x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​സ്തേ​ഷ്യ​യെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ളും വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളും

ഡോ. ​ശ്രീ​ദേ​വി ഹ​രി
Published: October 17, 2026 01:27 PM IST | Updated: October 17, 2026 01:27 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ക്ക​പ്പെ​ടു​മ്പോ​ൾ മ​ന​സ്സി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന ആ​ശ​ങ്ക​ക​ളി​ലൊ​ന്ന് ശ​സ്ത്ര​ക്രി​യ​യു​ടെ വേ​ദ​ന​യേ​ക്കാ​ൾ, അ​ന​സ്തെ​ഷ്യ ന​ൽ​കി മ​യ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഭ​യ​മാ​ണ് പ​ല​രെ​യും അ​ല​ട്ടു​ന്ന​ത്.

സി​നി​മ​ക​ളി​ലും ക​ഥ​ക​ളി​ലും കാ​ണു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ വി​വ​ര​ങ്ങ​ളും കേ​ട്ടു​കേ​ൾ​വി​ക​ളും മൂ​ലം രൂ​പ​പ്പെ​ടു​ന്ന ഈ ​ഭ​യം പ​ല​പ്പോ​ഴും രോ​ഗി​ക​ളെ അ​നാ​വ​ശ്യ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്നു.

എ​ന്നാ​ൽ ആ​ധു​നി​ക മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത​യും അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ സ​ഹാ​യ​ത്തോ​ടെ അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഇ​ന്ന് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ വൈ​ദ്യ​ശാ​സ്ത്ര ശാ​ഖ​യാ​യി മാ​റി​യി​രി​ക്കു​ന്നു.

അ​ന​സ്തെ​ഷ്യ​യെ​ക്കു​റി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​നി​ട​യി​ലു​ള്ള പ്ര​ധാ​ന തെ​റ്റി​ദ്ധാ​ര​ണ​ക​ളും അ​വ​യ്ക്കു പി​ന്നി​ലെ യ​ഥാ​ർ​ഥ ശാ​സ്ത്ര​വും വി​ശ​ദ​മാ​യി അ​റി​ഞ്ഞി​രി​ക്കാം.

തെ​റ്റി​ദ്ധാ​ര​ണ 1: ശ​സ്ത്ര​ക്രി​യ ന​ട​ക്കു​മ്പോ​ൾ പെ​ട്ടെ​ന്ന് ബോ​ധം വ​രി​ക​യും വേ​ദ​ന അ​റി​യു​ക​യും ചെ​യ്യു​മോ? പ​ല​രും ഭ​യ​പ്പെ​ടു​ന്ന ഒ​ന്നാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്കി​ട​യി​ൽ മ​യ​ക്കം വി​ട്ടു​മാ​റി ബോ​ധം തി​രി​കെ വ​രു​മോ എ​ന്ന സം​ശ​യം.

യാ​ഥാ​ർ​ഥ്യം: സാ​ധാ​ര​ണ ശ​സ്ത്ര​ക്രി​യ​ക​ളി​ൽ അ​ന​സ്തെ​ഷ്യ ന​ൽ​കി​യ രോ​ഗി​ക്ക് അ​പൂ​ർ​വ​മാ​യി മാ​ത്രം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​ന്നാ​ണ് അ​ന​സ്തെ​ഷ്യ അ​വെ​യ​ർ​ന​സ്.

സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത് എ​ങ്ങ​നെ? ബോ​ധ​ത്തി​ന്‍റെ ആ​ഴം അ​ള​ക്കു​ന്ന "ബി​ഐ​എ​സ് മോ​ണി​റ്റ​റിം​ഗ്' (Bispectral Index Monitoring) പോ​ലു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഇ​ന്ന് ല​ഭ്യ​മാ​ണ്. ശ​സ്ത്ര​ക്രി​യ​യി​ലു​ട​നീ​ളം അ​ന​സ്തെ​റ്റി​സ്റ്റി​ന്‍റെ നി​ര​ന്ത​ര​മാ​യ മേ​ൽ​നോ​ട്ടം.

മ​രു​ന്നി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തി​ന്‍റെ നേ​രി​യ ല​ക്ഷ​ണ​ങ്ങ​ൾ മോ​ണി​റ്റ​റി​ൽ ക​ണ്ടാ​ൽ പോ​ലും ഡോ​ക്ട​ർ ഉ​ട​ൻ ത​ന്നെ മ​രു​ന്നി​ന്‍റെ അ​ള​വ് ക്ര​മീ​ക​രി​ക്കും. അ​തി​നാ​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വേ​ദ​ന അ​റി​യാ​നു​ള്ള സാ​ധ്യ​ത തി​ക​ച്ചും അ​പൂ​ർ​വ​മാ​ണ്.

തെ​റ്റി​ദ്ധാ​ര​ണ 2: അ​ന​സ്തെ​ഷ്യ ന​ൽ​കി​യാ​ൽ പി​ന്നെ ഉ​ണ​രാ​തി​രി​ക്കു​മോ?

അ​ന​സ്തെ​ഷ്യ ന​ൽ​കി​യാ​ൽ പൂ​ർ​ണ​മാ​യും ഉ​ണ​രി​ല്ലെ​ന്നും അ​പാ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്നു​മു​ള്ള ഭ​യ​മാ​ണ് മ​റ്റൊ​ന്ന്.

യാ​ഥാ​ർ​ഥ്യം: ആ​ധു​നി​ക അ​ന​സ്തെ​ഷ്യ​യി​ൽ ഗു​രു​ത​ര​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. ആ​രോ​ഗ്യ​മു​ള്ള ഒ​രു വ്യ​ക്തി​ക്ക് അ​ന​സ്തെ​ഷ്യ മൂ​ലം ജീ​വ​ഹാ​നി സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത ല​ക്ഷ​ത്തി​ൽ ഒ​ന്നി​ലും താ​ഴെ മാ​ത്ര​മാ​ണ്.

സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത് എ​ങ്ങ​നെ? കൃ​ത്യ​മാ​യ സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ ഉ​ള്ള വൈ​ദ്യ​ശാ​സ്ത്ര മേ​ഖ​ല​യാ​ണ് അ​ന​സ്തെ​ഷ്യ. ശ​സ്ത്ര​ക്രി​യ​യ്ക്ക് മു​ൻ​പു​ള്ള പ്രീ-​അ​ന​സ്തെ​റ്റി​ക് ചെ​ക്ക​പ്പ് (പി​എ​സി) വ​ഴി രോ​ഗി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി പൂ​ർ​ണ​മാ​യി പ​ഠി​ച്ച ശേ​ഷ​മാ​ണ് അ​നു​യോ​ജ്യ​മാ​യ മ​രു​ന്നു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഹൃ​ദ​യ​മി​ടി​പ്പ്, ര​ക്ത​സ​മ്മ​ർ​ദം, ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് (SpO2), ശ്വാ​സോ​ച്ഛ്വാ​സം (Capnography) എ​ന്നി​വ ഓ​രോ നി​മി​ഷ​വും നി​രീ​ക്ഷി​ച്ചു​കൊ​ണ്ടാ​ണ് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​ത്.

തെ​റ്റി​ദ്ധാ​ര​ണ 3: അ​ന​സ്തെ​ഷ്യ ഓ​ർ​മ്മ​ശ​ക്തി​യെ പൂ​ർ​ണ്ണ​മാ​യി ന​ശി​പ്പി​ക്കും. അ​ന​സ്തേ​ഷ്യ മ​രു​ന്നു​ക​ൾ ത​ല​ച്ചോ​റി​നെ കേ​ടു​വ​രു​ത്തു​മെ​ന്നും ഓ​ർ​മ്മ​ശ​ക്തി എ​ന്നെ​ന്നേ​ക്കു​മാ​യി ഇ​ല്ലാ​താ​ക്കു​മെ​ന്നു​മു​ള്ള വി​ചാ​രം വ്യാ​പ​ക​മാ​ണ്.

യാ​ഥാ​ർ​ഥ്യം: അ​ന​സ്തെ​ഷ്യ മ​രു​ന്നു​ക​ൾ സ്ഥി​ര​മാ​യി ഓ​ർ​മ്മ​ശ​ക്തി ന​ഷ്ട​പ്പെ​ടു​ത്തി​ല്ല. ശ​സ്ത്ര​ക്രി​യ​യ്ക്ക് തൊ​ട്ടു​ശേ​ഷ​മു​ള്ള മ​ണി​ക്കൂ​റു​ക​ളി​ൽ അ​ല്പം ക്ഷീ​ണ​മോ കാ​ര്യ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കാ​ൻ ചെ​റി​യ ബു​ദ്ധി​മു​ട്ടോ തോ​ന്നു​മാ​യി​രി​ക്കും. ഇ​തി​നെ പോ​സ്റ്റ് ഓ​പ്പ​റേ​റ്റീ​വ് ഡെ​ലീ​റി​യം എ​ന്ന് വി​ളി​ക്കു​ന്നു.

ആ​ർ​ക്കാ​ണ് സാ​ധ്യ​ത? പ്രാ​യ​മാ​യ​വ​രി​ലും മു​ൻ​പേ ത​ന്നെ ഓ​ർ​മ​ക്കു​റ​വു​ള്ള​വ​രി​ലും ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞു​ള്ള ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ താ​ത്കാ​ലി​ക​മാ​യ ഓ​ർ​മ​ക്കു​റ​വ് ക​ണ്ടേ​ക്കാം. എ​ന്നാ​ൽ ഇ​ത് മ​രു​ന്നി​ന്‍റെ പ്ര​ഭാ​വം കു​റ​യു​ന്ന​തോ​ടെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കോ ആ​ഴ്ച​ക​ൾ​ക്കോ ഉ​ള്ളി​ൽ പൂ​ർ​ണ​മാ​യും സാ​ധാ​ര​ണ നി​ല​യി​ലാ​കും.

തെ​റ്റി​ധാ​ര​ണ 4: മ​യ​ക്കം ഉ​ണ​രു​മ്പോ​ൾ മ​ന​സ്സി​ലെ ര​ഹ​സ്യ​ങ്ങ​ൾ അ​റി​യാ​തെ വി​ളി​ച്ചു​പ​റ​യും!


അ​ന​സ്തെ​ഷ്യ ഒ​രു ട്രൂ​ത്ത് സി​റം പോ​ലെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മ​യ​ക്കം വി​ട്ടു​ണ​രു​ന്ന ഘ​ട്ട​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യ ര​ഹ​സ്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ തു​റ​ന്നു​പ​റ​ഞ്ഞു പോ​കു​മെ​ന്നു​മു​ള്ള ഭ​യം ചി​ല​ർ​ക്കു​ണ്ട്.

യാ​ഥാ​ർ​ഥ്യം: അ​ന​സ്തെ​ഷ്യ മ​രു​ന്നു​ക​ളി​ൽ വ്യ​ക്തി​യെ​ക്കൊ​ണ്ട് സ​ത്യം പ​റ​യി​പ്പി​ക്കു​ന്ന യാ​തൊ​രു ചേ​രു​വ​ക​ളു​മി​ല്ല.

എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്? മ​യ​ക്ക​ത്തി​ൽ നി​ന്ന് പൂ​ർ​ണ ബോ​ധ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന ചി​ല മി​നി​റ്റു​ക​ളി​ൽ രോ​ഗി വ്യ​ക്ത​മ​ല്ലാ​ത്ത വാ​ക്കു​ക​ൾ പ​റ​യു​ക​യോ, ആ​ശ​യ​ക്കു​ഴ​പ്പ​ത്തോ​ടെ സം​സാ​രി​ക്കു​ക​യോ ചെ​യ്തേ​ക്കാം.

അ​ത് ത​ല​ച്ചോ​റി​ൽ മ​രു​ന്നി​ന്‍റെ പ്ര​ഭാ​വം കു​റ​ഞ്ഞു​വ​രു​ന്ന​തി​ന്‍റെ താ​ത്കാ​ലി​ക അ​വ​സ്ഥ മാ​ത്ര​മാ​ണ്. കൂ​ടാ​തെ രോ​ഗി​യു​ടെ സ്വ​കാ​ര്യ​ത​യും വി​വ​ര​ങ്ങ​ളും പൂ​ർ​ണമാ​യി സം​ര​ക്ഷി​ക്കാ​ൻ മെ​ഡി​ക്ക​ൽ ടീം ​ബാ​ധ്യ​സ്ഥ​രു​മാ​ണ്.

സു​ര​ക്ഷി​ത​മാ​യ അ​ന​സ്തെ​ഷ്യ​യ്ക്ക് രോ​ഗി​ക​ൾ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ

അ​ന​സ്തേ​ഷ്യ​യു​ടെ സു​ര​ക്ഷി​ത​ത്വം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ൽ രോ​ഗി​ക​ളു​ടെ സ​ഹ​ക​ര​ണ​വും വ​ള​രെ പ്ര​ധാ​ന​മാ​ണ്. ശ​സ്ത്ര​ക്രി​യ​യ്ക്ക് മു​ൻ​പ് താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക:

ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വയ്​ക്ക​രു​ത്. പ്ര​മേ​ഹം, അ​ല​ർ​ജി, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ആ​സ്ത്മ, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടെ​ങ്കി​ൽ അ​ത് ഡോ​ക്ട​റോ​ട് തു​റ​ന്നു​പ​റ​യു​ക.

പു​ക​വ​ലി, മ​ദ്യ​പാ​നം എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​മു​ണ്ടെ​ങ്കി​ൽ അ​ത് മ​റ​ച്ചു​വയ്ക്കാ​തെ വി​ദ​ഗ്ധ​നെ അ​റി​യി​ക്ക​ണം. ശ​സ്ത്ര​ക്രി​യ​യ്ക്ക് മു​ൻ​പ് ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന സ​മ​യം മു​ത​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക.

ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ൾ: നി​ങ്ങ​ൾ പ​തി​വാ​യി ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളെ​ക്കു​റി​ച്ച് അ​ന​സ്തെ​റ്റി​സ്റ്റി​നോ​ട് കൃ​ത്യ​മാ​യി ചോ​ദി​ച്ചു മ​ന​സി​ലാ​ക്കു​ക. പ്ര​ത്യേ​കി​ച്ച് ഹൃ​ദ്രോ​ഗി​ക​ൾ ര​ക്തം ക​ട്ട​പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​ർ കൃ​ത്യ​മാ​യി ഡോ​ക്ട​റെ അ​റി​യി​ക്കു​ക.

അ​ജ്ഞ​ത​യി​ൽ നി​ന്നാ​ണ് ഭ​യം ജ​നി​ക്കു​ന്ന​ത്. അ​തി​നാ​ൽ കൃ​ത്യ​മാ​യ ശാ​സ്ത്രീ​യ അ​റി​വ് ആ ​ഭ​യ​ത്തെ ആ​ത്മ​വി​ശ്വാ​സ​മാ​ക്കി മാ​റ്റും.

ശ​സ്ത്ര​ക്രി​യ വേ​ള​യി​ൽ രോ​ഗി​യെ വെ​റു​മൊ​രു ഉ​റ​ക്ക​ത്തി​ലേ​ക്ക് ന​യി​ക്കു​ക എ​ന്ന​തി​ലു​പ​രി യാ​തൊ​രു വേ​ദ​ന​യു​മി​ല്ലാ​തെ, ജീ​വ​ന്‍റെ ഓ​രോ തു​ടി​പ്പും കൃ​ത്യ​മാ​യി കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ഒ​രു സു​ര​ക്ഷാ​ക​വ​ച​മാ​ണ്.

അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും നി​ര​ന്ത​ര​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും അ​ന​സ്തേ​ഷ്യോ​ള​ജി​സ്റ്റു​ക​ളു​ടെ നി​രീ​ക്ഷ​ണ​വും ചേ​രു​മ്പോ​ൾ ഈ ​പ്ര​ക്രി​യ സു​ര​ക്ഷി​ത​മാ​ണ്.

അ​പ​വാ​ദ​ങ്ങ​ളി​ലും അ​ശാ​സ്ത്രീ​യ​മാ​യ കേ​ട്ടു​കേ​ൾ​വി​ക​ളി​ലും വി​ശ്വ​സി​ച്ച് അ​നാ​വ​ശ്യ​മാ​യി ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല. ശ​സ്ത്ര​ക്രി​യ​യ്ക്ക് മു​ൻ​പു​ള്ള ക​ൺ​സ​ൾ​ട്ടേ​ഷ​നി​ൽ (പി​എസി) നി​ങ്ങ​ളു​ടെ ചെ​റി​യ സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും അ​ന​സ്തെ​റ്റി​സ്റ്റു​മാ​യി തു​റ​ന്നു സം​സാ​രി​ക്കു​ക.

ഡോ​ക്ട​റും രോ​ഗി​യും ത​മ്മി​ലു​ള്ള പ​ര​സ്പ​ര​വി​ശ്വാ​സ​വും കൃ​ത്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളു​മാ​ണ് സു​ര​ക്ഷി​ത​മാ​യ ശ​സ്ത്ര​ക്രി​യ​യ്ക്കും വേ​ഗ​ത്തി​ലു​ള്ള വീ​ണ്ടെ​ടു​പ്പി​നും ഏ​റ്റ​വും പ്ര​ധാ​നം.

കൂടുതൽ വിവരങ്ങൾക്ക്: ഡോ. ​ശ്രീ​ദേ​വി ഹ​രി
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് അ​ന​സ്‌​തേ​ഷ്യോ​ള​ജി, ആ​സ്റ്റ​ർ മിം​സ് കോ​ട്ട​ക്ക​ൽ.

Tags : FamilyHealth Anesthesia

Recent News

Corehub Up