x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ത​ണം ക്ഷ​യ​രോ​ഗ​ത്തെ; 2023ല്‍ ​മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത് 1.25 ദ​ശ​ല​ക്ഷം പേ​ര്‍


Published: March 24, 2026 03:33 PM IST | Updated: March 24, 2026 03:36 PM IST

ലോ​ക​ത്തി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളി​ല്‍ ഒ​ന്നാ​ണ് ക്ഷ​യം. എ​ല്ലാ വ​ര്‍​ഷ​വും മാ​ര്‍​ച്ച് 24 ലോ​ക ക്ഷ​യ​രോ​ഗ ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. ക്ഷ​യ​രോ​ഗം നി​വാ​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് ഈ ​ദി​വ​സം സൂ​ചി​പ്പി​ക്കു​ന്ന​ത്.

ആ​ധു​നി​ക ചി​കി​ത്സാ രീ​തി​ക​ളി​ല്‍ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടും ക്ഷ​യ​രോ​ഗം ആ​ഗോ​ള ആ​രോ​ഗ്യ ഭീ​ഷ​ണി​യാ​യി തു​ട​രു​ന്നു. പ്ര​തി​വ​ര്‍​ഷം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ക്ഷ​യ​രോ​ഗ ബാ​ധി​ത​രാ​യി മ​രി​ക്കു​ന്നു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2023ല്‍ 1.25 ​ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ ക്ഷ​യ​രോ​ഗം/ ടി​ബി മൂ​ലം മ​ര​ണ​മ​ട​യു​ക​യും 10.8 ദ​ശ​ല​ക്ഷം പേ​ര്‍ ക്ഷ​യ​രോ​ഗ ബാ​ധി​ത​രാ​വു​ക​യും ചെ​യ്തു.

ആ​രോ​ഗ്യ​പ​ര​മാ​യി മാ​ത്ര​മ​ല്ല ക്ഷ​യ​രോ​ഗം മൂ​ലം സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ നേ​രി​ടേ​ണ്ട​താ​യി വ​രാം. 1882 മാ​ര്‍​ച്ച് 24ന് ​ഡോ. റോ​ബ​ര്‍​ട്ട് കോ​ച്ച് ക്ഷ​യം രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യ ബാ​ക്ടീ​രി​യ ക​ണ്ടെ​ത്തി. ഇ​ത് ക്ഷ​യം രോ​ഗം നി​ര്‍​ണ​യി​ക്കു​ന്ന​തി​നും ചി​കി​ത്സി​ക്കു​ന്ന​തി​നും വ​ഴി തു​റ​ന്നു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളി​ല്‍ ക്ഷ​യ രോ​ഗ​ത്തെ പ​റ്റി ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു വേ​ദി​യാ​യി ഇ​പ്പോ​ള്‍ ഈ ​ദി​വ​സം പ്ര​വ​ര്‍​ത്തി​ക്കു​ന്നു. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ല്‍ മു​ന്‍​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ര്‍​ണ​യ​വും ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യും ഉ​ള്‍​പ്പെ​ടു​ന്നു.

സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക നി​ല​യൊ​ന്നും ത​ന്നെ പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ​വ​ര്‍​ക്കും ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ഈ ​ദി​ന​ത്തി​ല്‍ ഉ​റ​പ്പു​വ​രു​ത്തു​ന്നു.

ഈ ​വ​ർ​ഷ​ത്തെ ലോ​ക ക്ഷ​യ രോ​ഗ ദി​ന​ത്തി​ന്‍റെ പ്ര​മേ​യം "യെ​സ് വീ ​കാ​ൻ എ​ൻ​ഡ് ടി​ബി, ലെ​ഡ് ബൈ ​ക​ൺ​ട്രീ​സ്, പ​വേ​ർ​ഡ് ബൈ ​പീ​പ്പി​ൾ' എ​ന്ന​താ​ണ്.

ക്ഷ​യ രോ​ഗ പ​രി​ശോ​ധ​ന​ക​ള്‍

ശ​രി​യാ​യ മെ​ഡി​ക്ക​ല്‍ ഹി​സ്റ്റ​റി, ശാ​രീ​രി​ക പ​ര​ശോ​ധ​ന,  ര​ക്ത പ​രി​ശോ​ധ​ന​ക​ള്‍, എ​ക്‌​സ്-​റേ, സാ​മ്പി​ളി​ന്റെ ബാ​ക്ടീ​രി​യോ​ള​ജി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ എ​ന്നി​വ രോ​ഗ​നി​ര്‍​ണ​യ​ത്തി​ന് സ​ഹാ​യി​ക്കു​ന്നു.

ക്ഷ​യ രോ​ഗ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം

തു​ട​ക്ക​ത്തി​ല്‍ ത​ന്നെ അ​ണു​ബാ​ധ ക​ണ്ടെ​ത്തു​ന്ന​തി​നും ചി​കി​ത്സി​ക്കു​ന്ന​തി​നു​മാ​യാ​ണ് Latent TB Test ചെ​യ്യു​ന്ന​ത്. രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ല്‍ ക്ഷ​യ രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യ ബാ​ക്ടീ​രി​യ  വി​ക​സി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യാ​ണ് ഈ ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Latent TB രോ​ഗി​ക​ള്‍​ക്ക് ടി​ബി രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

1. ക്ഷ​യ രോ​ഗം വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​ര്‍

·ടി​ബി ബാ​ക്ടീ​രി​യ​യു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്താ​ന്‍ സാ​ധ്യ​ത​യു​ള്ള വ്യ​ക്തി​ക​ള്‍ - മെ​ഡി​ക്ക​ൽ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​മാ​ർ.

·ടി​ബി ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ല്‍ ജ​നി​ച്ച​വ​രോ അ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​തി​വാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രോ ആ​യ ആ​ളു​ക​ള്‍.

·ഷെ​ല്‍​ട്ട​റു​ക​ളി​ലോ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലോ ന​ഴ്‌​സിം​ഗ് ഹോ​മു​ക​ളി​ലോ താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍.

·ടി​ബി രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍.

· Latent TB/ ടി​ബി രോ​ഗ സാ​ധ്യ​ത​യു​ള്ള മു​തി​ര്‍​ന്ന​വ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ന്ന ശി​ശു​ക്ക​ള്‍, കു​ട്ടി​ക​ള്‍, കൗ​മാ​ര​ക്കാ​ര്‍.

2. ടി​ബി അ​ണു​ബാ​ധ ഉ​ണ്ടാ​യാ​ല്‍ അ​ത് രോ​ഗ​മാ​യി മാ​റു​ന്ന ആ​ളു​ക​ള്‍.

1. എ​ച്ച്‌​ഐ​വി രോ​ഗി​ക​ള്‍
2. 5 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍.
3. അ​ടു​ത്തി​ടെ ടി​ബി അ​ണു​ബാ​ധ​യു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ള്‍ (2 വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍).
4. ടി​ബി രോ​ഗം ബാ​ധി​ച്ചി​ട്ട് വേ​ണ്ട​ത്ര ചി​കി​ത്സ ല​ഭി​ക്കാ​തി​രു​ന്ന രോ​ഗി​ക​ള്‍.
5. രോ​ഗ​പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന രോ​ഗി​ക​ള്‍ (കാ​ന്‍​സ​ര്‍ രോ​ഗി​ക​ളി​ലെ - കീ​മോ​തെ​റാ​പ്പി).
6. ര​ക്താ​ര്‍​ബു​ദം, ത​ല, ക​ഴു​ത്ത് അ​ല്ലെ​ങ്കി​ല്‍ ശ്വാ​സ​കോ​ശ​ത്തി​ലെ കാ​ന്‍​സ​ര്‍ എ​ന്നി​വ​യു​ള്ള രോ​ഗി​ക​ള്‍.
7. പ്ര​മേ​ഹ രോ​ഗി​ക​ള്‍

ക്ഷ​യ​രോ​ഗ നി​ര്‍​ണ​യ​ത്തി​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍

· ടി​ബി ര​ക്ത​പ​രി​ശോ​ധ​ന - ഇന്‍റ​ര്‍​ഫെ​റോ​ണ്‍-​ഗാ​മ റി​ലീ​സ് അ​സ്സെ (IGRA)
· ടി​ബി സ്‌​കി​ന്‍ ടെ​സ്റ്റ് - ട്യൂ​ബ​ര്‍​ക്കു​ലി​ന്‍ സ്‌​കി​ന്‍ ടെ​സ്റ്റ്

ക്ഷ​യ​രോ​ഗ മു​മ്പ് വ​ന്നി​ട്ടു​ള്ള രോ​ഗി​ക​ളി​ല്‍ ര​ക്ത​പ​രി​ശോ​ധ​ന​യും ച​ര്‍​മ്മ പ​രി​ശോ​ധ​ന​യും എ​ല്ലാ​യ്‌​പ്പോ​ഴും പോ​സി​റ്റീ​വ് ആ​യി​രി​ക്കും. ഒ​രു രോ​ഗി​ക്ക് ക്ഷ​യ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ എ​ക്‌​സ്-​റേ, ക​ഫം പ​രി​ശോ​ധ​ന എ​ന്നി​വ​യോ​ടൊ​പ്പം ശ​രി​യാ​യ മെ​ഡി​ക്ക​ൽ ഹി​സ്റ്റ​റി​യും ക്ലി​നി​ക്ക​ല്‍ പ​രി​ശോ​ധ​ന​യും രോ​ഗ​നി​ര്‍​ണ​യ​ത്തി​ന് സ​ഹാ​യി​ക്കും.

രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍, രോ​ഗി​യെ നി​ക്ഷ​യ് പ​ദ്ധ​തി​യി​ല്‍ ചേ​ര്‍​ക്കു​ന്നു, antiTB ചി​കി​ത്സ​യ്ക്ക് അ​റി​യി​പ്പ് ന​ല്‍​കു​ക​യും ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത് ആ​രോ​ഗ്യ പ​രി​പാ​ല​ന പ്ര​വ​ര്‍​ത്ത​ക​ര്‍ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു.

ടി​ബി ചി​കി​ത്സ​യു​ടെ ല​ക്ഷ്യ​ങ്ങ​ള്‍

· രോ​ഗ പ​രി​ച​ര​ണ​ത്തി​ലൂ​ടെ രോ​ഗ​മു​ക്തി ഉ​റ​പ്പാ​ക്കു​ക​യും മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കു​ക​യും ചെ​യ്യു​ക.

· രോ​ഗി​യി​ല്‍ അ​ണു​ബാ​ധ കു​റ​യ്ക്കു​ന്ന​തി​നും, അ​തു​വ​ഴി മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രു​ന്ന​തിന്‍റെ തോ​ത് കു​റ​യ്ക്കു​ന്ന​തി​നും.

ടി​ബി ദി​ന വി​ഷ​യ​വും അ​തി​ന്‍റെ പ്രാ​ധാ​ന്യ​വും

2025 ലെ ​വി​ഷ​യം ”Yes! We can end TB - Lead by countries, Powered by people” എ​ന്ന​താ​ണ്.

1. Yes! We can end TB - പ്ര​തീ​ക്ഷ​യു​ടെ സ​ന്ദേ​ശ​വും പ്ര​വ​ത്ത​ന​ത്തി​നു​ള്ള ആ​ഹ്വാ​ന​വു​മാ​ണ് ഇ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ആ​ഗോ​ള ക്ഷ​യ​രോ​ഗ മ​ഹ​മാ​ര​യു​ടെ അ​വ​സാ​നം സാ​ദ്ധ്യ​മാ​കും.

2. Lead by countries - ക്ഷ​യ​രോ​ഗ​ത്തെ ചെ​റു​ക്കാ​ൻ ശ​ക്ത​മാ​യ ദേ​ശീ​യ നേ​തൃ​ത്ത്വം അ​നി​വാ​ര്യ​മാ​ണെ​ന്ന കാ​ര്യം ഇ​ത് ഊ​ന്നി​പ്പ​റ​യു​ന്നു.

അ​താ​യ​ത്, സ​ർ​ക്കാ​ർ ത​ല​ത്തി​ൽ വ്യ​ക്ത​മാ​യ ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക, മ​തി​യാ​യ ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക, ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക, പൊ​തു​ജ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യ്ക്കാ​യി ശ​ക്ത​മാ​യ നേ​തൃ​ത്ത്വം ആ​വ​ശ്യ​മാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ ഏ​കോ​പി​ത​മാ​യ ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ടി​ബി മ​ഹാ​മാ​രി​യെ വി​ജ​യ​ക​ര​മാ​യി ചെ​റു​ക്കാ​ൻ സാ​ധി​ക്കും.

1. Powered by people - രോ​ഗ​ബാ​ധി​ത​രു​ടെ അ​നു​ഭ​വ​ങ്ങ​ളും പ​ങ്കാ​ളി​ത്ത​വും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന സ​മൂ​ഹ അ​ധി​ഷ്ഠി​ത ഇ​ട​പെ​ട​ലു​ക​ൾ, അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. കൂ​ടാ​തെ, സ​മ​യ​ബ​ന്ധി​ത​മാ​യ പ​രി​ശോ​ധ​ന​യും എ​ല്ലാ​വ​ർ​ക്കും സു​ല​ഭ​മാ​യ ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കു​ന്ന​ത് TB നി​യ​ന്ത്ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണ്.

ഇ​തി​ന​ര്‍​ഥം നേ​ര​ത്തെ​യു​ള്ള ക​ണ്ടെ​ത്ത​ല്‍, രോ​ഗ​നി​ര്‍​ണ്ണ​യം, പ്ര​തി​രോ​ധ ചി​കി​ത്സ, ഉ​യ​ര്‍​ന്ന നി​ല​വാ​ര​മു​ള്ള ടി​ബി പ​രി​ച​ര​ണം എ​ന്നി​വ​യി​ല്‍, പ്ര​ത്യേ​കി​ച്ച് drug ressistant TB ക്ക് WHO ​ശു​പാ​ര്‍​ശ ചെ​യ്യു​ന്ന ഇ​ട​പെ​ട​ലു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക എ​ന്നാ​ണ്.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ഒ​ക്കെ ശ്ര​ദ്ധി​ച്ചു കൊ​ണ്ട് ഒ​രോ വ്യ​ക്തി​യും സ്വ​കാ​ര്യ-​പൊ​തു സ​ഹ​ക​ര​ണ​ത്തോ​ടെ രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ ന​മു​ക്ക് ക്ഷ​യ രോ​ഗം അ​ക​റ്റാ​ന്‍ സാ​ധി​ക്കു​മെ​ന്ന് നി​സം​ശ​യം പ​റ​യാ​ന്‍ സാ​ധി​ക്കും. 

വിവരങ്ങൾ: Dr. Sofia Salim Malik
Senior Consultant Pulmonologist, Allergy, Immunology &Sleep Consultant
SUT Hospital, Pattom.

Tags : Tuberculosis Symptoms Signs March 24 TB Day

Recent News

Corehub Up