Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WomensSafety

Viral

കുരുന്നുകളെ സാക്ഷിയാക്കി പെൺകുട്ടികളുടെ പോസ്റ്ററിൽ വയോധികന്‍റെ അശ്ലീല പ്രകടനം

ഒ​രു ഡി​ജെ വാ​ഹ​ന​ത്തി​ൽ പ​തി​പ്പി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ളി​ൽ പ്രാ​യ​മാ​യ ഒ​രാ​ൾ പ​ര​സ്യ​മാ​യി അ​ശ്ലീ​ല പ്ര​ക​ട​നം ന​ട​ത്തു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ടു​ത്ത ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

ഭ​യ​മോ ല​ജ്ജ​യോ ഇ​ല്ലാ​തെ ചി​ത്ര​ങ്ങ​ളി​ലെ മു​ഖ​ങ്ങ​ളി​ൽ മാ​റി​മാ​റി ഇ​യാ​ൾ കാ​ട്ടി​ക്കൂ​ട്ടു​ന്ന മ്ലേ​ച്ഛ​മാ​യ പ്ര​വൃ​ത്തി​ക​ൾ വ​ലി​യ തോ​തി​ലു​ള്ള വി​ദ്വേ​ഷ​മാ​ണ് ഓ​ൺ​ലൈ​ൻ ഇ​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന​ത്. ഈ ​സം​ഭ​വ​ത്തെ കൂ​ടു​ത​ൽ ഗൗ​ര​വ​ത​ര​മാ​ക്കു​ന്ന​ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കൊ​ച്ചു​കു​ട്ടി​ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണ്.

ത​ങ്ങ​ൾ കാ​ണു​ന്ന​ത് എ​ത്ര​ത്തോ​ളം വൃ​ത്തി​കെ​ട്ട പ്ര​വൃ​ത്തി​യാ​ണെ​ന്ന് തി​രി​ച്ച​റി​യാ​നാ​കാ​തെ വ​യോ​ധി​ക​ന്‍റെ കാ​ട്ടി​ക്കൂ​ട്ട​ലു​ക​ൾ ക​ണ്ട് കു​ട്ടി​ക​ൾ ചി​രി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

ചു​റ്റും ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഈ ​പ്ര​വൃ​ത്തി​യെ ചോ​ദ്യം ചെ​യ്യാ​നോ കു​ട്ടി​ക​ളെ അ​വി​ടെ​നി​ന്ന് മാ​റ്റാ​നോ മു​തി​ർ​ന്ന​വ​രാ​രും ത​യ്യാ​റാ​യി​ല്ല എ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ക്കു​ന്നു.

രാ​ജ്യ​ത്തെ സ്ത്രീ​സു​ര​ക്ഷ​യെ​യും സാ​മൂ​ഹി​ക വ്യ​വ​സ്ഥി​തി​യെ​യും കു​റി​ച്ചു​ള്ള ഗു​രു​ത​ര​മാ​യ ചോ​ദ്യ​ങ്ങ​ളാ​ണ് ഈ ​സം​ഭ​വം ഉ​യ​ർ​ത്തു​ന്ന​ത്. സ്ത്രീ​ക​ളെ കേ​വ​ലം ലൈം​ഗി​ക വ​സ്തു​ക്ക​ളാ​യി കാ​ണു​ന്ന മ​നോ​ഭാ​വ​മു​ള്ള ഇ​ത്ത​രം വ്യ​ക്തി​ക​ളെ ഉ​ട​ൻ ത​ന്നെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ക​ർ​ശ​ന​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പൊ​തു​സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്നു.

മു​തി​ർ​ന്ന​വ​രു​ടെ ഇ​ത്ത​രം മ്ലേ​ച്ഛ​മാ​യ പെ​രു​മാ​റ്റ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ വെ​ച്ച് ന​ട​ക്കു​മ്പോ​ൾ അ​ത് വ​രും​ത​ല​മു​റ​യു​ടെ മ​ന​സി​ലേ​ക്ക് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്.

വെ​റു​മൊ​രു വൈ​റ​ൽ ദൃ​ശ്യ​മാ​യി ഇ​തി​നെ ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും, സ​മൂ​ഹ​ത്തി​ൽ പ​ട​രു​ന്ന സാം​സ്കാ​രി​ക ശൂ​ന്യ​ത​യി​ലേ​ക്കും കു​റ്റ​ക​ര​മാ​യ നി​ശ​ബ്ദ​ത​യി​ലേ​ക്കും വി​ര​ൽ ചൂ​ണ്ടു​ന്ന​താ​ണ് ഈ ​സം​ഭ​വ​മെ​ന്നും വ​ലി​യ രീ​തി​യി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

Latest News

Corehub Up