പ്രതീകാത്മകചിത്രം
ഡോ. ബി. ഇക്ബാൽ, ന്യൂറോ സർജൻ
ഫേസ്ബുക്കിൽ കുറിച്ചത്
ആരോഗ്യകരമായ ഭക്ഷണത്തിന് പച്ചക്കറികൾ 50%, പ്രോട്ടീൻ 25%, അന്നജം 25% എന്ന ചേരുവയാണ് ഉചിതം. ഭക്ഷണത്തിന്റെ അളവിനൊപ്പം പാചകരീതിയും പ്രധാനമാണ്.
മീൻ പൊരിക്കുന്നതിനുപകരം മീൻ കറിയോ ആവിയിൽ വേവിച്ച മീനോ കഴിക്കുന്നതാണ് നല്ലത്. പൊരിക്കുമ്പോൾ മീനിലെ പോഷണ മൂല്യമുള്ള ഒമേഗ-3 കൊഴുപ്പുകൾ നഷ്ടപ്പെടാം. കൂടാതെ എണ്ണ ആഗിരണം ചെയ്യുന്നതിലൂടെ കലോറിയും വർധിക്കും.
ഉപയോഗിക്കുന്ന എണ്ണയുടെ തരവും പ്രധാനമാണ്. പ്രത്യേകിച്ച് വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പുകൾ (saturated fatty acids) കൂടുതലാണ്. പൂരിത കൊഴുപ്പിന്റെ അമിത ഉപയോഗം രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുകയും ഹൃദ്രോഗസാധ്യത കൂട്ടുകയും ചെയ്യാം.
മീൻ കറി തയ്യാറാക്കുമ്പോഴും വെളിച്ചെണ്ണയും തേങ്ങാപ്പാലും അമിതമായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പച്ചക്കറികൾ വൈവിധ്യത്തോടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുത്തേണ്ടതാണ് . പ്രത്യേകിച്ച് പ്രമേഹമുള്ളവർ ചോറിന്റെ അളവിലും മൊത്തം അന്നജ (കാർബോഹൈഡ്രേറ്റ്) ഉപഭോഗത്തിലും കുറവ് വരുത്തണം.
ചുരുക്കത്തിൽ, എന്ത് കഴിക്കുന്നു എന്നതുപോലെ എങ്ങനെ പാചകം ചെയ്യുന്നു എന്നതും പ്രധാനമാണ്. രുചിയും പോഷകഗുണവും നിലനിർത്തിക്കൊണ്ട് ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കാനാണ് ശ്രമിക്കേണ്ടത്.
Tags : Healthy eating habits and cooking methods Healthy Cooking Lifestyle diseases