വീഡിയോയിൽ നിന്നുമുള്ള ചിത്രം
അമേരിക്കയിലെ ലൂമൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന എൻഎഫ്എൽ മത്സരത്തിന് മുന്നോടിയായുള്ള ഫ്ലൈഓവറിനിടെ യുഎസ് സൈനിക ഹെലികോപ്റ്ററിന് തൊട്ടടുത്ത് വെടിക്കെട്ട് പടക്കങ്ങൾ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി.
ദേശീയഗാനാലാപനത്തിനിടയിൽ നാല് ഹെലികോപ്റ്ററുകൾ കടന്നുപോകുന്നതിനിടെ, നാലാമത്തെ ഹെലികോപ്റ്ററിന് സമീപമാണ് അപ്രതീക്ഷിതമായി പടക്കങ്ങൾ പൊട്ടിയത്. ഗാലറിയിലുണ്ടായിരുന്ന എഴുപതിനായിരത്തോളം കാണികളെ നടുക്കിയെങ്കിലും പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പരിപാടികളുടെ ഏകോപനത്തിലുണ്ടായ ഗുരുതര വീഴ്ചയ്ക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
What was supposed to be an exciting pre-game fireworks show took a frightening turn during the Seattle Seahawks vs. Chicago Bears matchup. Fireworks appear to have struck a Black Hawk helicopter flying near the stadium, creating a potentially dangerous situation. #SeattleSeahawks #ChicagoBears #NFL #BlackHawk #Fireworks #USNews
— USA Scoop (@USAScoop_) November 3, 2026
Tags : ViralVideo NFL SeattleSeahawks ChicagoBears LumenField MilitaryFlyover