എലിപ്പനി
മൃഗ മൂത്രത്തിലൂടെയോ ഇവ കലർന്ന വെള്ളത്തിലൂടെയോ ആണ് എലിപ്പനി പകരുന്നത്. കരണ്ടു തിന്നുന്ന ജീവികളാണ് ഈ രോഗം പ്രധാനമായും പരത്തുന്നത്. മനുഷ്യരുടെ തൊലി, കണ്ണ്, വായ്, മൂക്ക്, യോനി എന്നിവയിലുള്ള മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിച്ച് രോഗം പരത്തുന്നു.
* ജലദോഷം, പനി, വിറയൽ, ക്ഷീണം, തലവേദന എന്നിവയുണ്ടാകുന്നു. ഹൃദയം, കരൾ, വൃക്ക, തലച്ചോറ്, ശ്വാസകോശം എന്നിവയെ ബാധിച്ച് രോഗി ഗുരുതരാവസ്ഥയിൽ ആകുന്നു.
പക്ഷിപ്പനി
എച്ച് 1 എൻ വൺ, ഇൻഫ്ലുവൻസ എ. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ തുടങ്ങി ശ്വാസ തടസം വരെ ഉണ്ടാക്കുകയും മരണത്തിന് കാരണമാകാനും സാധ്യത.
ത്വക്ക് രോഗങ്ങൾ
ഫംഗസ് അണുബാധകൾ കൂടുന്നതും മഴക്കാലത്താണ്. അന്തരീക്ഷത്തിൽ ഈർപ്പം ഉള്ളതുകൊണ്ട് വിവിധതരം സൂക്ഷ്മ ജീവികൾക്ക് വളരാൻ ഏറെ സഹായകരമായ കാലാവസ്ഥയാണ്.
അതുകൊണ്ടു തന്നെ പൂപ്പൽ രോഗം (ഫംഗൽ ഇൻഫെക്ഷൻ) ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
* ഉണങ്ങാത്ത വസ്ത്രം ധരിക്കരുത്
ദഹനസംബന്ധമായ പ്രശ്നങ്ങൾ
മഴക്കാലത്ത് ദഹന വ്യവസ്ഥ തകരാറിലായിരിക്കും. ഇക്കാലത്ത് എളുപ്പം ദഹിക്കാത്തതും തണുപ്പുള്ളതുമായ ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നതിലൂടെ ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം, വയറിളക്കം, ചർദി എന്നിവയും കാണാറുണ്ട്.
വളംകടി
മഴക്കാലത്ത് ചെരുപ്പിടാതെയും ശുചിത്വം പാലിക്കാതെയും മലിനജലത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന രോഗമാണ് കാൽ വിരലുകൾക്കിടയിൽ ഉണ്ടാകുന്ന വളംകടി.
അതുപോലെ നഖത്തിനു ചുറ്റും പഴുക്കുന്ന രോഗാവസ്ഥയും മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ, നിത്യ എ.കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
Tags : Rat Bite Fever Symptoms Reasons Treatment