പ്രതീകാത്മക ചിത്രം
കർക്കിടക ഔഷധക്കഞ്ഞി
കര്‍ക്കിടക മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവമാണ് കര്‍ക്കിടക ഔഷധക്കഞ്ഞി. ഞവരയോ മട്ടരിയോ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ കഞ്ഞിയില്‍ ചുക്ക്, കുരുമുളക്, ജീരകം, ഉലുവ, വെളുത്തുള്ളി തുടങ്ങിയ ചേരുവകള്‍ ചേര്‍ക്കാറുണ്ട്.
രുചിക്കപ്പുറം മഴക്കാലത്ത് ശരീരത്തിന് ഊര്‍ജവും ആശ്വാസവും നല്കുന്ന ഒരു പരമ്പരാഗത വിഭവമാണ് ഈ ഔഷധക്കഞ്ഞി.
ചേരുവകൾ
തയാറാക്കുന്ന വിധം
ഔഷധസസ്യങ്ങൾ നന്നായി കഴുകി 4–5 കപ്പ് വെള്ളത്തിൽ 10–15 മിനിറ്റ് തിളപ്പിച്ച് കഷായം തയാറാക്കുക.
തയാറാക്കിയ കഷായം അരിച്ചെടുക്കുക.
ഞവര അരിയും ഉലുവയും ഈ കഷായത്തിൽ നന്നായി വേവിക്കുക.
ചതച്ച ചുക്ക്, കുരുമുളക്, ജീരകം, വെളുത്തുള്ളി, കരിംജീരകം എന്നിവ ചേർത്ത് വീണ്ടും തിളപ്പിക്കുക.
ആവശ്യത്തിന് ഉപ്പ് ചേർക്കുക.
അവസാനം തേങ്ങാപ്പാൽ ചേർത്ത് ഒരു തിള വന്നാൽ തീ ഓഫ് ചെയ്യുക.
Tags : Ayurvedic Porridge Karkidaka Kanji Ayurveda