x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ക​ണ്ഠ​യും മാ​ന​സി​ക സ​മ്മ​ര്‍​ദ​വും വ​ന്ധ്യ​ത​യ്ക്ക് കാ​ര​ണ​മാ​കു​മോ? വി​ദ​ഗ്ധ​ര്‍ എ​ന്തു പ​റ​യു​ന്നു..?

ഹെൽത്ത് ഡെസ്ക്
Published: June 29, 2026 10:10 AM IST | Updated: June 29, 2026 10:10 AM IST

മാ​ന​സി​ക സ​മ്മ​ര്‍​ദം നി​യ​ന്ത്രി​ച്ചു നി​ര്‍​ത്തി​യാ​ല്‍ വ​ന്ധ്യ​താ പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​രു പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാ​മെന്ന് ആരോഗ്യവിദഗ്ധർ.

​ര്‍​ഭ​ധാ​ര​ണ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ളും പ​ല​രി​ലും ക​ടു​ത്ത ഉ​ത്ക​ണ്ഠ​യ്ക്കും മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​നും കാ​ര​ണ​മാ​കാ​റു​ണ്ട്. എ​ന്നാ​ല്‍, ഈ ​മാ​ന​സി​കാ​വ​സ്ഥ​ക​ള്‍ പു​രു​ഷ​ന്മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും പ്ര​ത്യു​ത്പാ​ദ​ന ശേ​ഷി​യെ എ​ങ്ങ​നെ​യൊ​ക്കെ ബാ​ധി​ക്കാ​മെ​ന്ന് ഐ​വി​എ​ഫ് വി​ദ​ഗ്ധ​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്നു.

ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​ന​വും കോ​ര്‍​ട്ടി​സോ​ളും
ക​ടു​ത്ത ഉ​ത്ക​ണ്ഠ​യും മാ​ന​സി​ക സ​മ്മ​ര്‍​ദ​വും ഉ​ള്ള​വ​രി​ല്‍ കോ​ര്‍​ട്ടി​സോ​ള്‍ എ​ന്ന സ്‌​ട്രെ​സ് ഹോ​ര്‍​മോ​ണിന്‍റെ അ​ള​വ് അ​മി​ത​മാ​യി വ​ര്‍​ധി​ക്കു​ന്നു. ഇ​ത് സ്ത്രീ​ക​ളി​ലും പു​രു​ഷ​ന്മാ​രി​ലും ഒ​രേ​പോ​ലെ ദോ​ഷം ചെ​യ്യും. ഉ​യ​ര്‍​ന്ന അ​ള​വി​ലു​ള്ള കോ​ര്‍​ട്ടി​സോ​ള്‍ അ​ണ്ഡോ​ത്പാ​ദ​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന ഗ്ര​ന്ഥി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്താം. കൂ​ടാ​തെ, അ​ണ്ഡ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്ക് സ​ഹാ​യി​ക്കു​ന്ന എ​ഫ്എ​സ്എ​ച്ച്, എ​ല്‍​എ​ച്ച് എ​ന്നീ ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യെ ഇ​ത് ബാ​ധി​ക്കു​ക​യും, സ്വാ​ഭാ​വി​ക​മാ​യ ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കാ​ന്‍ കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു സ്ത്രീ​ക​ളി​ല്‍.

പു​രു​ഷ​ന്മാ​രി​ല്‍, വി​ട്ടു​മാ​റാ​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ​മു​ണ്ടാ​ക്കും. പു​രു​ഷ​ന്മാ​രി​ലെ ടെ​സ്റ്റോ​സ്റ്റി​റോ​ണ്‍ ഹോ​ര്‍​മോ​ണിന്‍റെ അ​ള​വ് കു​റ​യ്ക്കും. ഇ​ത് ബീ​ജ​ത്തിന്‍റെ എ​ണ്ണ​ത്തെ​യും ച​ല​ന​ശേ​ഷി​യെ​യും നേ​രി​ട്ട് ബാ​ധി​ക്കു​മെ​ന്നും ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം നേ​രി​ട്ട് വ​ന്ധ്യ​ത​യ്ക്ക് കാ​ര​ണ​മാ​കു​ന്നി​ല്ലെ​ങ്കി​ലും, അ​തു ശ​രീ​ര​ത്തി​ലു​ണ്ടാ​ക്കു​ന്ന ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​ന​ങ്ങ​ളും ജീ​വി​ത​ശൈ​ലി​യി​ലെ മാ​റ്റ​ങ്ങ​ളു​മാ​ണ് പ്ര​ശ്‌​നം ഗു​രു​ത​ര​മാ​ക്കു​ന്ന​ത്. ക​ടു​ത്ത ആ​ശ​ങ്ക​യു​ള്ള ദ​മ്പ​തി​ക​ളി​ല്‍ ഉ​റ​ക്ക​ക്കു​റ​വ്, ശ​രി​യാ​യ ആ​ഹാ​രം ക​ഴി​ക്കാ​തി​രി​ക്ക​ല്‍, പ​ങ്കാ​ളി​ക​ള്‍ ത​മ്മി​ലു​ള്ള അ​ടു​പ്പ​ക്കു​റ​വ്, കൃ​ത്യ​മാ​യി മ​രു​ന്നു​ക​ള്‍ ക​ഴി​ക്കാ​നു​ള്ള മ​ടി എ​ന്നി​വ ക​ണ്ടു​വ​രാ​റു​ണ്ട്. ഈ ​മോ​ശം ശീ​ല​ങ്ങ​ള്‍ പ്ര​ത്യു​ത്പാ​ദ​ന ശേ​ഷി​യെ ക്ര​മേ​ണ കു​റ​യ്ക്കു​ന്നു.

ചി​ല ല​ളി​ത​മാ​യ മാ​ന​സി​കാ​രോ​ഗ്യ ശീ​ല​ങ്ങ​ളി​ലൂ​ടെ ഉ​ത്ക​ണ്ഠ നി​യ​ന്ത്രി​ക്കാ​നും ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്നു.
ദി​വ​സ​വും 10 മി​നി​റ്റ് എ​ങ്കി​ലും പ്രാ​ണാ​യാ​മം അ​ല്ലെ​ങ്കി​ല്‍ ശ്വ​സ​ന വ്യാ​യാ​മ​ങ്ങ​ള്‍ ചെ​യ്യു​ക.
ന​ട​ത്തം, യോ​ഗ തു​ട​ങ്ങി​യ ല​ഘു​വാ​യ വ്യാ​യാ​മ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ക.
മാ​ന​സി​ക സ​മ്മ​ര്‍​ദ​വും ഭ​യ​വും പ​ങ്കാ​ളി​ക​ള്‍ പ​ര​സ്പ​രം തു​റ​ന്നു സം​സാ​രി​ക്കു​ക.
ആ​ശ​ങ്ക​ക​ള്‍ അ​തി​രു​ക​ട​ന്നാ​ല്‍ ഒ​രു പ്രൊ​ഫ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല​റു​ടെ സ​ഹാ​യം തേ​ടാ​ന്‍ മ​ടി​ക്ക​രു​ത്.

മാ​ന​സി​ക സ​മ്മ​ര്‍​ദം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും, അ​തി​നെ ശ​രി​യാ​യി നി​യ​ന്ത്രി​ച്ചു നി​ര്‍​ത്തി​യാ​ല്‍ വ​ന്ധ്യ​താ പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​രു പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ഡോ​ക്ട​മാ​ര്‍ പ​റ​യു​ന്ന​ത്.
ശ്രദ്ധിക്കുക - പൊതു അറിവിലേക്കായി തയാറാക്കിയ ലേഖനം. ആരോഗ്യപ്രശ്നങ്ങളുള്ളവർ വിദഗ്ധ ഡോക്‌ടറുടെ ഉപദേശം തേടുക.

Tags : Reproductive Health Family Health Stress Fertility

Recent News

Corehub Up