x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​ഡി​ൽ​സി​ന് എ​രി​വ് കൂ​ടി​യെ​ന്ന് ആ​രോ​പി​ച്ച് ആ​ക്ര​മ​ണം; ക​ർ​ണാ​ട​ക​യി​ൽ മൂ​ന്ന് പേ​ർ​ക്ക് മ​ർ​ദ്ദ​നം

വൈറൽ ഡെസ്ക്
Published: November 4, 2026 09:54 PM IST | Updated: November 4, 2026 09:54 PM IST

ഭ​ക്ഷ​ണ​ത്തി​ന്‍റെ എ​രി​വി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ക്കാ​രാ​യ ഫാ​സ്റ്റ് ഫു​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ ക്രൂ​ര മ​ർ​ദ്ദ​ന​മേ​റ്റു. ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​ക്ക് സ​മീ​പം ഒ​ക്ടോ​ബ​ർ 29-ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​സം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഓ​ർ​ഡ​ർ ചെ​യ്ത നൂ​ഡി​ൽ​സി​ന് എ​രി​വ് കൂ​ടു​ത​ലാ​ണെ​ന്ന് ആ​രോ​പി​ച്ച് മ​ദ്യ​പി​ച്ചെ​ത്തി​യ സം​ഘം ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് അ​വ​രെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. അ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ഇ​ല​ക്ട്രോ​ണി​ക് സി​റ്റി പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, ന്യൂ​ഡ​ൽ​ഹി​യി​ലെ ചാ​ണ​ക്യ​പു​രി അ​ശോ​കാ ഹോ​ട്ട​ൽ പ​രി​സ​ര​ത്ത് വ​ച്ച് നാ​ഗാ​ലാ​ൻ​ഡ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും നേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ശ്ര​മ​വും ആ​ക്ര​മ​ണ​വും ന​ട​ന്നു.

ഹോ​ട്ട​ലി​ലെ ശു​ചി​മു​റി​യി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ യു​വ​തി​ക​ളെ ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത വെ​ള്ള മെ​ഴ്‌​സി​ഡ​സ് കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ബ​ല​മാ​യി വാ​ഹ​ന​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​രാ​യ സു​ഹൃ​ത്തു​ക്ക​ളെ പ്ര​തി​ക​ൾ ഹോ​ക്കി സ്റ്റി​ക്കും ഇ​രു​മ്പ് വ​ടി​യും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് പൊ​ലി​സെ​ത്തി​യ ശേ​ഷ​വും പ്ര​തി​ക​ൾ വാ​ഹ​നം പ​രാ​തി​ക്കാ​ർ​ക്ക് നേ​രെ ഓ​ടി​ച്ചു​ക​യ​റ്റാ​ൻ ശ്ര​മി​ച്ച​താ​യി ആ​രോ​പ​ണ​മു​ണ്ട്. സം​ഭ​വ​ത്തി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഡ​ൽ​ഹി പൊ​ലി​സ് മൂ​ന്ന് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു.

 

Tags : crimenews bengaluruassault delhinews northeadelhinews stindia electroniccity

Recent News

Corehub Up