x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ദ​ങ്ങ​ൾ​ക്ക് വി​രാ​മം; സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി ശേ​ഷാ​ദ്രി​നാ​ഥ​ന്‍റെ നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രം

വെബ് ഡെസ്‌ക്
Published: July 1, 2026 07:10 PM IST | Updated: July 1, 2026 07:10 PM IST

എ​ന്‍. ശേ​ഷാ​ദ്രി​നാ​ഥൻ

തി​രു​വ​ന​ന്ത​പു​രം: വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി ശേ​ഷാ​ദ്രി​നാ​ഥ​ന്‍റെ നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രം. ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വി​ൽ ഒ​പ്പി​ട്ട​തോ​ടെ​യാ​ണ് നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​ര​മാ​യ​ത്. ‌

നേ​ര​ത്തെ ശേ​ഷാ​ദ്രി​നാ​ഥ​ന്‍റെ നി​യ​മ​ന​ത്തി​ൽ കെ​പി​സി​സി​യി​ൽ നി​ന്നു​പോ​ലും ശ​ക്ത​മാ​യ എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചി​രു​ന്നു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. നി​യാ​സ് ശേ​ഷാ​ദ്രി​നാ​ഥ​ന്‍റെ സം​ഘ​പ​രി​വാ​ർ ബ​ന്ധം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ടു​ത്ത എ​തി​ർ​പ്പു​ന്ന​യി​ച്ചി​രു​ന്ന​ത്.

ജി​ല്ലാ ജ​ഡ്ജി​യാ​യി വി​ര​മി​ച്ച എ​ന്‍. ശേ​ഷാ​ദ്രി​നാ​ഥ​ന്‍റെ ബി​ജെ​പി അ​നു​കൂ​ല സ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലെ പോ​സ്റ്റു​ക​ള​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ
പോ​സ്റ്റു​ക​ൾ നീ​ക്കി​യെ​ന്നും നി​യാ​സ് പ​റ​യു​ന്നു.

അ​തേ​സ​മ​യം, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി എ​ൻ. ശേ​ഷാ​ദ്രി​നാ​ഥ​നെ നി​യ​മി​ക്കാ​നു​ള്ള തീ​രു​മാ​നം ത​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്ന് ത​ദ്ദേ​ശ വ​കു​പ്പ് മ​ന്ത്രി കെ.​എം. ഷാ​ജി പ്ര​തി​ക​രി​ച്ചു.

Tags : Seshadrinathan State Election Commissioner Controversy udf

Recent News

Corehub Up