Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Signs

വന്ദേമാതരം: രാഷ്‌ട്രപതി ഒപ്പിട്ടു

ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ​​​ഗാ​​​ന​​​മാ​​​യ ജ​​​ന​​​ഗ​​​ണ​​​മ​​​ന​​​യ്ക്കു തു​​​ല്യ​​​മാ​​​യി ദേ​​​ശീ​​​യ​​​ഗീ​​​ത​​​മാ​​​യ വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​നും നി​​​യ​​​മ​​​പ​​​രി​​​ര​​​ക്ഷ ന​​​ൽ​​​കു​​​ന്ന ദേ​​​ശീ​​​യ ബ​​​ഹു​​​മാ​​​ന​​​ത്തോ​​​ടു​​​ള്ള അ​​​നാ​​​ദ​​​ര​​​വ് ത​​​ട​​​യ​​​ൽ (ഭേ​​​ദ​​​ഗ​​​തി) ബി​​​ല്ലി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു ഒ​​​പ്പി​​​ട്ടു. മ​​​ൺ​​​സൂ​​​ൺ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ഇ​​​രു​​​സ​​​ഭ​​​ക​​​ളും ബി​​​ൽ പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു.

ച​​​ട്ട​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കു​​​ന്ന​​​തോ​​​ടെ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്കു​​​ന്ന​​​ത് ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും അ​​​നാ​​​ദ​​​ര​​​വ് കാ​​​ണി​​​ക്കു​​​ന്ന​​​തും മൂ​​​ന്നു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വും പി​​​ഴ​​​യും ല​​​ഭി​​​ക്കാ​​​വു​​​ന്ന ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​യി മാ​​​റും.

വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന ച​​​ട​​​ങ്ങി​​​ൽ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Kerala

ഐഐടി മദ്രാസുമായി അമൽജ്യോതി കോളജ് ധാരണാപത്രത്തിൽ ഒപ്പുവച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ്വ​യം പ്ല​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഐ​ഐ​ടി മ​ദ്രാ​സു​മാ​യി ധാ​ര​ണാ​പ​ത്രത്തിൽ ഒ​പ്പു​വ​ച്ചു.

ഐ​ഐ​ടി മ​ദ്രാ​സ് ഡ​യ​റ​ക്ട​ർ പ്ര​ഫ.​വി. കാ​മ​കോ​ട്ടി​യി​ൽ നി​ന്ന് കോ​ള​ജ് പ്ര​തി​നി​ധി ഫാ. ​ജി​ൻ​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ലും ഡോ. ​ഗീ​വ​ർ​ഗീ​സ് ടൈ​റ്റ​സും ധാ​ര​ണാ​പ​ത്രം ഏ​റ്റു​വാ​ങ്ങി.

അ​മ​ൽ​ജ്യോ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​യം പ്ല​സ് പോ​ർ​ട്ട​ൽ വ​ഴി വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ൺ​ലൈ​ൻ കോ​ഴ്‌​സു​ക​ൾ, ഇ​ന്‍റേ​ൺ​ഷി​പ്പു​ക​ൾ, മെ​ന്‍റ​ർ​ഷി​പ്പ് പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്തു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തു​മ​യാ​ർ​ന്ന നൈ​പു​ണ്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​ടൊ​പ്പം തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ൽ വി​പൂ​ലി​ക​രി​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കും.

നാ​ഷ​ണ​ൽ ക്ര​ഡി​റ്റ് ഫ്രേം ​വ​ർ​ക്ക് അ​നു​സ​രി​ച്ച് കോ​ഴ്സു​ക​ൾ​ക്ക് ക്രെ​ഡി​റ്റ് ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​വും പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​ണ്.

Business

ഹെ​ല്‍​ത്ത് ജീ​വ​നീ​യം, സി​എ​ഫ്എ​ച്ച്ഇ എ​ന്നി​വ​യു​മാ​യി ബീ​ഏ​ബി​ള്‍ ക​രാ​റി​ലായി

കൊ​​​​ച്ചി: എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത ഗെ​​​​യിം അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ള്‍ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന ബീ​​​​ഏ​​​​ബി​​​​ള്‍ ഹെ​​​​ല്‍​ത്ത്, നാ​​​​ഡീ​​​​രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​​യി എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് ജീ​​​​വ​​​​നീ​​​​യം റി​​​​സ​​​​ര്‍​ച്ച് സെ​​​​ന്‍റ​​​​ര്‍, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ ഹെ​​​​ല്‍​ത്ത്‌​​​​കെ​​​​യ​​​​ര്‍ എ​​​​ന്‍​ട്ര​​​​പ്ര​​​​ണ​​​​ര്‍​ഷി​​​​പ്പ് (സി​​​​എ​​​​ഫ്എ​​​​ച്ച്ഇ) ഐ​​​​ഐ​​​​ടി എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ചു.

സെ​​​​റി​​​​ബ്ര​​​​ല്‍ പാ​​​​ള്‍​സി, ഓ​​​​ട്ടി​​​​സം സ്‌​​​​പെ​​​​ക്ട്രം ഡി​​​​സോ​​​​ര്‍​ഡ​​​​ര്‍, എ​​​​ഡി​​​​എ​​​​ച്ച്ഡി എ​​​​ന്നി​​​​വ​​​​യു​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള നാ​​​​ഡീ​​​​വി​​​​ക​​​​സ​​​​ന സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​ള്ള കു​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​​യി ചെ​​​​ല​​​​വു​​​​കു​​​​റ​​​​ഞ്ഞ എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ക​​​​യും ക്ലി​​​​നി​​​​ക്ക​​​​ല്‍ ത​​​​ല​​​​ത്തി​​​​ല്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക​​​​യാ​​​​ണ് സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം.

ഇ​​​​തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​യു​​​​ര്‍​വേ​​​​ദ ആ​​​​ശു​​​​പ​​​​ത്രി​​​​യും ഗ​​​​വേ​​​​ഷ​​​​ണ കേ​​​​ന്ദ്ര​​​​വും ന​​​​ട​​​​ത്തു​​​​ന്ന ജീ​​​​വ​​​​നീ​​​​യം എ​​​​ന്‍​എ​​​​ബി​​​​എ​​​​ച്ച് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ അ​​​​നു​​​​സ​​​​രി​​​​ച്ച് നി​​​​ര്‍​മി​​​​ച്ച ജീ​​​​വ​​​​നീ​​​​യം മെ​​​​ഡി​​​​പോ​​​​ളി​​​​സ് കൊ​​​​ച്ചി​​​​യി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ജീ​​​​വ​​​​നീ​​​​യം ഹോ​​​​സ്പി​​​​റ്റ​​​​ല്‍​സ് സ്ഥാ​​​​പ​​​​ക​​​​യും മെ​​​​ഡി​​​​ക്ക​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഡോ. ​​​​ര​​​​ശ്മി പ്ര​​​​മോ​​​​ദ്, ബീ​​​​ഏ​​​​ബി​​​​ള്‍ ഹെ​​​​ല്‍​ത്ത് സി​​​​ഇ​​​​ഒ​​​​യും സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​നു​​​​മാ​​​​യ ഹ​​​​ബീ​​​​ബ് അ​​​​ലി എ​​​​ന്നി​​​​വ​​​​ർ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു.

Sports

യു​വ ഇ​ന്ത്യ​ൻ വിംഗ​ർ ടൈ​സ​ൺ സിം​ഗി​നെ സ്വ​ന്ത​മാ​ക്കി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്

കൊ​ച്ചി: യു​വ വിംഗർ ടൈ​സ​ൺ സിം​ഗി​നെ സ്വ​ന്ത​മാ​ക്കി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്സി. നി​ല​വി​ലെ സീ​സ​ണി​ൽ ക​ളി​ക്കു​ന്ന​തി​നാ​യി ടൈ​സ​ൺ ടീ​മി​നൊ​പ്പം ചേ​ർ​ന്നു. മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന്‍റെ റി​സ​ർ​വ് ടീ​മി​ൽ നി​ന്നാ​ണ് ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ടൈ​സ​ൺ ബ്ലാ​സ്റ്റേ​ഴ്‌​സി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ആ​ക്ര​മ​ണ ഫു​ട്ബോ​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ ടൈ​സ​ൺ, വി​ങ്ങു​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​തി​നൊ​പ്പം മ​ധ്യ​നി​ര​യി​ലും മു​ന്നേ​റ്റ​നി​ര​യി​ലും ഒ​രു​പോ​ലെ തി​ള​ങ്ങാ​ൻ കെ​ൽ​പ്പു​ള്ള താ​ര​മാ​ണ്. മ​ണി​പ്പു​രി​ൽ നി​ന്നു​ള്ള ഈ ​യു​വ​താ​രം ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ 20 ദേ​ശീ​യ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഐ ​ലീ​ഗ്, റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ് ലീ​ഗ്, മ​റ്റ് പ്ര​ധാ​ന ക​പ്പ് ടൂ​ർ​ണ​മെ​ന്‍റു​ക​ൾ എ​ന്നി​വ​യി​ൽ ക​ളി​ച്ച് മി​ക​ച്ച പ​രി​ച​യ​സ​മ്പ​ത്തു​മാ​യാ​ണ് ടൈ​സ​ൺ ബ്ലാ​സ്റ്റേ​ഴ്‌​സി​ലെ​ത്തു​ന്ന​ത്. ച​ണ്ഡീ​ഗ​ഡ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ലൂ​ടെ വ​ള​ർ​ന്ന ടൈ​സ​ൺ, 2020-21 സീ​സ​ണി​ൽ എ​ഐ​എ​ഫ്എ​ഫി​ന്റെ ഇ​ന്ത്യ​ൻ ആ​രോ​സി​ലൂ​ടെ​യാ​ണ് പ്രൊ​ഫ​ഷ​ണ​ൽ ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് 2022-23 സീ​സ​ണി​ൽ മോ​ഹ​ൻ ബ​ഗാ​ൻ റി​സ​ർ​വ് ടീ​മി​ലെ​ത്തി.

ഈ ​പ്രാ​യ​വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​ഭ​ക​ളി​ൽ ഒ​രാ​ളാ​യ ടൈ​സ​ണെ ക്ല​ബ്ബി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് താ​ര​ത്തെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് സി​ഇ​ഒ ​അ​ഭി​ക് ചാ​റ്റ​ർ​ജി പ​റ​ഞ്ഞു. 

Business

ജിസിസി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരചർച്ച;നിബന്ധനകളിൽ ഒപ്പുവച്ച് ഇന്ത്യ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗ​​​​ൾ​​​​ഫ് സ​​​​ഹ​​​​ക​​​​ര​​​​ണ കൗ​​​​ണ്‍സി​​​​ലു​​​​മാ​​​​യി (ജി​​​​സി​​​​സി) സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​രക്ക​​​​രാ​​​​റി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള (എ​​​​ഫ്ടി​​​​എ) നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ളി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു. കേ​​​​ന്ദ്ര വാ​​​ണി​​​ജ്യ​​​​മ​​​​ന്ത്രി പീയൂ​​​​ഷ് ഗോ​​​​യ​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ജി​​​​സി​​​​സി രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

ബ​​​​ഹ​​​​റി​​​​ൻ, കു​​​​വൈ​​​​റ്റ്, ഒ​​​​മാ​​​​ൻ, ഖ​​​​ത്ത​​​​ർ, സൗ​​​​ദി അ​​​​റേ​​​​ബ്യ, യു​​​​എ​​​​ഇ എ​​​​ന്നീ അ​​​​റ​​​​ബ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ജി​​​​സി​​​​സി​​​​യു​​​​മാ​​​​യി എ​​​​ഫ്ടി​​​​എ ഒ​​​​പ്പി​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഇ​​​​ന്ത്യ 2004 മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​ണ്.

2006ലും 2008​​​​ലും ര​​​​ണ്ടു റൗ​​​​ണ്ട് ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്ന​​​​താ​​​​ണെ​​​​ങ്കി​​​​ലും 2011ൽ ​​​​എ​​​​ല്ലാ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യും സാ​​​​ന്പ​​​​ത്തി​​​​ക​​​​ സ​​​​ഖ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യും വ്യാ​​​​പാ​​​​ര ച​​​​ർ​​​​ച്ച​​​​ക​​​​ൾ മ​​​​ര​​​​വി​​​​പ്പി​​​​ക്കാ​​​​നാ​​​​യി ജി​​​​സി​​​​സി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​തി​​​​ലൂ​​​​ടെ എ​​​​ഫ്ടി​​​​എ​​​​യും സ്തം​​​​ഭി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, 2022ൽ ​​​​ജി​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് വീ​​​​ണ്ടും ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് ജീ​​​​വ​​​​ൻ വ​​​​ച്ച​​​​ത്. ജി​​​​സി​​​​സി​​​​യു​​​​മാ​​​​യി എ​​​​ഫ്ടി​​​​എ ഒ​​​​പ്പി​​​​ടു​​​​ന്ന​​​​ത് ജി​​​​സി​​​​സി രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​മെ​​​​ന്നും ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷ​​​​യെ​​​​യും ഊ​​​​ർ​​​​ജ​​​​സു​​​​ര​​​​ക്ഷ​​​​യെ​​​​യും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും പീയൂ​​​​ഷ് ഗോ​​​​യ​​​​ൽ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up