x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ടി​മ​ത പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി: ജൂ​ലൈ ര​ണ്ട് മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; യാ​ത്രാ​വ​ഴി​ക​ൾ അ​റി​യാം

ഓൺലൈൻ ഡെസ്ക്
Published: July 1, 2026 06:47 PM IST | Updated: July 1, 2026 06:47 PM IST

കോടിമത പാലം

കോ​ട്ട​യം: കോ​ടി​മ​ത പാ​ല​ത്തി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ജൂ​ലൈ ര​ണ്ട് മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്ക് ക​ന​ത്ത ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കോ​ടി​മ​ത പാ​ലം വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​ത്.

ഏ​താ​നും നാ​ളു​ക​ളാ​യി ഈ ​റോ​ഡി​ന്‍റെ അ​ടി​വ​ശ​ത്തെ മ​ണ്ണ് നീ​ങ്ങു​ക​യും ടാ​ർ പ്ര​ത​ലം ത​ക​രു​ക​യും ചെ​യ്ത​ത് വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​രു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വേ​ഗ​ത​യി​ലെ​ത്തു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട​ത്. സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ഡ​ബ്ല്യു​ഡി, റോ​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് അ​ടി​യ​ന്ത​ര തീ​രു​മാ​ന​മാ​യ​ത്.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തെ​ത്തു​ട​ർ​ന്ന് മാ​റ്റി​യ പു​തി​യ യാ​ത്രാ​വ​ഴി​ക​ൾ:

തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ച​ങ്ങ​നാ​ശേ​രി ലാ​യി​ക്കാ​ട് ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ നി​ന്നും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് റെ​യി​ൽ​വേ ജം​ഗ്ഷ​നി​ലെ​ത്തി വീ​ണ്ടും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് തെ​ങ്ങ​ണ, പു​തു​പ്പ​ള്ളി, മ​ണ​ർ​കാ​ട് ബൈ​പ്പാ​സ് വ​ഴി ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം വ​ഴി പോ​ക​ണം. ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം ജം​ഗ്ഷ​നി​ൽ നി​ന്നും ബൈ​പ്പാ​സ് റോ​ഡ് വ​ഴി മ​ണ​ർ​കാ​ട്, പു​തു​പ്പ​ള്ളി വ​ഴി തെ​ങ്ങ​ണ​യി​ലെ​ത്തി യാ​ത്ര തു​ട​ര​ണം. ‌

അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ൾ കോ​ട്ട​യം ടൗ​ൺ ഒ​ഴി​വാ​ക്കി മ​ണ​ർ​കാ​ട്, ഏ​റ്റു​മാ​നൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യ​ണം. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും കോ​ട്ട​യം ടൗ​ൺ, മെ​ഡി​ക്ക​ൽ കോ​ള​ജ്, ഏ​റ്റു​മാ​നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധാ​ര​ണ വാ​ഹ​ന​ങ്ങ​ൾ സി​മ​ന്‍റ് ക​വ​ല​യി​ൽ നി​ന്നും ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് പാ​റ​ച്ചാ​ൽ ബൈ​പ്പാ​സ്, തി​രു​വാ​തു​ക്ക​ൽ, അ​റു​ത്തൂ​ട്ടി വ​ഴി ചാ​ലു​കു​ന്ന് ജം​ഗ്ഷ​നി​ൽ എ​ത്തി പോ​ക​ണം.

ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും പു​തു​പ്പ​ള്ളി, മ​ണ​ർ​കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മ​ണി​പ്പു​ഴ ജം​ഗ്ഷ​നി​ൽ നി​ന്നും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ദി​വാ​ൻ ക​വ​ല, ക​ടു​വാ​ക്കു​ളം, കൊ​ല്ലാ​ട് വ​ഴി പോ​ക​ണം. കോ​ട്ട​യം ടൗ​ണി​ൽ നി​ന്നും ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ക​ഞ്ഞി​ക്കു​ഴി ജം​ഗ്ഷ​നി​ൽ എ​ത്തി കൊ​ല്ലാ​ട്, നാ​ലു​ക​വ​ല, ക​ടു​വാ​ക്കു​ളം ജം​ഗ്ഷ​നി​ൽ എ​ത്തി ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് പോ​ക​ണം.

ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കേ​ണ്ട ആം​ബു​ല​ൻ​സു​ക​ളും മ​റ്റ് എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ളും മ​ണി​പ്പു​ഴ ജം​ഗ്ഷ​നി​ൽ നി​ന്നും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ഈ​ര​യി​ൽ​ക്ക​ട​വ് ബൈ​പ്പാ​സ് റോ​ഡ് വ​ഴി മ​നോ​ര​മ ജം​ഗ്ഷ​നി​ലെ​ത്തി പോ​കേ​ണ്ട​താ​ണ്.

Tags : Traffic Kodimatha Bridge Latest News

Recent News

Corehub Up