Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FamilyHealth

Family Health

ചു​വ​ന്ന വൈ​നും അമിത വ്യായാമവും മൈഗ്രേൻ ട്രിഗറുകളോ?

മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്ന ​ഉ​ത്തേ​ജ​ക ഘ​ട​ക​ങ്ങ​ളാണ് ട്രിഗറുകൾ. ഓ​രോ​രു​ത്ത​രി​ലും മൈ​ഗ്രേ​നു നി​ദാ​ന​മാ​കു​ന്ന ട്രി​ഗ​റു​ക​ളെ ക​ണ്ടെ​ത്തു​ക ത​ന്നെ ആ​ദ്യ​പ​ടി. ത​ങ്ങ​ൾ​ക്ക് ഹാ​നി​ക​ര​മാ​കു​ന്ന ട്രി​ഗ​റു​ക​ൾ ക​ണ്ടു​പി​ടി​ച്ച് ഒ​ഴി​വാ​ക്കു​ന്ന​താ​ണ് പ്ര​ധാ​ന മു​ൻ​ക​രു​ത​ൽ. പ്ര​ധാ​ന​ ട്രി​ഗ​റു​ക​ളെ​ക്കു​റി​ച്ച്...

1. കൃ​ത്യ​മാ​യ ദി​ന​ച​ര്യ​ക​ളി​ലു​ള്ള വ്യ​തി​യാ​ന​ങ്ങ​ൾ.
ഉ​റ​ങ്ങു​ക​യും ഉ​ണ​രു​ക​യും ചെ​യ്യു​ന്ന സ​മ​യ​ങ്ങ​ൾ മാ​റ്റു​ക. ദീ​ർ​ഘ​യാ​ത്ര​ക​ളും മ​റ്റും ഇ​തി​ന് കാ​ര​ണ​മാ​കു​ന്നു. അ​തു​കൊ​ണ്ട് കൃ​ത്യ​സ​മ​യ​ത്ത് ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ക​യും ഉ​ണ​രു​ക​യും ചെ​യ്യു​ക.

2. അ​ന്ത​രീ​ക്ഷ-​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ- അ​മി​ത ചൂ​ടും ത​ണു​പ്പും ട്രി​ഗ​റു​ക​ളാ​കു​ന്നു. വെ​ട്ടി​ത്തി​ള​ങ്ങു​ന്ന പ്ര​കാ​ശ ര​ശ്മി​ക​ൾ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. അ​തു​കൊ​ണ്ട് ഇ​ത് ഒ​ഴി​വാ​ക്കു​ക. നി​ർ​ജ​ലീ​ക​ര​ണം ഉ​ണ്ടാ​വ​രു​ത്. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക.

3. ഭ​ക്ഷ​ണപ​ദാ​ർ​ഥ​ങ്ങ​ൾ
ചോ​ക്ലേ​റ്റ്, ബ​നാ​ന, ചീ​സ്, വി​നാ​ഗ​രി, സോ​യാ​സോ​സ്, ചു​വ​ന്ന വൈ​ൻ, നാ​ര​ങ്ങ, കാ​പ്പി തു​ട​ങ്ങി​യ​വ ത​ല​വേ​ദ​ന​യ്ക്കു​ള്ള ഉ​ദ്ദീ​പ​ന ഘ​ട​ക​മാ​കു​ന്നു. കൂ​ടാ​തെ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളി​ല​ട​ങ്ങി​യി​ട്ടു​ള്ള രാ​സ​ചേ​രു​വ​ക​ളാ​യ മോ​ണോ​സോ​ഡി​യം ഗ്ലൂ​ട്ടാ​മെ​യ്റ്റ്, സ​ൽ​ഫൈ​യ്റ്റ്, നൈ​ട്രേ​റ്റ്, അ​സ്പ​ർ​ട്ടാം, ചൈ​നീ​സ് ഭ​ക്ഷ​ണ​ത്തി​ലെ അ​ജി​നോ​മോ​ട്ടോ തു​ട​ങ്ങി​യ​വ ക​ഠി​ന​മാ​യ കൊ​ടി​ഞ്ഞി​ക്കു തു​ട​ക്ക​മി​ടു​ന്നു. ഇ​വ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ക.

4. ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ൾ തെ​റ്റി​ക്കു​ന്ന​തും ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. കൃ​ത്യ​സ​മ​യ​ത്തു ഭ​ക്ഷ​ണം ക​ഴി​ക്കു​ക. വി​ശ​ന്നി​രി​ക്കു​ന്ന​തും ന​ന്ന​ല്ല. ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര കു​റ​ഞ്ഞു​പോ​കു​ന്ന​തും ഹാ​നി​ക​രം. ചെ​റി​യ അ​ള​വി​ലു​ള്ള ആ​ഹാ​രം കൃ​ത്യ​മാ​യ സ​മ​യ​ക്ര​മ​ങ്ങ​ളി​ൽ പ​ല​പ്രാ​വ​ശ്യം ക​ഴി​ക്കു​ന്ന​ത് ഉ​ത്ത​മം.

5. ആ​ർ​ത്ത​വ സ​മ​യ​ത്തും ഋ​തു​വി​രാ​മ​ത്തി​നു​ശേ​ഷ​വും ഗ​ർ​ഭാ​വ​സ്ഥ​യി​ലു​ള്ള സ്ത്രൈ​ണ​ഹോ​ർ​മോ​ണു​ക​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ മൈ​ഗ്രേ​നു​ള്ള ശ​ക്ത​മാ​യ ട്രി​ഗ​റാ​ണ്. അ​തു​പോ​ലെ ഹോ​ർ​മോ​ണ​ട​ങ്ങു​ന്ന ഗ​ർ​ഭ​നി​രോ​ധ​ന ഗു ​ളി​ക​ക​ളും ത​ല​വേ​ദ​യു​ണ്ടാ​ക്കു​ന്നു. ഋ​തു​വി​രാ​മ​ത്തി​നു​ശേ​ഷ​മു​ള്ള ഹോ​ർ​മോ​ണ്‍ പു​ന​രു​ത്ഥാ​ന ചി​കി​ത്സ പ​ല​പ്പോ​ഴും മൈ​ഗ്രേ​നു കാ​ര​ണ​മാ​കാ​റു​ണ്ട്.

6. ചു​വ​ന്ന വൈ​ൻ, ക​റു​ത്ത ബി​യ​ർ, പു​ക​യി​ല...
ചു​വ​ന്ന വൈ​നും ക​റു​ത്ത ബി​യ​റും വി​സ്കി​യും മൈ​ഗ്രേ​നു​ള്ള ട്രി​ഗ​റു​ക​ളാ​ണ്. പു​ക​യി​ല​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന നി​ക്കോ​ട്ടി​ൻ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും നാ​ഡി​ക​ളെ ക്ഷ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. മ​ദ്യ​പാ​ന​വും പു​ക​യി​ല​യും പാ​ടെ വ​ർ​ജി​ക്കു​ക.

7. മാ​ന​സി​ക​പി​രി​മു​റു​ക്കം, ദേ​ഷ്യം
മാ​ന​സി​ക പി​രി​മു​റു​ക്കം, ഉ​ത്ക​ണ്ഠ, മാ​ന​സി​ക ത​ള​ർ​ച്ച, അ​മി​ത ഉ​ത്തേ​ജി​താ​വ​സ്ഥ, ദേ​ഷ്യം തു​ട​ങ്ങി​യ​വ​യെ​ല്ലാം ട്രി​ഗ​റു​ക​ളാ​കു​ന്നു. മ​ന​സി​നെ സ​ന്തു​ലി​ത​മാ​ക്കി സ്ട്രെ​സ് മാ​നേ​ജ്മെ​ന്‍റ് തെ​റാ​പ്പി പ​രി​ലീ​ശി​ക്കു​ക.

8. അ​മി​ത വ്യാ​യാ​മം
കൃ​ത്യ​വും ഉൗ​ർ​ജ​സ്വ​ല​വു​മാ​യ വ്യാ​യാ​മ പ​ദ്ധ​തി​ക​ൾ മൈ​ഗ്രേ​നെ​തി​രാ​യ മു​ൻ​ക​രു​ത​ൽ ത​ന്നെ. ഇ​ത് ശ​രീ​ര​ത്തി​ലെ ‘എ​ൻ​ഡോ​ർ​ഫി​നു​ക​ളെ’ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും അ​വ വേ​ദ​ന​സം​ഹാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, അ​മി​താ​ധ്വാ​നം, അ​മി​ത വ്യാ​യാ​മം, അ​സാ​ധാ​ര​ണ​മാ​യ ലൈം​ഗി​ക ചേ​ഷ്ട​ക​ൾ ഇ​വ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു.

9. ക​ടു​ത്ത ഗ​ന്ധം
അ​സാ​ധാ​ര​ണ​വും അ​തി​തീ​വ്ര​വു​മാ​യ ഗ​ന്ധ​ങ്ങ​ൾ ത​ല​വേ​ദ​ന​യു​ടെ ഉ​ദ്ദീ​പ​ന​ഘ​ട​ക​ങ്ങ​ളാ​ണ്. പ​ല​ത​ര​ത്തി​ലു​ള്ള രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പെ​ർ​ഫ്യൂ​മു​ക​ൾ. അ​വ നാ​ഡി​വ്യൂ​ഹ​ത്തി​ന്‍റെ സം​വേ​ദ​ന ശ​ക്തി​യെ ത​കി​ടം​മ​റി​ക്കു​ന്നു.
ക​ടു​ത്ത മ​ണ​ങ്ങ​ൾ ചി​ല​രി​ൽ മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്നു. ത​ല​യി​ലെ
ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ വി​ക​സ​നം ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

10. അ​മി​ത​വെ​ട്ട​വും ഒ​ച്ച​യും
​മൈ​ഗ്രേ​ൻ​രോ​ഗി​ക​ളു​ടെ നാ​ഡി​വ്യൂ​ഹ​ത്തി​ന്‍റെ സൂ​ക്ഷ്മ സം​വേ​ദ​ന​ശ​ക്തി സാ​ധാ​ര​ണ​ക്കാ​രേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണ്. ത​ന്മൂ​ലം ക​ടു​ത്ത പ്ര​കാ​ശ​ര​ശ്മി​ക​ളും ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ളും മൈ​ഗ്രേ​ൻ ഉ​ണ്ടാ​ക്കു​ന്ന ഉ​ദ്ദീ​പ​ന ഘ​ട​ക​ങ്ങ​ളാ​കു​ന്നു. അ​തു​പോ​ലെ കൊ​ടി​ഞ്ഞി​യു​ള്ള സ​മ​യ​ത്തും പ്ര​കാ​ശ​മ​ധി​ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ശ​ബ്ദാ​യ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലും പോ​യാ​ൽ അ​തി​ന്‍റെ കാ​ഠി​ന്യം വ​ർ​ധി​ക്കു​ന്നു.


വി​വ​ര​ങ്ങ​ൾ - ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ MBBS, MIHS, MNHF(USA),
ഹെ​ഡ് എ​യ്ക് സ്പെ​ഷ​ലി​സ്റ്റ്, കൊ​ച്ചി.

Health

ആരോഗ്യപ്രശ്നങ്ങളില്ലാത്തവർ തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റ് ചെയ്യണോ?

തൈ​റോ​യ്ഡ് സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വ​ള​രെ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ഒ​ന്നാ​ണ്. തൈ​റോ​യ്ഡ് രോ​ഗ​ത്തെ സം​ബ​ന്ധി​ച്ച് മു​ന്‍​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ര്‍​ണ​യം വ​ള​രെ​യേ​റെ പ്രാ​ധാ​ന്യം അ​ര്‍​ഹി​ക്കു​ന്നു. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യെ ബാ​ധി​ക്കു​ന്ന അ​സു​ഖ​ങ്ങ​ള്‍ വ​ള​രെ സാ​ധാ​ര​ണ​മാ​ണ്, പ്ര​ത്യേ​കി​ച്ചും സ്ത്രീ​ക​ളി​ല്‍.

തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ള്‍ തീ​വ്ര​ത​യി​ല്‍ എ​ത്തു​ന്ന ഒ​ന്ന​ല്ല, എ​ന്നാ​ല്‍ ദൈ​നം​ദി​ന ജീ​വി​ത​ത്തെ അ​ല​ട്ടു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണി​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന് സ്ഥി​ര​മാ​യി ന​മ്മ​ള്‍ ചെ​യ്യു​ന്ന ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​മ്പോ​ള്‍ പോ​ലും വ​ള​രെ​യ​ധി​കം ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടു​ക, ശ​രീ​ര​ഭാ​രം കൂ​ടു​ക, മാ​സ​മു​റ​യി​ല്‍ വ്യ​ത്യാ​സ​ങ്ങ​ള്‍ വ​രി​ക, വ​ന്ധ്യ​ത​യ്ക്ക് കാ​ര​ണ​മാ​വു​ക അ​ല്ലെ​ങ്കി​ല്‍ കു​ട്ടി​ക​ള്‍ ഉ​ണ്ടാ​കു​ന്ന​തി​ല്‍ കാ​ല​താ​മ​സം നേ​രി​ടു​ക എ​ന്നി​ങ്ങ​നെ തു​ട​രു​ന്നു.

തൈ​റോ​യ്ഡ് സ്റ്റി​മു​ലേ​റ്റിം​ഗ് ഹോ​ര്‍​മോ​ണ്‍ (TSH) ടെ​സ്റ്റ്

കൃ​ത്യ​മാ​യി ചി​കി​ത്സ തേ​ടു​ക​യാ​ണെ​ങ്കി​ല്‍ തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ക്കും. തൈ​റോ​യ്ഡി​ന്‍റെ മു​ന്‍​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ര്‍​ണ​യം സാ​ധ്യ​മാ​ക്കു​ന്ന​ത് വ​ര്‍​ഷം​തോ​റും തൈ​റോ​യ്ഡ് സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റു​ക​ള്‍ ചെ​യ്യു​ന്ന​തി​ലൂ​ടെ​യാ​ണ്. ഇ​തി​ന് സാ​ധാ​ര​ണ​യാ​യി ചെ​യ്യു​ന്ന ര​ക്ത പ​രി​ശോ​ധ​ന​യാ​ണ് തൈ​റോ​യ്ഡ് സ്റ്റി​മു​ലേ​റ്റിം​ഗ് ഹോ​ര്‍​മോ​ണ്‍ (TSH) ടെ​സ്റ്റ്.

തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ല്‍ നി​ന്നു ഹോ​ര്‍​മോ​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി പി​റ്റ്യൂ​റ്റ​റി ഗ്ര​ന്ഥി (Pituitary gland) ന​ല്‍​കു​ന്ന ഹോ​ര്‍​മോ​ണ്‍ ആ​ണ് TSH. തൈ​റോ​യ്ഡ് ഹോ​ര്‍​മോ​ണി​ന്‍റെ ഉ​ത്പാ​ദ​ന​ക്കു​റ​വും (Hypothyroidism) കൂ​ടു​ത​ലും (Hyperthyroidism) ശ​രീ​ര​ത്തെ ര​ണ്ടു ത​ര​ത്തി​ല്‍ ബാ​ധി​ക്കു​ന്നു. ഇ​ത് പ്ര​ത്യേ​ക​മാ​യി ഒ​രു അ​വ​യ​വ​ത്തെ അ​ല്ല ബാ​ധി​ക്കു​ന്ന​ത്, ശ​രീ​ര​ത്തെ പൊ​തു​വാ​യി ബാ​ധി​ക്കു​ന്നു.
ക്ഷീ​ണം, ത​ള​ര്‍​ച്ച, ജോ​ലി ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്. അ​തി​നാ​ല്‍ അ​സു​ഖം ഒ​ന്നും ഇ​ല്ലെ​ങ്കി​ല്‍ പോ​ലും സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റ് ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഇ​ത് ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ത്ത തൈ​റോ​യ്ഡ് രോ​ഗ​ത്തെ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​തി​നോ​ടൊ​പ്പം ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​നും സാ​ധി​ക്കു​ന്നു.

ഹൈ​പ്പ​ര്‍ തൈ​റോ​യ്ഡി​സം

ഹൈ​പ്പ​ര്‍ തൈ​റോ​യ്ഡി​സ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ - ഭ​ക്ഷ​ണം ക​ഴി​ച്ചാ​ലും ശ​രീ​ര​ഭാ​രം കു​റ​യു​ക, കൈ ​വി​റ​യ്ക്കു​ക, നെ​ഞ്ചി​ടി​പ്പ് കൂ​ടു​ക, ക്ഷീ​ണം തോ​ന്നു​ക, മാ​സ​മു​റ​യി​ലെ വ്യ​ത്യാ​സം എ​ന്നി​ങ്ങ​നെ​യാ​ണ്.

ഹൈ​പ്പോ തൈ​റോ​യ്ഡി​സം

ഹൈ​പ്പോ തൈ​റോ​യ്ഡി​സം ആ​ണെ​ങ്കി​ല്‍ വി​പ​രീ​ത ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ്ര​ക​ട​മാ​വു​ക. ശ​രീ​ര​ഭാ​രം കൂ​ടു​ക, മാ​സ​മു​റ​യി​ലെ വ്യ​ത്യാ​സ​ങ്ങ​ള്‍, ശ​ബ്ദ​ത്തി​ല്‍ വ്യ​തി​യാ​നം ഉ​ണ്ടാ​വു​ക, ഉ​ന്മേ​ഷ​ക്കു​റ​വ് എ​ന്നി​ങ്ങ​നെ.

മു​ന്‍​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ര്‍​ണ​യം

സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റാ​യ TSH ര​ക്ത പ​രി​ശോ​ധ​ന​യി​ല്‍ നോ​ർ​മ​ലി​ൽ( Normal value) കു​റ​വ് ആ​ണെ​ങ്കി​ല്‍ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ര്‍​ത്ത​ന കൂ​ടു​ത​ലും മ​റി​ച്ചാ​ണെ​ങ്കി​ല്‍ പ്ര​വ​ര്‍​ത്ത​ന​ക്കു​റ​വും സൂ​ചി​പ്പി​ക്കു​ന്നു. TSH കൂ​ടാ​തെ T3, T4, ആ​ന്‍റി​ബോ​ഡി ടെ​സ്റ്റു​ക​ളും രോ​ഗ​നി​ര്‍​ണ​യ​ത്തി​ന് സ​ഹാ​യി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു​വ​ഴി മു​ന്‍​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ര്‍​ണ​യ​വും പ്ര​തി​രോ​ധ​വും സാ​ധ്യ​മാ​കു​ന്നു.

വി​വ​ര​ങ്ങ​ൾ:​ ഡോ. ഹേ​മ​ല​ത പി.
​ക​ൺ​സ​ൾ​ട്ട​ന്‍റ്, ജ​ന​റ​ൽ മെ​ഡി​സി​ൻ,
എ​സ് യു ​ടി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Health

ച​ർ​മ​രോ​ഗ​ങ്ങ​ൾ​- ചി​കി​ത്സയിൽ ശ്രദ്ധിക്കേണ്ടത്...

 

ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ​ത​ന്നെ അ​ത് നി​ർ​വ​ഹി​ക്ക​ണം. മു​ഖ​ക്കു​രു​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് റെ​റ്റി​നോ​യി​ഡു​ക​ൾ. ഇ​വ രാ​ത്രി​കാ​ല​ത്താ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. മാ​ത്ര​മ​ല്ല വെ​ളി​ച്ച​ത്തി​ൽ നി​ന്നു മാ​റി​നി​ൽ​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്.
മ​രു​ന്ന് പ​ക​ൽ​സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ രാ​ത്രി മ​രു​ന്ന് പു​ര​ട്ടി​യ ശേ​ഷം ടി​വി കാ​ണു​ക​യോ മൊ​ബൈ​ൽ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്താ​ൽ മു​ഖം ചു​വ​ന്നു​തു​ടു​ക്കും. വെ​ളി​ച്ച​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മ​രു​ന്ന് ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം.

റെ​റ്റി​നോ​യ്ഡു​ക​ൾ എ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കാ​മോ?

അ​തു​പോ​ലെ​ത​ന്നെ റെ​റ്റി​നോ​യി​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ രാ​വി​ലെ ഉ​ണ​ർ​ന്നു​ക​ഴി​ഞ്ഞ് ക​ണ്ണാ​ടി​യി​ൽ നോ​ക്കു​ന്പോ​ൾ മു​ഖ​ത്തു ചെ​തു​ന്പ​ലു​ക​ൾ പോ​ലെ കാ​ണാം. ഇ​ത് ച​ർ​മ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള കോ​ശ​ങ്ങ​ൾ മ​രു​ന്നു​പ​യോ​ഗി​ക്കു​ന്പോ​ൾ ച​ർ​മ​ത്തി​ൽ​നി​ന്നു വേ​ർ​പെ​ട്ടു​പോ​കു​ന്ന​തു മൂ​ലം സം​ഭ​വി​ക്കു​ന്ന​താ​ണ്. മു​ഖ​ക്കു​രു​വി​ന് ച​ർ​മ​ത്തി​ൽ ലേ​പ​ന​ങ്ങ​ൾ പു​ര​ട്ടു​ന്പോ​ൾ​ത​ന്നെ എ​ണ്ണ​മ​യം കു​റ​യ്ക്കു​ന്ന​തി​നു സോ​പ്പ് അ​ല്ലെ​ങ്കി​ൽ ഫേ​സ് വാ​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു ന​ല്ല​ത്. റെ​റ്റി​നോ​യി​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ സ്ത്രീ​ക​ൾ ഗ​ർ​ഭി​ണി​യാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കൂ​ടാ​തെ മ​രു​ന്ന് ഉ​പ​യോ​ഗം നി​ർ​ത്തി മൂ​ന്നു മാ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞു​വേ​ണം ഗ​ർ​ഭം ധ​രി​ക്കാ​ൻ.

ഒ​രേ ലേ​പ​നം ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കാ​മോ?

മു​ഖ​ക്കു​രു​വി​ന് ദീ​ർ​ഘ​കാ​ലം മ​രു​ന്ന് ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ലേ​പ​ന​ങ്ങ​ൾ, സോ​പ്പു​ക​ൾ, ഗു​ളി​ക​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. ആ​ന്‍റി​ബ​യോ​ട്ടി​ക് ലേ​പ​ന​ങ്ങ​ൾ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്ക​ണം. എ​ന്നാ​ൽ ഒ​രേ ലേ​പ​നം​ത​ന്നെ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ച്ചാ​ൽ മു​ഖ​ക്കു​രു​വി​ന് കാ​ര​ണ​മാ​യ ബാ​ക്ടീ​രി​യ​ക​ൾ പ്ര​സ്തു​ത ആ​ന്‍റി​ബ​യോ​ട്ടി​ക്കി​നെ​തി​രേ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്നു. ഇ​ത് അ​സു​ഖം ഭേ​ദ​മാ​കാ​തി​രി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു. ആ​യ​തി​നാ​ൽ ഇ​ട​യ്ക്കി​ടെ ഇ​വ മാ​റ്റു​ന്ന​ത് അ​ത്യാ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ മു​ഖ​ക്കു​രു​വി​ന് ഒ​രേ ലേ​പ​നം ത​ന്നെ വ​ർ​ഷ​ങ്ങ​ളോ​ളം ചി​ല​ർ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇ​ത് ഗു​ണം ചെ​യ്യി​ല്ല.

ഗു​ളി​ക​യും ലേ​പ​ന​വും ഒ​രു​മി​ച്ച് വേ​ണോ?

മ ു​ഖ​ക്കു​രു വ​ള​രെ കൂ​ടു​ത​ലു​ള്ള​വ​ർ​ക്ക് ഉ​ള്ളി​ൽ ഗു​ളി​ക ക​ഴി​ക്കേ​ണ്ടി​വ​രും. ഉ​ള്ളി​ൽ ഗു​ളി​ക ക​ഴി​ക്കു​ന്ന സ​മ​യം ലേ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​താ​ണു ന​ല്ല​ത്. ഒ​രേ​സ​മ​യം ഇ​വ ര​ണ്ടും ഉ​പ​യോ ഗി​ച്ചാ​ൽ മു​ന്പു സൂ​ചി​പ്പി​ച്ച​പോ​ലെ ആ​ന്‍റി​ബ​യോ​ട്ടി​ക്കി​നെ​തി​രേ ബാ​ക്ടീ​രി​യ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കും.

പെ​ട്ടെ​ന്നു ഭേ​ദ​മാ​കു​മോ?

ച​ർ​മ​ത്തി​ൽ ലേ​പ​ന​ങ്ങ​ളോ ലോ​ഷ​നു​ക​ളോ പു​ര​ട്ടി​യാ​ൽ സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​വ​യു​ടെ ഒ​രു​ശ​ത​മാ​നം മാ​ത്ര​മേ ച​ർ​മ​ത്തി​ലേ​ക്ക് ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടു​ക​യു​ള്ളൂ. ച​ർ​മം വ​ര​ണ്ട​താ​ണെ​ങ്കി​ൽ രോ​ഗ​മു​ള്ള ഭാ​ഗം ത​ണു​ത്ത ശു​ദ്ധ​ജ​ല​ത്തി​ൽ അ​ൽ​പ്പ​സ​മ​യം മു​ക്കി​വ​ച്ച ശേ​ഷം ഓ​യി​ന്‍റ്മെ​ന്‍റ് പു​ര​ട്ടു​ന്ന​ത് മ​രു​ന്നി​ന്‍റെ ആ​ഗി​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു സ​ഹാ​യ​കം. ച​ർ​മ​രോ​ഗ​മു​ള്ള ഭാ​ഗ​ത്തു​നി​ന്ന് നീ​രൊ​ലി​പ്പ് ഉ​ണ്ടെ​ങ്കി​ൽ ആ ​ഭാ​ഗ​ത്ത് ര​ണ്ടു ഗ്ലാ​സ് ത​ണു​ത്ത വെ​ള്ള​ത്തി​ൽ ഒ​രു ടീ​സ്പൂ​ണ്‍ ഉ​പ്പി​ട്ട ലാ​യ​നി​യി​ൽ മു​ക്കി​യ കോ​ട്ട​ണ്‍ തു​ണി അ​ൽ​പ​നേ​രം ചു​റ്റി​വ​യ്ക്കു​ന്ന​ത് നീ​രൊ​ലി​പ്പ് കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. പി​ന്നീ​ട് ലേ​പ​ന​ങ്ങ​ൾ പു​ര​ട്ടി​യാ​ൽ എ​ളു​പ്പ​ത്തി​ൽ ഗു​ണം കി​ട്ടു​ന്ന​താ​യി​രി​ക്കും. അ​സു​ഖം മാ​റാ​തെ വ​രു​ന്പോ​ൾ ഡോ​ക്ട​ർ​മാ​രെ മാ​റ്റി​മാ​റ്റി പ​രീ​ക്ഷി​ക്കു​ന്ന​ത് കേ​ര​ളീ​യ​രു​ടെ പൊ​തു​സ്വ​ഭാ​വ​മാ​ണ്. പ​ല​പ്പോ​ഴും ശ​രി​യാ​യ വി​ധ​ത്തി​ൽ മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​തെ​യാ​യി​രി​ക്കും ഇ​ങ്ങ​നെ പു​തി​യ ഡോ​ക്ട​ർ​മാ​രെ തേ​ടി​യി​റ​ങ്ങു​ന്ന​ത്. ച​ർ​മ​രോ​ഗ​ങ്ങ​ൾ ഭേ​ദ​മാ​കു​ന്ന​തി​ന് അ​തി​ന്‍റേ​താ​യ സ​മ​യം കൊ​ടു​ക്കു​ന്ന​താ​ണു ന​ല്ല​ത്.

സ്വ​യം​ചി​കി​ത്സ പ്ര​ശ്ന​മാ​കു​മോ?

ദി​വ​സ​ങ്ങ​ൾ​കൊ​ണ്ടു ഭേ​ദ​മാ​കു​ന്ന ച​ർ​മ​രോ​ഗ​ങ്ങ​ളു​ണ്ട്. മു​ഖ​ക്കു​രു​പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് മാ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ൽ ഗു​ണം കി​ട്ടി​യി​ല്ലെ​ന്നു പ​രാ​തി പ​റ​ഞ്ഞ് പു​തി​യ ഡോ​ക്ട​റെ തേ​ടി​യി​റ​ങ്ങാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്നു​ക​ട​ക​ളി​ൽ​നി​ന്ന് മ​രു​ന്നു ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മ​മു​ണ്ടെ​ങ്കി​ലും അ​തു പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ഒ​ടി​സി മ​രു​ന്നു (ഓ​വ​ർ ദ ​കൗ​ണ്ട​ർ - കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്നു വാ​ങ്ങ​ൽ)​വി​ല്പ​ന കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​ണ്. സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ലോ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലോ വി​ദ​ഗ്ധ രെ ​ക​ണ്ട് ചി​കി​ത്സ നേ​ടു​ന്ന​താ​ണു ന​ല്ല​ത്. ഒ​രി​ക്ക​ലും സ്വ​യം ചി​കി​ത്സ​യ്ക്ക് മു​തി​രാ​തി​രി​ക്കു​ക. പ​ണ​വും സ​മ​യ​വും ആ​രോ​ഗ്യം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും.

വി​വ​ര​ങ്ങ​ൾ: ഡോ.‍ ​ജ​യേ​ഷ് പി
(MBBS(GMC ​കോ​ഴി​ക്കോ​ട്) MD(TDMC ആ​ല​പ്പു​ഴ), ത്വ​ക്ക് രോ​ഗ വി​ദ​ഗ്ധ​ന്‍,
പാ​നൂ​ര്‍, ക​ണ്ണൂ​ര്‍ ജി​ല്ല ഫോ​ൺ: 0490 2316330

Health

ഓ​ണ​സ​ദ്യ പോ​ഷ​ക​സമ്പന്നം-2

പ​ല​ത​ര​ത്തി​ലു​ള്ള പ​ച്ച​ക്ക​റി​ക​ളും തേ​ങ്ങ​യും ചേ​ര്‍​ത്ത് ത​യാ​റാ​ക്കു​ന്ന അ​വി​യ​ല്‍ ഒാ​ണ​സ​ദ്യ​യി​ലെ കേ​മ​നാ​ണ്. ഇ​തി​ലു​ള്ള നാ​രു​ക​ള്‍ ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നും പോ​ഷ​ക​ക്കു​റ​വ് നി​ക​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു. വി​റ്റാ​മി​നു​ക​ളു​ടെ​യും മി​ന​റ​ലു​ക​ളു​ടെ​യും ക​ല​വ​റ​യാ​ണി​ത്.

പ​ച്ച​ടി

പ​ച്ച​ടി​യി​ല്‍​ത​ന്നെ​യു​ണ്ട് പ​ല വ​ക​ഭേ​ദ​ങ്ങ​ള്‍. പൈ​നാ​പ്പി​ള്‍, ബീ​റ്റ്‌​റൂ​ട്ട്, മ​ത്ത​ങ്ങ എ​ന്നി​വ​യെ​ല്ലാം ചേ​ര്‍​ത്ത് പ​ച്ച​ടി ത​യാ​റാ​ക്കാം. പൈ​നാ​പ്പി​ളി​ലു​ള്ള ബ്രോ​മ​ലി​ന്‍ എ​ന്ന എ​ന്‍​സൈ​മു​ക​ള്‍ ദ​ഹ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു. ബീ​റ്റ്റൂ​ട്ടി​ല്‍ ബീ​റ്റാ​സി​യാ​നി​ന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ചീ​ത്ത കൊ​ള​സ്‌​ട്രോ​ളാ​യ (LDL) നെ ​കു​റ​യ്ക്കു​ന്നു. മ​ത്ത​ങ്ങ വി​റ്റാ​മി​ന്‍ 'സി', '​ഇ', ബീ​റ്റാ​ക​രോ​ട്ടീ​ന്‍ എ​ന്നി​വ​യാ​ല്‍ സ​മ്പു​ഷ്ട​മാ​ണ്. മ​ത്ത​ങ്ങ​യി​ല്‍ ധാ​രാ​ളം മ​ഗ്‌​നീ​ഷ്യ​വും പൊ​ട്ടാ​സ്യ​വു​മു​ണ്ട്. ഇ​ത് ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം.

സാ​മ്പാ​ര്‍

സ്വാ​ദി​നു മാ​ത്ര​മ​ല്ല ആ​രോ​ഗ്യ​പ​ര​മാ​യും ഏ​റെ ഗു​ണ​മു​ള്ള ഒ​ന്നാ​ണ് സാ​മ്പാ​ര്‍. പ​ല​ത​രം പ​ച്ച​ക്ക​റി​ക​ളു​ടെ ചേ​രു​വ​യാ​ണി​ത്. നാ​രു​ക​ള്‍ ധാ​രാ​ള​മു​ള്ള​തി​നാ​ല്‍ മ​ല​ബ​ന്ധം അ​ക​റ്റു​ന്നു. പ​രി​പ്പ് സാ​മ്പാ​റി​ന്‍റെ ഒ​രു പ്ര​ധാ​ന ചേ​രു​വ​യാ​ണ്. അ​തു​കൊ​ണ്ട് പ്രോ​ട്ടീ​ന്‍ സ​മ്പു​ഷ്ട​മാ​ണ് സാ​മ്പാ​ര്‍. വെ​ണ്ട​യ്ക്ക, വെ​ള്ള​രി​യ്ക്ക, പ​ട​വ​ല​ങ്ങ, കാ​ര​റ്റ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, മു​രി​ങ്ങ​യ്ക്ക എ​ന്നി​ങ്ങ​നെ ചേ​രു​ന്നു ഇ​തി​ന്‍റെ കൂ​ട്ടു​ക​ള്‍.

മോ​ര്, ര​സം

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും സൗ​ന്ദ​ര്യ​ത്തി​നും ഉ​ത്ത​മ പ​രി​ഹാ​ര​മാ​ണ് മോ​ര്. പ്രോ​ട്ടീ​ന്‍ ധാ​രാ​ളം ഉ​ള്ള​തി​നാ​ല്‍ പേ​ശി​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യി​ൽ മോ​രി​ന് പ്ര​ധാ​ന സ്ഥാ​ന​മാ​ണു​ള്ള​ത്. മ​നു​ഷ്യ​ശ​രീ​ര​ത്തി​ന് ഗു​ണ​ക​ര​മാ​യ ബാ​ക്ടീ​രി​യ​ക​ള്‍ മോ​രി​ലു​ണ്ട്. അ​വ കു​ട​ല്‍​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളും ദ​ഹ​ന​പ്ര​ശ്‌​ന​ങ്ങ​ളും അ​ക​റ്റു​ന്നു. ഇ​തി​ല്‍ പൊ​ട്ടാ​സ്യം, കാ​ല്‍​സ്യം, ഫോ​സ്ഫ​റ​സ്, സി​ങ്ക്, റൈ​ബോ​ഫ്ളാ​വി​ന്‍ തു​ട​ങ്ങി​യ ധാ​രാ​ളം പോ​ഷ​ക​ങ്ങ​ളു​മു​ണ്ട്. അ​ണു​ബാ​ധ​ക​ള്‍​ക്കും വൈ​റ​സ് ബാ​ധ​ക​ള്‍​ക്കു​മെ​തി​രാ​യ ഒ​ന്നാ​ന്ത​രം മ​രു​ന്നാ​ണ് ര​സം. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളാ​ല്‍ ത​യാ​റാ​ക്കു​ന്ന ര​സം ദ​ഹ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു.

തോ​ര​ന്‍

പ​ല​ത​രം പ​ച്ച​ക്ക​റി​ക​ള്‍ കൊ​ണ്ട് തോ​ര​ന്‍ ത​യാ​റാ​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ലും പ​ഴ​യ​കാ​ല ഓ​ണ​സ​ദ്യ​യി​ല്‍ തോ​ര​നാ​യി ചേ​ന​ത്ത​ണ്ടും ചെ​റു​പ​യ​റു​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കാ​ബേ​ജ്, അ​ച്ചി​ങ്ങ പ​യ​ര്‍ എ​ന്നി​വ കൊ​ണ്ടും തോ​ര​ന്‍ ത​യാ​റാ​ക്കാ​റു​ണ്ട്. കാ​ബേ​ജി​ലു​ള്ള സ​ള്‍​ഫോ​റാ​ഫാ​ന്‍, ഗ്ലൂ​ട്ടാ​മി​ന്‍ എ​ന്നി​വ ആ​ന്‍റി​ഇ​ന്‍​ഫ്‌​ള​മേ​റ്റ​റി
ഏ​ജ​ന്‍റ് ആ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

പാ​യ​സം

പാ​യ​സ​മി​ല്ലാ​തെ സ​ദ്യ പൂ​ര്‍​ണ​മാ​വി​ല്ല. വി​വി​ധ ത​ര​ത്തി​ലു​ള്ള പാ​യ​സ​ങ്ങ​ള്‍ ഓ​ണ​ത്തി​ന് ത​യാ​റാ​ക്കാ​റു​ണ്ട്. അ​ട​പ്ര​ഥ​മ​നും പാ​ല്‍​പ്പാ​യ​സ​വു​മാ​ണ് അ​തി​ല്‍ പ്ര​ധാ​നം. ശ​ര്‍​ക്ക​ര​കൊ​ണ്ട് ത​യാ​റാ​ക്കു​ന്ന പാ​യ​സ​ത്തി​ല്‍ ഇ​രു​മ്പ്, സി​ങ്ക്, പൊ​ട്ടാ​സ്യം തു​ട​ങ്ങി​യ മൂ​ല​ക​ങ്ങ​ള്‍ ധാ​രാ​ളം. എ​ന്നാ​ല്‍ കാ​ല്‍​സ്യം, ഫോ​സ്ഫ​റ​സ്, പ്രോ​ട്ടീ​ന്‍ എ​ന്നി​വ നി​റ​ഞ്ഞ​താ​ണ് പാ​ല്‍​പ്പാ​യ​സം

ചു​ക്കു​വെ​ള്ളം

സ​ദ്യ​യ്ക്കു​ശേ​ഷം ഒ​രു ഗ്ലാ​സ് ചു​ക്കു​വെ​ള്ളം കു​ടി​ക്കാ​ന്‍ മ​റ​ക്ക​രു​ത്. ഇ​ഞ്ചി​യു​ടെ ഗു​ണ​ങ്ങ​ളു​ള്ള ചു​ക്കി​ന് സ​ദ്യ​യു​ണ്ട​തി​ന്‍റെ ക്ഷീ​ണം മാ​റ്റാ​നും ആ​ഹാ​രം പെ​ട്ടെ​ന്ന് ദ​ഹി​പ്പി​ക്കാ​നു​മു​ള്ള ക​ഴി​വു​ണ്ട്.

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ, ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ്
എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

ഓ​ണ​സ​ദ്യ പോ​ഷ​ക​സമ്പ​ന്നം- 1

 

സ​ദ്യ​യി​ല്ലാ​ത്ത ഓ​ണം മ​ല​യാ​ളി​ക്ക് സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ കൂ​ടി ക​ഴി​യി​ല്ല. ഓ​ണ​സ​ദ്യ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​ഭ​വ​ങ്ങ​ള്‍ ധാ​തു​ക്ക​ളും പോ​ഷ​ക​മൂ​ല്യം നി​റ​ഞ്ഞ​തും അ​തോ​ടൊ​പ്പം ആ​രോ​ഗ്യ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​വു​മാ​ണ്. ഒ​രു വ്യ​ക്തി​ക്ക് ഒ​രു ദി​വ​സം വേ​ണ്ട എ​ല്ലാ പോ​ഷ​ക​ങ്ങ​ളും ഒ​രു​നേ​ര​ത്തെ സ​ദ്യ​യി​ല്‍ നി​ന്നു ത​ന്നെ ല​ഭി​ക്കു​ന്നു. ഓ​ണ​സ​ദ്യ പൊ​തു​വെ സ​സ്യാ​ഹാ​രം‍ മാ​ത്രം ഉ​ള്‍​ക്കൊ​ള്ളി​ച്ചു​ള്ള​താ​ണ്. സ​ദ്യ​യി​ലെ ഓ​രോ ക​റി​ക്കും അ​തി​ന്‍റേ​താ​യ പ്രാ​ധാ​ന്യ​മു​ണ്ട്.

ചോ​റ്

ചെ​മ്പാ​വ​രി ചോ​റി​ല്‍ 'ബി' ​വി​റ്റാ​മി​നു​ക​ളും മ​ഗ്‌​നീ​ഷ്യ​വും ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ അ​വ​ശ്യ അ​മി​നോ ആ​സി​ഡു​ക​ളും ഗാ​മാ - അ​മി​നോ ബ്യൂ​ട്ടി​റി​ക് ആ​സി​ഡും ഉ​ണ്ട്. ഇ​ത് ര​ക്ത​ത്തി​ലെ കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ് ഉ​യ​രു​ന്ന​തു ത​ട​യു​ന്നു. ചെ​മ്പാ​വ​രി​യി​ലു​ള്ള പോ​ളി​ഫി​നോ​ളു​ക​ള്‍​ക്ക് ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റ് ഗു​ണ​ങ്ങ​ളു​ണ്ട്.

പ​രി​പ്പ്, പ​പ്പ​ടം, നെ​യ്യ്

ഏ​തു സ​ദ്യ​യ്ക്കും പ​രി​പ്പ് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വി​ഭ​വ​മാ​ണ്. സ​സ്യാ​ഹാ​രി​ക​ള്‍​ക്കു​ള്ള സ​സ്യാ​ധി​ഷ്ഠി​ത പ്രോ​ട്ടീ​നി​ന്‍റെ ന​ല്ല ഉ​റ​വി​ട​മാ​ണ​ത്. ആ​രോ​ഗ്യ​ക​ര​മാ​യ, യു​വ​ത്വം തു​ളു​മ്പു​ന്ന ച​ര്‍​മം പ്ര​ദാ​നം ചെ​യ്യു​ന്നു. നെ​യ്യി​ല്‍ ബ്യൂ​ട്ടി​റി​ക് ആ​സി​ഡ് ഉ​യ​ര്‍​ന്ന തോ​തി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് കു​ട​ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്നു. ഒ​മേ​ഗ 3 ഫാ​റ്റി - ആ​സി​ഡു​ക​ള്‍, വി​റ്റ​മി​ന്‍ 'എ', ​ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പു​ക​ൾ എ​ന്നി​വ​യും നെ​യ്യി​ലു​ണ്ട്. മൃ​ദു​ത്വ​മു​ള്ള​തും തി​ള​ങ്ങു​ന്ന​തു​മാ​യ ച​ര്‍​മം കൈ​വ​രി​ക്കു​ന്ന​തി​ന് ഇ​തി​ലു​ള്ള പോ​ഷ​ക​ഘ​ട​ക​ങ്ങ​ളാ​യ ഫാ​റ്റി​ആ​സി​ഡു​ക​ള്‍ സ​ഹാ​യി​ക്കു​ന്നു.

ഇ​ഞ്ചി​ക്ക​റി

ഇ​ഞ്ചി​ക്ക​റി നൂ​റു ക​റി​ക​ള്‍​ക്ക് തു​ല്യ​മാ​ണ്. ദ​ഹ​ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​ള്ള ഉ​ത്ത​മ പ​രി​ഹാ​ര​മാ​ണി​ത്. ഇ​ഞ്ചി​യി​ലു​ള്ള ബ​യോ​ആ​ക്ടീ​വ് സം​യു​ക്ത​മാ​യ ജി​ഞ്ച​റോ​ള്‍ ഓ​ക്‌​സി​ഡേ​റ്റീ​വ് സ്‌​ട്രെ​സ് കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്ടീ​രി​യ​ക​ളെ​യും വൈ​റ​സു​ക​ളെ​യും ശ​രീ​ര​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടാ​തെ സം​ര​ക്ഷി​ക്കു​ന്നു.

അ​ച്ചാ​ര്‍

നാ​ര​ങ്ങ, മാ​ങ്ങ എ​ന്നി​വ​യാ​ണ് അ​ച്ചാ​റു​ക​ള്‍. ഇ​ത് വി​റ്റ​മി​ന്‍ 'സി' ​യു​ടെ ന​ല്ലൊ​രു സ്രോ​ത​സാ​ണ്. ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ മെ​റ്റ​ബോ​ളി​സ​ത്തി​നെ നി​യ​ന്ത്രി​ച്ച് ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്നു. പ​ച്ച​മാ​ങ്ങ ശ​രീ​ര​ത്തി​ന്‍റെ ചൂ​ടു കു​റ​ച്ച് ശ​രീ​രോ​ഷ്മാ​വ് കൃ​ത്യ​മാ​ക്കു​ന്നു. ഇ​ത് അ​കാ​ല​വാ​ര്‍​ധ​ക്യ​ത്തി​ല്‍ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു.

കി​ച്ച​ടി

വെ​ള്ള​രി​ക്ക​യും പാ​വ​യ്ക്ക​യു​മാ​ണ് മ​ല​യാ​ളി​ക​ള്‍ കി​ച്ച​ടി​ക്ക് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വെ​ള്ള​രി​ക്ക ശ​രീ​ര​ത്തി​ലെ വി​ഷാം​ശ​ത്തെ പു​റം​ത​ള്ളു​ന്നു. അ​സി​ഡി​റ്റി ഉ​ള്ള​വ​ര്‍​ക്ക് ന​ല്ലൊ​രു ഔ​ഷ​ധ​മാ​ണി​ത്. പാ​വ​യ്ക്ക​യി​ല്‍ ധാ​രാ​ളം ഇ​രു​മ്പ്, പൊ​ട്ടാ​സ്യം, ഭ​ക്ഷ്യ​നാ​രു​ക​ള്‍, ബീ​റ്റാ​ക​രോ​ട്ടീ​ന്‍, കാ​ല്‍​സ്യം എ​ന്നി​വ​യു​ണ്ട്. ഇ​ത് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കു​ന്നു.

 

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ, ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ്
എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

ചെറുപ്പക്കാരിലെ ഹൃദയാഘാത സാധ്യ‌തകൾ

 

 എ​ത്ര​യാ​യാ​ലും അ​റ്റാ​ക്കി​നു പി​ന്നി​ലെ ആ​പ​ത്ഘ​ട​ക​ങ്ങ​ളു​ടെ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ​യും അ​ഭാ​വ​വും അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ദു​രൂ​ഹ​ത​ക​ളും ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു. ശാ​രീ​രി​ക ഫി​റ്റ്ന​സു​ള്ള​വ​രി​ൽ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന അ​റ്റാ​ക്കി​ന്‍റെ തോ​ത് എ​ട്ടു വ​ർ​ഷം കൊ​ണ്ട് (2006-2014) 11ൽ ​നി​ന്ന് 27 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നെ​ന്ന് സി​ഡ്നി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന പ​ഠ​നം സ്ഥി​രീ​ക​രി​ക്കു​ന്നു.

ഹൃ​ദ​യ​ധ​മ​നി​ക​ളി​ൽ കൊ​ഴു​പ്പു​നി​ക്ഷേ​പം

ചെ​റു​പ്പ​ക്കാ​രാ​യ പു​രു​ഷ​ന്മാ​രി​ലും സ്ത്രീ​ക​ളി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യി ഹൃ​ദ​യ​ധ​മ​നി​ക​ളി​ൽ കൊ​ഴു​പ്പു​നി​ക്ഷേ​പം (പ്ലാ​ക്ക്) ഉ​ണ്ടാ​കു​ന്നു. ഹൃ​ദ്രോ​ഗ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന പു​തി​യ ട്രി​ഗ​റു​ക​ളെ ക​ണ്ടു​പി​ടി​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത പ്ര​സ​ക്ത​മാ​കു​ന്നു.

ബ്ലോ​ക്കി​ല്ലാ​തെ​യും ഹൃ​ദ​യാ​ഘാ​തം!

ഹൃ​ദ​യ​ധ​മ​നി​ക​ളി​ൽ കാ​ര്യ​മാ​യ ബ്ലോ​ക്കി​ല്ലാ​തെ​യും ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കാം എ​ന്ന തി​രി​ച്ച​റി​വ് പ്ര​ബ​ല​മാ​കു​ന്നു. ഈ ​അ​വ​സ്ഥ​യെ ‘മി​നോ​ക്ക’ എ​ന്നു പ​റ​യു​ന്നു. അ​ഞ്ച്, ആ​റ് ശ​ത​മാ​നം ആ​ൾ​ക്കാ​രി​ലാ​ണ് ഇ​പ്ര​കാ​രം അ​റ്റാ​ക്കു​ണ്ടാ​കു​ന്ന​ത്. പ്ര​ത്യേ​കി​ച്ചും പ്രാ​യം കു​റ​ഞ്ഞ​വ​രി​ൽ ഇ​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ്.
താ​ത്കാ​ലി​ക​മാ​യ ചെ​റി​യ ബ്ലോ​ക്കു​ക​ൾ ഹൃ​ദ​യ​ധ​മ​നി​ക​ളി​ൽ ഉ​ണ്ടാ​യി അ​വി​ടെ​ചെ​റി​യ ര​ക്ത​ക്ക​ട്ട​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ചി​ല​രി​ൽ കു​റ​ച്ചു​നേ​ര​ത്തേ​ക്ക് ഹൃ​ദ​യ​ധ​മ​നി​ക​ൾ ചു​രു​ങ്ങു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കു​ന്നു.
സൂ​ഷ്മ​ധ​മ​നി​ക​ളെ ബാ​ധി​ക്കു​ന്ന മൈ​ക്രോ വാ​സ്കു​ല​ർ രോ​ഗ​മാ​ണ് മ​റ്റൊ​ന്ന്. ചി​ല​രി​ൽ സ്ട്രെ​സ് കൊ​ണ്ട് ഹൃ​ദ​യ​ധ​മ​നി പെ​ട്ടെ​ന്ന് വി​ണ്ടു​കീ​റു​ന്നു(​ഡൈ​സെ​ക്്ഷ​ൻ). കൂ​ടാ​തെ ശ​രീ​ര​ത്തി​ന്‍റെ ഇ​ത​ര ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ചെ​റി​യ ര​ക്ത​ക്ക​ട്ട​ക​ൾ ഒ​ഴു​കി​വ​ന്ന് കൊ​റോ​ണ​റി​ക​ളെ അ​ട​യ്ക്കു​ന്നു.
ഇ​ത്ത​രം രോ​ഗി​ക​ളി​ൽ ആ​ൻ​ജി​യോ​ഗ്ര​ഫി ചെ​യ്താ​ൽ 50 ശ​ത​മാ​ന​ത്തി​ൽ കു​റ​ഞ്ഞ അ​പ്ര​ധാ​ന ബ്ലോ​ക്കു​ക​ൾ മാ​ത്ര​മേ കാ​ണു​ക​യു​ള്ളൂ. ആ​ൻ​ജി​യോ പ്ലാ​സ്റ്റി ചെ​യ്യേ​ണ്ട അ​വ​സ്ഥ​യേ ഉ​ണ്ടാ​കാ​റി​ല്ല.

അ​ജ്ഞാ​ത​ജീ​നു​ക​ൾ

ഹൃ​ദ്രോ​ഗ​ത്തി​ന് ഹേ​തു​വാ​യ അ​ജ്ഞാ​ത ജീ​നു​ക​ളു​ടെ പ്രാ​ധാ​ന്യം ഇ​തു​വ​രെ വി​സ്മ​രി​ക്ക​പ്പെ​ട്ടു​പോ​യി​ട്ടു​ണ്ടോ? ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന​തി​ൽ ജ​നി​ത​ക സ്വാ​ധീ​നം എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് വ​സ്തു​നി​ഷ്ഠ​മാ​യി ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തി​യ ഗ​വേ​ഷ​ണ പ​ര​ന്പ​ര​യു​ടെ ഫ​ലം ന്യൂ ​ഇം​ഗ്ല​ണ്ട് ജേ​ർ​ണ​ൽ ഓ​ഫ് മെ​ഡി​സി​നി​ൽ 2016-ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 685 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ജ​നി​ത​ക പ്ര​വ​ണ​ത​യും ആ​പ​ത് ഘ​ട​ക​ങ്ങ​ളു​ടെ സ്വാ​ധീ​ന​വും വേ​ർ​തി​രി​ച്ച് വി​ശ​ക​ല​നം ചെ​യ്യ​പ്പെ​ട്ടു. ഹൃ​ദ്രോ​ഗ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​നു​ക​ളു​ടെ പ്ര​ഭാ​വം മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ലാ​യി​രു​ന്ന വ്യ​ക്തി​ക​ളി​ൽ ഹൃ​ദ്രോ​ഗ സാ​ധ്യ​ത 91 ശ​ത​മാ​നം​വ​രെ ഉ​യ​ർ​ന്നു ക​ണ്ടു. ഇ​ക്കൂ​ട്ട​രി​ൽ സു​പ്ര​ധാ​ന ആ​പ​ത്ഘ​ട​ക​ങ്ങ​ൾ (പു​ക​വ​ലി, അ​മി​ത​വ​ണ്ണം, വ്യാ​യാ​മ​ക്കു​റ​വ്, തെ​റ്റാ​യ ഭ​ക്ഷ​ണ​ശൈ​ലി) കൃ​ത്യ​മാ​യി നി​യ​ന്ത്രി​ക്ക​പ്പെ​ട്ടാ​ൽ അ​റ്റാ​ക്കു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത 50 ശ​ത​മാ​നം കു​റ​വു​ള്ള​താ​യി ക​ണ്ടു. ജീ​നു​ക​ളു​ടെ സ്വാ​ധീ​ന​ത്തോ​ടൊ​പ്പം ആ​പ​ത്ഘ​ട​ക​ങ്ങ​ളു​ടെ അ​തി​പ്ര​സ​ര​വും അ​തി​രു​ക​ട​ന്ന​പ്പോ​ൾ ഹൃ​ദ്രോ​ഗ​സാ​ധ്യ​ത പ​തി​ന്മ​ട​ങ്ങാ​യി.

ജ​നി​ത​ക​വി​ധി മാ​റ്റി​മ​റി​ക്കാ​ൻ

തോ​ക്ക് നി​റ​യ്ക്കു​ന്ന​ത് ജീ​നു​ക​ളാ​ണ്. എ​ന്നാ​ൽ കാ​ഞ്ചി​വ​ലി​ക്കു​ന്ന​ത് ആ​പ​ത്ഘ​ട​ക​ങ്ങ​ളാ​ണ്. അ​താ​യ​ത് ജ​നി​ത​ക വി​ധി​യെ മാ​റ്റി​മ​റി​ക്കാ​ൻ ജീ​വി​ത​ശൈ​ലി​യു​ടെ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണം​കൊ​ണ്ട് സാ​ധി​ക്കു​മെ​ന്ന് സാ​രം. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ഹൃ​ദ്രോ​ഗ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന 200ൽ ​പ​രം ജ​നി​ത​ക സൂ​ച​ക​ങ്ങ​ളെ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ഗ​വേ​ഷ​ണ​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വി​വ​ര​ങ്ങ​ൾ: ഡോ. ​ജോ​ർ​ജ് ത​യ്യി​ൽ
MD, FACC, FRCP സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ്,
ലൂ​ർ​ദ് ആ​ശു​പ​ത്രി എ​റ​ണാ​കു​ളം

Health

ജീവിതശൈലീരോഗങ്ങൾ - കാരണങ്ങളും പരിഹാരവും

 

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ (​നോ​ണ്‍ ക​മ്യൂ​ണി​ക്ക​ബി​ൾ ഡീ​സി​സ​സ്)

1.പ്ര​മേ​ഹം(​ഡ​യ​ബ​റ്റി​സ് മെ​ലി​റ്റ​സ്)
2. ഹൃ​ദ്രോ​ഗ​ങ്ങ​ൾ
3. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ര​ക്താ​തി​മ​ർ​ദം (​ഹൈ​പ്പ​ർ ടെ​ൻ​ഷ​ൻ)
4. സ​ന്ധി​രോ​ഗ​ങ്ങ​ൾ(​ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സ്)
5. പ​ക്ഷാ​ഘാ​തം(​സ്ട്രോ​ക്ക്)
6. വൃ​ക്ക​രോ​ഗ​ങ്ങ​ൾ(​ക്രോ​ണി​ക് കി​ഡ്നി ഡി​സീ​സ​സ്)
7. അ​ർ​ബു​ദ രോ​ഗ​ങ്ങ​ൾ
8. ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ(​ക്രോ​ണി​ക് ലം​ഗ്സ് ഡി​സീ​സ​സ്)

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ലേ​ക്ക് എത്തിക്കു​ന്ന ഘ​ട​ക​ങ്ങ​ൾ

* വ്യാ​യാ​മ​ക്കു​റ​വ്
* അ​മി​ത​വ​ണ്ണം
* കൊ​ള​സ്ട്രോ​ൾ അ​സ​ന്തു​ലി​താ​വ​സ്ഥ
* ഇ​ല​വ​ർ​ഗ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും കു​റ​ഞ്ഞ ഉ​പ​യോ​ഗം
* പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗം
* മ​ദ്യ​പാ​നം
* ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം
* അ​മി​ത​ഭ​ക്ഷ​ണ​വും കൊ​ഴു​പ്പി​ന്‍റെ​യും എ​ണ്ണ​യു​ടെ​യും അ​മി​ത ഉ​പ​യോ​ഗ​വും

അ​മി​ത​വ​ണ്ണം തി​രി​ച്ച​റി​യാ​ൻ
ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് (ബി​എം​ഐ)

വ്യ​ക്തി​യു​ടെ കി​ലോ​ഗ്രാ​മി​ലു​ള്ള തൂ​ക്ക​ത്തെ മീ​റ്റ​റി​ലു​ള്ള പൊ​ക്ക​ത്തി​ന്‍റെ ഇ​ര​ട്ടി​കൊ​ണ്ടു ഹ​രി​ക്കു​ക. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രാ​ളു​ടെ പൊ​ക്കം 60 കി​ലോ​യും പൊ​ക്കം 1.6 മീ​റ്റ​റു​മാ​ണെ​ങ്കി​ൽ ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് 23.4

ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് സൂ​ച​ന

18 ൽ ​താ​ഴെ - ഭാ​ര​ക്കു​റവ്
18 മു​ത​ൽ 24 വ​രെ - ശ​രി​യാ​യ ഭാരം
24 മു​ത​ൽ 30 വ​രെ - ഭാ​ര​ക്കൂ​ടു​ത​ൽ
30 മു​ത​ൽ 35 വ​രെ - അ​മി​ത​വ​ണ്ണം
35 മു​ത​ൽ 40 വ​രെ - ഗു​രു​ത​ര​മാ​യ അ​മി​ത​വ​ണ്ണം
40 ൽ ​കൂ​ടു​ത​ൽ -അ​പ​ക​ട​ക​ര​മാ​യ അ​മി​ത​വ​ണ്ണം

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ വ്യാ​യാ​മം

1. വീ​ട്ടു​ജോ​ലി​ക​ൾ കു​ടും​ബ​ത്തി​ൽ എ​ല്ലാ​വ​രും ചേ​ർ​ന്നു ചെ​യ്യു​ന്ന​ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്കു​ക
2. ഓ​രോ വീ​ടി​നും ഓ​രോ പ​ച്ച​ക്ക​റി​ത്തോ​ട്ടം, അ​ടു​ക്ക​ള​ത്തോ​ട്ടം. ശ​രീ​ര​ത്തി​നു വ്യാ​മ​വും ആ​ഹാ​ര​ത്തി​നു പ​ച്ച​ക്ക​റി​ക​ളും നേടാം.
3. ടി​വി, മൊ​ബൈ​ലി​ന്‍റെ മു​ന്പി​ലി​രി​ക്കു​ന്ന സ​മ​യം കു​റ​യ്ക്കു​ക
4. ന​ട​ക്കാ​ൻ ല​ഭി​ക്കു​ന്ന അ​വ​സ​രം പാ​ഴാ​ക്ക​രു​ത്
5. ആ​ഴ്ച​യി​ൽ അ​ഞ്ച് ആ​റ് ദി​വ​സം അ​ര മ​ണി​ക്കൂ​ർ ന​ട​ക്കു​ക
6. വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക
7. പ്രാ​യ​ഭേ​ദ​മെ​ന്യേ വ്യാ​യാ​മ​ത്തി​ലും കാ​യി​ക വി​നോ​ദ​ത്തി​ലും ഏ​ർ​പ്പെ​ടു​ക

കു​ട്ടി​ക​ളി​ലെ പൊ​ണ്ണ​ത്ത​ടി ത​ട​യാ​ൻ

1. കു​ട്ടി​ക്കാ​ലം മു​ത​ലേ പൊ​ണ്ണ​ത്ത​ടി വ​രാ​തെ ശ്ര​ദ്ധി​ക്കു​ക
2. കു​ട്ടി​ക​ളി​ൽ ശ​രി​യാ​യ ആ​ഹാ​ര​ശീ​ല​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ക
3. ചെ​റു​പ്പം മു​ത​ലേ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.
4. ബേ​ക്ക​റി ഭക്ഷണത്തോ​ടും ഫാ​സ്റ്റ് ഫു​ഡി​നോ​ടും ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തോ​ടും ആ​സ​ക്തി വ​ള​രാ​തെ ശ്ര​ദ്ധി​ക്കു​ക
5. ടി​വി ക​ണ്ടു​കൊ​ണ്ട് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ൾ അ​ള​വു കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്
6. ഓ​ടി​ച്ചാ​ടി​യു​ള്ള ക​ളി​ക​ളും പ​ന്തു​ക​ളി​യും മ​റ്റും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക
7. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ഒ​രു മ​ണി​ക്കൂ​ർ ഓ​ടി​ക്ക​ളി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക
8. വീ​ഡി​യോ ഗെ​യി​മു​ക​ൾ, കം​പ്യൂ​ട്ട​ർ ഗെ​യി​മു​ക​ൾ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Health

ഹെപ്പറ്റൈറ്റിസ് തടയാൻ ശ്രദ്ധിക്കേണ്ടത്...

ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ ത‌​ട​യാം

· തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ന്‍
ഉ​പ​യോ​ഗി​ക്കു​ക.
· ന​ന്നാ​യി പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം മാ​ത്രം ക​ഴി​ക്കു​ക.

ശ​രി​യാ​യി കൈ ​ക​ഴു​കാം

· ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ലും വി​ള​മ്പു​മ്പോ​ഴും ക​ഴി​ക്കു​ന്ന​തി​നു മു​മ്പും കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കു​ക

ടോ​യ് ല​റ്റ് ശു​ചി​ത്വം

· മ​ല​മൂ​ത്ര വി​സ​ര്‍​ജ​ന​ത്തി​നു ശേ​ഷം സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ വൃ​ത്തി​യാ​ക്കു​ക
· മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം ക​ക്കൂ​സി​ല്‍ മാ​ത്രം നി​ര്‍​വ​ഹി​ക്കു​ക.

ര​ക്ത​പ​രി​ശോ​ധ​ന

· പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ച​കം ചെ​യ്യു​ന്ന​വ​ര്‍, വി​ത​ര​ണ​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ രോ​ഗ​ബാ​ധ​യി​ല്ല എ​ന്ന് ര​ക്ത
പ​രി​ശോ​ധ​ന​യി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തു​ക.

ക​രു​ത​ലോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ

· ആ​ഘോ​ഷ​ങ്ങ​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന പാ​നീ​യ​ങ്ങ​ള്‍, ഐ​സ് എ​ന്നി​വ ശു​ദ്ധ​ജ​ല​ത്തി​ല്‍ മാ​ത്രം ത​യാ​റാ​ക്കു​ക.

ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി ത​ട​യാം‍

· ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കു​മ്പോ​ള്‍ ഹെ​പ്പ​റ്റൈ​റ്റി​സ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​യും ന​ട​ത്തു​ക.
· കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​നി​ച്ച ഉ​ട​ന്‍ ത​ന്നെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കു​ക.
ര​ക്ത​ബാ​ങ്കു​ക​ളി​ൽ നി​ന്ന്
· ര​ക്തം സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മ്പോ​ള്‍ അം​ഗീ​കൃ​ത ര​ക്ത​ബാ​ങ്കു​ക​ളി​ല്‍ നി​ന്നു മാ​ത്രം സ്വീ​ക​രി​ക്കു​ക.

സു​ര​ക്ഷി​ത​മാ​ക്കാം ലൈം​ഗി​ക ജീ​വി​തം

· ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​മ്പോ​ള്‍ സു​ര​ക്ഷാ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക.

പ​ങ്കു​വ​യ്ക്ക​രു​ത്
· ഷേ​വിം​ഗ് റേ​സ​റു​ക​ള്‍, ബ്ലേ​ഡ്, ടൂ​ത്ത് ബ്ര​ഷ് എ​ന്നി​വ പ​ങ്കു വ​യ്ക്കാ​തി​രി​ക്കു​ക.

അ​ണു​വി​മു​ക്ത​മാ​ക്കാം

· കാ​ത്, മൂ​ക്ക് എ​ന്നി​വ കു​ത്ത​നും പ​ച്ച കു​ത്ത​നും ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & കേരള ഹെൽത് സർവീസസ്

Health

ഫിസിയോതെറാപ്പി എന്തിന്, എങ്ങനെ?

ഫി​സി​യോ​തെ​റാ​പ്പി ആ​രോ​ഗ്യ​പ​രി​ച​ര​ണ​ത്തി​ൽ​ മു​ഖ്യശാ​ഖ​യാ​യി ​വ​ള​ർ​ന്നുക​ഴി​ഞ്ഞു. പ്ര​ധാ​ന​മാ​യും പ്രാ​ഥ​മി​ക ആ​രോ​ഗ്യ​പ​രി​ച​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കുവ​ഹി​ക്കു​ന്നു. മ​നു​ഷ്യ​രു​ടെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​വ​രു​ടെ ച​ല​ന​ശേ​ഷി​യും പ്ര​വ​ർ​ത്ത​നശേ​ഷി​യും വ​ർ​ധി​പ്പി​ക്കുക, നി​ല​നി​ർ​ത്തുക, പു​നഃ​സ്ഥാ​പി​ക്കുക, പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തുക എന്നിവയാണ് ഫി​സി​യോ​തെ​റാ​പ്പി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യങ്ങൾ.

ചലനശേഷി വർധിപ്പിക്കുന്നതിന്

ഫി​സി​യോ​തെ​റാ​പ്പി ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ലും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു. വ്യ​ക്തി​ക​ളു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും ആ​യു​സും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തിന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലും ഇ​ത് വ​ലി​യ​സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു. വ്യാ​യാ​മ പ​രി​പാ​ടി​ക​ൾ ക്ര​മ​മാ​യി ന​ട​ത്തൽ, ശ​രീ​ര​ഘ​ട​ന​യ്ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ, നീ​ന്ത​ൽ, വേ​ദ​ന കു​റ​യ്ക്ക​ൽ, ച​ല​ന​ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ തു​ട​ങ്ങി പ​ല മേ​ഖ​ല​ക​ളി​ലും ഫി​സി​യോ​തെ​റാ​പ്പിക്കു പങ്കുണ്ട്.

രോ​ഗ​പ്ര​തി​രോ​ധത്തിന്

ഫി​സി​യോ​തെ​റാ​പ്പിക്ക് ഇ​പ്പോ​ൾ അ​ടി​യ​ന്ത​ര ചി​കി​ൽ​സ മു​ത​ൽ പു​ന​ര​ധി​വാ​സം വ​രെ എ​ല്ലാ രോ​ഗ​പ്ര​തി​രോ​ധ ഘ​ട്ട​ങ്ങ​ളി​ലും പ​ങ്കാ​ളി​ത്ത​മു​ണ്ട്. ദീ​ർ​ഘ​കാ​ല രോ​ഗ​ങ്ങ​ളു​ള്ള വ്യ​ക്തി​ക​ൾ​ക്ക് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ളു​ടെ മാ​ർ​ഗ​നി​ർ​ദേശ​ത്തി​ൽ കൃത്യവും സു​ര​ക്ഷി​തവു​മാ​യ വ്യാ​യാ​മ​ം ചെ​യ്തു​കൊ​ണ്ട് ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ത്താം.

വ്യായാമം

40% ഓ​ക്‌​സി​ജ​ൻ ശേ​ഷി​യേ​ക്കാ​ൾ കൂ​ടു​ത​ലു​ള്ള അനെയ്റോ​ബി​ക് വ്യാ​യാ​മം ഹൃ​ദ്രോ​ഗം ത​ട​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​ണ്. ഹൃ​ദ​യക്ഷ​മ​ത, ര​ക്ത​പ്ര​വാ​ഹം എ​ന്നി​വ​യു​ടെ മെ​ച്ച​പ്പെ​ടു​ത്ത​ൽ വ​ഴി​യാ​ണ് ഇ​ത് ല​ഭ്യ​മാ​കു​ന്ന​ത്. ഓ​രോ വ്യ​ക്തി​ക്കും അ​നു​യോ​ജ്യ​മാ​യ വ്യാ​യാ​മ പ​രി​പാ​ടി​ക​ൾ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ൾ നി​ർ​ദേശി​ക്കു​ന്നു.

ആ​ർ​ത്രൈ​റ്റി​സ്(സന്ധിവാതം)പ്രതി​രോ​ധ​ത്തി​ന്

ഈ ​രോ​ഗ​മുള്ള​വ​ർ​ക്ക് ഫി​സി​യോ​തെ​റാ​പ്പി പ്ര​വ​ർ​ത്ത​ന​ശേ​ഷി പു​നഃ​സ്ഥാ​പി​ക്കു​ക​യും വൈ​ക​ല്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ന്നു. വ്യ​ക്തി​ഗ​ത വ്യാ​യാ​മ പ​രി​പാ​ടി​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും രോ​ഗ​ത്തെ കു​റി​ച്ചു​ള്ള അ​റി​വ് ന​ൽ​കു​ക​യും ജീ​വി​ത​ശൈ​ലീമാ​റ്റ​ങ്ങ​ൾ നി​ർദേ​ശി​ക്കു​ക​യും ചെ​യ്യു​ന്നു.

വീ​ഴ്ച​ക​ളും പ​രി​ക്കു​ക​ളും ത​ട​യ​ൽ

വീ​ഴ്ച​ക​ൾ, ആ​ക​സ്മി​ക​മാ​യ മ​ര​ണ​ങ്ങ​ളി​ൽ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന കാ​ര​ണ​മാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ൾ ശരീര ച​ല​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ന​ത്തി​ലും വി​ദ​ഗ്ധ​രാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ വീ​ഴ്ച​ക​ൾ ത​ട​യാ​ൻ വ്യ​ക്തി​ഗ​ത പ​രി​പാ​ടി​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്നു. മൊ​ബി​ലി​റ്റി എ​യ്ഡു​ക​ൾ, വ്യാ​യാ​മ​ങ്ങ​ൾ, വീ​ട്ടി​ൽ അ​പ​ക​ട സാ​ധ്യ​ത കു​റ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​യും ഇ​തി​ലു​ണ്ട്.

വിവരങ്ങൾ: ഡോ. ​ഏ​ഞ്ച​ൽ മേ​രി
BNYS, MD (Naturopathy Clinicals), ചീ​ഫ് മെ​ഡി​ക്ക​ൽ
ഓ​ഫീ​സ​ർ, ഡോ. ​ഏ​ഞ്ച​ല്സ് സീ​റീ​ൻ ഹി​ൽ​സ് നേ​ച്ച​ർ ക്യൂ​ർ,
ഫി​സി​യോ ​തെ​റാ​പ്പി, യോ​ഗ സെന്‍റ​ർ, മീ​ൻ​പ​റ്റി, ക​രു​വ​ഞ്ചാ​ൽ, കണ്ണൂർ.

Health

വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പ​ല്ല് ക്ലീ​ൻ ചെ​യ്യി​ക്ക​ണം

 

ദ​ന്ത, വാ​യ ശു​ചി​ത്വം ന​മ്മു​ടെ ദി​ന​ച​ര്യ​യു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​ണ്. പ​ല്ലു​തേ​ക്കു​ന്ന​തു കൃ​ത്യ​മാ​യി ചെ​യ്യാ​ൻ പ​ഠി​ച്ചാ​ൽ അ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന ഗു​ണ​വും ല​ഭി​ക്കും. ദ​ന്ത,വാ​യ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ദേ​ശം ദ​ന്ത​ക്ഷ​യം, മോ​ണ​രോ​ഗ​ങ്ങ​ൾ, അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​കാ​തി​രി​ക്കു​ക എ​ന്ന​താ​ണ്. പ​ല്ലു തേ​ക്കു​ന്ന​തി​ലൂ​ടെ പ​ല്ലി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ക​ട്ടി​യു​ള്ള​തും ക​ട്ടി കു​റ​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ, ഉ​മി​നീ​രി​ൽ നി​ന്നു പ​ല്ലി​നി​ട​യി​ലും മോ​ണ​യു​ടെ ഇ​ട​യി​ലും അ​ടി​ഞ്ഞു​കൂ​ടു​ന്ന ചെ​ത്ത​ൽ, ക​ക്ക എ​ന്നി​വ​യെ നീ​ക്കം ചെ​യ്യാം.

പ്ലാ​ക്ക്

പ​ല്ലി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലും മോ​ണ​യു​ടെ ഇ​ട​യി​ലു​മാ​യി രൂ​പ​പ്പെ​ടു​ന്ന നേ​ർ​ത്ത​തും ന​ഗ്ന​നേ​ത്ര​ങ്ങ​ളാ​ൽ കാ​ണു​വാ​ൻ സാ​ധി​ക്കാ​ത്ത​തു​മാ​യ അം​ശ​മാ​ണ് പ്ലാ​ക്ക്. ഇ​ത് രോ​ഗാ​ണു​ക്ക​ളു​ടെ കോ​ള​നി​യാ​ണ്.

ഡെ​ന്‍റ​ൽ കാ​ൽ​ക്കു​ല​സ്

ഇ​ത് മോ​ണ​യും പ​ല്ലു​മാ​യി ചേ​രു​ന്ന സ്ഥ​ല​ത്ത് ക​ട്ടി​യാ​യി പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്നു. ഇ​ത് ഒ​രു ദി​വ​സം കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന​ത​ല്ല. പ​ല്ലു​തേ​പ്പ് കൃ​ത്യ​മ​ല്ലാ​തെ ആ​കു​ന്ന​തു​കൊ​ണ്ടും വാ​യ്ക്കു​ള്ളി​ലെ ഫ്ലൂ​യി​ഡു​ക​ളി​ൽ നി​ന്നും ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളി​ൽ നി​ന്നും അ​ടി​ഞ്ഞു​കൂ​ടു​ന്ന​താ​ണ് ഇ​ത്. കൃ​ത്യ​മാ​യ പ​ല്ലു​തേ​പ്പി​ന്‍റെ അ​ഭാ​വ​ത്തി​ൽ ക​ട്ടി​യാ​ക്കു​ന്ന അം​ശ​ങ്ങ​ളു​മു​ണ്ട്. ഇ​ത് ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ക​യും കൂ​ടി​വ​രി​ക​യും മോ​ണ വ​ലി​യു​ന്ന​തി​നും എ​ല്ല് ദ്ര​വി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി മാ​റു​ക​യും ചെ​യ്യും. ഇ​തു​കാ​ര​ണം പ​ല്ലി​ന്‍റെ അ​ടി​ത്ത​റ ഇ​ള​കു​ക​യും ക്ര​മേ​ണ പ​ല്ല് ഇ​ള​കി​പ്പോ​കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടാ​വു​ക​യും ചെ​യ്യും.

പ​ല്ലു ക്ലീ​നിം​ഗ് ര​ണ്ടു രീ​തി​യി​ൽ

ഹോം ​ക്ലീ​നിം​ഗ്

ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഉ​ള്ള കൃ​ത്യ​മാ​യ പ​ല്ലു​തേ​പ്പും ഫ്ലോ​സ്സി​ഗും. പ​ല്ലു തേ​യ്ക്കു​ന്ന​ത് ക​ഴി​യു​മെ​ങ്കി​ൽ ക​ണ്ണാ​ടി​യി​ൽ നോ​ക്കി ശ്ര​ദ്ധ​യോ​ടെ ശ​രി​യാ​യ രീ​തി​യി​ൽ ചെ​യ്യേ​ണ്ട​താ​ണ്.

പ്രൊ​ഫ​ഷ​ണ​ൽ ക്ലീ​നിം​ഗ്

ഇ​ത് ഒ​രു ദ​ന്ത ഡോ​ക്ട​റു​ടെ അ​ടു​ത്തു​ചെ​ന്ന് ക്ലീ​ൻ ചെ​യ്യു​ന്ന രീ​തി​യാ​ണ്. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ഡോ​ക്ട​റു​ടെ അ​ടു​ക്ക​ൽ പോ​യി പ​ല്ലു ക്ലീ​ൻ ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. അ​ൾ​ട്രാ​സോ​ണി​ക് ഡി​വൈ​സ് ഉ​പ​യോ​ഗി​ച്ച് പ​ല്ലി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ക​ട്ടി​യു​ള്ള പ​ദാ​ർ​ഥ​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ന്ന​തു വ​ഴി മോ​ണ​യു​ടെ​യും പ​ല്ലി​ന്‍റെ​യും ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്നു. ഇ​ത് വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും നി​ർ​ബ​ന്ധ​മാ​യി ന​ട​ത്തേ​ണ്ട​താ​ണ്. ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​ണെ​ങ്കി​ൽ ഡീ​പ് ക്ലീ​നിം​ഗും ആ​വ​ശ്യ​മെ​ങ്കി​ൽ ഫ്ലാ​പ്പ് സ​ർ​ജ​റി​യും ന​ട​ത്തേ​ണ്ട​ത് മോ​ണ​യു​ടെ ആ​രോ​ഗ്യ​ത്തി​നും ബ​ല​ത്തി​നും ആ​വ​ശ്യ​മാ​ണ്.

ഈ ​ര​ണ്ടു കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി ചെ​യ്താ​ൽ മോ​ണ​യു​ടെ​യും ആ​രോ​ഗ്യം ന​ല്ലൊ​രു പ​രി​ധി​വ​രെ സം​ര​ക്ഷി​ക്കാം.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

Health

പൈൽസ്- ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

 

പുത്തൻ ഭ​ക്ഷ​ണരീ​തി​യു​ടെ അ​ന​ന്ത​ര​ഫ​ല​മാ​യി വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന രോ​ഗ​മാ​ണു പൈ​ൽ​സ്. മ​നു​ഷ്യ​ന്‍റെ വാ​യ മു​ത​ൽ മ​ല​ദ്വാ​രം വ​രെ ഏ​ക​ദേ​ശം ഒ​ന്പ​ത് മീ​റ്റ​ർ നീ​ള​ത്തി​ൽ നീ​ണ്ടു​കി​ട​ക്കു​ന്ന കു​ഴ​ലാ​ണു ദ​ഹ​നേ​ന്ദ്രി​യം. നാം ​അ​ക​ത്തോ​ട്ടെ​ന്തു നി​ക്ഷേ​പി​ക്കു​ന്നു​വോ അ​തി​ൽ നി​ന്നു പോ​ഷ​ണം വ​ലി​ച്ചെ​ടു​ത്ത ശേ​ഷം ബാ​ക്കി​യു​ള്ള​തി​നെ മ​റു​ദ്വാ​ര​ത്തി​ലൂ​ടെ പു​റന്ത​ള്ളു​ന്ന​താ​ണു ശ​രീ​ര​ത്തി​ന്‍റെ ജോ​ലി. നാം അ​ക​ത്തേ​ക്ക് നി​ക്ഷേ​പി​ക്കു​ന്ന​തി​ന്‍റെ ഗു​ണ​ദോ​ഷ​മ​നു​സ​രി​ച്ചാ​ണു വി​സ​ർ​ജ​ന​ത്തി​ന്‍റെ ഗ​തി​വി​ഗ​തി​ക​ൾ.

പൈ​ൽ​സ് രണ്ടു രീതിയിൽ

മ​ലദ്വാ​ര​ത്തി​ലെ​യും മ​ലാശയത്തി​ലെ​യും സി​ര​ക​ൾ വി​ക​സി​ക്കു​ന്ന​തും പി​ന്നെ പൊ​ട്ടി ര​ക്തമൊ​ഴു​കു​ന്ന​തു​മാ​യ അ​വ​സ്ഥ​യാ​ണു പൈ​ൽ​സ്. ഇ​തു മ​ല​ദ്വാ​ര​ത്തി​ന​ക​ത്തു​ മാ​ത്ര​മു​ള്ള രീ​തി​യി​ലും പു​റ​ത്തേ​ക്കു ത​ള്ളു​ന്ന രീ​തി​യി​ലും വ​രാം. അ​ക​ത്തു​മാ​ത്ര​മു​ള്ള​വ​യി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​കു​മെ​ങ്കി​ലും വേ​ദ​ന കു​റ​വാ​യി​രി​ക്കും. അ​വി​ടെ നാ​ഡി​ക​ൾ കു​റ​വാ​യതാ​ണു വേ​ദ​ന കു​റ​യാ​ൻ കാ​ര​ണം. പ​ല​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഈ ​ര​ക്ത​ക്കുഴ​ലു​ക​ൾ വീ​ർ​ക്കാം. പു​റ​ത്തേ​ക്കു​ത​ള്ളു​ന്ന പൈ​ൽ​സ് ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ത​നി​യേ അ​ക​ത്തേ​ക്കു പോ​കു​മെ​ങ്കി​ലും പി​ന്നീ​ട് വി​ര​ലു കൊ​ണ്ട് ത​ള്ളി അ​ക​ത്താ​ക്കേ​ണ്ടി​വ​രാം. പി​ന്നെ അ​തും സാ​ധ്യ​മ​ല്ലാ​തെ വ​രാം.
ര​ക്തം വ​രിക​യോ പൊ​ട്ടാ​ത്തതോ ആയ ത​ര​വു​മു​ണ്ട്.

കാ​ര​ണ​ങ്ങ​ൾ

1. ​പാ​രന്പര്യം: മാതാ​പി​താ​ക്ക​ൾ​ക്ക് പൈ​ൽ​സ് ഉ​ണ്ടെ​ങ്കി​ൽ
മ​ക്ക​ൾ​ക്കും വ​രാ​ൻ സ​ധ്യ​ത​യു​ണ്ട്.
2. ​ഗ​ർ​ഭാ​വ​സ്ഥ, അ​മി​ത വ​ണ്ണം, മ​ലബ​ന്ധ​ത്തെ തുടർന്നു
വി​സ​ർജ​ന​ത്തി​നാ​യി മു​ക്കു​ന്ന അ​വസ്ഥ, ഭാ​രോ​ദ്വ​ഹ​നം,
അ​ടി​വ​യ​റ്റി​ൽ മ​ർ​ദം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​വ രോ​ഗം
വ​രു​ത്തു​ക​യോ രോ​ഗം കൂ​ട്ടു​ക​യോ ചെ​യ്യാം.
3. ​ദീ​ർ​ഘ നേ​രം ഇ​രു​ന്നു ചെയ്യുന്ന ജോ​ലി​ക​ൾ.
4. മ​ല​ദ്വാ​ര​ത്തി​ലൂ​ടെ​യു​ള്ള ലൈം​ഗി​ക ബ​ന്ധം.

രോ​ഗ​മു​ള്ള​വ​രി​ൽ വ​യ​റി​ള​ക്ക​വും മ​ല​ബ​ന്ധ​വും തു​മ്മ​ലും
ചു​മ​യു​മെ​ല്ലാം രോ​ഗം കൂ​ട്ടാ​ൻ കാ​ര​ണ​മാ​ക്കും.

ല​ക്ഷ​ണ​ങ്ങ​ൾ

വേ​ദ​ന​യോ​ടെ​യോ അ​ല്ലാ​തെ​യോ മ​ല​ത്തോ​ടൊ​പ്പം ര​ക്തം പോ​കു​ക, ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ക, മ​ല​ദ്വാ​ര​ത്തി​ൽ വേ​ദ​ന​യും ത​ടി​പ്പും അ​നു​ഭ​വ​പ്പെ​ടു​ക എ​ന്നി​വ​യാ​ണു പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. വീ​ർ​ത്ത സി​ര​ക​ളി​ലെ ര​ക്തം ക​ട്ടിയാ​യാ​ൽ അ​തി​ശ​ക്ത​മാ​യ വേ​ദ​ന വ​രാം. ആ ​ഭാ​ഗ​ത്തു​നി​ന്നു​ള്ള ര​ക്തസ്രാവ​മെ​ല്ലാം പൈ​ൽ​സ് ആ​ണെ​ന്നു ധ​രി​ക്ക​രു​ത്, ആ ​ഭാ​ഗ​ത്തു​ണ്ടാ​കാ​വു​ന്ന കീ​റ​ലു​ക​ൾ മു​ത​ൽ മ​ലാ​ശ​യ കാൻ​സ​റി​ന്‍റെ വരെ ല​ക്ഷ​ണം ര​ക്ത​സ്രാ​വ​മാ​ണ്. അ​തി​നാ​ൽ പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ രോ​ഗം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കൂ. പ​ല​രും പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ കാ​ണി​ക്കാ​ൻ മ​ടി​ച്ച് ഒ​ടു​വി​ൽ മു​ള്ളു കൊണ്ടെ​ടു​ക്കേ​ണ്ട​ത് തൂ​ന്പ കൊ​ണ്ടെ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​കു​ന്പോ​ൾ ഡോക്ടറുടെ സഹായം തേടി വരാറുണ്ട്. രക്തസ്രാവം കൂ​ടി ത​ല​ക​റ​ക്ക​വും ബോ​ധ​ക്കേ​ടും വി​ള​ർ​ച്ച​യും വ​രു​ന്ന​തു വ​രെ കാ​ത്തി​രി​ക്ക​രു​ത്.

ചി​കി​ത്സ

രോ​ഗ​കാ​ര​ണം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു ചി​കി​ൽ​സ. മ​ല​ബ​ന്ധ​മാ​ണു കാ​ര​ണ​മെ​ങ്കി​ൽ നാ​രു​ക​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക. നാ​രു​ക​ൾ എ​ന്നാ​ൽ ച​കി​രി​നാ​രു​പോ​ലു​ള്ള എ​ന്തോ എ​ന്നാ​ണൂ പ​ല​രും ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​ത്തി​ലെ നാ​ര് എ​ന്നാ​ൽ ദ​ഹി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഭ​ക്ഷ​ണ​ഭാ​ഗ​മെ​ന്നേ അ​ർ​ഥ​മു​ള്ളു. വി​സ​ർ​ജി​ക്കാ​ൻ മ​ല​മു​ണ്ടാ​ക​ണം. മാം​സാ​ഹാ​രം ക​ഴി​ക്കു​ന്പോ​ൾ അ​വ ദ​ഹി​ച്ചു​ക​ഴി​ഞ്ഞാ​ൽ ബാ​ക്കി കാ​ര്യ​മാ​യൊ​ന്നും വി​സ​ർ​ജിക്കാ​നു​ണ്ടാ​വി​ല്ല. പ​ച്ച​ക്ക​റി​ക​ളും ഇ​ല​ക്ക​റി​ക​ളും, ധാ​ന്യ​ങ്ങ​ളും മറ്റുമാണ് ക​ഴി​ക്കാ​വു​ന്ന ഭ​ക്ഷ​ണം.
ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. മ​ല​ബ​ന്ധ വ​രാ​തി​രി​ക്കും. ഒ​രേ ഇ​രി​പ്പി​രി​ക്കാ​തെ ഇ​ട​യ്ക്കൊ ക്കെ എ​ഴു​ന്നേ​റ്റ് ന​ട​ക്കു​ക. യോ​ഗ ചെ​യ്യു​ക. ബാ​ത്ത് റൂ​മി​ൽ പോ​കാ​ൻ തോ​ന്നു​ന്പോ​ൾ പോ​വു​ക. പി​ടി​ച്ചു​വ​യ്ക്ക​ണ്ട.

എ​ല്ലാ ചി​കി​ൽ​സാരീ​തി​യി​ലും മ​രു​ന്നു ചി​കി​ൽ​സ​യു​ണ്ട്. ശ​സ്ത്ര​ക്രി​യ​യും ഫ​ല​പ്ര​ദ​മാ​ണ്. ഏ​തു​ ചി​കി​ൽ​സ ചെ​യ്താ​ലും രോ​ഗി​യു​ടെ ജീ​വി​ത​ശൈ​ലി​യി​ലും ഭ​ക്ഷ​ണ​രീ​തി​യി​ലും മാ​റ്റം വ​രു​ത്തി​യി​ല്ലെങ്കി​ൽ രോ​ഗം വീ​ണ്ടും തി​രി​കെ വ​രാം. ഹോ​മി​യോ​പ്പ​തി​യി​ൽ രോ​ഗ​കാ​ര​ണ​മ​റി​ഞ്ഞാ​ണു ചി​കി​ൽ​സി​ക്കു​ന്ന​ത്. രോ​ഗം വീ​ണ്ടും വ​രാ​തി​രി​ക്കാ​നു​ള്ള മാ​ർ​ഗനി​ർ​ദേ​ശ​വും ന​ല്കും. രോ​ഗം കൂ​ടി​യി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലും സ്ഥി​ര​രോ​ഗി​ക​ളി​ൽ രോ​ഗം ശ​മി​ക്കാ​നും രോ​ഗം വ​രാ​തി​രി​ക്കാ​നും പ്ര​ത്യേ​കം ചി​കി​ൽ​സ​ക​ൾ ല​ഭ്യ​മാ​ണ്.

വിവരങ്ങൾക്കു കടപ്പാട്: ഡോ: ​റ്റി.​ജി. മ​നോ​ജ് കു​മാ​ർ,
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ആറളം, ക​ണ്ണൂ​ർ
ഫോ​ൺ - 9447689239 [email protected]

Health

വൃ​ക്ക​രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​തു ത​ട​യാം

 

വൃ​ക്ക​ത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ത​ട​യാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാം.

ര​ക്ത​സ​മ്മ​ര്‍​ദം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക.

· പ്രോ​ട്ടീ​നൂ​റി​യ ഉ​ള്ള​വ​രി​ല്‍ ര​ക്ത​സ​മ്മ​ര്‍​ദം 125/75mmHg ല്‍ ​താ​ഴെ നി​ല​നി​ര്‍​ത്തു​ന്ന​താ​ണ് ഉ​ചി​തം. ചി​ല​പ്പോ​ള്‍ ഇ​തി​നാ​യി ര​ണ്ടോ മൂ​ന്നോ മ​രു​ന്നു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം.

പ്ര​മേ​ഹം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്ക​ണം

· പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക.

· പ്രോ​ട്ടീ​നൂ​റി​യ കു​റ​യ്ക്കാ​ന്‍ മ​രു​ന്നു​ക​ളു​ടെ ആ​വ​ശ്യം വേ​ണ്ടി​വ​രും.

· ആ​ഹാ​ര​ത്തി​ല്‍ ഉ​പ്പ്, ചു​വ​ന്ന മാം​സം എ​ന്നി​വ നി​യ​ന്ത്രി​ക്കു​ക.

ഇ​മ്യൂ​ണോ സ​പ്ര​സ​ന്‍റ് മ​രു​ന്നു​ക​ള്‍

ചി​ല ത​ര​ത്തി​ലു​ള്ള വൃ​ക്ക രോ​ഗ​ങ്ങ​ള്‍ ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഗ്ലൊ​മെ​റു​ലോ നെ​ഫ്രൈ​റ്റി​സ്(Glomerulo nephritis), സ്എ​ൽ​ഇ(SLE), വാ​സ്കു​ലൈ​റ്റി​സ്(Vasculitis) എ​ന്നി​വ​യ്ക്ക് ഇ​മ്യൂ​ണോ സ​പ്ര​സെ​ന്‍റ് (Immuno Suppressant) മ​രു​ന്നു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​രി​ക്കും.

വൃ​ക്ക ത​ക​രാ​ര്‍ ഉ​ള്ള​വ​രു‌​ടെ ശ്ര​ദ്ധ​യ്ക്ക്

വൃ​ക്ക ത​ക​രാ​ര്‍ ള്ള​വ​രി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത് രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ത​ട​യാ​ന്‍ അ​നി​വാ​ര്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​തി​ലൂ​ടെ ഒ​രു പ​രി​ധി​വ​രെ രോ​ഗ​പ്ര​തി​രോ​ധം നേ​ടാം. രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ത​ട​യാം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ്,
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്, നെ​ഫ്രോ​ള​ജി​സ്റ്റ്,
എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം,
തി​രു​വ​ന​ന്ത​പു​രം

Health

വെളിച്ചെണ്ണ വില്ലനാകുന്നത് എപ്പോൾ?

വെ​ളി​ച്ചെ​ണ്ണ​യ്ക്കു മു​ല​പ്പാ​ലി​നോ​ളം ഗു​ണം

മു​ല​പ്പാ​ലി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന പോ​ഷ​ക​മാ​യ ലോ​റി​ക് ആ​സി​ഡി​ന്‍റെ മ​റ്റൊ​രു സ്രോ​ത​സാ​ണ് വെ​ളി​ച്ചെ​ണ്ണ. ഇ​ത് ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ശ​രീ​ര​ത്തി​ന് ബ​ലം ന​ൽ​കാ​നും സ​ഹാ​യി​ക്കു​ന്നു.

കാ​ൻ​സ​ർ പ്ര​തി​രോ​ധ​വും ചി​കി​ത്സ​യും

തേ​ങ്ങാ​പ്പാ​ലി​ൽ നി​ന്നു ത​യാ​റാ​ക്കു​ന്ന വെ​ർ​ജി​ൻ കോ​ക്ക​ന​ട്ട് ഓ​യി​ൽ ഒ​രു ടി​സ്പൂ​ൺ ദി​വ​സ​വും നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യി​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളി​ൽ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കാ​ൻ​സ​ർ രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ൽ പേ​ശി​ക​ളു​ടെ വി​ഭ​ജ​നം അ​തി​വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ കീ​റ്റോ​ണു​ക​ൾ കൂ​ടു​ത​ലാ​യി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്നു. വെ​ളി​ച്ചെ​ണ്ണ​യു​ടെ ഉ​പ​യോ​ഗം കി​റ്റോ​ണു​ക​ളു​ടെ ഉ​ൽ​പ്പാ​ദ​ന​ത്തെ മ​ന്ദ​ഗ​തി​യി​ലാ​ക്കി കാ​ൻ​സ​റി​നെ ചെ​റു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.

വി​ല്ല​നാ​വു​ന്ന​തെ​പ്പോ​ൾ ?

ഇ​ത്ര​യേ​റെ സ​വി​ശേ​ഷ​ഗു​ണ​മു​ള്ള വെ​ളി​ച്ചെ​ണ്ണ മാ​റ്റി​നി​ർ​ത്തി മ​റ്റു എ​ണ്ണ​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ കാ​ര​ണ​മെ​ന്താ​ണ്? അ​പൂ​രി​ത എ​ണ്ണ​യി​ൽ പെ​ട്ട​താ​ണെ​ങ്കി​ലും വെ​ളി​ച്ചെ​ണ്ണ​യ്ക്ക് പൂ​രി​ത​എ​ണ്ണ​യു​ടെ ഗു​ണ​ങ്ങ​ളാ​ണ് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. പൂ​രി​ത എ​ണ്ണ​യു​ടെ അ​മി​ത ഉ​പ​യോ​ഗം ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. പാ​മോ​യി​ൽ, വ​ന​സ്പ​തി, മാം​സാ​ഹാ​രം, പാ​ൽ, പാ​ക്ക​റ്റ് ഫു​ഡ്‌​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​കാ​ര​ണ​ക്കാ​ർ. എ​ങ്കി​ലും സ​സ്യ​എ​ണ്ണ​യാ​യ വെ​ളി​ച്ചെ​ണ്ണ​യു​ടെ അ​മി​ത പ്ര​യോ​ഗ​വും കാ​ര​ണ​മാ​യേ​ക്കാം. ഇ​തോ​ടൊ​പ്പം മാ​റി​യ ജീ​വി​ത രീ​തി​ക​ളും വ്യാ​യാ​മം തീ​രെ​യി​ല്ലാ​ത്ത ജോ​ലി​ക​ളും പു​തി​യ ഭ​ക്ഷ​ണ രീ​തി​ക​ളും ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.

എ​ങ്ങനെ സു​ഹൃ​ത്താ​ക്കാം ?

* നി​യ​ന്ത്രി​ത അ​ള​വി​ൽ വെ​ളി​ച്ചെ​ണ്ണ​യും ഒ​പ്പം ത​വി​ടെ​ണ്ണ, ഒ​ലീ​വ്, ക​ട​ല എ​ണ്ണ, എ​ള്ള് എ​ണ്ണ എ​ന്നി​വ​യും ചേ​ർ​ത്ത മി​ക്സ​ഡ് ഓ​യി​ൽ രീ​തി​യാ​ണ് പാ​ച​ക​ത്തി​ന് സ്വീ​ക​രി​ക്കേ​ണ്ട​ത്.
* ആ​രോ​ഗ്യ​ക​ര​മാ​യ പാ​ച​ക രീ​തി​ക​ളും സ്വീ​ക​രി​ക്ക​ണം.

നി​യ​ന്ത്രി​ത അ​ള​വി​ൽ ഉ​പ​യോ​ഗി​ക്കാം

നി​ര​വ​ധി സ​വി​ശേ​ഷ ഗു​ണ​ങ്ങ​ൾ നി​റ​ഞ്ഞ ന​മ്മു​ടെ സ്വ​ന്തം വെ​ളി​ച്ചെ​ണ്ണ​യെ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു എ​ന്ന് പ​റ​ഞ്ഞു ഒ​ഴി​വാ​ക്കാ​തെ, നി​യ​ന്ത്രി​ത അ​ള​വി​ൽ ബു​ദ്ധി​പൂ​ർ​വ്വം പോ​ഷ​ക​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ക.

വി​വ​ര​ങ്ങ​ൾ - അ​നു മാ​ത്യു, ഡ​യ​റ്റീ​ഷ​ൻ, എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ,
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Health

വെ​ളി​ച്ചെ​ണ്ണ​യെ അ​ടു​ത്ത​റി​യാം - ഭാഗം 1

മ​ല​യാ​ളി​യു​ടെ നി​ത്യ​ജീ​വി​ത​ത്തി​ൽ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണ് വെ​ളി​ച്ചെ​ണ്ണ. ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ൽ പോ​യാ​ലും വെ​ളി​ച്ചെ​ണ്ണ തേ​ച്ചു​ള്ള കു​ളി​യും വെ​ളി​ച്ചെ​ണ്ണ ചേ​ർ​ത്ത ക​റി​ക​ളും മ​ല​യാ​ളി​യു​ടെ ഗൃ​ഹാ​തു​ര​ത്വം കൈ​വി​ടാ​ത്ത ശീ​ല​ങ്ങ​ളി​ൽ ചി​ല​താ​ണ്.
ന​മു​ക്ക് ഇ​ത്ര​യേ​റെ പ്രി​യ​പ്പെ​ട്ട വെ​ളി​ച്ച​ണ്ണ​യെ ഇ​ന്ന് പ​ല​വി​ധ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​ക്കി അ​ക​റ്റി നി​ർ​ത്തി​യി​രി​ക്കു​ന്നു. ശ​രി​ക്കും വെ​ളി​ച്ചെ​ണ്ണ​യ്ക്കു വി​ല്ല​ൻ പ​രി​വേ​ഷ​മു​ണ്ടോ? ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല പാ​ര​മ്പ​ര്യ​മു​ള്ള കേ​ര​ള​ത്തി​ന്‍റെ പ​ഴ​യ ത​ല​മു​റ എ​ന്തു​കൊ​ണ്ട് വെ​ളി​ച്ചെ​ണ്ണ ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ച​ക​ത്തി​ന് മു​ൻ​തൂ​ക്കം കൊ​ടു​ത്തു? അ​ന്ന് വെ​ളി​ച്ചെ​ണ്ണ ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി വ​രു​ത്തി​യി​ല്ലേ? വെ​ളി​ച്ചെ​ണ്ണ​യു​ടെ സ​വി​ശേ​ഷ​ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച്...

കൊ​ഴു​പ്പ്

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളെ ത​രം​തി​രി​ക്കു​മ്പോ​ൾ കൊ​ഴു​പ്പ് എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വെ​ളി​ച്ചെ​ണ്ണ. ആ​ഹാ​ര​ത്തി​ന്‍റെ പോ​ഷ​ക​മൂ​ല്യ​വും രു​ചി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ണ് എ​ണ്ണ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
വി​വി​ധ ത​രം ഭ​ക്ഷ്യ എ​ണ്ണ​ക​ൾ ഇ​ന്നു വി​പ​ണി​യി​ൽ സു​ല​ഭ​മാ​ണ്. ഓ​രോ ത​രം എ​ണ്ണ​യും രു​ചി​യി​ലും ഗു​ണ​മേ​ന്മ​യി​ലും പോ​ഷ​ക​മൂ​ല്യ​ത്തി​ലും വി​ല​യി​ലും വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​വ​യെ ര​ണ്ടു രീ​തി​യി​ൽ ത​രം തി​രി​ക്കാം.

* പൂ​രി​ത എ​ണ്ണ​ക​ൾ (മൃ​ഗ​ങ്ങ​ളു​ടെ കൊ​ഴു​പ്പി​ൽ നി​ന്നു​ള്ള​വ)
* അ​പൂ​രി​ത എ​ണ്ണ​ക​ൾ (സ​സ്യ എ​ണ്ണ​ക​ൾ)

അ​പൂ​രി​ത എ​ണ്ണ​ക​ൾ ത​ന്നെ അ​വ​യു​ടെ ഘ​ട​നാ​പ​ര​മാ​യ വ്യ​ത്യാ​സം കൊ​ണ്ട് പോ​ളി അ​ൺ​സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റി ആ​സി​ഡു​ക​ൾ (poly unsaturated fatty acids - PUFA)എ​ന്നും മോ​ണോ അ​ൺ​സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റി ആ​സി​ഡു​ക​ൾ(Mono unsaturated fatty acids - MUFA)എ​ന്നും ര​ണ്ടു​ത​ര​ത്തി​ൽ.

PUFA - സൂ​ര്യ​കാ​ന്തി എ​ണ്ണ, സോ​യ എ​ണ്ണ, എ​ള്ളെ​ണ്ണ.

MUFA - ഒ​ലി​വ് ഓ​യി​ൽ, ആ​ൽ​മ​ണ്ട് ഓ​യി​ൽ.

വെ​ളി​ച്ചെ​ണ്ണ എം​സി​റ്റി

എ​ന്നാ​ൽ, അ​പൂ​രി​ത​എ​ണ്ണ​യി​ൽ ഉ​ൾ​പ്പെ​ട്ട വെ​ളി​ച്ചെ​ണ്ണ അ​വ​യു​ടെ ഘ​ട​ന​യി​ലെ പ്ര​ത്യേ​ക​ത​ക​ൾ കൊ​ണ്ട് 60 ശ​ത​മാ​നം പൂ​രി​ത​വും 40 ശ​ത​മാ​നം അ​പൂ​രി​ത​വും ആ​യി മീ​ഡി​യം ചെ​യി​ൻ ട്രൈ​ഗ്ലി​സ​റൈ​ഡ്സ് (എം​സി​റ്റി) എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്നു.

 

വി​വ​ര​ങ്ങ​ൾ - അ​നു മാ​ത്യു, ഡ​യ​റ്റീ​ഷ​ൻ, എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ,
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം 

Health

വൃ​ക്ക​ത​ക​രാ​ര്‍ സാ​ധ്യ​ത കൂടുതൽ ആ​രി​ലൊ​ക്കെ?

 

വൃ​ക്ക​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ശ​രി​യാ​യ രീ​തി​യി​ലാ​ണോ എ​ന്ന വി​ല​യി​രു​ത്ത​ൽ, മു​ന്‍​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ര്‍​ണ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, വൃ​ക്ക​ക​ളു​ടെ സം​ര​ക്ഷ​ണം- ഈ ​മൂ​ന്ന് ആ​ശ​യ​ങ്ങ​ൾ വ​ള​രെ അ​ർ​ഥ പൂ​ർ​ണ​മാ​ണ്. കാ​ര​ണം, ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ സു​പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളി​ല്‍ വൃ​ക്ക​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. വൃ​ക്ക​ക​ള്‍​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ചാ​ല്‍ അ​തു ജീ​വി​ത​നി​ല​വാ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. കൂ​ടാ​തെ, വൃ​ക്ക​ക​ളു​ടെ ചി​കി​ത്സ ചെ​ല​വേ​റി​യ​താ​ണ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ എ​പ്പോ​ൾ?

75% വൃ​ക്ക ത​ക​രാ​ര്‍ സം​ഭ​വി​ച്ച​ശേ​ഷം മാ​ത്ര​മാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന​ത്. അ​തി​നാ​ല്‍ വൃ​ക്ക​യു​ടെ ആ​രോ​ഗ്യം നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്നി​ല്ല. വൃ​ക്ക ത​ക​രാ​റി​നു സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​വ​രി​ല്‍ മു​ന്‍​കൂ​ട്ടി ചി​ല പ​രി​ശോ​ധ​ന​ക​ള്‍ ചെ​യ്യേ​ണ്ട​താ​ണ്.

വൃ​ക്ക ത​ക​രാ​ര്‍ സാ​ധ്യ​ത

· പ്ര​മേ​ഹ രോ​ഗി​ക​ള്‍/​ഡ​യ​ബ​റ്റി​സ് മെ​ലി​റ്റ​സ്
ഉ​ള്ള 40% രോ​ഗി​ക​ള്‍​ക്ക് വൃ​ക്ക സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.
· അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദം ഉ​ള്ള​വ​രി​ല്‍.
· ഗ്ലോ​മെ​റു​ലാ​ർ നെ​ഫ്രൈ​റ്റി​സ് (Glomerular Nephritis) ബാ​ധി​ച്ച​വ​ര്‍​ക്ക് അ​ല്ലെ​ങ്കി​ല്‍ മൂ​ത്ര​ത്തി​ല്‍ ര​ക്ത​മ​യം, പ്രോ​ട്ടീ​നൂ​റി​യ വ​ന്ന​വ​ര്‍​ക്ക് ഭാ​വി​യി​ല്‍ വൃ​ക്ക​ത​ക​രാ​ര്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

മൂ​ത്രാ​ശ​യ അ​ണു​ബാ​ധ
· കു​ട്ടി​ക​ളി​ല്‍ മൂ​ത്രാ​ശ​യ അ​ണു​ബാ​ധ ഉ​ണ്ടാ​യാ​ല്‍ ഭാ​വി​യി​ല്‍ വൃ​ക്ക ത​ക​രാ​റി​നു സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

മൂ​ത്രാ​ശ​യ​ത്തി​ല്‍ ക​ല്ലു​ക​ള്‍
· മൂ​ത്രാ​ശ​യ​ത്തി​ല്‍ ക​ല്ലു​ക​ള്‍ ഉ​ള്ള​വ​ര്‍​ക്കും ഭാ​വി​യി​ല്‍ വൃ​ക്ക​രോ​ഗ​സാ​ധ്യ​ത
കൂ​ടു​ന്നു.
· വൃ​ക്ക​ക​ളി​ല്‍ മു​ഴ ഉ​ള്ള​വ​ര്‍​ക്കും പാ​ര​മ്പ​ര്യ​മാ​യി വൃ​ക്ക ത​ക​രാ​ര്‍ ഉ​ള്ള​വ​ര്‍​ക്കും അ​മി​ത​വ​ണ്ണം ഉ​ള്ള​വ​ര്‍​ക്കും ഭാ​വി​യി​ല്‍ വൃ​ക്ക രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്ത​ണം

വൃ​ക്ക​രോ​ഗ സാ​ധ്യ​ത​യു​ള്ള​വ​രി​ൽ മു​ന്‍​കൂ​ട്ടി​യു​ള്ള പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ നേ​ര​ത്തേ​ത​ന്നെ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്താ​ന്‍ സാ​ധി​ക്കു​ന്നു. ഇ​വ​രി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ്, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്
നെ​ഫ്രോ​ള​ജി​സ്റ്റ്, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Health

പ്ര​ള​യ​ശേ​ഷം - രോ​ഗ​സാ​ധ്യ​ത​ക​ളും മു​ൻ​ക​രു​ത​ലു​ക​ളും -3 കൊ​തു​കു​ജ​ന്യ - വാ​യു​ജ​ന്യ -മ​ലി​ന​ജ​ല​സ​മ്പർ​ക്ക രോ​ഗ​ങ്ങ​ൾ

പ്ര​ള​യ​ശേ​ഷം - രോ​ഗ​സാ​ധ്യ​ത​ക​ളും മു​ൻ​ക​രു​ത​ലു​ക​ളും -3

കൊ​തു​കു​ജ​ന്യ - വാ​യു​ജ​ന്യ -മ​ലി​ന​ജ​ല​സമ്പർ​ക്ക രോ​ഗ​ങ്ങ​ൾ

ശ്ര​ദ്ധി​ക്കേ​ണ്ട​ത്...

1. മ​ല​ന്പ​നി, വെ​സ്റ്റ് നൈ​ല്, ഡെ​ങ്കി, ജ​പ്പാ​ൻ ജ്വ​രം എ​ന്നി​വ​യ്ക്കെ​തി​രേ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക
2. കൊ​തു​കു വ​ള​രാ​ൻ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്കു​ക. കൊ​തു​ക്, കൂ​ത്താ​ടി സാ​ന്നി​ധ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കു​ക​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ക.

വാ​യു​ജ​ന്യ രോ​ഗ​ങ്ങ​ൾ

1. ചി​ക്ക​ൻ​പോ​ക്സ്, എ​ച്ച1​എ​ൻ1, വൈ​റ​ൽ പ​നി - ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ച​ര​ണ​വും ന​ല്കു​ക
2. ചി​ക്ക​ൻ​പോ​ക്സ് ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യാ​ൽ ഉ​ട​ൻ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു പ്ര​ത്യേ​ക​മാ​യി ചി​കി​ത്സ ന​ല്കു​ക.

മ​ലി​ന​ജ​ല​സ​ന്പ​ർ​ക്ക രോ​ഗ​ങ്ങ​ൾ

ശ്ര​ദ്ധി​ക്കേ​ണ്ട​ത്...

1. ക​ഴി​യു​ന്ന​തും ച​ർ​മം ഈ​ർ​പ്പ​ര​ഹി​ത​മാ​യി സൂ​ക്ഷി​ക്കു​ക
2. മ​ലി​ന​ജ​ല​ത്തി​ൽ ഇ​റ​ങ്ങേ​ണ്ടി വ​ന്നാ​ൽ ശേ​ഷം ക്ലോ​റി​നേ​റ്റ് ചെ​യ്ത വെ​ള്ള​ത്തി​ൽ കൈ​കാ​ലു​ക​ൾ ക​ഴു​കു​ക
3. ചെ​ങ്ക​ണ്ണ്, ചെ​വി​യി​ലു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ എ​ന്നി​വ​യ്ക്കും വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്തു​ക
4. വ​ളം​ക​ടി പോ​ലെ​യു​ള്ള രോ​ഗ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ വൈ​ദ്യ​സ​ഹാ​യം തേ​ടു​ക

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & കേ​ര​ള ഹെ​ൽ​ത്ത് സ​ർ​വീ​സ​സ്

Health

കം​പ്യൂ​ട്ട​റി​നു മു​ന്നി​ൽ ദീ​ർ​ഘ​നേ​രം ഇ​രു​ന്നു ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്

 

കം​പ്യൂ​ട്ട​റി​നു മു​ന്നി​ൽ അ​ധി​ക​നേ​രം ചെ​ല​വ​ഴി​ക്കു​ന്ന വ്യ​ക്തി​യാ​ണെ​ങ്കി​ൽ ഇ​നി പ​റ​യു​ന്ന​വ ശ്ര​ദ്ധി​ക്കു​ക:

* ന​ടു​വി​നെ ശ​രി​യാ​യി പി​ന്തു​ണ​യ്ക്കു​ന്ന ത​ര​ത്തി​ൽ ക​സേ​ര ക്ര​മീ​ക​രി​ച്ചു​കൊ​ണ്ട് ന​ടു​വേ​ദ​ന​യ്ക്കു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ക.
* ക​മ്പ്യൂ​ട്ട​ർ സ്ക്രീ​ൻ നി​ങ്ങ​ളു​ടെ ക​ണ്ണി​ന്‍റെ അ​തെ ത​ല​ത്തി​ൽ വ​യ്ക്കു​ക.

* കീ​ബോ​ർ​ഡ് നി​ങ്ങ​ളു​ടെ മു​ൻ​പി​ൽ നേ​രെ വ​യ്ക്കു​ക. കൈ​ത്ത​ണ്ട നേ​രെ​യാ​ക്കി വ​യ്ക്കാ​ൻ റി​സ്റ്റ് ബോ​ർ​ഡ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

* അ​ധി​ക​സ​മ​യം ഒ​രേ​രീ​തി​യി​ൽ ത​ന്നെ ഇ​രി​ക്കാ​തെ എ​ണീ​റ്റ് നി​ൽ​ക്കു​ക​യും അ​ല്പം ശ​രീ​രം ഒ​ന്ന് ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും തി​രി​ക്കു​ന്ന​തും ന​ല്ല​താ​ണ്. ഇ​ട​യ്ക്കി​ടെ
ക​ഴു​ത്ത് ച​ലി​പ്പി​ക്കാ൯ മ​റ​ക്ക​രു​ത്.

ഒ​രേ ഇ​രു​പ്പി​ൽ ഇ​രു​ന്നു ഡ്രൈ​വ് ചെ​യ്യു​മ്പോ​ൾ

ദീ​ർ​ഘ​നേ​രം തു​ട​ർ​ച്ച​യാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ക​ഴു​ത്ത്, പു​റം, തോ​ള് എ​ന്നി​വി​ട​ങ്ങ​ളി​ൽ വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കും. ഒ​രേ ഇ​രു​പ്പി​ൽ ഇ​രു​ന്നു ഡ്രൈ​വ് ചെ​യ്യു​മ്പോ​ൾ കൂ​ടു​ത​ൽ ശ​രീ​ര ആ​യാ​സ​ത്തി​ന് അ​വ​സ​ര​മി​ല്ല. അ​തു​മൂ​ലം പേ​ശി​ക​ളും സ​ന്ധി​ക​ളും മു​റു​കു​ന്നു. സ്ഥി​ര​മാ​യി ദീ​ർ​ഘ​നേ​രം ഇ​രി​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ ന​ട്ടെ​ല്ലി​ലെ ഡി​സ്‌​കു​ക​ളു​ടെ തേ​യ്മാ​നം വേ​ഗ​ത്തി​ലാ​കും. കാ​ല​ക്ര​മേ​ണ ഇ​ത് ആ​വ​ർ​ത്തി​ച്ച് സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ, ഇ​ത് തു​ട​ർ​ച്ച​യാ​യ ന​ടു​വേ​ദ​ന​യ്ക്കും ക​ഴു​ത്തു​വേ​ദ​ന​യ്ക്കും കാ​ര​ണ​മാ​കും.

ക​ട്ടി​യു​ള്ള ത​ല​യി​ണ ഉ​പ​യോ​ഗി​ക്കു​മ്പോൾ
നി​ങ്ങ​ളു​ടെ സ്ലീ​പ്പിം​ഗ് പൊ​സി​ഷ​നും നി​ല​വാ​രം കു​റ​ഞ്ഞ മെ​ത്ത​യും ത​ല​യി​ണ​യും ന​ടു​വേ​ദ​ന​യ്ക്കും ക​ഴു​ത്തു​വേ​ദ​ന​യ്ക്കും കാ​ര​ണ​മാ​യി മാ​റാം. നി​ല​വാ​രം കു​റ​ഞ്ഞ മെ​ത്ത​യി​ൽ ഉ​റ​ങ്ങു​ക, ക​ട്ടി​യു​ള്ള ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച് ഉ​റ​ങ്ങു​ക, വ​ലി​യ ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച് ഉ​റ​ങ്ങു​ക, ഇ​രു​ന്ന് ഉ​റ​ങ്ങു​ക അ​ല്ലെ​ങ്കി​ൽ ച​ലി​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ ഉ​റ​ങ്ങു​ക എ​ന്നി​വ ക​ഴു​ത്തി​ൽ അ​ധി​ക സ്‌​ട്രെ​യ്‌​നി​നും തേ​യ്മാ​ന​ത്തി​നും കാ​ര​ണ​മാ​കും.

ഇ​രു​ന്നു​റ​ങ്ങി​യാ​ൽ
ഇ​രു​ന്നു​റ​ങ്ങു​മ്പോ​ൾ ന​മ്മു​ടെ ന​ട്ടെ​ല്ലി​നും ക​ഴു​ത്തി​നും സ​പ്പോ​ർ​ട്ട് കി​ട്ടാ​തെ വ​രി​ക​യും അ​തു​വ​ഴി വേ​ദ​ന​യു​ണ്ടാ​വു​ക​യും ചെ​യ്യും. പ്ര​ധാ​ന​മാ​യും സെ​ക്യൂ​രി​റ്റി സ്റ്റാ​ഫ് ആ​യി ജോ​ലി ചെ​യ്യു​ന്ന വ്യ​ക്തി​ക​ൾ ഇ​ത് കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്നു. അ​തു​പോ​ലെ കാ​ലു​യ​ർ​ത്തി മേ​ശ​യു​ടെ അ​തു​പോ​ലെ ത​ന്നെ ഏ​തെ​ങ്കി​ലും ഉ​യ​ർ​ന്ന പ്ര​ത​ല​ത്തി​ൽ ക​യ​റ്റി​വ​ച്ചു ഉ​റ​ങ്ങു​ന്ന ആ​ളു​ക​ൾ​ക്കും ഇ​ത് പോ​ലെ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടാം.

ഈ ​വേ​ദ​ന​ക​ൾ കു​റ​യ്ക്കാ​ൻ
എ​ന്തൊ​ക്കെ ചെ​യ്യാം

മ​നു​ഷ്യ​ശ​രീ​രം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത് നി​വ​ർ​ന്നു​നി​ൽ​ക്കു​ന്ന ത​ര​ത്തി​ൽ ​അം​ഗ​വി​ന്യാ​സം(posture) നി​ല​നി​ർ​ത്തു​ന്ന​തി​നാ​ണ്. അ​തി​നാ​ൽ
* എ​ല്ലാ​യ്പ്പോ​ഴും ശ​രി​യാ​യ അം​ഗ​വി​ന്യാ​സം (posture) നി​ല​നി​ർ​ത്തു​ക.
* ഭാ​രം വ​ള​രെ ശ്ര​ദ്ധാ​പൂ​ർ​വം പൊ​ക്കു​ക.
* ക​ഴി​യു​ന്ന​ത്ര ഹെ​ഡ്‌​ലോ​ഡിം​ഗ് ഒ​ഴി​വാ​ക്കു​ക.

ഉ​റ​ങ്ങു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​ത്
ശ​രി​യാ​യ മെ​ത്ത തി​ര​ഞ്ഞെ​ടു​ത്ത് അ​തി​ൽ ഉ​റ​ങ്ങു​ക. തി​ര​ഞ്ഞെ​ടു​ക്കു​ന്ന മെ​ത്ത അ​ധി​കം ക​ട്ടി​യു​ള്ള​തോ കു​ഴി​ഞ്ഞു പോ​വു​ന്ന​തോ ആ​വ​രു​ത്. ഇ​ട​ത്ത​രം ക​ട്ടി​യു​ള്ള​തു മാ​ത്രം തി​ര​ഞ്ഞെ​ടു​ക്കു​ക. ന​മ്മു​ടെ ന​ട്ടെ​ല്ലി​ന് ശ​രി​യാ​യ സ​പ്പോ​ർ​ട് കി​ട്ട​ത്ത​ക്ക വി​ധ​ത്തി​ലു​ള്ള​വ വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ക.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​രു​ൺ ഉ​മ്മ​ൻ
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​സ​ർ​ജ​ൻ, വി​പി​എ​സ് ലേ​ക് ഷോ​ർ ഹോ​സ്പി​റ്റ​ൽ, കൊ​ച്ചി. ഫോ​ൺ - 0484 2772048
[email protected]

 

Health

പു​ക​വ​ലി​ക്കാ​ത്ത​വ​രി​ലും പ​ട​രു​ന്ന അ​ദൃ​ശ്യ വി​ല്ല​ൻ: ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തെ​ക്കു​റി​ച്ച് അ​റി​യേ​ണ്ട​തെ​ല്ലാം

"പു​ക​വ​ലി ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​രം' എ​ന്ന മു​ന്ന​റി​യി​പ്പ് നാം ​എ​പ്പോ​ഴും കാ​ണാ​റു​ള്ള​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ശ്വാ​സ​കോ​ശ അ​ർ​ബു​ദം എ​ന്ന​ത് പു​ക​വ​ലി​ക്കാ​ർ​ക്ക് മാ​ത്രം വ​രു​ന്ന ഒ​രു രോ​ഗ​മാ​ണെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും ധാ​ര​ണ.

എ​ന്നാ​ൽ യാ​ഥാ​ർ​ഥ്യം അ​ത​ല്ല. ജീ​വി​ത​ത്തി​ലൊ​രി​ക്ക​ൽ പോ​ലും പു​ക​വ​ലി​ക്കാ​ത്ത പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഓ​രോ വ​ർ​ഷ​വും ഈ ​രോ​ഗ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. ശ​രീ​ര​ത്തി​ലെ ശ്വാ​സ​കോ​ശ കോ​ശ​ങ്ങ​ൾ അ​നി​യ​ന്ത്രി​ത​മാ​യി വി​ഭ​ജി​ച്ച് അ​സാ​ധാ​ര​ണ​മാ​യ മു​ഴ​ക​ളാ​യി മാ​റു​ന്ന അ​വ​സ്ഥ​യാ​ണി​ത്.

പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ വ​ലി​യ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കാ​ത്ത​തി​നാ​ൽ ശ​ബ്ദ​മി​ല്ലാ​ത്ത കൊ​ല​യാ​ളി എ​ന്നാ​ണ് ഈ ​രോ​ഗ​ത്തെ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. രോ​ഗം അ​വ​സാ​ന ഘ​ട്ട​ങ്ങ​ളി​ൽ എ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ് പ​ല​പ്പോ​ഴും രോ​ഗം ക​ണ്ടെ​ത്തു​ന്ന​ത്.

അ​തി​നാ​ൽ പു​ക​വ​ലി​ക്ക​പ്പു​റ​മു​ള്ള ഇ​തി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

തി​രി​ച്ച​റി​യാം പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ

തു​ട​ക്ക​ത്തി​ൽ നി​സാ​ര​മെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും താ​ഴെ പ​റ​യു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​തു​ണ്ട്:

വി​ട്ടു​മാ​റാ​ത്ത ചു​മ: ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ നീ​ണ്ടു​നി​ൽ​ക്കു​ന്ന​തോ ദി​വ​സ​ങ്ങ​ൾ ക​ഴി​യും​തോ​റും തീ​വ്ര​ത കൂ​ടു​ന്ന​തോ ആ​യ ചു​മ.

ക​ഫ​ത്തി​ൽ ര​ക്ത​ത്തി​ന്‍റെ അം​ശം: ചു​മ​യ്ക്കു​മ്പോ​ൾ ക​ഫ​ത്തി​ൽ ര​ക്തം കാ​ണു​ന്ന​ത് അ​പ​ക​ട​സൂ​ച​ന​യാ​ണ്.

കാ​ര​ണ​മി​ല്ലാ​ത്ത ശ്വാ​സ​ത​ട​സ​വും കി​ത​പ്പും: നി​സാ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ പോ​ലും പെ​ട്ടെ​ന്ന് ശ്വാ​സ​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ക.

ക​ഠി​ന​മാ​യ നെ​ഞ്ചു​വേ​ദ​ന: ആ​ഴ​ത്തി​ൽ ശ്വാ​സ​മെ​ടു​ക്കു​മ്പോ​ഴോ ചു​മ​യ്ക്കു​മ്പോ​ഴോ ചി​രി​ക്കു​മ്പോ​ഴോ നെ​ഞ്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന അ​സ്വ​സ്ഥ​ത.

ശ​ബ്ദ​ത്തി​ലെ വ്യ​ത്യാ​സം: തൊ​ണ്ട​യി​ൽ അ​ണു​ബാ​ധ​യൊ​ന്നു​മി​ല്ലാ​തെ ത​ന്നെ ശ​ബ്ദ​ത്തി​ൽ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ഇ​ട​ർ​ച്ച​യോ മാ​റ്റ​മോ.

കാ​ര​ണ​മി​ല്ലാ​തെ ഭാ​ര​ക്കു​റ​വും ക്ഷീ​ണ​വും: ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ മാ​റ്റ​മി​ല്ലാ​തെ ത​ന്നെ ശ​രീ​ര​ഭാ​രം ഗ​ണ്യ​മാ​യി കു​റ​യു​ന്ന​തും ക​ടു​ത്ത ത​ള​ർ​ച്ച​യും.

ആ​വ​ർ​ത്തി​ച്ചു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ൾ: ന്യൂ​മോ​ണി​യ, ബ്രോ​ങ്കൈ​റ്റി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ വ​രു​ന്ന​ത്.

പു​ക​വ​ലി​ക്ക​പ്പു​റ​മു​ള്ള അ​പ​ക​ട​സാ​ധ്യ​ത​ക​ളും അ​ദൃ​ശ്യ കാ​ര​ണ​ങ്ങ​ളും

പു​ക​വ​ലി​ക്കാ​ത്ത വ്യ​ക്തി​ക​ളി​ൽ ശ്വാ​സ​കോ​ശ അ​ർ​ബു​ദം ഉ​ണ്ടാ​കു​ന്ന​തി​ന് പി​ന്നി​ൽ ഒ​ട്ട​ന​വ​ധി മ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര​ണ​ങ്ങ​ളു​ണ്ട്. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് പ​രോ​ക്ഷ പു​ക​വ​ലി.

വീ​ടു​ക​ളി​ലോ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലോ മ​റ്റു​ള്ള​വ​ർ വ​ലി​ച്ചു​വി​ടു​ന്ന പു​ക സ്ഥി​ര​മാ​യി ശ്വ​സി​ക്കു​ന്ന​ത് രോ​ഗ​സാ​ധ്യ​ത 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ക്കു​ന്നു. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ഘ​ട​കം.

വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ഫാ​ക്ട​റി​ക​ളി​ൽ നി​ന്നും പു​റ​ന്ത​ള്ളു​ന്ന വി​ഷ​പ്പു​ക​യും സൂ​ക്ഷ്മ​ക​ണി​ക​ക​ളും വാ​യു​വി​ൽ ക​ല​രു​ന്ന​ത് പ്ര​ത്യേ​കി​ച്ച് ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​രു​ടെ ശ്വാ​സ​കോ​ശാ​രോ​ഗ്യ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

ബാ​ഹ്യാ​ന്ത​രീ​ക്ഷ​ത്തി​ന് പു​റ​മേ നാം ​വ​സി​ക്കു​ന്ന വീ​ടു​ക​ൾ​ക്കു​ള്ളി​ലെ വാ​യു​വും അ​പ​ക​ട​കാ​രി​യാ​യേ​ക്കാം. മ​ണ്ണി​ലും പാ​റ​ക​ളി​ലും ക​ണ്ടു​വ​രു​ന്ന മ​ണ​മോ നി​റ​മോ ഇ​ല്ലാ​ത്ത റേ​ഡോ​ൺ എ​ന്ന റേ​ഡി​യോ ആ​ക്ടീ​വ് വാ​ത​കം വീ​ടു​ക​ളി​ലെ വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത മു​റി​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ക​യും ദീ​ർ​ഘ​കാ​ലം ഇ​ത് ശ്വ​സി​ക്കു​ന്ന​ത് അ​ർ​ബു​ദ​ത്തി​ന് വ​ഴി​വ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​തി​നു​പു​റ​മേ അ​സ്ബ​സ്റ്റോ​സ്, ആ​ർ​സെ​നി​ക്, ക്രോ​മി​യം, നി​ക്ക​ൽ, ഡീ​സ​ൽ പു​ക തു​ട​ങ്ങി​യ അ​പ​ക​ട​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ളു​മാ​യി തൊ​ഴി​ൽ​ശാ​ല​ക​ളി​ൽ വെ​ച്ചു​ണ്ടാ​കു​ന്ന നി​ര​ന്ത​ര സ​മ്പ​ർ​ക്കം രോ​ഗ​സാ​ധ്യ​ത ഇ​ര​ട്ടി​യാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

കു​ടും​ബ​ത്തി​ലെ അ​ർ​ബു​ദ ച​രി​ത്ര​വും ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ളും കൂ​ടി​യാ​കു​മ്പോ​ൾ പു​ക​വ​ലി ശീ​ല​മി​ല്ലാ​ത്ത​വ​രി​ലും ശ്വാ​സ​കോ​ശ അ​ർ​ബു​ദം പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത ഗ​ണ്യ​മാ​യി ഉ​യ​രു​ന്നു.

മു​ൻ​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ർ​ണ​യ​വും ആ​ധു​നി​ക ചി​കി​ത്സ​യും

ഏ​തൊ​രു അ​ർ​ബു​ദ​ത്തെ​യും പോ​ലെ ശ്വാ​സ​കോ​ശ അ​ർ​ബു​ദ​വും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ തി​രി​ച്ച​റി​ഞ്ഞാ​ൽ പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

അ​തി​നാ​ൽ രോ​ഗം മ​റ്റ​വ​യ​വ​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​തി​ന് മു​ൻ​പ് ക​ണ്ടെ​ത്തി​യാ​ൽ ശ​സ്ത്ര​ക്രി​യ, ടാ​ർ​ഗെ​റ്റ​ഡ് തെ​റാ​പ്പി, ഇ​മ്മ്യൂ​ണോ​തെ​റാ​പ്പി തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക ചി​കി​ത്സാ​രീ​തി​ക​ളി​ലൂ​ടെ രോ​ഗ​മു​ക്തി നേ​ടാം.

ദീ​ർ​ഘ​കാ​ല​മാ​യി പു​ക​വ​ലി​ക്കു​ന്ന​വ​രോ മ​റ്റ് ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള​വ​രോ ആ​യ വ്യ​ക്തി​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം "ലോ-​ഡോ​സ് സിടി സ്കാ​ൻ' പോ​ലു​ള്ള മു​ൻ​കൂ​ട്ടി​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ല​ക്ഷ​ണ​ങ്ങ​ൾ നി​സാ​ര​മെ​ന്ന് ക​രു​തി അ​വ​ഗ​ണി​ക്കു​ന്ന​ത് കാ​ര​ണം രോ​ഗം സ​ങ്കീ​ർ​ണ​മാ​ക്കും.

ശ്വാ​സ​കോ​ശ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ ചി​ല പ​ട​വു​ക​ൾ

ഓ​ർ​ക്കു​ക: ആ​രോ​ഗ്യ​ക​ര​മാ​യ ശ്വാ​സ​കോ​ശം ദീ​ർ​ഘാ​യു​സി​ന്‍റെ​യും സ​മ്പൂ​ർ​ണ ആ​രോ​ഗ്യ​ത്തി​ന്‍റെ​യും അ​ടി​ത്ത​റ​യാ​ണ്.

ശ്വാ​സ​കോ​ശ അ​ർ​ബു​ദ സാ​ധ്യ​ത​ക​ളി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി ര​ക്ഷ​നേ​ടാ​ൻ പു​ക​വ​ലി ശീ​ലം പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ വ​ലി​ച്ചു​വി​ടു​ന്ന പു​ക ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും വേ​ണം.

വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ശു​ദ്ധ​വാ​യു ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ൽ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും തു​റ​ന്നി​ട്ട് കൃ​ത്യ​മാ​യ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ന്ന​ത് റേ​ഡോ​ൺ പോ​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ വാ​ത​ക​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് ത​ട​യും.

രാ​സ​വ​സ്തു​ക്ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന തൊ​ഴി​ൽ​മേ​ഖ​ല​ക​ളി​ൽ ഉ​ള്ള​വ​ർ മാ​സ്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം.

ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ൾ അ​ട​ങ്ങി​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ദി​ന​ച​ര്യ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും ക്ര​മ​മാ​യ വ്യാ​യാ​മം ശീ​ല​മാ​ക്കു​ന്ന​തും ശ്വാ​സ​കോ​ശ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കും.

ഇ​തി​നെ​ല്ലാ​മു​പ​രി ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ നീ​ണ്ടു​നി​ൽ​ക്കു​ന്ന ചു​മ​യോ ശ്വാ​സ​ത​ട​സ​മോ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ല​ക്ഷ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്കാ​തെ ഉ​ട​ൻ ത​ന്നെ ഒ​രു ശ്വാ​സ​കോ​ശ രോ​ഗ വി​ദ​ഗ്ധ​ന്‍റെ സേ​വ​നം തേ​ടേ​ണ്ട​താ​ണ്.

വിവരങ്ങൾ: ഡോ. ​ഗ​സ​ൻ​ഫെ​ർ ഷെ​യ്ഖ് കെ.​പി
ക​ൺ​സ​ൾ​ട്ട​ന്‍റ് പ​ൾ​മൊ​ണോ​ലോ​ജി​സ്റ്റ് ആ​സ്റ്റ​ർ മിം​സ് കോ​ട്ട​ക്ക​ൽ.

Health

ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നം: ക​ര​ളി​നെ കീ​ഴ​ട​ക്കു​ന്ന മാരകരോ​ഗം.. പ്രതിരോധം എങ്ങനെ..

എ​ല്ലാ വ​ര്‍​ഷ​വും ജൂ​ലൈ 28ന് ​ആ​ച​രി​ക്കു​ന്ന ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നം, ലോ​ക​മെ​മ്പാ​ടു​മു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന ഒ​രു നി​ശബ്‌ദ രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്.

2026ലെ ​പ്ര​മേ​യം "Hepatitis: Let's Break It Down' എ​ന്ന​താ​ണ്. രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ജ്ഞ​ത, പ​രി​ശോ​ധ​ന​യി​ലും ചി​കി​ത്സ​യി​ലു​മു​ള്ള പ​രി​മി​തി​ക​ള്‍, ചി​കി​ത്സാ​ച്ചെ​ല​വ്, സാ​മൂ​ഹി​ക അ​പ​മാ​നം (സ്റ്റി​ഗ്മ) തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി​ക​ള്‍ ഇ​ല്ലാ​താ​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​ണ് ഈ ​പ്ര​മേ​യം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വൈ​റ​സ് ക​ണ്ടെ​ത്തു​ക​യും അ​തി​നെ​തി​രാ​യ ആ​ദ്യ വാ​ക്‌​സി​ന്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ്ത നോ​ബ​ല്‍ സ​മ്മാ​ന ജേ​താ​വാ​യ ഡോ. ​ബ​റൂ​ച്ച് ബ്ലം​ബ​ര്‍​ഗി​ന്‍റെ ജ​ന്മ​ദി​നം കൂ​ടി​യാ​ണ് ജൂ​ലൈ 28.

നി​ശ​ബ്ദ​മാ​യി ക​ര​ളി​നെ കീ​ഴ​ട​ക്കു​ന്ന രോ​ഗം

ക​ര​ളി​ല്‍ ഉ​ണ്ടാ​കു​ന്ന വീ​ക്ക​ത്തെ​യാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് എ​ന്ന് പ​റ​യു​ന്ന​ത്. ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ബി, സി, ​ഡി, ഇ ​എ​ന്നീ അ​ഞ്ച് വൈ​റ​സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഈ ​രോ​ഗ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

ഇ​വ​യി​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി എ​ന്നി​വ വ​ര്‍​ഷ​ങ്ങ​ളോ​ളം യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ട​മാ​ക്കാ​തെ ശ​രീ​ര​ത്തി​ല്‍ നി​ല​നി​ല്‍​ക്കാം. രോ​ഗി​ക്ക് യാ​തൊ​രു അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ടാ​തെ ത​ന്നെ വൈ​റ​സ് ക​ര​ളി​നെ നി​ശ​ബ്‌ദമാ​യി ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കും.

ക്ഷീ​ണം, മ​ഞ്ഞ​പ്പി​ത്തം, വ​യ​റു​വീ​ക്കം, ക​ര​ളി​ന്റെ പ്ര​വ​ര്‍​ത്ത​ന ത​ക​രാ​റ് മൂ​ല​മു​ള്ള ല​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ പ്ര​ത്യ​ക്ഷ​പ്പെ​ടു​മ്പോ​ഴേ​ക്കും ക​ര​ളി​ന് ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​കാം. ചി​ല​രി​ല്‍ ഇ​ത് ക​ര​ള്‍ ചു​രു​ങ്ങു​ന്ന സീ​റോ​സി​സി​ലേ​ക്കോ ക​ര​ള്‍ കാ​ന്‍​സ​റി​ലേ​ക്കോ വ​രെ ന​യി​ക്കാം.

അ​തു​കൊ​ണ്ടു​ത​ന്നെ ല​ക്ഷ​ണ​ങ്ങ​ള്‍ വ​രു​ന്ന​ത് വ​രെ കാ​ത്തി​രി​ക്ക​രു​ത്. ല​ളി​ത​മാ​യ ഒ​രു ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി എ​ന്നി​വ വ​ള​രെ നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും.

അ​ഞ്ച് വൈ​റ​സു​ക​ള്‍, അ​ഞ്ച് വ്യ​ത്യ​സ്ത അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍

ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ എ​ന്നി​വ പ്ര​ധാ​ന​മാ​യും മ​ലി​ന​മാ​യ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും കു​ടി​വെ​ള്ള​ത്തി​ലൂ​ടെ​യും പ​ക​രു​ന്ന​താ​ണ്. സാ​ധാ​ര​ണ​യാ​യി ഇ​വ താത്കാ​ലി​ക രോ​ഗ​ബാ​ധ​യാ​ണെ​ങ്കി​ലും ഗ​ര്‍​ഭി​ണി​ക​ളി​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് ഇ ​ഗു​രു​ത​ര സ​ങ്കീ​ര്‍​ണ​ത​ക​ള്‍​ക്ക് കാ​ര​ണ​മാ​കാം.

ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി, ഡി ​എ​ന്നി​വ രോ​ഗ​ബാ​ധി​ത​രു​ടെ ര​ക്ത​ത്തി​ലൂ​ടെ​യോ ശ​രീ​ര​സ്ര​വ​ങ്ങ​ളി​ലൂ​ടെ​യോ പ​ക​രു​ന്നു. അ​ണു​വി​മു​ക്ത​മാ​ക്കാ​ത്ത സൂ​ചി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക, സൂ​ചി​ക​ളോ റേ​സ​റു​ക​ളോ പ​ങ്കു​വെ​യ്ക്കു​ക, സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ടാ​റ്റൂ അ​ല്ലെ​ങ്കി​ല്‍ പി​യേ​ഴ്‌​സിം​ഗ്, പ്ര​സ​വ​സ​മ​യ​ത്ത് അ​മ്മ​യി​ല്‍ നി​ന്ന് കു​ഞ്ഞി​ലേ​ക്ക് എ​ന്നി​വ​യാ​ണ് രോ​ഗ കാ​ര​ണ​ങ്ങ​ള്‍.

ഹെ​പ്പ​റ്റൈ​റ്റി​സ് ബിയ്ക്ക് ഫ​ല​പ്ര​ദ​മാ​യ വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ണ്. അ​തേ​സ​മ​യം, ഹെ​പ്പ​റ്റൈ​റ്റി​സ് സി​യ്ക്ക് വാ​ക്‌​സി​ന്‍ ഇ​ല്ലെ​ങ്കി​ലും ആ​ധു​നി​ക മ​രു​ന്നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ 95 ശ​ത​മാ​ന​ത്തി​ല​ധി​കം രോ​ഗി​ക​ളി​ല്‍ എട്ട് മു​ത​ല്‍ 12 ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ രോ​ഗം പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​ക്കാ​ന്‍ ഇ​ന്ന് സാ​ധി​ക്കു​ന്നു.

ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​ഉ​ള്ള​വ​രി​ല്‍ മാ​ത്ര​മാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് ഡി ​അ​ണു​ബാ​ധ ഉ​ണ്ടാ​കു​ന്ന​ത്. അ​തി​നാ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കു​ന്ന​തി​ലൂ​ടെ ഹെ​പ്പ​റ്റൈ​റ്റി​സ് ഡി​യെ​യും ത​ട​യു​ന്നു.

ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി - രോ​ഗം അ​റി​യാ​തെ ജീ​വി​ക്കു​ന്ന​വ​ര്‍

ലോ​ക​ത്ത് 35 കോ​ടി​യി​ല​ധി​കം ആ​ളു​ക​ള്‍ ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​അ​ല്ലെ​ങ്കി​ല്‍ സി ​ബാ​ധി​ച്ച് ജീ​വി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. എ​ന്നാ​ല്‍ ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും ത​ങ്ങ​ള്‍ രോ​ഗ​ബാ​ധി​ത​രാ​ണെ​ന്ന കാ​ര്യം അ​റി​യി​ല്ല. രോ​ഗം തി​രി​ച്ച​റി​യ​പ്പെ​ടാ​ത്ത​തി​നാ​ല്‍ ചി​കി​ത്സ​യും ല​ഭി​ക്കു​ക​യി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും പ​രി​ശോ​ധ​ന ന​ട​ത്ത​ണം. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ര​ക്ത സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യി​ട്ടു​ള്ള​വ​ര്‍, അ​ണു​വി​മു​ക്ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ശ​സ്ത്ര​ക്രി​യ​യോ, ദ​ന്ത​ചി​കി​ത്സ​യോ, ടാ​റ്റൂ ചെ​യ്ത​വ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് പ​രി​ശോ​ധ​ന വ​ള​രെ പ്ര​ധാ​ന​മാ​ണ്.

രോ​ഗ പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ ന​മ്മു​ടെ കൈ​ക​ളി​ലു​ണ്ട്

ഹെ​പ്പ​റ്റൈ​റ്റി​സി​നെ പ്ര​തി​രോ​ധി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ആ​വ​ശ്യ​മാ​യ ശാ​സ്ത്രീ​യ പ​രി​ഹാ​ര​ങ്ങ​ള്‍ ഇ​ന്ന് ല​ഭ്യ​മാ​ണ്.

· ഹെ​പ്പ​റ്റൈ​റ്റി​സ് ബിയ്ക്ക് സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ണ്.

· ല​ളി​ത​മാ​യ ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്താം.

· ഹെ​പ്പ​റ്റൈ​റ്റി​സ് സി ​പൂ​ര്‍​ണ​മാ​യി ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ണ്.

· ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​നി​യ​ന്ത്രി​ക്കു​ന്ന ചി​കി​ത്സ​യി​ലൂ​ടെ സി​റോ​സി​സി​ന്റെ​യും ക​ര​ള്‍ കാ​ന്‍​സ​റി​ന്‍റെ​യും സാ​ധ്യ​ത ഗ​ണ്യ​മാ​യി കു​റ​യ്ക്കാം.

ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​പ്ര​തി​രോ​ധം ജ​ന​നം മു​ത​ല്‍ ത​ന്നെ ആ​രം​ഭി​ക്ക​ണം. ജ​നി​ച്ച് ആ​ദ്യ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന​ല്‍​കു​ന്ന വാ​ക്‌​സി​നും തു​ട​ര്‍​ന്ന് ശു​പാ​ര്‍​ശ ചെ​യ്യു​ന്ന ഡോ​സു​ക​ളും ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

ഹെ​പ്പ​റ്റൈ​റ്റി​സി​നെ അ​ക​റ്റാ​ന്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍

ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗ​ത്തെ​പ്പ​റ്റി ബോ​ധ​വാ​ന്മാ​യി​രി​ക്കു​ക. രോ​ഗം പ​ക​രു​ന്ന​തെ​ങ്ങ​നെ എ​ന്ന് മ​ന​സി​ലാ​ക്കു​ക. ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ക, അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക, ശു​ദ്ധ​ജ​ല​വും സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ​ണ​വും ഉ​പ​യോ​ഗി​ക്കു​ക, സൂ​ചി​ക​ളോ റേ​സ​റു​ക​ളോ പ​ങ്കു​വയ്​ക്കാ​തി​രി​ക്കു​ക, ടാ​റ്റൂ-​പി​യേ​ഴ്‌​സിം​ഗ് ചെ​യ്യു​മ്പോ​ള്‍ അ​ണു​വി​മു​ക്ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കു​ക, രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ല്‍ ചി​കി​ത്സ വൈ​ക​രു​ത്.

അ​തോ​ടൊ​പ്പം, ഹെ​പ്പ​റ്റൈ​റ്റി​സ് ബാ​ധി​ത​രെ വി​വേ​ച​ന​ത്തി​നി​ര​യാ​ക്കാ​തി​രി​ക്കു​ക​യും വേ​ണം. ഹെ​പ്പ​റ്റൈ​റ്റി​സ് ഒ​രു അ​ണു​ബാ​ധ​യാ​ണ്; അ​ത് ഒ​രു വ്യ​ക്തി​യു​ടെ സ്വ​ഭാ​വ​ത്തെ​യോ ജീ​വി​ത​രീ​തി​യെ​യോ വി​ല​യി​രു​ത്താ​നു​ള്ള കാ​ര​ണ​മ​ല്ല.

സാ​മൂ​ഹി​ക അ​പ​മാ​ന​ത്തെ ഭ​യ​ന്ന് പ​ല​രും പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ഒ​ഴി​വാ​ക്കു​ന്നു. അ​തി​നാ​ല്‍ രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ശ്ശ​ബ്ദ​ത ത​ക​ര്‍​ക്കു​ന്ന​തും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തു​പോ​ലെ ത​ന്നെ പ്ര​ധാ​ന​മാ​ണ്.

അ​റി​യി​ക, പ​രി​ശോ​ധി​ക്കു​ക, പ്ര​തി​രോ​ധി​ക്കു​ക

ഹെ​പ്പ​റ്റൈ​റ്റി​സ് ഇ​ല്ലാ​താ​ക്കാ​ന്‍ വ്യ​ക്തി​പ​ര​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ മാ​ത്രം മ​തി​യാ​കി​ല്ല. പ​രി​ശോ​ധ​ന, വാ​ക്‌​സി​നേ​ഷ​ന്‍, ചി​കി​ത്സ എ​ന്നി​വ എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ല്‍ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം.

പ്ര​ത്യേ​കി​ച്ച് മാ​തൃ-​ശി​ശു ആ​രോ​ഗ്യ​പ​രി​പാ​ല​ന പ​രി​പാ​ടി​ക​ളി​ലും ഉ​യ​ര്‍​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ലും ഹെ​പ്പ​റ്റൈ​റ്റി​സ് സ്‌​ക്രീ​നിം​ഗി​ന്റെ പ്രാ​ധാ​ന്യം മ​ന​സ്സി​ലാ​ക്കി​ക്കൊ​ണ്ട് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സി​നെ പൊ​തു​ജ​നാ​രോ​ഗ്യ ഭീ​ഷ​ണി​യി​ല്‍ നി​ന്ന് ഇ​ല്ലാ​താ​ക്കു​ക എ​ന്ന​താ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം. അ​ത് സാ​ദ്ധ്യ​മാ​ക​ണ​മെ​ങ്കി​ല്‍ ശാ​സ്ത്രീ​യ പു​രോ​ഗ​തി​ക്കൊ​പ്പം ജ​ന​കീ​യ അ​വ​ബോ​ധ​വും, എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​കു​ന്ന പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും, സ​ര്‍​ക്കാ​രി​ന്റെ ശ​ക്ത​മാ​യ പി​ന്തു​ണ​യും ആ​വ​ശ്യ​മാ​ണ്.

ഈ ​ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​ന​ത്തി​ല്‍ ന​മു​ക്ക് കൈ​കോ​ര്‍​ക്കാം - ഹെ​പ്പ​റ്റൈ​റ്റി​സ് ത​ട​യാം, ചി​കി​ത്സി​ക്കാം, ഹെ​പ്പ​റ്റൈ​റ്റി​സ് സി ​പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​ക്കാം. ഒ​രു വാ​ക്‌​സി​ന്‍, ഒ​രു ര​ക്ത​പ​രി​ശോ​ധ​ന, അ​ല്ലെ​ങ്കി​ല്‍ രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു തു​റ​ന്ന സം​ഭാ​ഷ​ണം പോ​ലും ഒ​രു ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ വ​ഴി​യൊ​രു​ക്കും.

വിവരങ്ങൾ: : ഡോ. ഡിൽമോ യെൽദോ
Junior Consultant Medical Gastroenterology SUT Hospital, Pattom.

Health

കു​ട്ടി​ക​ളി​ലും ഇ​ൻ​ഫ്ലു​വ​ൻ​സ..! ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

മു​തി​ർ​ന്ന​വ​രെ ബാ​ധി​ക്കു​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ ന​വ​ജാ​ത ശി​ശു​ക്ക​ളി​ലും കു​ട്ടി​ക​ളി​ലും പ​ക​രാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. മു​തി​ർ​ന്ന​വ​രു​ടേ​തി​ന് സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ ത​ന്നെ കു​ട്ടി​ക​ൾ​ക്കും ഉ​ണ്ടാ​കാം.

ക​ഠി​ന​മാ​യ പ​നി, ത​ല​വേ​ദ​ന, ശ​രീ​ര വേ​ദ​ന, വി​ട്ടു​മാ​റാ​ത്ത ചു​മ, വ​യ​റു​വേ​ദ​ന, ശ്വാ​സം​മു​ട്ട​ൽ, ഛർ​ദ്ദി, വ​യ​റി​ള​ക്കം എ​ന്നി​വ ചെ​റി​യ കു​ട്ടി​ക​ളി​ൽ സാ​ധാ​ര​ണ​മാ​ണ്.​

ക​ഠി​ന​മാ​യ പ​നി​യു​ടെ കൂ​ടെ കു​ട്ടി​ക​ൾ​ക്കു ഫി​റ്റ്സ് വ​രാ​നും സാ​ധ്യ​ത​യു​ണ്ട്. ചെ​വി വേ​ദ​ന, ക​ണ്ണു​ക​ൾ​ക്കു ചു​വ​പ്പ് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​മു​ണ്ടാ​കാം.

ര​ണ്ടു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ലും മ​റ്റ് രോ​ഗ​ങ്ങ​ളു​ള്ള കു​ട്ടി​ക​ളി​ലും ഇ​ൻ​ഫ്ലു​വ​ൻ​സ ബാ​ധി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​ണ്.

കു​ട്ടി​ക​ളി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ ബാ​ധി​ച്ചാ​ൽ

. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം മ​രു​ന്നു​ക​ൾ ന​ൽ​കു​ക
. ചൂ​ടു​വെ​ള്ളം കു​ടി​പ്പി​ക്കു​ക​യും പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ചെ​റി​യ ഭ​ക്ഷ​ണ​ങ്ങ​ളും ന​ൽ​കു​ക
. പ​നി ഉ​ണ്ടെ​ങ്കി​ൽ ഭാ​രം കു​റ​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ ധ​രി​പ്പി​ക്കു​ക
. തൊ​ണ്ട​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സ​ത്തി​നാ​യി ചൂ​ടു​വെ​ള്ളം ന​ൽ​കു​ക

ഇ​ൻ​ഫ്ലു​വ​ൻ​സ പ​ട​രു​ന്ന​ത് ത​ട​യാ​ൻ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ക

പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ലൂ​ടെ ഇ​ൻ​ഫ്ലു​വ​ൻ​സ ത​ട​യാ​ൻ ക​ഴി​യും. ആറ് മാ​സ​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വ​ർ​ഷ​വും ഫ്ലൂ ​വാ​ക്സി​ൻ എ​ടു​ക്ക​ണം. മ​ഴ​ക്കാ​ല​ത്തി​നു മു​ൻ​പേ വാ​ക്സീ​ൻ എ​ടു​ക്കു​ന്ന​തും അ​നു​യോ​ജ്യ​മാ​ണ്.

അഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളോ വി​ട്ടു​മാ​റാ​ത്ത രോ​ഗ​മു​ള്ള​വ​രോ വീ​ടു​ക​ളി​ൽ ഉ​ണ്ടെ​ങ്കി​ൽ, വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ​വ​രും ഫ്ലൂ ​വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തു ഉ​ചി​ത​മാ​യി​രി​ക്കും.

ആറ് മാ​സ​ത്തി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ വീ​ട്ടി​ൽ ഉ​ണ്ടെ​ങ്കി​ൽ ഇ​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്, കാ​ര​ണം ഈ ​പ്രാ​യ​ത്തി​ലു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക് സ്വ​യം ഫ്ലൂ ​വാ​ക്സി​ൻ എ​ടു​ക്കാ​ൻ ക​ഴി​യി​ല്ല, കൂ​ടാ​തെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും ഫ്ലൂ ​വ​ന്നാ​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

ഇ​ൻ​ഫ്ലു​വ​ൻ​സ വ്യാ​പ​നം കു​റ​യ്ക്കാം

കൈ ​ക​ഴു​കി​യു​ള്ള ശു​ചി​ത്വം കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്ക​ണം. മൂന്ന് മാ​സ​ത്തി​ൽ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളെ രോ​ഗി​ക​ളി​ൽ നി​ന്ന് അ​ക​റ്റി നി​ർ​ത്തു​ക കു​ട്ടി​ക​ൾ തു​മ്മു​ക​യോ ചു​മ​യ്ക്കു​ക​യോ ചെ​യ്യു​മ്പോ​ൾ ടൗ​വ​ലോ, ടി​ഷ്യു പേ​പ്പ​റോ ഉ​പ​യോ​ഗി​ച്ച് മൂ​ക്കും വാ​യ​യും മൂ​ടാ​ൻ പ​ഠി​പ്പി​ക്കു​ക.

കു​ട്ടി​ക​ൾ വാ​യി​ൽ വ​യ്ക്കു​ന്ന ക​ളി​പ്പാ​ട്ട​ങ്ങ​ൾ പ​ങ്കി​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ഡേ ​കെ​യ​റി​ൽ കു​ട്ടി​ക​ൾ പോ​കു​ന്നു​ണ്ടെ​ങ്കി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ല​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രി​ചാ​ര​ക​രോ​ട് പ​റ​യു​ക.

ഡോ.​അ​നി​റ്റ ആ​ൻ സൈ​മ​ൺ
ക​ൺ​സ​ൾ​ട്ട​ന്‍റ് - പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗം, മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ

Latest News

Corehub Up