ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)
ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ് (അസ്ഥി ബലക്ഷയം). ഇത് പ്രതിരോധിക്കാന്‍ അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്. റെസിസ്റ്റൻസ് എക്സർസൈസ്, വെയ്റ്റ് ബിയറിംഗ് എക്സർ സൈസ് എന്നീ വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.
ഹൃദ്രോഗം (Cardio Vascular Disease - CVD)
ആര്‍ത്തവവിരാമ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുകയും വയറിലെ കൊഴുപ്പിന്റെ അളവ് കൂടുകയും മാംസപേശികളുടെ അളവ് കുറയുകയും ചെയ്യുന്നു. ദിവസവും എയ്റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ക്രമേണ വ്യായാമം ചെയ്യുന്ന സമയം വര്‍ധിപ്പിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
വിവരങ്ങൾ: ശ്രീദേവി
എച്ച്ഒഡി, ഫിസിയോതെറാപ്പി വിഭാഗം എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.