വീഡിയോയിൽ നിന്നുമുള്ള ചിത്രം
അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ഹിയാലിയ നഗരത്തെ ഞെട്ടിച്ച ഒരു മൃഗപീഡന വാർത്തകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പടരുന്നത്. ദേഹത്ത് നിറയെ കറൻസി നോട്ടുകൾ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിൽ പരിഭ്രാന്തയായി ഓടിനടന്ന വാലർ എന്ന ആടിനെ ഒടുവിൽ വെസ്റ്റ്ലാണ്ട് മാളിന് സമീപം കാറിടിച്ച് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവം വൻ പ്രതിഷേധത്തിന് വഴിവെച്ചതോടെ ഹിയാലിയ പൊലിസ് മൃഗപീഡനത്തിന് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. റോഡിലെ വാഹനങ്ങൾക്കിടയിലൂടെയും പാർക്കിംഗ് ഏരിയയിലൂടെയും ഭയന്നോടുന്ന ആട്ടിൻകുട്ടിയുടെ ദൃശ്യങ്ങൾ 'ഓൺലി ഇൻ ഡേഡ്' എന്ന സോഷ്യൽ മീഡിയ പേജിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ദൃശ്യങ്ങൾ കണ്ടതോടെ മൃഗത്തോട് കാട്ടിയ ക്രൂരതയ്ക്കെതിരെ വലിയ ജനരോഷമാണ് ഉയർന്നത്. ആരാണ് ആടിന്റെ ദേഹത്ത് പണം ഒട്ടിച്ചു വെച്ചതെന്നും അത് എങ്ങനെ തെരുവിൽ ഒറ്റപ്പെട്ടു എന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഇതിനുപിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് മയാമി ബീച്ചിലെ ഒരു വ്യവസായി 10,000 ഡോളർ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം നടന്ന പ്രദേശത്തിന്റെ സാംസ്കാരിക പശ്ചാത്തലം മുൻനിർത്തി, ഏതെങ്കിലും അന്ധവിശ്വാസപരമായ ആചാരങ്ങളുടെയോ ദുർമന്ത്രവാദത്തിന്റെയോ ഭാഗമാണോ ഇതെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
എന്നാൽ പൊലിസ് ഇത്തരം ഊഹാപോഹങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ സിസിടിവി ദൃശ്യങ്ങളും തെളിവുകളും ശേഖരിച്ച് ഡിറ്റക്ടീവുകൾ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ആ പാവം ജീവിയെ രക്ഷിക്കാൻ ആരും ശ്രമിച്ചില്ലല്ലോ എന്ന നിരാശ പങ്കുവെക്കുന്നതിനൊപ്പം ഇതിന് കാരണക്കാരായവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് മൃഗസ്നേഹികൾ ആവശ്യപ്പെടുന്നത്.
They taped dollar bills all over a terrified baby goat and threw him into Hialeah traffic like he was garbage. People stood there filming while Valor ran for his life. He was found dead awhile later. This wasn’t an accident. This was pure cruelty. Whoever did this needs to be found and destroyed legally. No excuses. No hiding. $10k reward for the person who leads to an arrest and conviction. Call Hialeah PD: 305-687-2525 Justice for Valor. #justiceforvalor
— Undervalued Wizard ? (@conluenty) November 4, 2026
Tags : FloridaNews CashCoveredGoat AnimalCrueltyInvestigation HialeahPolice OnlyInDade ValorTheGoat