x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാറ്റൂ; വരുത്തുന്ന ചർമരോഗങ്ങൾ, കളർ മഷി കൂടുതൽ വിനാശകരം!

ഹെൽത്ത് ഡെസ്ക്
Published: July 6, 2026 03:36 PM IST | Updated: July 6, 2026 03:36 PM IST

ടാറ്റൂ.

ടാറ്റൂ, ആൺ-പെൺ വ്യത്യാസമില്ലാതെ യുവാക്കളിൽ ഫാഷനും ഹരവുമായി മാറിയ കാലമാണിത്. എന്നാൽ, ടാറ്റൂ മഷി മനുഷ്യശരീരത്തിൽ ആജീവനാന്തകാലം എങ്ങനെ പ്രവർത്തിക്കുന്നു, മനുഷ്യന്‍റെ പ്രതിരോധവ്യവസ്ഥയ്ക്ക് എങ്ങനെ വെല്ലുവിളിയാകുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും അധികമാരും ചിന്തിക്കാറില്ല, അല്ലെങ്കിൽ പലരും അജ്‌ഞരാണ്. ടാ​റ്റൂ ചെ​യ്യു​മ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മ​ഷി ശ​രീ​ര​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്ന പ​ഠ​ന​ങ്ങ​ളിൽ ഞെ​ട്ടി​ക്കു​ന്ന ​വി​വ​ര​ങ്ങ​ളാണുള്ളത്.

ടാ​റ്റൂ മ​ഷി ച​ർ​മത്തിന്‍റെ മ​ധ്യ​പാ​ളി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ൾ ത​ന്നെ ശ​രീ​രം ഇ​തി​നെ ഒ​രു ബാ​ഹ്യ ഭീ​ഷ​ണി​യാ​യി തി​രി​ച്ച​റി​യു​ന്നു. തു​ട​ർ​ന്ന്, ​അ​ധി​നി​വേ​ശ​ത്തെ ചെ​റു​ക്കാ​ൻ ശ​രീ​രം പ്ര​തി​രോ​ധ കോ​ശ​ങ്ങ​ളാ​യ ശ്വേ​ത​ര​ക്താ​ണു​ക്ക​ളെ അ​യയ്​ക്കു​ന്നു. എ​ന്നാ​ൽ ടാ​റ്റൂ മ​ഷി​യു​ടെ ക​ണി​ക​ക​ൾ ന​ശി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം വ​ലു​താ​യ​തി​നാ​ൽ, പ്ര​തി​രോ​ധ കോ​ശ​ങ്ങ​ൾ​ക്ക് അ​വ​യെ പു​റ​ന്ത​ള്ളാ​ൻ ക​ഴി​യി​ല്ല. ഇങ്ങനെയാണ് ടാറ്റൂ മ​ഷി ച​ർമ​ത്തി​ൽ സ്ഥി​ര​മാ​യി തെളിഞ്ഞുനിൽക്കുന്നത്.

പ്ര​ശ്നം ഇ​വി​ടെ അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കു​ന്നു. ടാ​റ്റൂ മ​ഷി​യു​ടെ ചെ​റി​യ ക​ണി​ക​ക​ൾ കാ​ല​ക്ര​മേ​ണ ച​ർമ​ത്തി​ൽനി​ന്ന് വേ​ർ​പെ​ട്ട് ശ​രീ​ര​ത്തി​ലു​ട​നീ​ളം സ​ഞ്ച​രി​ക്കു​ക​യും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ ലിം​ഫ് നോ​ഡു​ക​ളി​ൽ ചെ​ന്ന് അ​ടി​യു​ക​യും ചെ​യ്യു​ന്നു. ശ​രീ​ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ അ​രി​ച്ചെ​ടു​ക്കാ​നും അ​ണു​ബാ​ധ​ക​ളെ ചെ​റു​ക്കാ​നും സ​ഹാ​യി​ക്കു​ന്ന ലിം​ഫ് നോ​ഡു​ക​ളി​ൽ ഇ​ത്ത​രം അ​ന്യ​വ​സ്തു​ക്ക​ൾ കു​ന്നു​കൂ​ടു​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ ക​ടു​ത്ത സ​മ്മ​ർദ​ത്തി​ലാ​ക്കും.

അ​മേ​രി​ക്ക​ൻ റാ​പ്പ​ർ എം​ജി​കെ, അടുത്തിടെ തന്‍റെ ശ​രീ​ര​ത്തി​ൽ ക​റു​ത്ത ടാ​റ്റൂ ചെ​യ്തിരുന്നു. തുടർന്ന്, റാപ്പർ ക​ടു​ത്ത രോ​ഗ​ബാ​ധി​ത​നാ​വു​ക​യും ച​ർമ​ത്തി​ന് മ​ഞ്ഞ​നി​റം വ​രി​ക​യും ചെ​യ്​തു. ലിം​ഫ് നോ​ഡു​ക​ൾ​ക്കുണ്ടായ തകരാറുകൾമൂലമാണ് ചർമത്തിന് മഞ്ഞനിറം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിച്ചു.

ടാ​റ്റൂ മേ​ഖ​ല​യി​ൽ കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന വെ​ല്ലു​വി​ളി. ഇ​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന പ​ല ആ​ധു​നി​ക ടാ​റ്റൂ മ​ഷി​ക​ളും യ​ഥാ​ർഥ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പെ​യി​ന്‍റ്, പ്ലാ​സ്റ്റി​ക്, പ്രിന്‍റ​ർ ടോ​ണ​ർ തു​ട​ങ്ങി​യ വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​വ​യാ​ണ്. ഇ​വ​യി​ൽ നി​ക്ക​ൽ, ക്രോ​മി​യം, ഈ​യം തു​ട​ങ്ങി​യ ഹാ​നി​ക​ര​മാ​യ ഹെ​വി മെ​റ്റ​ലു​ക​ളു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

നി​റ​മു​ള്ള മ​ഷി​ക​ൾ, പ്ര​ത്യേ​കി​ച്ച് ചു​വ​പ്പ്, മ​ഞ്ഞ, ഓ​റ​ഞ്ച് എ​ന്നി​വ വി​ട്ടു​മാ​റാ​ത്ത വീ​ക്ക​ത്തി​നും ക​ടു​ത്ത അ​ല​ർ​ജിക്കും കാ​ര​ണ​മാ​കുമെന്ന് മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റുകൾ ചാണ്ടിക്കാണിക്കുന്നു. ചു​വ​ന്ന മ​ഷി ഉ​പ​യോ​ഗി​ച്ച​തി​നെത്തു​ട​ർ​ന്നു​ണ്ടാ​യ ക​ടു​ത്ത അ​ല​ർ​ജി കാ​ര​ണം ഒ​രാ​ൾ​ക്ക് വി​യ​ർ​ക്കാ​നു​ള്ള ശേ​ഷി​യും ശ​രീ​ര​ത്തി​ലെ രോ​മ​ങ്ങ​ളും പൂ​ർ​ണമാ​യി ന​ഷ്ട​പ്പെ​ട്ട സം​ഭ​വം വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ടാ​റ്റൂ ചെ​യ്ത ച​ർ​മ​ത്തി​ൽ സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​മ്പോ​ഴോ അ​ല്ലെ​ങ്കി​ൽ ലേ​സ​ർ ഉ​പ​യോ​ഗി​ച്ച് ടാ​റ്റൂ നീ​ക്കം ചെ​യ്യു​മ്പോ​ഴോ ​മ​ഷി ജ​നി​ത​ക നാ​ശ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ളാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​റു​ത്ത മ​ഷി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പു​ക​യി​ൽ കാ​ണ​പ്പെ​ടു​ന്ന​തി​ന് സ​മാ​ന​മാ​യ ഹൈ​ഡ്രോ​കാ​ർ​ബ​ണു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ടാ​റ്റൂ കാ​ൻ​സ​റി​ന് കാ​ര​ണ​മാ​കു​മെ​ന്ന് നേ​രി​ട്ട് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും, ടാ​റ്റൂ ചെ​യ്ത​വ​രി​ൽ ച​ർമ​ത്തി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ചി​ല സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

അ​തി​നാ​ൽ ടാ​റ്റൂ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന മ​ഷി​യു​ടെ ഘ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ചും ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്ക​ണ​മെ​ന്നും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും ടാറ്റൂ ചെയ്യുന്നതിനു മുന്പ് ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തീർച്ചയായും തേ​ട​ണം.

Tags : Tattoo Skin Disease Health

Recent News

Corehub Up