x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​​ക്ഷ​​ണ​​മൊ​​ത്ത ല​​ക്നോ


Published: March 23, 2026 01:44 AM IST | Updated: March 23, 2026 01:44 AM IST

ട്വ​​ന്‍റി20 ടീ​​മി​​ന്‍റെ കി​​രീ​​ട ധാ​​ര​​ണ​​ത്തി​​ന് അ​​നി​​വാ​​ര്യ​​മാ​​യ എ​​ല്ലാ ല​​ക്ഷ​​ണ​​വും ഒ​​ത്തു​​ചേ​​ർ​​ന്ന ടീ​​മാ​​ണ് ഋ​​ഷ​​ഭ് പ​​ന്ത് ന​​യി​​ക്കു​​ന്ന ല​​ക്നോ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സ്. ക​​രു​​ത്തു​​റ്റ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റ​​ർ​​മാ​​രു​​ടെ ടോ​​പ് ഓ​​ർ​​ഡ​​ർ, സ്കോ​​ർ വേ​​ഗം കു​​തി​​പ്പി​​ക്കാ​​ൻ പാ​​ക​​പ്പെ​​ട്ട മ​​ധ്യ​​നി​​ര, മി​​ക​​ച്ച പേ​​സ് ആ​​ക്ര​​മ​​ണം, സ്പി​​ൻ നി​​ര ഇ​​തെ​​ല്ലാം ഒ​​ത്തു​​വ​​ന്നി​​ട്ടും കി​​രീ​​ട​​മെ​​ന്ന ല​​ക്ഷ്യം മാ​​ത്രം അ​​ക​​ലേ...

കി​​രീ​​ടം ല​​ക്ഷ്യ​​മി​​ട്ട് ല​​ക്നോ ഇ​​ത്ത​​വ​​ണ ക​​ള​​ത്തി​​ലെ​​ത്തു​​ന്ന​​ത് ലോ​​ഗോ​​യി​​ലും ജ​​ഴ്സി​​യി​​ലു​​മെ​​ല്ലാം അ​​ടി​​മു​​ടി മാ​​റ്റ​​വു​​മാ​​യാ​​ണ്.

ബാ​​റ്ററാ​​ണ് ന​​ട്ടെ​​ല്ല്

ബാ​​റ്റിം​​ഗ്് നി​​ര​​യാ​​ണ് ല​​ക്നോ​​വി​​ന്‍റെ ന​​ട്ടെ​​ല്ല്. എ​​യ്ഡ​​ൻ മാ​​ർ​​ക്രം, മി​​ച്ച​​ൽ മാ​​ർ​​ഷ്, നി​​ക്കോ​​ളാ​​സ് പൂ​​രാ​​ൻ; വെ​​ടി​​ക്കെ​​ട്ടി​​നി​​വ​​ർ തി​​രി​​കൊ​​ളു​​ത്തും. നാ​​യ​​ക​​ൻ ഋ​​ഷ​​ഭ് പ​​ന്ത് ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​ണ് ബാ​​റ്റിം​​ഗ് നി​​ര​​യു​​ടെ ആ​​ദ്യ ദൗ​​ർ​​ബ​​ല്ല്യം. മി​​ച്ച​​ൽ മാ​​ർ​​ഷ് ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ 163 സ്ട്രൈ​​ക് റേ​​റ്റി​​ൽ 627 റ​​ണ്‍​സ നേ​​ടി ടീ​​മി​​ന്‍റെ ടോ​​പ് സ്കോ​​റ​​റാ​​യി. മാ​​ർ​​ക്രം 148 സ്ട്രൈ​​ക് റേ​​റ്റി​​ൽ 445 റ​​ണ്‍​സും പൂ​​രാ​​ൻ 196 സ്ട്രൈ​​ക് റേ​​റ്റി​​ൽ 524 റ​​ണ്‍​സും നേ​​ടി. പ​​വ​​ർ​​പ്ലേ​​യി​​ൽ ഓ​​പ്പ​​ണിം​​ഗ് സ​​ഖ്യം ന​​ൽ​​കു​​ന്ന വെ​​ടി​​ക്കെ​​ട്ട് തു​​ട​​ക്കം നി​​ല​​നി​​ർ​​ത്താ​​ൻ നി​​ക്കോ​​ളാ​​സ് പൂ​​രാ​​ൻ ക്രീ​​സി​​ലെ​​ത്തും.

തു​​ട​​ർ​​ന്നു​​ള്ള ബാ​​റ്റിം​​ഗ് പോ​​രാ​​യ്മ​​ക​​ളാ​​ണ് ല​​ക്നോ​​വി​​ന് പ​​ല​​പ്പോ​​ഴും വി​​ന​​യാ​​കു​​ന്ന​​ത്. നാ​​യ​​ക​​ൻ ഋ​​ഷ​​ഭ് പ​​ന്ത്, ശേ​​ഷം ആ​​യു​​ഷ് ബ​​ദോ​​നി, അ​​ബ്ദു​​ൾ സ​​മ​​ദ്, ജോ​​ഷ് ഇം​​ഗ്ലി​​സ്, മാ​​ത്യു ബ്രീ​​റ്റ്സ്കീ തു​​ട​​ങ്ങി​​യ​​വ​​ര​​ട​​ങ്ങു​​ന്ന ലോ​​വ​​ർ മി​​ഡി​​ൽ ഓ​​ർ​​ഡ​​ർ. ബ​​ദോ​​നി​​ക്കും സ​​മ​​ദി​​നും എ​​ന്ത് ഇം​​പാ​​ക്റ്റ് ഉ​​ണ്ടാ​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന​​തും ചോ​​ദ്യ​​മാ​​ണ്.

ഇ​​ന്ത്യ​​ൻ പേ​​സ്

ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​ൽ നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന പേ​​സ് നി​​ര​​യാ​​ണ് ല​​ക്നോ​​വി​​നുള്ളത്‌. മു​​ഹ​​മ്മ​​ദ് ഷ​​മി, മാ​​യ​​ങ്ക് യാ​​ദ​​വ്, ആ​​വേ​​ശ് ഖാ​​ൻ, മൊ​​ഹ്സി​​ൻ ഖാ​​ൻ, പ്രി​​ൻ​​സ് യാ​​ദ​​വ്, അ​​ർ​​ജു​​ൻ തെണ്ടുൽ​​ക്ക​​ർ എ​​ന്നി​​വ​​ർ പേ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​കും. ഏ​​ക വി​​ദേ​​ശ പേ​​സ​​റാ​​യി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​രം ആ​​ൻ​​റി​​ച്ച് നോ​​ർ​​ക്കെ മാ​​ത്രം.

റാ​​ത്തി സ്പി​​ൻ

വ​​നി​​ന്ദു ഹ​​സ​​ര​​ങ്ക​​യു​​ടെ വ​​ര​​വോ​​ടെ സ്പി​​ൻ നി​​ര കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​യി. ദിഗ്‌വേഷ്‌ റാ​​ത്തി ത​​ന്നെ​​യാ​​യി​​രി​​ക്കും പ​​ന്തി​​ന്‍റെ പ്ര​​ധാ​​ന അ​​സ്ത്രം. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ 14 വി​​ക്ക​​റ്റു​​ക​​ളാ​​ണ് റാ​​ത്തി വീ​​ഴ്ത്തി​​യ​​ത്. ഒ​​പ്പം ഷ​​ഹ​​ബാ​​സ് അ​​ഹ​​മ്മ​​ദു​​മു​​ണ്ട്.

ച​​രി​​ത്രം

2022, 2023 സീ​​സണു​​ക​​ളി​​ൽ മൂ​​ന്നാം സ്ഥാ​​നം. 2024, 2025 സീ​​സ​​ണു​​ക​​ളി​​ൽ ഏ​​ഴാം സ്ഥാ​​ന​​ത്ത് മാ​​ത്രം എ​​ത്താ​​നാ​​ണ് ല​​ക്​​നോ​​വി​​നാ​​യ​​ത്.

വേ​​ഗം വീ​​ണ്ടെ​​ടു​​ത്ത് മാ​​യ​​ങ്ക്

ല​​ക്നോ: ല​​ക്നോ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സ് ക്യാ​​ന്പി​​ൽ പേ​​സ​​ർ മാ​​യ​​ങ്ക് യാ​​ദ​​വി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ്. ല​​ക്നോ ക്യാ​​ന്പി​​ൽ മി​​ന്ന​​ൽ വേ​​ഗ​​ത്തി​​ൽ പ​​ന്തെ​​റി​​ഞ്ഞ് മാ​​യ​​ങ്ക് പ​​ഴ​​യ പെ​​രു​​മ വീ​​ണ്ടെ​​ടു​​ത്തു. 2024ൽ ​​മ​​ണി​​ക്കൂ​​റി​​ൽ 156.7 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തില്‍ പ​​ന്തെ​​റി​​ഞ്ഞ് റി​​ക്കാ​​ർ​​ഡി​​ട്ട 23കാ​​ര​​ൻ ഒ​​ന്പ​​ത് മാ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷ​​മാ​​ണ് ക​​ളി​​ക്ക​​ള​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്.

2024ൽ ​​ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ത​​ന്നെ പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച് പു​​ര​​സ്കാ​​രം നേ​​ടി​​യെ​​ങ്കി​​ലും പ​​രി​​ക്ക് വി​​ല്ല​​നാ​​യി. 2025 സീ​​സ​​ണി​​ൽ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മാ​​ത്ര​​മേ മാ​​യ​​ങ്കി​​ന് ക​​ളി​​ക്കാ​​ൻ ക​​ഴി​​ഞ്ഞു​​ള്ളൂ.

K-Rail Survey

Tags : Lucknow Symptoms

Recent News

Corehub Up