Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ValorTheGoat

Special

ദേ​ഹ​ത്ത് നോ​ട്ടു​ക​ളൊ​ട്ടി​ച്ച നി​ല​യി​ൽ ന​ഗ​ര​ത്തി​ൽ ഓ​ടി​യ ആ​ട് കാ​റി​ടി​ച്ച് ച​ത്തു; ഫ്ലോ​റി​ഡ​യെ ന​ടു​ക്കി​യ ക്രൂ​ര​ത​യ്ക്ക് പി​ന്നി​ൽ ആ​ഭി​ചാ​ര​മോ?

അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ലു​ള്ള ഹി​യാ​ലി​യ ന​ഗ​ര​ത്തെ ഞെ​ട്ടി​ച്ച ഒ​രു മൃ​ഗ​പീ​ഡ​ന വാ​ർ​ത്ത​ക​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ട​രു​ന്ന​ത്. ദേ​ഹ​ത്ത് നി​റ​യെ ക​റ​ൻ​സി നോ​ട്ടു​ക​ൾ ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് ഒ​ട്ടി​ച്ച നി​ല​യി​ൽ പ​രി​ഭ്രാ​ന്ത​യാ​യി ഓ​ടി​ന​ട​ന്ന വാ​ല​ർ എ​ന്ന ആ​ടി​നെ ഒ​ടു​വി​ൽ വെ​സ്റ്റ്‌​ലാ​ണ്ട് മാ​ളി​ന് സ​മീ​പം കാ​റി​ടി​ച്ച് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വം വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ച​തോ​ടെ ഹി​യാ​ലി​യ പൊ​ലി​സ് മൃ​ഗ​പീ​ഡ​ന​ത്തി​ന് ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യും പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലൂ​ടെ​യും ഭ​യ​ന്നോ​ടു​ന്ന ആ​ട്ടി​ൻ​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ 'ഓ​ൺ​ലി ഇ​ൻ ഡേ​ഡ്' എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​തോ​ടെ മൃ​ഗ​ത്തോ​ട് കാ​ട്ടി​യ ക്രൂ​ര​ത​യ്‌​ക്കെ​തി​രെ വ​ലി​യ ജ​ന​രോ​ഷ​മാ​ണ് ഉ​യ​ർ​ന്ന​ത്. ആ​രാ​ണ് ആ​ടി​ന്‍റെ ദേ​ഹ​ത്ത് പ​ണം ഒ​ട്ടി​ച്ചു വെ​ച്ച​തെ​ന്നും അ​ത് എ​ങ്ങ​നെ തെ​രു​വി​ൽ ഒ​റ്റ​പ്പെ​ട്ടു എ​ന്ന​തി​ലും ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

ഇ​തി​നു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് മ​യാ​മി ബീ​ച്ചി​ലെ ഒ​രു വ്യ​വ​സാ​യി 10,000 ഡോ​ള​ർ പ്ര​തി​ഫ​ല​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വം ന​ട​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ലം മു​ൻ​നി​ർ​ത്തി, ഏ​തെ​ങ്കി​ലും അ​ന്ധ​വി​ശ്വാ​സ​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളു​ടെ​യോ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ​യോ ഭാ​ഗ​മാ​ണോ ഇ​തെ​ന്ന ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്.

എ​ന്നാ​ൽ പൊ​ലി​സ് ഇ​ത്ത​രം ഊ​ഹാ​പോ​ഹ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ച് ഡി​റ്റ​ക്ടീ​വു​ക​ൾ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ആ ​പാ​വം ജീ​വി​യെ ര​ക്ഷി​ക്കാ​ൻ ആ​രും ശ്ര​മി​ച്ചി​ല്ല​ല്ലോ എ​ന്ന നി​രാ​ശ പ​ങ്കു​വെ​ക്കു​ന്ന​തി​നൊ​പ്പം ഇ​തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​രെ ഉ​ട​ൻ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് മൃ​ഗ​സ്നേ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up