Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KanpurAccident

Special

ക​ണ്ണ​ട​ച്ച് തു​റ​ക്കും മു​ൻ​പ് കു​ഴി​യി​ലേ​ക്ക് പ​തി​ച്ച് ബൈ​ക്കും യാ​ത്ര​ക്കാ​ര​നും; അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്‌​ക്കെ​തി​രെ ക​ടു​ത്ത ജ​ന​രോ​ഷം

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ രാ​ത്രി ഡെ​ലി​വ​റി​ക്കാ​യി പോ​യ യു​വാ​വും ബൈ​ക്കും റോ​ഡി​ലെ തു​റ​ന്ന ഓ​ട​യി​ലേ​ക്ക് വീ​ഴു​ന്ന ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തു.

വ​ഴി​യി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ച​മോ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​ലെ വ​ലി​യ കു​ഴി ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ഡെ​ലി​വ​റി ഏ​ജ​ന്‍റ് വാ​ഹ​ന​ത്തോ​ടൊ​പ്പം നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട് കു​ടു​ങ്ങി​യ യു​വാ​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ഇ​യാ​ളെ​യും ബൈ​ക്കി​നെ​യും പു​റ​ത്തെ​ടു​ത്ത് ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഓ​ട​യു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി എ​ടു​ത്ത കു​ഴി ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി യാ​തൊ​രു സു​ര​ക്ഷാ ബാ​രി​ക്കേ​ഡു​ക​ളു​മി​ല്ലാ​തെ തു​റ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ അ​ധി​കൃ​ത​രു​ടെ ക​ടു​ത്ത അ​നാ​സ്ഥ​യ്‌​ക്കെ​തി​രെ വ​ലി​യ ജ​ന​രോ​ഷ​മാ​ണ് ഉ​യ​രു​ന്ന​ത്.

റോ​ഡി​ലെ അ​പ​ക​ട​ക്കെ​ണി ഉ​ട​ൻ അ​ട​യ്ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up