കാൻ സഹായിക്കുന്നു.
ശ്വാസകോശ പുനരധിവാസം വളരെ പ്രധാനപ്പെട്ടതാണ്, എന്തുകൊണ്ട് സിഒപിഡി പുരോഗമിക്കുന്നു, ഇടപെടലില്ലാതെ അതിന്റെ ലക്ഷണങ്ങൾ വഷളാകുകയും അത് പതിവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യും. രോഗികളെ ഫലപ്രദമായ രീതിയിൽ സ്വയം മാനേജ്മെന്റ് പഠിപ്പിക്കുന്നതിലൂടെ ശ്വാസകോശ പുനരധിവാസം ഈ ചക്രത്തെ തകർക്കുന്നു.
ഗവേഷണങ്ങൾ കാണിക്കുന്നത് പിആർ വർധനവ് കുറയ്ക്കുകയും വ്യായാമ സഹിഷ്ണുത മെച്ചപ്പെടുത്തുകയും ആശുപത്രി പ്രവേശനം കുറയ്ക്കുകയും ചെയ്യുന്നു. ശാരീരിക സഹിഷ്ണുത പരിശീലനം, ശ്വസന സാങ്കേതിക വിദ്യകൾ, മാനസിക പിന്തുണ എന്നിവ ഇതിന്റെ സമഗ്ര സമീപനത്തിൽ സംയോജിപ്പിച്ചിരിക്കുന്നു.
ഡോ. നീതു തമ്പി
കൺസൾട്ടന്റ് പൾമണോളജിസ്റ്റ്, അലർജി സ്പെഷലിസ്റ്റ്, കൊച്ചി
Health
സ്ട്രോക്ക് അഥവാ പക്ഷാഘാതം അല്ലെങ്കിൽ ബ്രെയിൻ അറ്റാക്ക് എന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് തടസപ്പെടുന്നതിനാലോ നിലച്ചതിനാലോ സംഭവിക്കുന്ന ഒരു അവസ്ഥയാണ്.
ലോകത്ത് ശരാശരി മൂന്ന് സെക്കൻഡിൽ ഒരാൾക്ക് സ്ട്രോക്ക് സംഭവിക്കുന്നു എന്നതാണ് കണക്കുകൾ പറയുന്നത്. പ്രതിവർഷം 12.2 ദശലക്ഷം പേർക്ക് സ്ട്രോക്ക് വരുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
25 വയസിന് മുകളിലുള്ള നാല് പേരിൽ ഒരാൾക്ക് ജീവിതത്തിൽ ഒരിക്കൽ സ്ട്രോക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
എന്താണ് സ്ട്രോക്ക്
മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതാണ് സ്ട്രോക്കിന്റെ പ്രധാന കാരണം.
പ്രധാനമായും രണ്ട് തരങ്ങൾ ഉണ്ട്:
ഇസ്കെമിക് സ്ട്രോക്ക് - രക്തം കട്ടപിടിക്കുന്നതിനാലോ കൊഴുപ്പടിഞ്ഞതിനാലോ ധമനികളിൽ ഉണ്ടാകുന്ന തടസമാണ് ഇതിന് കാരണം (70 - 80 ശതമാനം കേസുകൾ).
ഹെമറാജിക് സ്ട്രോക്ക് - മസ്തിഷ്കത്തിലെ രക്തക്കുഴൽ പൊട്ടി രക്തസ്രാവം സംഭവിക്കുന്നതുമൂലം ഉണ്ടാകുന്നത് (20 ശതമാനം കേസുകൾ).
ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് (ടിഎംഎ)
തലച്ചോറിലേക്കുള്ള രക്തയോട്ടം താത്കാലികമായി കുറയുമ്പോൾ ഉണ്ടാകുന്ന ചെറിയ മുന്നറിയിപ്പാണ് ടിഎംഎ.
കൈകാലുകളിലെ തളർച്ച, മരവിപ്പ്, ചുണ്ട് കോടുന്നത്, അൽപനേരം നീണ്ടുനിൽക്കുന്ന സംസാരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
ഇത് ഭാവിയിൽ വലിയ സ്ട്രോക്കിന് മുമ്പ് ലഭിക്കുന്ന ഒരു മുന്നറിയിപ്പായതിനാൽ അവഗണിക്കരുത്.
ലക്ഷണങ്ങൾ
സാധാരണ സ്ട്രോക്കിന്റെ ലക്ഷണങ്ങളായ മുഖം കോടൽ, ബലക്ഷയം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അധികപേർക്കും അറിയുന്നതാണ്.
എന്നാൽ ചില സാധാരണയല്ലാത്ത ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാനാകും.
BE FAST - ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയുക
സ്ട്രോക്ക് തിരിച്ചറിയാനും ഉടൻ പ്രതികരിക്കാനുമായി BE FAST എന്ന പദം ഓർക്കുക:
B - Balance: ശരീരത്തിന്റെ ഒരു വശത്തെ ബാലൻസ് നഷ്ടപ്പെടൽ
E - Eyes: കാഴ്ച മങ്ങുക, രണ്ടായി കാണുക
F - Face: മുഖം കോടൽ
A - Arms: കൈകാലുകൾക്ക് തളർച്ച
S - Speech: സംസാരികാനുള്ള ബുദ്ധിമുട്ട്
T - Time: സമയം നഷ്ടപ്പെടുത്തരുത്, ഉടൻ ആംബുലൻസ് വിളിക്കുക അല്ലെങ്കിൽ ആശുപത്രിയിലേക്ക് എത്തിക്കുക
സ്ട്രോക്കിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ
സ്ട്രോക്കിനുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങൾ: Clot Buster Drug (TPA Injection)
ഇസ്കെമിക് സ്ട്രോക്കിനുള്ള പ്രധാന ചികിത്സയാണിത്, സ്ട്രോക്ക് വന്ന 4.5 മണിക്കൂറിനുള്ളിൽ നൽകുകയാണെങ്കിൽ രക്തക്കട്ട അലിയിച്ച് രക്തയോട്ടം പുനസ്ഥാപിക്കാം.
മെക്കാനിക്കൽ ത്രോംബെക്ടമി: തലച്ചോറിലെ രക്തക്കുഴലിൽ കത്തീറ്റർ ഉപയോഗിച്ച് രക്തക്കട്ട നീക്കം ചെയ്യുന്ന പ്രക്രിയയാണിത്, 6 മണിക്കൂറിനുള്ളിൽ ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദം, എന്നാൽ 24 മണിക്കൂറിനുള്ളിൽ പോലും ചെയ്യാവുന്നതാണ്.
ഈ ചികിത്സയ്ക്കായി ഇന്റർവെൻഷനൽ ന്യൂറോളജിസ്റ്റ് ഉള്ള ആശുപത്രി തെരഞ്ഞെടുക്കണം.
സ്ട്രോക്ക് പ്രതിരോധം - ജീവിതശൈലി മാറ്റങ്ങൾ
പുകവലിയും മദ്യപാനവും തീർത്തും ഒഴിവാക്കുക
നിത്യവ്യായാമം - ദിവസവും 30 മിനിറ്റ് നടക്കുക
ആരോഗ്യകരമായ ഭക്ഷണശീലം - കൊഴുപ്പുകുറഞ്ഞ ഭക്ഷണം, പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉൾപ്പെടുത്തുക
സമ്മർദ്ദം കുറയ്ക്കുക
ബിപി, ഷുഗർ, കൊളസ്ട്രോൾ എന്നിവ നിരീക്ഷിക്കുക
സ്ട്രോക്ക് പെട്ടെന്ന് തിരിച്ചറിയുകയും സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നത് ജീവൻ രക്ഷിക്കാനും ജീവിത നിലവാരം പുനസ്ഥാപിക്കാനുമുള്ള പ്രധാന വഴിയാണ്.
ചെറിയതോ അന്യമായതോ ആയ ലക്ഷണങ്ങൾ പോലും അവഗണിക്കരുത്.
“ബി ഫാസ്റ്റ്” ഓർക്കുക, സമയബന്ധിതമായ ഇടപെടൽ ജീവിതം തന്നെ രക്ഷിക്കും.
ഡോ. പാർത്തസാരഥി .ബി
കൺസൾട്ടന്റ് - ന്യൂറോളജി, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ അങ്കമാലി