x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വായ്നാറ്റത്തിനു പരിഹാരമുണ്ടോ?

ഹെൽത്ത് ഡെസ്ക്
Published: October 17, 2026 01:37 PM IST | Updated: October 17, 2026 03:22 PM IST

പ്രതീകാത്മകചിത്രം

* പ​ല്ലി​ലും മോ​ണ​യി​ലും വാ​യ്ക്കു​ള്ളി​ലും പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ കാ​ര​ണ​മു​ള്ള ബാ​ക്ടീ​രി​യ * പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, പു​ക​വ​ലി
* ശ​രി​യാ​യി വൃ​ത്തി​യാ​ക്കാ​ത്ത വാ​യ * ദ​ന്ത​രോ​ഗ​ങ്ങ​ൾ * വാ​യ വ​ര​ൾ​ച്ച,
* പ്ര​മേ​ഹം * കു​ട​ൽ രോ​ഗ​ങ്ങ​ൾ * അ​ർ​ശ​സ് * ചി​ല മ​രു​ന്നു​ക​ൾ
*വാ​യ്ക്കു​ള്ളി​ലെ അ​ണു​ബാ​ധ * ടോ​ൺ​സി​ലൈ​റ്റി​സ് * സൈ​ന​സൈ​റ്റി​സ്

തു​ട​ങ്ങി​യ​വ​യാ​ണ് വാ​യ​നാ​റ്റം ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ.​ വ​ർ​ധി​ച്ചാ​ൽ ചീ​ഞ്ഞ മു​ട്ട​യു​ടെ മ​ണം പോ​ലെ​യാ​ണ് വാ​യ്നാ​റ്റം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ദഹനപ്രശ്നങ്ങൾ...

ഗ്യാ​സ്ട്രോ ഇ​സോ​ഫാ​ജി​യ​ൽ റി​ഫ്ള​ക്സ് ഡി​സീ​സ് അ​ഥ​വാ ജി.​ഇ.​ആ​ർ.​ഡി പോ​ലു​ള്ള ചി​ല ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ആ​മാ​ശ​യ​ത്തി​ൽ നി​ന്നു ശ​രി​യാ​യി ദ​ഹി​ക്കാ​ത്ത ഭ​ക്ഷ​ണ​വും ആ​സി​ഡും ദ​ഹ​ന​ര​സ​ങ്ങ​ളും ഏ​മ്പ​ക്ക​ത്തി​നൊ​പ്പം പു​റം ത​ള്ളു​ന്ന​തും വാ​യ്നാ​റ്റ​ത്തി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്.

സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാം

സോ​ഫ്റ്റ് അ​ഥ​വാ മൃ​ദു​വാ​യ ബ്ര​ഷു​ക​ൾ പ​ല്ല് തേ​യ്ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ക. മൂ​ന്നു​മാ​സ​മാ​കു​മ്പോ​ഴോ അ​തി​നു​മു​മ്പു​ത​ന്നെ ബ്ര​ഷി​ന്‍റെ ബ്രി​സി​ൽ​സ് വ​ള​ഞ്ഞു തു​ട​ങ്ങു​മ്പോ​ഴോ ബ്ര​ഷ് മാ​റ്റു​ക.

പല്ല് കുത്തുമ്പോൾ ശ്രദ്ധിക്കുക...

മൂ​ർ​ച്ച​യു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ല്ലു കു​ത്തു​ന്ന​ത് ന​ല്ല​ത​ല്ല. പ്ര​ത്യേ​ക നൂ​ൽ ഉ​പ​യോ​ഗി​ച്ച് ഫ്ളോ​സിം​ങ് ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്.

വേ​പ്പി​ന്‍റെ ഇ​ല​യു​ടെ ത​ണ്ട് ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണ ശ​ക​ല​ങ്ങ​ൾ സൂ​ക്ഷ്മ​ത​യോ​ടെ മാ​റ്റു​ന്ന​ത് വാ​യ്ക്കു​ള്ളി​ൽ ബാ​ധി​ക്കാ​നി​ട​യു​ള്ള അ​ണു​ബാ​ധ​യേ​യു​മ​ക​റ്റു​ന്നു.

കവിൾ കൊള്ളുന്നത്

ചൂ​ടാ​ക്കി ത​ണു​പ്പി​ച്ച വെ​ള്ളം, ക​ഷാ​യ​ങ്ങ​ൾ, ആ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ ക​വി​ൾ കൊ​ള്ളു​ക. വാ​യ അ​ധി​ക​മാ​യി ഉ​ണ​ങ്ങു​ന്നു​ണ്ടെ​ങ്കി​ൽ അ​തിന്‍റെ കാ​ര​ണം ക​ണ്ടെ​ത്തി ചി​കി​ത്സ ചെ​യ്യു​ന്ന​തും അ​നി​വാ​ര്യ​മാ​ണ്.

ശരിയായി പല്ലുതേക്കാം

ശ​രി​യാ​യി പ​ല്ലു​തേ​യ്ക്കു​ക, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റി വാ​യ വൃ​ത്തി​യാ​ക്കു​ക, വാ​യ ഈ​ർ​പ്പ​മു​ള്ള​താ​ക്കി സം​ര​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ് വാ​യ​നാ​റ്റം മാ​റ്റു​ന്ന​തി​നു​ള്ള പ​രി​ഹാ​ര​മാ​ർ​ഗം.

* ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം വാ​യ ശ​രി​യാ​യി വൃ​ത്തി​യാ​ക്കു​ക.
ര​ണ്ടു നേ​ര​മെ​ങ്കി​ലും ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് പ​ല്ലു​തേ​യ്ക്കു​ക.

കുടുങ്ങിയ ഭക്ഷ്യവസ്തുക്കൾ മാറ്റുന്നതിന്...

* ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ പ​ല്ലി​നി​ട​യി​ൽ നി​ന്നു മാ​റ്റു​ക. കു​ടു​ങ്ങി​യി​രി​ക്കു​ന്ന ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ ഒ​രു​നേ​ര​മെ​ങ്കി​ലും ഫ്ളോ​സ് ഉ​പ​യോ​ഗി​ച്ചു മാ​റ്റു​ക.

* നാ​ക്ക് വ​ടി​ക്കു​ക

* വാ​യ ഉ​ണ​ങ്ങു​ന്ന​തി​ന് അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക.

*വെ​പ്പു​പ​ല്ലോ മ​റ്റ് അ​നു​ബ​ന്ധ വ​സ്തു​ക്ക​ളോ ശ​രി​യാ​യി വൃ​ത്തി​യാ​ക്കു​ക.

ഭക്ഷണം കഴിക്കുന്ന രീതിയിൽ...

* ഭ​ക്ഷ​ണ​വും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന രീ​തി​ക​ളും കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കു​ക.
ഉ​ദാ:- ക​ട്ടി​യു​ള്ള​തും പ​ല്ലി​നി​ട​യി​ൽ കു​ടു​ങ്ങു​ന്ന​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ.

* ദ​ന്താ​രോ​ഗ്യ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ക.

* മോ​ണ​രോ​ഗ​വും പ്ളേ​ക്കു​ക​ൾ പ​ല്ലി​ന​ടി​യി​ൽ അ​ടി​യു​ന്ന​തും പ​രി​ഹ​രി​ക്കു​ക.

* പ​ല്ലി​ന് ഇ​ള​ക്ക​വും ര​ക്ത​സ്രാ​വ​വും വാ​യനാ​റ്റ​വു​മു​ണ്ടെ​ങ്കി​ൽ മോ​ണരോ​ഗ​ത്തി​ന്‍റെ ചി​കി​ത്സ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ക.

പല്ലിലെ കറകൾ...

* പ​ല്ലി​ൽ ക​റ പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ, മ​രു​ന്ന്, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കു​ക.​ ക​റ മാ​റ്റു​ന്ന​തി​നു വേ​ണ്ടി ചെ​യ്യു​ന്ന സ്വ​യം​ചി​കി​ത്സ​ക​ൾ മോ​ണ രോ​ഗ​ത്തി​നും കാ​ര​ണ​മാ​യേ​ക്കാം.

എപ്പോൾ പല്ല് ക്ലീൻ ചെയ്യണം?

പ​ല്ല് ക്ലീ​ൻ ചെ​യ്യു​ന്ന​തി​നും വെ​ളു​പ്പി​ക്കു​ന്ന​തി​നു​മാ​യി ഡോ​ക്ട​റെ ഇ​ട​യ്ക്കി​ടെ നി​ർ​ബ​ന്ധി​ക്കേ​ണ്ട​തി​ല്ല. പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ആ​വ​ശ്യ​മെ​ന്ന് തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ ഡോ​ക്ട​ർ ത​ന്നെ അ​ത് നി​ർ​ദേശി​ക്കു​ന്ന​താ​ണ്.

അപകർഷബോധം കുറയ്ക്കാം

വാ​യ​നാ​റ്റം മാ​ന​സി​ക സ​മ്മ​ർ​ദ​മു​ണ്ടാ​ക്കു​ക​യും മ​റ്റു​ള്ള ആ​ൾ​ക്കാ​രെ സ​മീ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​പ​ക​ർ​ഷ​​ബോ​ധം കൂ​ട്ടു​ക​യും ചെ​യ്യു​ന്ന​താ​ണ്. എ​ന്നാ​ൽ വ​ള​രെ വേ​ഗ​ത്തി​ൽ ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​നും സാ​ധി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് വാ​യ് ​നാ​റ്റം.​ ഇ​തി​ന് കാ​ര​ണ​മാ​യ രോ​ഗ​ങ്ങ​ളെ കൂ​ടി പ​രി​ഗ​ണി​ച്ച് ചെ​യ്യു​ന്ന ആ​യു​ർ​വേ​ദ ചി​കി​ത്സ​ക​ൾ ഫ​ല​പ്ര​ദ​മാ​ണ്.

 

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD റിട്ടയേർഡ് മെഡിക്കൽ ഓഫീസർ

 

Tags : remedy for bad breath? DentalCare OralHealth HealthNews

Recent News

Corehub Up